Kerala
-
മത്സരിക്കാന്‍ പറഞ്ഞാല്‍ മത്സരിക്കും മത്സരിക്കണ്ട എന്നു പറഞ്ഞാല്‍ മത്സരിക്കില്ല; യുഡിഎഫിന് കരുത്തേകുമെന്ന് പി.വി.അന്‍വര്‍;പിണറായിസത്തെയും മരുമോനിസത്തെയും തോല്‍പ്പിക്കാന്‍ യുഡിഎഫിനൊപ്പം നില്‍ക്കും
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ പി.വി.അന്‍വറിന് യുഡിഎഫ് സീറ്റുകൊടുക്കുമോ എന്ന് രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുമ്പോള്‍ യുഡിഎഫ് ഒന്നും പറഞ്ഞില്ലെങ്കിലും അന്‍വര്‍ ദാ നിലപാട് വ്യക്തമാക്കിയിരിക്കുന്നു. യുഡിഎഫ് മത്സരിക്കാന്‍ പറയുന്ന ഇടങ്ങളില്‍ താന്‍ മത്സരിക്കുമെന്നും യുഡിഎഫ് തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്ന് പറഞ്ഞാലും പൂര്‍ണ്ണപിന്തുണ നല്‍കുമെന്നും അന്‍വര്‍ വ്യക്തമാക്കുന്നു. ജനുവരിയിലേ യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് കടക്കൂവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വ്യക്തമാക്കിയതിനു പിന്നാലെ തന്നെ അന്‍വറും നയം വ്യക്തമാക്കിയിരിക്കുകയാണ്. സീറ്റുണ്ടെങ്കിലും ഇല്ലെങ്കിലും യുഡിഎഫിന് ശക്തിപകരാന്‍ താന്‍ അവര്‍ക്കൊപ്പമുണ്ടാകുമെന്നാണ് അന്‍വറിന്റെ തീരുമാനം. അതിന്റെ കൂട്ടത്തില്‍ മത്സരിക്കാന്‍ പറഞ്ഞാല്‍ അതിനും തയ്യാര്‍. എന്തുവന്നാലും പിണറായിസത്തെയും മരുമോനിസത്തെയും തോല്‍പ്പിക്കാന്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് പി.വി .അന്‍വര്‍ തറപ്പിച്ചു പറയുന്നു. താന്‍ പണ്ട് പറഞ്ഞ പല കാര്യങ്ങളും പിന്നീട് കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. കേരളത്തിന്റെ മതേതര സ്വഭാവത്തിന്റെ കടയ്ക്കല്‍ കത്തി വെക്കുന്ന നിലപാട് ഒരു ഇടതുപക്ഷ മുഖ്യമന്ത്രിയില്‍ നിന്ന് ഉണ്ടായി എന്നറിഞ്ഞ ജനങ്ങളാണ് പിണറായിക്കെതിരെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട്…
Read More » -
ഇനി യാത്രകളുടെ കാലം; ക്രിസ്മസ് അവധിക്കാല യാത്രയല്ല; പൊളിറ്റിക്കല്‍ യാത്രകളുടെ കാലം; നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് യാത്രകള്‍ തുടങ്ങുകയായി; കേരള യാത്ര പ്രഖ്യാപിച്ച് വി.ഡി.സതീശന്‍
തിരുവനന്തപുരം: ഇനി യാത്രകളുടെ കാലമാണ്, ക്രിസ്മസ് വെക്കേഷനിലെ അവധിക്കാല യാത്രകളല്ല, രാഷ്ട്രീയ പാര്‍ട്ടികളുടെ കേരള യാത്രകള്‍ ആരംഭിക്കാന്‍ ഒരുക്കങ്ങള്‍ അണിയറയില്‍ തുടങ്ങിക്കഴിഞ്ഞു. ഒരുപാട് ദൂരെയല്ലാതെ വന്നുകിടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തങ്ങളാണ് പൊളിറ്റിക്കലി കറക്ട് എന്ന് കേരളത്തിന്റെ പതിനാലു ജില്ലകളിലുമുള്ള വോട്ടര്‍മാരെ ബോധ്യപ്പെടുത്താനുള്ള പൊളിറ്റിക്കല്‍ യാത്രകള്‍ തുടങ്ങാറായിരിക്കുന്നു. 100 സീറ്റ് ലക്ഷ്യമിട്ട് കേരള യാത്രയുമായി വി.ഡി സതീശന്‍ യുഡിഎഫിനു വേണ്ടി യാത്ര തുടങ്ങുന്ന കാര്യം പ്രഖ്യാപിച്ചു കഴിഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ കേരള യാത്ര ഫെബ്രുവരിയിലാണ് നടക്കുക. യുഡിഎഫിന്റെ പ്രകടന പത്രിക അവതരിപ്പിച്ചതിന് ശേഷമാണ് യാത്ര ആരംഭിക്കുക. നിയമസഭ തെരഞ്ഞെടുപ്പില്‍ 100 സീറ്റുകളിലധികം നേടുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് യാത്ര സംഘടിപ്പിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ചേര്‍ന്ന ആദ്യ യുഡിഎഫ് ഏകോപനസമിതിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു. പുതിയ അസോസിയേറ്റഡ്…
Read More » -
സുരേഷ്‌ഗോപിക്ക് കോടതി കയറേണ്ടി വരുമോ; വ്യാജവോട്ട് കേസില്‍ കോടതി നടപടികള്‍ തുടങ്ങി; കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യാജ വോട്ട് ചേര്‍ത്തെന്ന പരാതിയില്‍ ബിഎല്‍ഒയ്ക്ക് നോട്ടീസ് അയച്ച് കോടതി; ജനുവരി 20ന് ഹാജരാകണം; പരാതി നല്‍കിയത് ടി.എന്‍.പ്രതാപന്‍
തൃശൂര്‍: ചിന്താമണി കൊലക്കേസിലും ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയിലുമൊക്കെ സുരേഷ്‌ഗോപി കോടതി കയറിയിട്ടുണ്ടെങ്കിലും വ്യാജവോട്ട് കേസില്‍ കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി കോടതി കയറുമോ എന്നാണ് രാഷ്ട്രീയകേരളവും സിനിമാലോകവും ഉറ്റുനോക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയും സഹോദരന്‍ സുഭാഷ് ഗോപിയും കുടുംബാംഗങ്ങളും തൃശൂര്‍ നിയോജകമണ്ഡലത്തിലെ മുക്കാട്ടുകര ബൂത്തില്‍ വോട്ട് ചേര്‍ത്തത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്ന് കാണിച്ച് മുന്‍ എംപി ടി.എന്‍.പ്രതാപന്‍ നല്‍കിയ പരാതിയിന്‍മേല്‍ ബിഎല്‍ഒയ്ക്ക് കോടതി നോട്ടീസയച്ചിരിക്കുകയാണ്. പ്രതാപന്‍ നല്‍കിയ ഹര്‍ജിയില്‍ തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. സുരേഷ് ഗോപിയും സഹോദരനും ബിഎല്‍ഒയുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് ആക്ഷേപം. ബിഎല്‍ഒ ജനുവരി 20ന് നേരിട്ട് ഹാജരാകണമെന്ന് കോടതി പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയും സഹോദരന്‍ സുഭാഷ് ഗോപിയും കുടുംബാംഗങ്ങളും തൃശൂര്‍ നിയോജകമണ്ഡലത്തിലെ മുക്കാട്ടുകര ബൂത്തില്‍ വോട്ട് ചേര്‍ത്തത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്ന് കാണിച്ചാണ് പ്രതാപന്‍ പരാതി നല്‍കിയത്. ഗൂഢാലോചന നടത്തി വ്യാജമായി ചമച്ച…
Read More » -
പോലീസ് ആക്ഷന്‍ തുടങ്ങി; മാര്‍ട്ടിന്റെ വീഡിയോ പണം വാങ്ങി ദുരുദ്ദേശപരമായി ഷെയര്‍ ചെയ്ത മൂന്നുപേര്‍ അറസ്റ്റില്‍; വീഡിയോ എത്തിയത് 200ഓളം സൈറ്റുകളില്‍; എല്ലാം നശിപ്പിച്ചു;
തൃശൂര്‍: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ രണ്ടാം പ്രതി മാര്‍ട്ടിന്റെ വീഡിയോ ഷെയര്‍ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. മാര്‍ട്ടിന്റെ വീഡിയോ ഫേസ്ബുക്ക് പേജുകളില്‍ വാണിജ്യ അടിസ്ഥാനത്തില്‍ അപ്പ് ചെയ്തവര്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് തൃൂശൂര്‍ സിറ്റി പോലീസ് സംഘം അറസ്റ്റ് ചെയ്തത്. എറണാകുളം, ആലപ്പുഴ, തൃശൂര്‍ സ്വദേശികളായ ഇവര്‍ പണം വാങ്ങി ദുരുദ്ദേശപരമായി വീഡിയോ ഷെയര്‍ ചെയ്തതായി പൊലീസ് കണ്ടെത്തി. ബി എന്‍ എസ് എസ് 72, 75 വകുപ്പുകളും ഐ ടി ആക്ട് സെക്ഷന്‍ 67 ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. 200 ഓളം സൈറ്റുകളില്‍ വീഡിയോ കണ്ടെത്തി ഇരുന്നൂറിലേറെ സൈറ്റുകളിലും പ്ലാറ്റ്‌ഫോമുകളിലും വീഡിയോ പ്രചരിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു. വീഡിയോ ഷെയര്‍ ചെയ്ത ലിങ്കുകളും സൈറ്റുകളും പോലീസ് നശിപ്പിച്ചിട്ടുണ്ട്. കേസിലെ വിധിക്ക് ശേഷം വ്യാപകമായി പ്രചരിച്ച വീഡിയോ അതിജീവിതയെ അപകീര്‍ത്തിപ്പെടുത്തുന്നതും നിയമവിരുദ്ധവുമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി. വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന…
Read More » -
ലോക ബാസ്‌കറ്റ്ബോൾ ദിനത്തിൽ കേരളത്തിൽ ഒരു മാസം നീളുന്ന ബാസ്‌കറ്റ്ബോൾ ക്യാമ്പെയ്ൻ ആരംഭിച്ചു
കൊച്ചി: ലോക ബാസ്‌കറ്റ്ബോൾ ദിനമായ ഡിസംബർ 21ന്, Starting Five Sports Management, കേരള ബാസ്‌കറ്റ്ബോൾ അസോസിയേഷനുമായി ചേർന്ന് ABC Fitness First Pvt Ltdയുടെ സഹകരണത്തോടെ, Basketball League Kerala 2026ന് മുന്നോടിയായി ഒരു മാസം നീളുന്ന സംസ്ഥാനതല ബാസ്‌കറ്റ്ബോൾ ക്യാമ്പെയ്ൻ ആരംഭിച്ചു. കേരളത്തിലെ ഗ്രാസ്‌റൂട്ട് തലത്തിലുള്ള ബാസ്‌കറ്റ്ബോൾ പങ്കാളിത്തം ശക്തിപ്പെടുത്തുക, കളി കഴിവുള്ള താരങ്ങളെ കണ്ടെത്തുക, സംസ്ഥാനത്തെ ബാസ്‌കറ്റ്ബോൾ കോർട്ടുകളുടെ പാരമ്പര്യവും നിലവാരവും രേഖപ്പെടുത്തുക എന്നിവയാണ് ഈ ക്യാമ്പെയ്‌നിന്റെ പ്രധാന ലക്ഷ്യങ്ങൾ. One Minute to Hoop (OMH) Skill Challenge, Kerala Digital Basketball Court Mapping, എന്നിവയോടൊപ്പം Basketball League Kerala (BLK) യിലേക്കുള്ള സംഘടിത Player Pool രൂപീകരണമാണ് ഈ ക്യാമ്പെയ്‌നിന്റെ പ്രധാന ഘടകങ്ങൾ. ഒരു ദിവസത്തെ ആഘോഷത്തിലേക്ക് പരിമിതപ്പെടാതെ, ഒരു മാസം നീളുന്ന ഒരു ചലനമായി, കുട്ടികൾ, മാതാപിതാക്കൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രാദേശിക സമൂഹങ്ങൾ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഈ ക്യാമ്പെയ്ൻ നടപ്പാക്കുന്നത്. One…
Read More » -
വാളയാര്‍ ആള്‍ക്കൂട്ടക്കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസെന്ന് മന്ത്രി എം.ബി.രാജേഷ്; കൊലയ്ക്ക് പിന്നില്‍ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയമെന്നും മന്ത്രി; ബംഗ്ലാദേശിയാണെന്ന് ആരോപിച്ചാണ് കൊല നടത്തിയതെന്നും ആരോപണം; മന്ത്രി രാജന്‍ ചര്‍ച്ച നടത്തി; രാം നാരായണന്റെ കുടുംബം പ്രതിഷേധം നിര്‍ത്തി
തൃശൂര്‍: വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസാണെന്ന ഗുരുതര ആരോപണമുന്നയിച്ച് മന്ത്രി എം.ബി.രാജേഷ്. സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയമാണ് കൊലയ്ക്ക് പിന്നിലെന്നും ബംഗ്ലാദേശിയാണെന്നാരോപിച്ചാണ് ആക്രമണമുണ്ടായതെന്നും മന്ത്രി പറഞ്ഞു. അതിനിടെ മന്ത്രി കെ.രാജന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കൊല്ലപ്പെട്ട രാം നാരായണന്റെ കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി; കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസെന്ന് എം.വി.ഗോവിന്ദനും; സിപിഎമ്മും ബിജെപിയുമാണെന്ന് കോണ്‍ഗ്രസ് വാളയാര്‍ ആള്‍ക്കൂട്ടക്കൊലക്ക് പിന്നില്‍ ആര്‍എസ്എസ് നേതാക്കളെന്ന് കുറ്റപ്പെടുത്തിയ മന്ത്രി രാജേഷ് പ്രതികള്‍ക്ക് സിപിഎം ബന്ധം ഉണ്ടായിരുന്നെങ്കില്‍ എത്രമാത്രം ആഘോഷം ഉണ്ടാകുമായിരുന്നുവെന്നു ചോദിച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ രാം നാരായണന്റെ കുടുംബത്തിനൊപ്പമാണെന്നും എം.ബി.രാജേഷ് പറഞ്ഞു. പ്രതികള്‍ സിപിഎം പ്രവര്‍ത്തകരെ വീട്ടില്‍ കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളാണെന്നും എം.ബി. രാജേഷ് ആരോപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും വാളയാര്‍ ആള്‍ക്കൂട്ടക്കൊലയ്ക്കു പിന്നില്‍ ആര്‍എസ്എസ് ആണെന്ന ആരോപണവുമായി രംഗത്തെത്തി. എന്നാല്‍ ആള്‍ക്കൂട്ടക്കൊലയില്‍ മുഖ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ മന്ത്രിയും…
Read More » -
അന്നമൂട്ടിയ കൈകളെ തട്ടിമാറ്റരുതേ; റേഷന്‍ വ്യാപാരികള്‍ ഈ നേഷന്റെ ഭാഗമല്ലേ; എഴുപത് തികഞ്ഞ റേഷന്‍ വ്യാപാരികള്‍ നിലനില്‍പ്പിന്റെ ആശങ്കയില്‍: പറഞ്ഞുവിടാതിരിക്കാന്‍ നീതിപീഠത്തിന് മുന്നില്‍
പാലക്കാട്: ഇത്രകാലം അന്നമൂട്ടിയ കൈകളില്‍ തട്ടി മാറ്റരുതേ എന്നാണ് കേരളത്തിലെ 70 വയസ്സ് തികഞ്ഞ റേഷന്‍ വ്യാപാരികള്‍ അപേക്ഷിക്കുന്നത്. ഏതൊരു നാട്ടിലെയും സാധാരണക്കാരന്റെ ആശ്രയവും ആശ്വാസവുമാണ് റേഷന്‍ കടകള്‍. കാലങ്ങളായി റേഷന്‍ കട നടത്തുന്ന ചില ലൈസന്‍സികളെ പ്രായത്തിന്റെ പേരില്‍ ഒഴിവാക്കാനുള്ള നീക്കം സംസ്ഥാന തൊട്ടാകെ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയിട്ടുള്ളത്. സംഭവം കോടതി കയറി കഴിഞ്ഞു. 70 വയസ്സ് പൂര്‍ത്തിയായ റേഷന്‍ വ്യാപാരികളെ പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. റേഷന്‍ വ്യാപാരികള്‍ക്ക് റിട്ടയര്‍മെന്റ് പ്രായം നിശ്ചയിച്ചു കൊണ്ടുള്ള സര്‍ക്കാരിന്റെ തീരുമാനം കേരളത്തില്‍ അങ്ങോളമിങ്ങോളം ഉള്ള റേഷന്‍ വ്യാപാരികള്‍ എതിര്‍ക്കുന്നുണ്ട്. തങ്ങളെ നിലനിര്‍ത്താനായി ഇവര്‍ക്ക് നീതിപീഠത്തെ ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്. സംസ്ഥാനത്തെ 70 വയസ്സ് പൂര്‍ത്തിയായ 54 കടയുടമകളാണ് കോടതിയെ സമീപിച്ചത്. കേരള റേഷനിങ് ഓര്‍ഡര്‍ പ്രകാരം റേഷന്‍ വ്യാപാരിക്ക് കട നടത്താന്‍ പ്രായപരിധി ഉണ്ടായിരുന്നില്ല. 2021ല്‍ ഇറങ്ങിയ പുതിയ കെ.ടി.പി.ഡി.എസ് ഉത്തരവിലും പുതുതായി നിയമിക്കുന്ന റേഷന്‍ വ്യാപാരിക്ക് മാത്രമാണ്…
Read More » -
ഒരു കൊടും ക്രിമിനിലിനേ ഇങ്ങനെയൊരു ക്രൂരകൃത്യം ചെയ്യാനാകൂ; ചിത്രപ്രിയയുടെ കൊലപാതകരീതി ഞെട്ടിക്കുന്നത്; തലയില്‍ 22 കിലോയുടെ കല്ലെടുത്തിട്ടെന്ന് പ്രതി; നേരത്തെയും കൊല്ലാന്‍ ശ്രമിച്ചിരുന്നതായും വെളിപ്പെടുത്തല്‍; അന്ന് പുഴയില്‍ തള്ളിയിട്ടു കൊല്ലാന്‍ നോക്കി
കൊച്ചി: ഇത്രയും ക്രൂരമായ ഒരു മനസ്സ് സൈക്കോപ്പാത്തിക്കായ ഒരു കൊടും ക്രിമിനലിനേ ഉണ്ടാകു. അത്രയും ക്രൂരവും പൈശാചികവുമായാണ് അയാള്‍ ആ പെണ്‍കുട്ടിയെ ഒരു ദയവുമില്ലാതെ കൊന്നത്. മലയാറ്റൂര്‍ സ്വദേശിനി ചിത്രപ്രിയയുടെ കൊലപാതകം നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതിയും ആണ്‍ സുഹൃത്തുമായ അലന്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് പോലീസിന് മുമ്പാകെ നടത്തിയിരിക്കുന്നത്. ചിത്ര പ്രിയയെ കൊന്ന രീതി അലന്‍ പറഞ്ഞും കാണിച്ചും കൊടുത്തപ്പോള്‍ ഞെട്ടിത്തരിച്ചിരുന്നു പോയത് കേരള പോലീസ് കൂടിയാണ് ചിത്രപ്രിയയുടെ ആണ്‍ സുഹൃത്ത് അവളുടെ ജീവനെടുത്തത് തലയില്‍ 22 കിലോ ഭാരമുള്ള കല്ല് എടുത്തിട്ടെന്നാണെന്ന് പോലീസ് കണ്ടെത്തി. സംഭവസ്ഥലത്തെത്തി തെളിവെടുത്തപ്പോള്‍ കൊലപാതകം നടത്തിയ രീതി പ്രതി അലന്‍ പോലീസിനോട് വിശദീകരിച്ചത് ഞെട്ടലോടെ മാത്രമാണ് പോലീസും കേട്ടു നിന്നത്. കല്ലെടുത്ത് ചിത്രപ്രിയയുടെ തലക്കടിച്ചപ്പോള്‍ ചിത്രപ്രിയ ബോധമറ്റ് വീണു. ഇതിനുശേഷം ചിത്ര പ്രിയയുടെ തലയില്‍ 22 കിലോ ഭാരമുള്ള കല്ല് എടുത്തിട്ടു. തല തകര്‍ന്നാണ് പെണ്‍കുട്ടി മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ കല്ല്…
Read More » -
22 കിലോയുള്ള കല്ലുകൊണ്ട് തലയ്ക്കടിച്ചു; വസ്ത്രവും ഷൂസും മാറി രക്ഷപ്പെടാന്‍ ശ്രമിച്ചു; മുമ്പും കൊല്ലാന്‍ ശ്രമിച്ചു; ചിത്രപ്രിയ വധക്കേസില്‍ ഞെട്ടിക്കുന്ന മൊഴി
മലയാറ്റൂരില്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ പത്തൊന്‍പതുകാരി ചിത്രപ്രിയയെ ആണ്‍ സുഹൃത്ത് അലന്‍ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത് 22 കിലോയോളമുള്ള കല്ലുകൊണ്ട്. കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോഴാണ് അലന്‍ ഇക്കാര്യം പൊലീസിനോട് സമ്മതിച്ചത്. കുറ്റകൃത്യത്തിന് ശേഷം അലന്‍ വസ്ത്രങ്ങളും ഷൂസും മാറി രക്ഷപ്പെടാന്‍ ശ്രമിച്ചു. ചിത്രപ്രിയയെ നേരത്തെയും അലന്‍ കൊല്ലാന്‍ നീക്കം നടത്തിയിരുന്നു. കാലടി പാലത്തില്‍ നിന്ന് താഴേയ്ക്ക് തള്ളിയിനായിരുന്നു ശ്രമിച്ചത്. കേസില്‍ കൂടുതല്‍ വിവരശേഖരണത്തിന് അന്വേഷണ സംഘം ബെംഗളൂരുവിലേയ്ക്കുപോകും. ഈ മാസം 9ന് ഉച്ചയോടെയാണ് ആളൊഴിഞ്ഞ പറമ്പില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിയായ ചിത്രപ്രിയയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ജീര്‍ണിച്ച തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. വീടിന് ഒരു കിലോമീറ്റർ അകലെ ഒഴിഞ്ഞ പറമ്പിലായിരുന്നു മൃതദേഹം. അന്വേഷണത്തിനൊടുവില്‍ സുഹൃത്ത് കൊറ്റമം കുറിയേടം അലൻ ബെന്നിയെ കാലടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും മദ്യലഹരിയിൽ ചിത്രപ്രിയയെ കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് അലൻ പൊലീസിനു നൽകിയ മൊഴി.ചെവിക്കു താഴെ കല്ലു കൊണ്ട് അടിയേറ്റതിനെ തുടർന്നുള്ള മുറിവും…
Read More »
