Kerala

    • നടിക്കെതിരായ മാര്‍ട്ടിന്റെ വീഡിയോ അപ്‌ലോഡ് ചെയ്ത വയനാട് സ്വദേശി അറസ്റ്റില്‍; ഇരുന്നൂറിലധികം അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

      തൃശൂര്‍: നടിക്കെതിരായ ആക്രമണക്കേസില്‍ അതിജീവിതയുടെ അന്തസ് ഹനിക്കുന്ന തരത്തില്‍ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ വീഡിയോ അപ് ലോഡ് ചെയ്ത വയനാട് സ്വദേശി അറസ്റ്റില്‍. കേസില്‍ ശിക്ഷിക്കപ്പെട്ട മാര്‍ട്ടിന്‍ അതിജീവിതയുടെ പേരു വെളിപ്പെടുത്തുന്ന വീഡിയോ പ്രചരിച്ച സംഭവത്തില്‍ തൃശൂര്‍ സിറ്റി പോലീസ് എടുത്ത കേസിലാണ് അറസ്റ്റ്. അന്വേഷണത്തിന്റെ രഹസ്യസ്വഭാവത്തിന്റെ ഭാഗമായി പ്രതിയുടെ പേരും വിലാസവും പുറത്തുവിട്ടിട്ടില്ല. വീഡിയോ ഷെയര്‍ ചെയ്ത ഇരുന്നൂറിലധികം സൈറ്റുകള്‍ നിരീക്ഷണത്തിലാണ്. ഇതുമായി ബന്ധപ്പെട്ട വീഡിയോ ഷെയര്‍ ചെയ്യുന്നവര്‍ക്കെിതിരേയും കര്‍ശന നടപടിയെടുക്കുമെന്നു തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ ആര്‍. ദേശ്മുഖ് അറിയിച്ചു.  

      Read More »
    • ജയം ദുഃഖമാണുണ്ണി തോൽവിയല്ലോ സുഖപ്രദം : തൃശൂരിലെ കോൺഗ്രസുകാർ വിലപിക്കുന്നു: ലാലിയുടെ പത്രസമ്മേളനം ആയുധമാക്കി സിപിഎം 

          ഇതിലും ഭേദം തോൽക്കുകയായിരുന്നു എന്ന് കോൺഗ്രസ് നേതാക്കൾ തൃശൂരിൽ പറയുന്നു. പത്തു വർഷത്തിനുശേഷം കൈവന്ന കോർപ്പറേഷൻ ഭരണം ഇപ്പോൾ കുരങ്ങിന് പൂമാല കിട്ടിയത് പോലെയായി. മേയർ ആരാകണം എന്ന തർക്കം പരസ്യമായി തെരുവിലേക്ക് എത്തുന്നു.     തൃശൂർ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ തന്നെ തഴഞ്ഞതിൽ അതൃപ്തി പരസ്യമാക്കി ലാലൂർ ഡിവിഷനിൽ നിന്നും വിജയിച്ച കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസ് പരസ്യമായി രംഗത്ത് വന്നുതോടെ കൊച്ചിക്ക് പിന്നാലെ തൃശൂരിലും മേയർസ്ഥാനത്തെ ചൊല്ലി കോൺഗ്രസ് നാണം കെടുകയാണ്.   പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റെന്ന ​ഗുരുതര ആരോപണം ഉന്നയിച്ച് ലാലി ജയിംസ് കോൺഗ്രസ് നേതൃത്വത്തിനെതിരെ ഉറഞ്ഞുതുള്ളുമ്പോൾ കോർപ്പറേഷനിലെ കൊട്ടിഘോഷിച്ച് വിജയം പോലും വിലയില്ലാതാവുകയാണ്. നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിന്റെ പേരിൽ പാർട്ടി തന്നെ തഴയുകയായിരുന്നെന്നും ലാലി ജെയിംസ് തുറന്നടിച്ചിട്ടുണ്ട്. പാർട്ടി നേതൃത്വം പണം വാങ്ങി…

      Read More »
    • അവരെക്കുറിച്ച് അന്നേ ഞാൻ പറഞ്ഞതല്ലേ: അന്നാരും വിശ്വസിച്ചില്ലല്ലോ: ഇനിയെങ്കിലും ഒന്ന് വിശ്വസിക്കുവെന്ന് പത്മജ വേണുഗോപാൽ

        തൃശൂർ: മേയർ സ്ഥാനത്തിനു വേണ്ടി കോൺഗ്രസിൽ അടിയും ഇടിയും നടക്കുമ്പോൾ കോൺഗ്രസ് വിട്ടുപോയവർ ചിരിക്കുകയാണ്. ജനം ജയിപ്പിച്ചു വിട്ടാലും അധികാരത്തിലേറാൻ അടിപിടിയും കടിപിടിയും കൂടുന്ന കോൺഗ്രസുകാർ എത്രയൊക്കെ പഠിച്ചാലും കൊണ്ടാലും വഴിക്ക് പോകില്ല എന്നാണ് വോട്ടർമാർക്ക് മനസ്സിലാകുന്നത്.   കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ പത്മജാ വേണുഗോപാൽ എന്ന കരുണാകര പുത്രി അച്ഛന്റെ തട്ടകമായ തൃശൂരിൽ കോൺഗ്രസ് തമ്മിലടിക്കുന്നത് കണ്ട് അന്ന് താൻ പറഞ്ഞതെല്ലാം സത്യമായില്ലേ എന്ന് ചോദിക്കുകയാണ്.   മേയർ സംബന്ധിച്ച് തൃശ്ശൂരിൽ ഉടലെടുത്തിട്ടുള്ള വാക്കു തർക്കങ്ങളും ആരോപണ പ്രത്യാരോപണങ്ങളും ഒന്നും പുതിയതല്ല എന്നാണ് പത്മജ പറയുന്നത്.   അവരെക്കുറിച്ചൊക്കെ അന്ന് ഞാൻ പറഞ്ഞതല്ലേ അന്ന് ആരും വിശ്വസിച്ചില്ലല്ലോ ഇനിയെങ്കിലും ഒന്ന് വിശ്വസിക്കു എന്നാണ് പത്മജയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.   പത്മജയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം     ഓരോ ദിവസം ഓരോ വാർത്തകൾ. മേയർ സ്ഥാനത്തെ ചൊല്ലി കൊച്ചിയിൽ അടി, തൃശ്ശൂരിൽ അടി. ഇവർക്ക് വോട്ട്…

      Read More »
    • ക്രിസ്മസ് തലേന്ന് കോണ്‍ഗ്രസുകാരും സുരേഷ്‌ഗോപിയും തമ്മില്‍ വാക്‌പോര്; യേശു നേരിട്ടതിനേക്കാള്‍ വലിയ സഹനമാണ് ഉത്തരേന്ത്യയില്‍ ജനം നേരിടുന്നതെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബൈജു വര്‍ഗീസ്; കയ്യോടെ മറുപടി നല്‍കി സുരേഷ്‌ഗോപി; ഉത്തരേന്ത്യയില്‍ നാടകം കളിക്കുന്നത് ആരാണെന്ന് കോണ്‍ഗ്രസുകാരോട് ചോദിച്ചാല്‍മതിയെന്ന് സുരേഷ്‌ഗോപി; പിന്തുണച്ച് നടന്‍ ദേവനും

        തൃശൂര്‍: ക്രിസ്മസ് തലേന്ന് തൃശൂരില്‍ നടന്ന ഒരു റസിഡന്‍സ് അസോസിയേഷന്റെ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്ക് ഒരു സിനിമ കാണുന്ന ഫീലായിരുന്നു. കോണ്‍ഗ്രസുകാരും സുരേഷ്‌ഗോപിയും തമ്മിലുള്ള ഡയലോഗടികള്‍ക്ക് ഒരു സിനിമ കാണുന്ന രസമായിരുന്നു. അങ്ങോട്ടുമിങ്ങോട്ടും വാക്കുകള്‍ കൊണ്ട് കൊമ്പുകോര്‍ത്ത് കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബൈജു വര്‍ഗീസും കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപിയും അങ്ങോട്ടുമിങ്ങോട്ടു കസറിയപ്പോള്‍ കണ്ടിരുന്നവര്‍ക്കും കേട്ടിരുന്നവര്‍ക്കും രസമായിരുന്നുവത്രെ. ഉത്തരേന്ത്യയില്‍ ക്രൈസ്തവര്‍ നേരിടുന്ന അതിക്രമങ്ങളായിരുന്നു ഡയലോഗിലെ വിഷയം. ഉത്തരേന്ത്യയില്‍ ജനം നേരിടുന്നത് യേശു നേരിട്ടതിനേക്കാള്‍ വലിയ സഹനമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബൈജു വര്‍ഗീസ് തുറന്നടിച്ചത് സഹിക്കവയ്യാതെയാണ് സുരേഷ്‌ഗോപി മറുപടിയുമായെത്തിയത്. ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങളില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വേദിയിലിരുത്തി കോണ്‍ഗ്രസ് കൗണ്‍സിലര്‍ രൂക്ഷ വിമര്‍ശനം നടത്തുമ്പോള്‍ത്തന്നെ സുരേഷ്‌ഗോപി ചുട്ട മറുപടി നല്‍കുമെന്ന് ഇത് കണ്ടും കേട്ടുകൊണ്ടുമിരുന്നവര്‍ക്ക് തോന്നിയിരുന്നു. ബൈജു വര്‍ഗീസ് പ്രസംഗം അവസാനിപ്പിച്ച ഉടന്‍ തന്നെ സുരേഷ്‌ഗോപി എഴുനേറ്റ് മൈക്കിനടുത്തെത്തി ബൈജുവിന് മറുപടി നല്‍കിയതോടെയാണ് രംഗം കൊഴുത്തത്. ക്രൈസ്തവര്‍ക്കെതിരായ ആക്രമങ്ങളാണ് ഉത്തരേന്ത്യയില്‍ നടക്കുന്നതെന്നായിരുന്നു കൗണ്‍സിലറായ കോണ്‍ഗ്രസ്…

      Read More »
    • സിനിമാപോസ്റ്ററല്ല ആരോഗ്യമന്ത്രിയുടെ പോസ്റ്റ്; എന്തൊക്കെയോ അതിലുണ്ട്; ദുരൂഹതയും നിഗൂഢതയും നിറഞ്ഞ ഒരു പോസ്റ്റിട്ട് മന്ത്രി വീണ ജോര്‍ജ്; കവി ഉദ്ദേശിച്ചതും മന്ത്രി ഉദ്ദേശിച്ചതും എന്താണ്; എക്കോ സിനിമ പോലെ ദുരൂഹമായ പോസ്്റ്റ്

        തിരുവനന്തപുരം: സോഷ്യല്‍മീഡിയ കൂലങ്കുഷമായി ചര്‍ച്ച ചെയ്യുകയാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇട്ട ആ ദുരൂഹ പോസ്റ്റിനെക്കുറിച്ച്. പലതും പറയാനുള്ളതിന്റെയും പുറത്തുവരാനിരിക്കുന്നതിന്റെയും സൂചനകള്‍ ഉള്ളിലൊളിപ്പിച്ചാണ് വീണ ജോര്‍ജ് പോസ്്റ്റിട്ടിരിക്കുന്നത്. പ്രചരിക്കുന്നതല്ല സത്യം. സത്യം മറച്ചു വെച്ചു. സത്യത്തിന്റെ ചുരുള്‍ അഴിയുമോ?- എന്നാണ് മന്ത്രിയിട്ട പോസ്റ്റ്. എന്തിനെക്കുറിച്ചാണെന്നും ആരെക്കുറിച്ചാണെന്നും യാതൊരു സൂചനയും നല്‍കാതെ മൂന്നേമൂന്ന് വാചകങ്ങള്‍ മാത്രമാണ് ഈ പോസ്്റ്റിലുള്ളത്. അതുകൊണ്ടുതന്നെ വലിയ ചര്‍ച്ചയാണുണ്ടായിരിക്കുന്നത്. പോസ്റ്റിനു താഴെ കമന്റുകളും സംശയങ്ങളും ചോദ്യങ്ങളും നിറയുകയാണ്. എന്തിനെക്കുറിച്ചുള്ളതാണ് മന്ത്രിയുടെ പോസ്‌റ്റെന്നാണ് ആളുകള്‍ ചോദിക്കുന്നത്. ഏതു സത്യത്തിന്റെ പൊരുളാണ് അഴിയേണ്ടതെന്നും ആളുകള്‍ക്കറിയണം. കൂടുതല്‍ പേരും സൂചിപ്പിച്ചിട്ടുള്ളത് ശബരിമല സ്വര്‍ണക്കൊള്ള കേസിനെക്കുറിച്ചാണ് മന്ത്രി പോസ്റ്റിട്ടിരിക്കുന്നത് എന്നാണ്. ഇതിലെ ചില സത്യങ്ങളും വെളിപ്പെടുത്തലുകളും അടുത്ത ദിവസം പുറത്തുവരുമെന്നും പലരും സംശയിക്കുന്നു. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയായിരുന്നു ആരോഗ്യമന്ത്രിയുടെ പോസ്റ്റെന്നതുകൊണ്ടു തന്നെ സ്വര്‍ണക്കൊള്ളയാണ് ആ സത്യവിഷയമെന്ന് ആളുകള്‍ കരുതുന്നു. അന്ന് യുപിഎ അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയെ കാണാനും മാത്രം എന്ത് ബന്ധമാണ്…

      Read More »
    • ഭഭബയ്ക്കു ശേഷം മറ്റൊരു ഭ യുള്ള ചിത്രമെത്തുന്നു; മോഹന്‍ലാലിന്റെ വൃഷഭ;ആരാധകര്‍ ആവേശത്തില്‍; വൃഷഭ വൃഥാവിലാവില്ലെന്ന് മോഹന്‍ലാാല്‍ ഫാന്‍സ്; അവധിക്കാലം ആഘോഷമാക്കും

          തൃശൂര്‍: സമ്മിശ്ര പ്രതികരണങ്ങളുമായി ഭഭബ കേരളത്തില്‍ പ്രദര്‍ശനം തുടരുമ്പോള്‍ പേരില്‍ ഭ യുള്ള മറ്റൊരു ചിത്രം നാളെയെത്തുന്നു. മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വൃഷഭ നാളെ ഇന്ത്യയൊട്ടാകെ റിലീസ് ചെയ്യും. ഭഭബയില്‍ മോഹന്‍ലാല്‍ അതിഥി താരമായിരുന്നെങ്കില്‍ ബ്രഹ്‌മാണ്ഡ ചിത്രമായ വൃഷഭയില്‍ മുഴുനീള കഥാപാത്രമാണ്. വിവിധ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുന്നതിനാല്‍ മലയാളക്കര മാത്രമല്ല ഇന്ത്യയൊട്ടാകെ മോഹന്‍ലാലിന്റെ വൃഷഭയ്ക്കായി കാത്തിരിക്കുകയാണ്. ആരാധകരെ ആവേശത്തിലാഴ്ത്താന്‍ വേണ്ടതെല്ലാം കോര്‍ത്തിണക്കിയ മാസ് ആക്ഷന്‍ ചിത്രമാണെന്ന സൂചനയാണ് ട്രെയ്‌ലറുകള്‍ തന്നത്. അതുകൊണ്ടുതന്നെ തീയറ്റുകള്‍ അവധിക്കാലത്ത് പൂരപ്പറമ്പുകള്‍ പോലെ ആര്‍ത്തലയ്ക്കുമെന്നാണ് ആരാധകരുടെ പ്രവചനം. നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പാന്‍-ഇന്ത്യന്‍ ബിഗ് ബജറ്റ് ആക്ഷന്‍ ഡ്രാമയായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. മോഹന്‍ലാലിന്റെ മാസ്സ് പ്രകടനം വലിയ ക്യാന്‍വാസില്‍ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍. ഒരു അച്ഛന്‍ – മകന്‍ ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്. ചരിത്രവും വര്‍ത്തമാനകാലവും ഇഴചേര്‍ന്നുപോകുന്ന…

      Read More »
    • പാലക്കാട് വീണ്ടും; ആദിവാസി യുവാവിന് നേരെ ക്രൂരമര്‍ദ്ദനം; പച്ചമരുന്ന് മോഷ്ടിച്ചെന്നാരോപണം; തലയോട്ടി തകര്‍ന്ന യുവാവ് ചികിത്സയില്‍

        പാലക്കാട്; അന്ന് ഭക്ഷണം മോഷ്ടിച്ചതിന് ആദിവാസി യുവാവിനെ തല്ലിക്കൊന്നതും പാലക്കാട് അട്ടപ്പാടിയിലായിരുന്നു – മധു. ഇപ്പോഴിതാ മോഷണക്കുറ്റം ആരോപിച്ച് മറ്റൊരു ആദിവാസി യുവാവിനെ തല്ലിച്ചതച്ചിരിക്കുന്നു. പച്ചമരുന്നുണ്ടാക്കാനുള്ള മരുന്ന് മോഷ്ടിച്ചുവെന്നാരോപിച്ചാണ് പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ തല്ലിപ്പരുവമാക്കിയത്. തലയോട്ടി തകര്‍ന്ന യുവാവ് ചികിത്സയിലാണ്. വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിന്റെ ആഘാതം വിട്ടൊഴിയാത്ത പാലക്കാടിന് ആദിവാസി യുവാവിനേറ്റ ക്രൂരമര്‍ദ്ദനം അടുത്ത ആഘാതമായി. പാലക്കാട് അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവാവായ പാലൂര്‍ സ്വദേശി മണികണ്ഠനാണ് (26) മര്‍ദനമേറ്റത്. തലയോട്ടി തകര്‍ന്ന മണികണ്ഠന്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദ്ദിച്ച പാലൂര്‍ സ്വദേശി രാമരാജിനെതിരെ പുതൂര്‍ പൊലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. ദുര്‍ബല വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയതെന്നും അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുയരുന്നുണ്ട്. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് സംഭവം. പച്ച മരുന്നിന് ഉപയോഗിക്കുന്ന മരുന്ന് മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് രാമരാജ് മണികണ്ഠനെ മര്‍ദിച്ചത്. എന്നാല്‍ മര്‍ദനം കാര്യമാക്കാതെ മണികണ്ഠന്‍…

      Read More »
    • സിപിഎമ്മിന് ഭയം പിണറായി ഇല്ലാതെ കളത്തിൽ ഇറങ്ങാൻ :ഇത്തവണയും നയിക്കാൻ പിണറായി തന്നെ വേണമെന്ന് ആവശ്യം :പകരംവെക്കാനും ചൂണ്ടിക്കാട്ടാനും മറ്റൊരാളില്ല സിപിഎമ്മിൽ: കെ കെ ശൈലജയെ രംഗത്തിറക്കും: രണ്ട് ടേം വ്യവസ്ഥ മാറ്റും :പുതുമുഖങ്ങൾക്ക് അവസരം കുറയും :ഹാട്രിക് അടിക്കണമെങ്കിൽ ക്യാപ്റ്റൻ പിണറായി ആവണമെന്ന് വലിയൊരു വിഭാഗം

                തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സിപിഎമ്മിന്റെ ഉള്ളിലെ ഭയം പതിയെ പുറത്തുവരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ നയിച്ചില്ലെങ്കിൽ ഹാട്രിക് അടിച്ച് ഭരണത്തുടർച്ച പിടിച്ചെടുക്കാൻ പാർട്ടിക്ക് സാധിക്കുമോ എന്ന ആശങ്കയും ഭയവുമാണ് സിപിഎമ്മിൽ ഇപ്പോഴുള്ളത്. അടുത്തിടെ നടന്ന പല തെരഞ്ഞെടുപ്പ് മുന്നൊരുക്ക യോഗങ്ങളിലും ഇക്കാര്യം പാർട്ടി നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. കഴിഞ്ഞ രണ്ടുതവണ സിപിഎമ്മിനെ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒരു ക്യാപ്റ്റനെ പോലെ നിന്ന് നയിച്ച പിണറായി വിജയൻ തന്നെ ഇത്തവണയും ആ ദൗത്യം ഏറ്റെടുക്കണം എന്നാണ് പാർട്ടിയിലെ വലിയൊരു വിഭാഗം ആവശ്യപ്പെടുന്നത്. പിണറായി വിജയൻ പിന്നോട്ട് പോയാൽ അത്തരത്തിലുള്ള ഒരു നേതാവിനെ ചൂണ്ടിക്കാട്ടുക എളുപ്പമല്ലെന്നും അവർ പറയുന്നു.   പണ്ടത്തെപ്പോലെ സിപിഎമ്മിനുള്ളിൽ പക്ഷങ്ങൾ ശക്തമല്ലാത്തതുകൊണ്ട് പിണറായി പക്ഷക്കാർ ഉന്നയിക്കുന്ന ആവശ്യം നടപ്പാകും എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. പിണറായി വിജയൻ തന്നെ മത്സരരംഗത്ത് ഇറങ്ങുകയാണെങ്കിൽ സിപിഎം പിന്തുടർന്ന് വന്ന രണ്ട് ടേം…

      Read More »
    • ക്രിസ്ത്യാനികൾക്കറിയാം ആർക്കു വോട്ടു കുത്തണം ആർക്ക് കുത്തു കൊടുക്കണം എന്ന്  : ആർക്കു വോട്ട് ചെയ്യണമെന്ന നിർദ്ദേശം കത്തോലിക്കാ സഭ നേതൃത്വം വിശ്വാസികൾക്ക് കൊടുക്കാറില്ല  : ശരിയും തെറ്റും മനസ്സിലാക്കി ഉത്തരവാദിത്വ ബോധത്തോടെ തീരുമാനമെടുക്കാൻ ഞങ്ങൾ ഞങ്ങളുടെ സമുദായത്തെ പരിശീലിപ്പിച്ചിട്ടുണ്ടെന്ന്തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി: തെരഞ്ഞെടുപ്പിൻ്റെ തലേദിവസം ഇന്നവർക്ക് വോട്ടുചെയ്യാൻ മെത്രാൻ അച്ചൻ പറയേണ്ട കാര്യമില്ല:ബിജെപിയെ തൊട്ടുകൂടാനാവാത്ത പാർട്ടിയായി സഭ കണക്കാക്കിയിട്ടില്ല

            ക്രിസ്ത്യാനികൾക്കറി     കൊച്ചി: അണ്ണാൻ കുഞ്ഞിനെ മരം കയറാൻ പഠിപ്പിക്കേണ്ട കാര്യമില്ല, അതുപോലെ ക്രിസ്ത്യാനികളെ ആർക്ക് വോട്ട് ചെയ്യണമെന്ന് പഠിപ്പിക്കേണ്ട കാര്യവുമില്ല. ആർക്കു വോട്ട് കുത്തണം ആർക്ക് കുത്തു കൊടുക്കണം എന്ന കാര്യം ക്രിസ്ത്യൻ വിശ്വാസികൾ നന്നായി അറിയാം. ഇക്കാര്യമാണ് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വിശദീകരിച്ചത്. ആർക്ക് വോട്ട് ചെയ്യണമെന്ന നിർദ്ദേശം കത്തോലിക്കാ സഭാ നേതൃത്വം വിശ്വാസികൾക്ക് നൽകാറില്ലെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറയുന്നു. പക്ഷെ ക്രിസ്ത്യൻ സമൂഹം അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ ഇതാണെന്നും ആ പ്രതിസന്ധികളെ ആരൊക്കെ എങ്ങനെയൊക്കെ അഭിസംബോധന ചെയ്യുന്നുവെന്ന് സമുദായം വിലയിരുത്തുകയും അതിന് അനുസരിച്ച് വോട്ട് ചെയ്യുകയും ചെയ്യുമെന്നും പാംപ്ലാനി ചൂണ്ടിക്കാണിച്ചു. ഇന്ത്യൻ എക്‌സ്പ്രസിന്‌ നൽകിയ അഭിമുഖത്തിലായിരുന്നു പാംപ്ലാനിയുടെ പ്രതികരണം. ശരിയും തെറ്റും മനസ്സിലാക്കി ഉത്തരവാദിത്വ ബോധത്തോടെ തീരുമാനമെടുക്കാൻ ഞങ്ങൾ ഞങ്ങളുടെ സമുദായത്തെ പരിശീലിപ്പിച്ചിട്ടുണ്ട് എന്ന ആത്മവിശ്വാസമുണ്ട്. അതിനാൽ തന്നെ തെരഞ്ഞെടുപ്പിൻ്റെ തലേദിവസം ഇന്നവർക്ക്…

      Read More »
    • ഗുരുവായൂര്‍ ആരെടുക്കും? ലീഗോ കോണ്‍ഗ്രസോ? മുരളീധരനെ മത്സരിപ്പിക്കാനുള്ള നീക്കത്തില്‍ തര്‍ക്കം തുടങ്ങി; ഇക്കുറി സീറ്റുകളില്‍ അടിമുടി മാറ്റമുണ്ടാകും; പുതുമുഖങ്ങളെയും ഇറക്കും; പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വോട്ടുനില നോക്കി ഘടകകക്ഷികളുടെ മണ്ഡലങ്ങള്‍ ഏറ്റെടുക്കാന്‍ ശ്രമം

      തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ അതിവേഗത്തില്‍ നിയമസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്കു നീങ്ങാനുള്ള കോണ്‍ഗ്രസ് നീക്കത്തിനിടെ കല്ലുകടിയായി ഗുരുവായൂര്‍ മണ്ഡലം. കെ. മുരളീധരനെ സീറ്റിലേക്കു മത്സരിപ്പിക്കാനാണു കോണ്‍ഗ്രസ് നീക്കം. പാര്‍ലമെന്റ് സീറ്റിലേക്കു വടകരയിലും പിന്നീടു തൃശൂരിലും മത്സരിച്ച കെ. മുരളീധരന്‍, 2021ല്‍ വട്ടിയൂര്‍ക്കാവിലും ഇറങ്ങിയിരുന്നു. തൃശൂരിലും വട്ടിയൂര്‍ക്കാവിലും തോറ്റു. തൃശൂരിലെ തോല്‍വിയുടെ പേരില്‍ തൃശൂര്‍ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറിയുമുണ്ടായി. ഇതിനു പിന്നാലെയാണു ലീഗ് വര്‍ഷങ്ങളായി മത്സരിക്കുന്ന, മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഗുരുവയൂര്‍ ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസ് നീക്കം. സീറ്റ് വേണമെന്നു തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് ഘടകം ആവശ്യപ്പെട്ടെങ്കിലും സീറ്റ് വിട്ടുകൊടുക്കാനാവില്ലെന്നാണു ലീഗിന്റെ നലപാട്. എന്നാലിതു സംസ്ഥാന നേതൃത്വം ഗൗരവമായി എടുത്തിട്ടില്ല. ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റിന്റെ പ്രസ്താവനയോട് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ. റഷീദും പ്രതികരിച്ചു. മതേതരത്വത്തിന്റെ ഈറ്റില്ലമായ ഗുരുവായൂരില്‍ ക്ഷേത്രവും പാലയൂര്‍ ചര്‍ച്ചും മണത്തല പള്ളിയും ഉള്‍ക്കൊള്ളുന്ന പ്രദേശമാണിത്. ഇവിടെ മുസ്ലിം ലീഗ് തന്നെ മത്സരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.…

      Read More »
    Back to top button
    error: