Breaking NewsCrimeKeralaLead NewsNEWSNewsthen SpecialSocial MediaTRENDING

‘ഇന്റര്‍വ്യൂ നല്‍കിയത് ചാനലിനു പണം നല്‍കി; അതുപോലെ എന്റെ മുന്നില്‍ ഇരിക്കാന്‍ ധൈര്യമുണ്ടോ? കോഴിത്തരം എന്നോടും കാണിച്ചിട്ടുണ്ട്’; രാഹുല്‍ മാങ്കൂട്ടത്തെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് വനിതാ നേതാവ്; പണം വാങ്ങിയെന്നത് നിഷേധിക്കാതെ ചാനല്‍

കോഴിക്കോട്: ബലാത്സംഗക്കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് വനിതാ നേതാവ് എം.എ. ഷഹനാസ്. രാഹുല്‍ മാങ്കൂട്ടം എന്ന വ്യക്തി ഒരു കോഴി ആണെന്ന് പണ്ടേ അറിയാം. രാഹുല്‍ ആരോപിച്ച വിഷയങ്ങളില്‍ അഴിഞ്ഞു വീഴാനുള്ള ഒന്നും തനിക്കില്ല. രാഹുലിന്റെ മുഖത്ത് നോക്കി സംസാരിക്കാനുള്ള ആര്‍ജവം തനിക്കുണ്ടെന്നും പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയാണെന്ന് എം.എ. ഷഹനാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘ചാനലിന് പണം നല്‍കിയാണ് രാഹുല്‍ ഇന്റര്‍വ്യൂ നല്‍കിയത്. ഇന്റര്‍വ്യൂവില്‍ അവതാരകന്‍ വിവരങ്ങള്‍ പുറത്ത് കൊണ്ട് വരാന്‍ ശ്രമിച്ചില്ല. രാഹുലിനെ വെളുപ്പിച്ച് എടുക്കാന്‍ ശ്രമിക്കുന്നത്. ഒരു സ്ത്രീ പീഡകനെയാണ് ഇന്നലെ കേട്ടത്. കുറെ സമയം എടുത്ത് ഉണ്ടാക്കിയ ചോദ്യങ്ങളാണ് രാഹുല്‍ ഇന്നലെ ചോദിച്ചത്. രാഹുലിന് ധൈര്യം ഉണ്ടോ എന്റെ മുന്നില്‍ ഇരുന്ന് സംസാരിക്കാന്‍? രാഹുലിന്റെ വീട്ടില്‍ വന്ന് സംസാരിക്കാന്‍ ഞാന്‍ തയാറാണ്.

Signature-ad

രാഹുലിനോട് മാനനഷ്ടത്തിന് കേസ് കൊടുക്കണം എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തിന് നിയമ നടപടിയെ ഭയക്കണം എന്നാണ് ചോദിച്ചത്. രാഹുല്‍ മാങ്കൂട്ടം എന്ന കോഴിയെ നിര്‍ത്തേണ്ട സ്ഥലത്ത് നിര്‍ത്തിയിട്ടുള്ള വ്യക്തിയാണ് ഷഹനാസ്. എന്റെ ഫോണ്‍ വച്ച് ഏത് പരിശോധനകള്‍ക്കും ഞാന്‍ തയ്യാറാണ്. രാഹുലിന് ധൈര്യം ഉണ്ടോ ഫോണ്‍ കാണിക്കാന്‍. നേരിട്ട് കാണണം എന്ന് പറഞ്ഞു രാഹുല്‍ എനിക്ക് മെസേജ് അയച്ചിട്ടുണ്ട്. കോഴിത്തരം എന്നോട് കാണിച്ചിട്ടുണ്ട്. ധൈര്യം ഉണ്ടെങ്കില്‍ രാഹുല്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിടട്ടെ, ഞാന്‍ സാരി ഉടുത്തു ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട ഫോട്ടോയ്ക്ക് കമന്റ് ബോക്‌സില്‍ വന്ന് മോശം മെസേജ് അയച്ചിട്ടുണ്ട്. അതിന് നല്ല മറുപടി കൊടുത്തിട്ടുമുണ്ട്’ ഷഹനാസ് പറഞ്ഞു.

താന്‍ രാഹുലിന്റെ സുഹൃത്താണെന്ന വാദം പൂര്‍ണ്ണമായും ഷഹനാസ് തള്ളി. തങ്ങള്‍ക്കിടയില്‍ അങ്ങനെയൊരു സൗഹൃദവുമില്ലെന്നും ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് ക്ഷണിച്ചപ്പോള്‍ അത് നിരസിച്ച വ്യക്തിയാണ് താനെന്നും അവര്‍ വ്യക്തമാക്കി. ഓരോ സ്ത്രീയെയും വളരെ വിദഗ്ദ്ധമായി പറ്റിക്കാന്‍ അറിയുന്ന വ്യക്തിയാണ് രാഹുല്‍.

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനെന്ന വ്യാജേന ചെന്ന് ആ സ്ത്രീയെ ചൂഷണം ചെയ്യുകയും, പിന്നീട് നമുക്ക് കല്യാണം കഴിക്കണമെങ്കില്‍ നീ ഗര്‍ഭിണി ആകണമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ഗര്‍ഭച്ഛിദ്രം നടത്തിക്കുകയും ചെയ്ത സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയ ഷഹനാസ്, ഇത്തരമൊരു പീഡകനെയാണോ കേരളം കഴിഞ്ഞ ദിവസം ചാനലിലിരുന്ന് കേട്ടതെന്ന് ചോദിച്ചു.

നിലമ്പൂര്‍ തെരഞ്ഞെടുപ്പ് സമയത്ത് അതിജീവിതയുടെ പരാതിയില്‍ പറയുന്ന ഗര്‍ഭച്ഛിദ്രം നടന്നുവെന്ന് പറയുന്ന കാലയളവില്‍ പോലും പുതിയ ഇരകളെ കണ്ടെത്താനായിരുന്നു രാഹുലിന്റെ ശ്രമം. തനിക്ക് സാഹിത്യത്തിലുള്ള താല്പര്യം മുതലെടുത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്താം എന്ന വ്യാജേന തന്നെ കാണാന്‍ രാഹുല്‍ നിരന്തരം ശ്രമിച്ചിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ പോലും രാഹുലിന്റെ ശല്യം അനുഭവിക്കുന്ന നിരവധി സ്ത്രീകളുണ്ടെന്ന് ഷഹനാസ് ആരോപിച്ചു. ഒരു ചാനല്‍ ചര്‍ച്ചയ്ക്ക് വേണ്ടി ബന്ധപ്പെട്ടാല്‍ പോലും അയാള്‍ പിന്നീട് നിരന്തരം മെസേജ് അയച്ച് ശല്യം ചെയ്യും. അതൊക്കെ എല്ലാവര്‍ക്കുമറിയാവുന്ന കാര്യങ്ങളല്ലേ?.

തനിക്കെതിരെ പരാതി നല്‍കുന്ന പെണ്‍കുട്ടികള്‍ക്ക് പോലും ഇയാള്‍ മെസേജ് അയച്ച് അവരെ ട്രോമയിലാക്കുകയാണ്. നീയെന്തേ എനിക്കെതിരെ പരാതി കൊടുക്കുന്നില്ലേ… നിനക്ക് പരാതിയില്ലേ എന്ന സന്ദേശങ്ങളയച്ച് പരാതി നല്‍കാത്ത സ്ത്രീകളെയും ഇയാള്‍ ട്രോമയിലാക്കുന്നു.

സാധാരണയായി വാക്കുകള്‍ക്ക് തടസമുണ്ടാകാത്ത പ്രമുഖ വാര്‍ത്താ അവതാരകന് ഇന്നലെ എന്തേ രാഹുലിനോട് ഒരു ചോദ്യം പോലും തിരിച്ച് ചോദിക്കാന്‍ കഴിയാത്തതെന്നും ഷഹനാസ് ചോദിച്ചു. എന്തുകൊണ്ട് എല്ലാം കേട്ടുനിന്ന് മറുത്തൊരക്ഷരം പറയാന്‍ പറ്റാതെ പോയത്. രാഹുലിന്റെ ഫോണ്‍ സംഭാഷണങ്ങളിലെ മ്ലേച്ഛമായ ഭാഷയെക്കുറിച്ച് എന്തുകൊണ്ട് അവതാരകന്‍ ചോദിച്ചില്ലെന്നും ഷഹനാസ് ചോദിച്ചു. ചാനലിന് പണം നല്‍കിയാണ് രാഹുല്‍ ഈ അഭിമുഖം സംഘടിപ്പിച്ചതെന്നാണ് താന്‍ അറിഞ്ഞതെന്നും അവര്‍ പറഞ്ഞു.

താന്‍ മനനഷ്ടത്തിന് കേസ് കൊടുക്കാന്‍ പറഞ്ഞു എന്നത് രാഹുല്‍ വളച്ചൊടിച്ചതാണെന്നും ഷഹനാസ് പറഞ്ഞു. ‘നീ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കില്‍ നീ പോയി കേസ് കൊടുക്ക്’ എന്നാണ് താന്‍ പറഞ്ഞത്. അതിനെയാണ് രാഹുല്‍ വളച്ചൊടിച്ചത്.

പരാതി നല്‍കുന്ന സ്ത്രീകളെ ഒറ്റപ്പെടുത്തുന്ന രീതിയാണ് കോണ്‍ഗ്രസിലുള്ളത്. പ്രമുഖ ചാനലിന് പണം നല്‍കിയാണ് രാഹുല്‍ അഭിമുഖം സംഘടിപ്പിച്ചതെന്നാണ് ഞാനറിഞ്ഞത്. രാഹുല്‍ പറയുന്ന കാര്യങ്ങള്‍ മാത്രം കേട്ടിരുന്ന മാധ്യമപ്രവര്‍ത്തകന്റെയുെ ചാനലിന്റെയും നിലപാടിനോട് പുച്ഛമാണെന്നും ഷഹനാസ് പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ അനീതികള്‍ക്കെതിരെ സംസാരിച്ചതുകൊണ്ടാണ് തന്നെ ഇപ്പോള്‍ അവഗണിക്കുന്നത്. ഇയാള്‍ക്കെതിരെ പരാതിയുമായി ഏതെങ്കിലും ഒരു സ്ത്രീ മുന്നോട്ടുവന്നാല്‍ താന്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും രാഹുലിനെതിരെ പോരാടുമെന്നും ഷഹനാസ് വ്യക്തമാക്കി.

 

Back to top button
error: