Kerala

    • കോൺ​ഗ്രസ് വിട്ട് എവിടേക്കുമില്ല!! നിലമ്പൂരിൽ ക്ഷണിച്ചിരുന്നേൽ പോകുമായിരുന്നു, എന്റെ ആവശ്യം അവിടെയുണ്ടായിരുന്നില്ല, പ്രധാനമന്ത്രിയോട് സംസാരിച്ചതു ഔദ്യോ​ഗിക കാര്യം മാത്രം- പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് ശശി തരൂർ

      മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ ക്ഷണിക്കാത്തതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ രം​ഗത്ത്. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ല എന്നത് സത്യംതന്നെയാണ്. ഞാൻ കേരളത്തിന് പുറത്തായിരുന്നു. തിരിച്ച് കേരളത്തിൽ എത്തിയപ്പോഴും മറ്റു സന്ദേശങ്ങളൊന്നും എനിന്നു ലഭിച്ചില്ല. നിലമ്പൂരിൽ വരാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നുവെങ്കിൽ ഉറപ്പായും പോവുമായിരുന്നെന്നും തരൂർ പറഞ്ഞു. അതുപോലെ നിലമ്പൂരിൽ കോൺഗ്രസ് പ്രവർത്തകർ ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടുണ്ട്. മികച്ച സ്ഥാനാർഥ്യാണ് നിലമ്പൂരിൽ യുഡിഎഫിനുള്ളത്. മണ്ഡലത്തിൽ കോൺഗ്രസ് ജയിക്കണമെന്ന് തന്നെയാണ് ആഗ്രഹം. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് തനിക്ക് പ്രത്യേകിച്ച് ക്ഷണമുണ്ടായിരുന്നില്ല. ക്ഷണം വേണമെന്നില്ല. പക്ഷേ, പരിപാടി സംഘടിപ്പിക്കുമ്പോൾ സംഘാടകർ അറിയിക്കുമല്ലോ. നിലമ്പൂരിൽ തന്നെ ആവശ്യപ്പെട്ടിരുന്നുവെങ്കിൽ ഉറപ്പായും പോവുമായിരുന്നു. തന്റെ ആവശ്യം അവിടെയുണ്ടായിരുന്നില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും തരൂർ പറഞ്ഞു. അതേസമയം കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തോട് പലപ്പോഴും അഭിപ്രായവ്യത്യാസമുണ്ടായിട്ടുണ്ടെന്ന് എല്ലാവർക്കുമറിയാം. പക്ഷേ, പാർട്ടിയോടും പാർട്ടി പ്രവർത്തകരോടുമെല്ലാം സൗഹൃദപരമായാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ബിജിപിയിലേക്ക് പോകുന്നു എന്ന അഭ്യൂഹം തരൂർ തള്ളി.…

      Read More »
    • കെട്ടിപ്പിടിക്കരുത്, ഒഴിഞ്ഞുമാറി അന്‍വര്‍; തോളില്‍ കയ്യിട്ട് ഷൗക്കത്തും സ്വരാജും

      മലപ്പുറം: നിലമ്പൂരില്‍ പോളിങ് ബൂത്ത് സന്ദര്‍ശനങ്ങള്‍ക്കിടെ തമ്മില്‍ കണ്ട സ്ഥാനാര്‍ഥികളുടെ പ്രതികരണം വോട്ടെടുപ്പ് ദിനത്തിലെ കൗതുകമായി. വീട്ടികുത്ത് ജിഎല്‍പിഎസില്‍ ബൂത്ത് സന്ദര്‍ശനത്തിനിടെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജും തമ്മില്‍ കണ്ടത്. ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍ ഇരുവരും പരസ്പരം ആശ്ലേഷിച്ചും ആശംസ അറിയിച്ചുമാണ് പിരിഞ്ഞത്. അതേസമയം, മാനവേദന്‍ സ്‌കൂളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെ കണ്ട സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി.അന്‍വര്‍ അദ്ദേഹത്തോട് കെട്ടിപ്പിടിക്കരുതെന്ന് പറഞ്ഞു. കെട്ടിപ്പിടിക്കരുതെന്ന് പറഞ്ഞ് കൈ മാത്രം കൊടുക്കുകയായിരുന്നു. മറ്റു കുശലാന്വേഷണത്തിനു ഇരുവരും മുതിര്‍ന്നില്ല. കെട്ടിപ്പിടിക്കരുതെന്ന് അന്‍വര്‍ പറഞ്ഞതോടെ ഷൗക്കത്ത് അന്‍വറിന് കൈകൊടുത്ത് പിരിഞ്ഞു. ധൃതരാഷ്ട്രാലിംഗനത്തിന്റെ ആളാണ് ഷൗക്കത്തെന്ന് പിന്നീട് പ്രതികരിച്ച അന്‍വര്‍ അഭിനേതാക്കളുടെ കെട്ടിപ്പിടിത്തമാണ് സ്വരാജും ഷൗക്കത്തും തമ്മിലുണ്ടായതെന്നും പറഞ്ഞു. ”എനിക്ക് അഭിനയിക്കാനറിയില്ല. പച്ചമനുഷ്യര്‍ക്കൊപ്പം നില്‍ക്കുന്നയാളാണ്. സ്ഥാനാര്‍ഥികള്‍ തമ്മില്‍ സൗഹൃദമുണ്ടാകണം, എന്നാല്‍ ആത്മാര്‍ഥമായിരിക്കണം, പിന്നില്‍ കൂടി പാരവയ്ക്കരുത്.” അന്‍വര്‍ പറഞ്ഞു.

      Read More »
    • പഴയ പരിപാടി വീണ്ടും ആവർത്തിച്ച് ​ഗവർണർ!! സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ പരിപാടിയിൽ ഭാരതാംബ ചിത്രം, പ്രതിഷേധം അറിയിച്ചു, ഒന്നും മിണ്ടിയില്ല, ആട്ടുകല്ലിന് കാറ്റുപിടിച്ചതുപോലെ ഇരുന്നു- വി ശിവൻകുട്ടി

      തിരുവനന്തപുരം: രാജ്ഭവനിൽ നടന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിപാടിയിൽ ഭാരതാംബയുടെ ചിത്രം ഉൾപെടുത്തിയതിൽ പരിപാടി ബഹിഷ്കരിച്ച് മന്ത്രി വി. ശിവൻകുട്ടി. സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ പരിപാടിയിൽ കാവിക്കൊടി ഏന്തിയ ഭാരതാംബയുടെ ചിത്രത്തിനു മുന്നിൽ വിളക്കു തെളിയിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പരിപാടി ബഹിഷ്കരിച്ചതെന്ന് മന്ത്രി പിന്നീടു മാധ്യമങ്ങളോടും പറഞ്ഞു. വ്യാഴാഴ്ച രാജ്ഭവനിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ പരിപാടിക്കിടെയായിരുന്നു സംഭവം. പരിപാടിയിൽ ഭാരതാംബ ചിത്രത്തിന് മുന്നിൽ വിളക്കു കൊളുത്തിയിരുന്നു. തുടർന്നാണ് താൻ പരിപാടി ബഹിഷ്കരിക്കുന്നെന്ന് പ്രഖ്യാപിച്ച് വി. ശിവൻകുട്ടി ഇറങ്ങിവന്നത്. തുടർന്ന് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് പറയുകയും ചെയ്തു. ഗാന്ധി ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തുന്നതിൽ തെറ്റില്ല. എന്നാൽ, രാജ്യസങ്കൽപ്പത്തിന് ചേർന്ന ചിത്രമായിരുന്നില്ല രാജ്ഭവനിൽ ഉണ്ടായിരുന്നത്. അതിനാൽ താൻ സ്കൗട്ട് ആൻഡ് ഗൈഡ്സ് അവാർഡ് നേടിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മടങ്ങി. ഗവർണർ എന്ന വ്യക്തിയോടുള്ള പ്രതിഷേധമല്ല, രാജ്യതാത്പര്യത്തിന് വിരുദ്ധമായ സങ്കൽപ്പത്തോടാണ് പ്രതിഷേധം. എന്റെ രാജ്യം ഇന്ത്യയാണ്. ഭരണഘടനയാണ് രാജ്യത്തിന്റെ നട്ടെല്ല്.…

      Read More »
    • മരുമകന് രണ്ട് മിനിറ്റുള്ള റീൽ ഉണ്ടാക്കാൻ വേണ്ടി വരിക 9.9 ലക്ഷം രൂപ, മനുഷ്യ ജീവനു പിണറായി ഇട്ടതും ആ വിലതന്നെ!! എന്റെ വോട്ട് 75,000 ൽ നിൽക്കില്ല, സത്യപ്രതിജ്ഞയ്ക്ക് അണികൾക്കൊപ്പം കാൽനടയായി നിയമസഭയിലേക്ക് പോകും- പിവി അൻവർ

      നിലമ്പൂർ: നിയമസഭയിലേക്ക് നിലമ്പൂരിൽ നിന്നു സത്യപ്രതിജ്ഞ ചെയ്യാൻ കാൽനടയായി പോകുമെന്ന് പി.വി. അൻവർ. ഇത് തന്റെ അമിതമായ ആത്മവിശ്വാസമല്ലെന്നും ജനങ്ങളെ അറിയാവുന്നതുകൊണ്ടുള്ള ആത്മവിശ്വാസമാണെന്നും അൻവർ പറഞ്ഞു. ‘പി.വി. അൻവർ ഒറ്റക്കല്ല നിയമസഭയിലേക്ക് പോകുക. നിലമ്പൂരിലെ ആയിരക്കണക്കിന് ആളുകളുമായിട്ടാണ് സത്യപ്രതിജ്ഞചെയ്യാൻ പോകുക. ഇക്കാര്യം ചർച്ച ചെയ്തുകഴിഞ്ഞു. ചിലപ്പോൾ കാൽനടയായി ഒരാഴ്ചയെടുത്തായിരിക്കും പോകുക. അങ്ങനെയും ആലോചിക്കുന്നുണ്ട്. ഇത് സംഭവിക്കും. അമിതമായ ആത്മവിശ്വാസമല്ല. അത് ജനങ്ങളെ എനിക്ക് അറിയുന്നതുകൊണ്ടുള്ള ആത്മവിശ്വാസമാണ്. എന്റെ പോരാട്ടം മലയോര കർഷകർക്ക് വേണ്ടിയാണ്. ചെറുതായിട്ട് തുടങ്ങിയിട്ടേയുള്ളൂ. റിസൾട്ട് വന്നതിന്റെ പിറ്റേദിവസം പോരാട്ടത്തിന് ആരംഭം കുറിക്കും’, അദ്ദേഹം പറഞ്ഞു. ഇന്ന് വോട്ടുചെയ്യുന്ന വോട്ടർ നാളെ രാവിലെ ഇവിടെ ജീവിച്ചിരിക്കും എന്ന് ഉറപ്പില്ലാത്ത നാട്ടിലാണ് ഞങ്ങൾ ജീവിക്കുന്നത്. മനുഷ്യരേയും മൃഗങ്ങളേയും വേർതിരിക്കുന്ന ഒരു വേലികെട്ടിത്തരണമെന്ന് മാത്രമേ ഞങ്ങൾ സർക്കാരിനോട് ആവശ്യപ്പെടുന്നുള്ളൂ. അല്ലാതെ ആകാശത്തെ അമ്പിളിമാമനെ പിടിച്ചുകൊണ്ടുതരണമെന്ന് സർക്കാരിനോട് പറഞ്ഞിട്ടില്ല. ആന ചവിട്ടിക്കൊന്നാലും കരടി കടിച്ചു തിന്നാലും പത്തുലക്ഷം. ഒരു മനുഷ്യ ജീവന് പിണറായി വിജയൻ…

      Read More »
    • യുവതി ആൺ സുഹൃത്തുമായി സംസാരിക്കുന്നതുകണ്ട് ആൾക്കൂട്ട വിചാരണ, സുഹൃത്തിനെ കൈയ്യേറ്റം ചെയ്തു, വിചാരണ നടത്തിയത് 5 മണിക്കൂർ, ഇരുവരുടേയും വീട്ടുകാരെ വിളിച്ചുവരുത്തി, മനംനൊന്ത് യുവതി ജീവനൊടുക്കി!! മൂന്ന് എസ്ഡിപിഐ പ്രവർത്തകർ റിമാൻഡിൽ

      കണ്ണൂർ: പിണറായി കായലോട് പറമ്പായിയിൽ യുവതി ജീവനൊടുക്കിയത് ആൾക്കൂട്ട വിചാരണയിൽ മനംനൊന്തെന്ന് പോലീസ് കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു. ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് റസീന മൻസിലിൽ റസീനയെയാണ് (40) ചൊവ്വാഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാക്കുറിപ്പിൽനിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സംഭവം ഇങ്ങനെ- കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികിൽ റസീന സുഹൃത്തിനോട് സംസാരിച്ചുനിൽക്കുന്നത് അറസ്റ്റിലായവർ ഉൾപ്പെടെയുള്ള സംഘം ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ കൈയ്യേറ്റം ചെയ്യുകയും സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടു പോകുകയുമായിരുന്നു. പിന്നീട് അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവച്ച് വിചാരണ ചെയ്ത സംഘം മൊബൈൽ ഫോണും ടാബും പിടിച്ചെടുത്ത്…

      Read More »
    • മഴയിലുംതോരാത്ത നിലമ്പൂരിന്റെ വോട്ടാവേശം; ആദ്യമണിക്കൂറില്‍ 6.02 % പോളിങ്

      മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുന്നു.ആദ്യമണിക്കൂറില്‍ 6.02 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. രാവിലെ മുതല്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കാണ്.മഴയെയും അവഗണിച്ചാണ് വോട്ടര്‍മാര്‍ വോട്ട് ചെയ്യാനെത്തുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് മതീരി ജിഎല്‍പി സ്‌കൂളില്‍ എത്തി വോട്ട് രേഖപ്പെടുത്തി. വലിയ വിജയപ്രതീക്ഷയാണ് സ്വരാജ് പങ്കുവെച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പിതാവിന്റെ ഖബറിടം സന്ദര്‍ശിച്ച ശേഷം വോട്ടുരേഖപ്പെടുത്തി. ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്ന് ഷൗക്കത്ത് പ്രതികരിച്ചു. പ്രധാന മുന്നണി സ്ഥാനാര്‍ഥിയടക്കം 10സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.മെയ് 25നായിരുന്നു നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പി വി അന്‍വര്‍ രാജി വെച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേയ്ക്കായിരുന്നു നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. വോട്ടിങ്ങിനായി ആദിവാസി മേഖലകള്‍ ഉള്‍പ്പെടുന്ന വനത്തിലെ മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ ആകെയുള്ള 263 ബൂത്തുകളും പൂര്‍ണ സജ്ജം. ഇതില്‍ 11 എണ്ണം പ്രശ്‌ന ബാധിത ബൂത്തുകളാണ്. പോളിങ് സാമഗ്രികള്‍ ചുങ്കത്തറ മാര്‍തോമ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് ഇന്നലെ ഉച്ചയോടെ തന്നെ പോളിങ് സ്റ്റേഷനുകളില്‍ എത്തിയിരുന്നു. അതേസമയം, നിലമ്പൂര്‍…

      Read More »
    • സാരിത്തുമ്പുകൊണ്ട് ഇരയെ മറച്ചു പിടിക്കും; അടുത്തയാള്‍ മാല മുറിക്കും; പല കൈകള്‍ കൈമാറി അതിവേഗം പൊള്ളാച്ചിയില്‍ വില്‍പന; പിടിയിലായ തിരുട്ടുറാണി രതിയുടെ ആസൂത്രണത്തില്‍ ഞെട്ടി പോലീസ്; മുന്നണിയില്‍ വനിതകള്‍, പിന്നണിയില്‍ പുരുഷന്‍മാരും

      മലയാലപ്പുഴ: കേരളത്തില്‍ നിന്ന് മോഷ്ടിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നത് പൊള്ളാച്ചിയില്‍ എന്ന് വനിതാ കവര്‍ച്ചാ സംഘത്തിന്‍റെ നേതാവ് രതി. പത്തനംതിട്ട മലയാലപ്പുഴ ക്ഷേത്രത്തിലെ മാലമോഷണത്തില്‍ തെളിവെടുത്തപ്പോഴാണ് തിരുട്ടുറാണി രതി വില്‍പനരീതി വ്യക്തമാക്കിയത്. സംഘത്തിലെ രണ്ട് വനിതാ മോഷ്ടാക്കളെക്കൂടി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഈ മാസം ഒന്നിന് മലയാലപ്പുഴ ക്ഷേത്രത്തില്‍ ഒരു സ്ത്രീയെ മൂന്നു മോഷ്ടാക്കളായ സ്ത്രീകള്‍ വളഞ്ഞു വച്ച് മാല പൊട്ടിച്ച കേസിലെ മുഖ്യപ്രതിയായ രതിയാണ് വില്‍പന രീതി പറഞ്ഞത്. കേരളത്തിലെ തിരക്കേറിയ ആരാധനാലയങ്ങളില്‍ നിന്ന് മോഷ്ടിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ പൊള്ളാച്ചിയില്‍ വില്‍ക്കും. വില്‍ക്കുന്നത് രതിയുടെ ഭര്‍ത്താവ് ഇളയരാജയും സുഹൃത്ത് ശക്തിവേലും ചേര്‍ന്നാണ്. പാലക്കാട് ചിറ്റൂരിലാണ് രതി താമസം. പൊള്ളാച്ചിയില്‍ നിന്നുള്ള മോഷണ സംഘത്തെ നയിച്ച് എത്തുന്നത് ശ്രീലങ്കന്‍ തമിഴ് വംശജയായ രതിയാണ്. മാല പൊട്ടിച്ചാലുടന്‍ പല കൈകളിലൂടെ അതിവേഗം കൈമാറി പൊള്ളാച്ചിയില്‍ എത്തിക്കും. രതിയെ മലയാലപ്പുഴ ക്ഷേത്രത്തില്‍ എത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു. സംഘത്തിലെ ഉയരംകൂടിയ രതി, സാരിത്തുമ്പ് കൊണ്ട് ഇരയെ മറച്ചുപിടിക്കും. അടുത്തയാൾ…

      Read More »
    • മില്‍മയുടെ ഡിസൈന്‍ അനുകരിച്ച് ‘മില്‍ന’ പാല്‍പായ്ക്കറ്റ്; സ്വകാര്യ ഡയറി കമ്പനിക്ക് ഒരുകോടി പിഴ; കോടതിച്ചെലവായി എട്ടുലക്ഷം വേറെയും അടയ്ക്കണം; വ്യാജ പതിപ്പ് ഇറക്കി ലാഭം കൊയ്യാനുള്ള നീക്കത്തില്‍ വിജയം ഒരുവര്‍ഷത്തെ നിയമ പോരാട്ടത്തിന് ഒടുവില്‍

      കൊച്ചി: മലയാളികള്‍ക്കിടയില്‍ ഏറെ സ്വീകാര്യതയും വിശ്വസ്തതയുമുള്ള മില്‍മയെ അനുകരിച്ചു കോടികള്‍ കൊയ്യാനുള്ള സ്വകാര്യ കമ്പനിയുടെ നീക്കത്തിനു തിരിച്ചടി. മില്‍മയ്ക്കു പകരം മില്‍ന എന്ന പേരില്‍ മില്‍മയുടെ അതേ പായ്ക്കറ്റ് അനുകരിച്ചാണ് കമ്പനി രംഗത്ത് എത്തിയത്. ഇതിനെതിരേ പരാതി ഉയര്‍ന്നതോടെ മില്‍ന എന്ന സ്വകാര്യ ഡയറിക്കെതിരെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൊമേഴ്‌സ്യല്‍ കോടതി ഒരു കോടിപിഴ ചുമത്തി. പ്രമുഖ ബ്രാന്‍ഡുകളുടെ വ്യാജ പതിപ്പിറക്കി ലാഭം കൊയ്യാനിറങ്ങുന്നവര്‍ക്കുള്ള താക്കീതാണ് ഈ വിധിയെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു. മില്‍മയുടെ പേര് ഉല്‍പ്പനങ്ങളുടെ പായ്ക്കിങ്ങിലെ രൂപ കല്‍പന എന്നി അതേപടി പകര്‍ത്തിയ മില്‍ന എന്ന കമ്പനിക്കാണ് ഒരുകോടി രൂപയും ആറു ശതമാനം പിഴ പലിശയും അടയ്ക്കാന്‍ കോടതി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൊമേഴ്‌സ്യല്‍ കോടതി പിഴശിക്ഷ വിധിച്ചത്. കോടതിച്ചെലവും പലിശയും സഹിതം എട്ടുലക്ഷത്തി പതിനെണ്ണായിരത്തി നാനൂറ്റിപ്പത്തുരൂപ വെറെയും അടയ്ക്കണം. ഈ കമ്പനിക്കെതിരെ ഒരുവര്‍ഷം നീണ്ട വ്യവഹാരങ്ങള്‍ക്ക് ഒടുവിലാണു മില്‍മയ്ക്ക് അനുകൂല വിധി ലഭിച്ചത്. മില്‍മയെപ്പോലെ ജനപ്രിയ ഉല്‍പ്പന്നങ്ങളുടെ…

      Read More »
    • ആര്‍എസ്എസുമായി സിപിഎമ്മിന് ഒരു ബന്ധവുമില്ല; എം.വി. ഗോവിന്ദനെ തിരുത്തി പിണറായി വിജയന്‍; തെരഞ്ഞെടുപ്പു കാലത്ത് സഹകരിച്ചത് ജനതാ പാര്‍ട്ടിയുമായി; വി.ഡി. സതീശനെയും സുധാകരനും ഒളിയമ്പ്‌

      തിരുവനന്തപുരം: ആർ.എസ്.എസുമായി സി.പി.എമ്മിന് ഒരു ബന്ധവുമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ മുൻ പ്രസ്താവനയെ തിരുത്തിക്കൊണ്ടാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. അടിയന്തരാവസ്ഥക്കാലത്ത് ആർ.എസ്.എസുമായി സി.പി.എം സഹകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശാല ഐക്യമുന്നണി കോൺഗ്രസിനെതിരെയായിരുന്നു. തിരഞ്ഞെടുപ്പുകാലത്ത് ജനതാപാർട്ടിയോട് സി.പി.എം സഹകരിച്ചിട്ടുണ്ട്. എന്നാൽ, ജനസംഘം ജനതാപാർട്ടിയിൽ ലയിച്ചപ്പോൾ സി.പി.എം ജനതാപാർട്ടിയിൽ ലയിച്ചിട്ടില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കെ.പി.സി.സി പ്രസിഡന്‍റ്  കെ. സുധാകരനെയും മുഖ്യമന്ത്രി പരിഹസിച്ചു. “ചില ഫോട്ടോകൾ ചിലർ താണുവണങ്ങുന്നത് കണ്ടല്ലോ,” എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. “ആർ.എസ്.എസ് ശാഖയ്ക്ക് കാവൽ നിന്നത് മുൻ കെ.പി.സി.സി പ്രസിഡന്‍റല്ലേ?” എന്നും മുഖ്യമന്ത്രി ചോദിച്ചു. രാജ്ഭവനെ ആർ.എസ്.എസ് ശാഖയായി തരംതാഴ്ത്തരുതെന്ന് ഭാരതാംബ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞത് സർക്കാരിന്‍റെ നിലപാടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓരോരുത്തരുടെയും താൽപര്യമനുസരിച്ച് ചിത്രങ്ങൾ വെക്കരുതെന്നും ആർ.എസ്.എസ് ചിഹ്നങ്ങൾ ആർ.എസ്.എസുകാർ കൊണ്ടുനടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

      Read More »
    • വയനാട് തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക്; കേന്ദ്രത്തിന്റെ പാരിസ്ഥിതിക അനുമതിയായി; പൊതുമരാമത്ത്, കിഫ്ബി, കൊങ്കണ്‍ എന്നിവ സംയുക്തമായി നിര്‍മിക്കും; പദ്ധതി ചെലവ് 2134 കോടി; നിര്‍മാണ ഉദ്ഘാടനം ജൂലൈയില്‍

      കോഴിക്കോട്: വയനാടിന്റെ യാത്രാദുരിതം പരിഹരിക്കാനുള്ള ആനക്കാംപൊയിൽ– കള്ളാടി– മേപ്പാടി തുരങ്കപാത പദ്ധതി യാഥാർഥ്യത്തിലേക്ക്‌. കേരളത്തിന്റെ സ്വപ്‍ന പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചു. കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിച്ച് താമരശ്ശേരി ചുരത്തിന് സമാന്തരമായി നിർമിക്കുന്ന തുരങ്കപാതയുടെ നിർമാണത്തിനാണ് പാരിസ്ഥിതിക അനുമതിയായത്. മെയ് 14– 15 തീയതികളിൽ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിൽ തുരങ്ക പാതയുടെ പ്രവൃത്തി വ്യവസ്ഥകൾ പാലിച്ച് കൊണ്ട് നടപ്പിലാക്കാൻ വിദഗ്ദ സമിതി ശുപാർശ ചെയ്തിരുന്നു. നേരത്തെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംസ്ഥാന വിദഗ്‌ധസമിതി മാർച്ചിൽ പദ്ധതിയ്ക്ക് അനുമതി നൽകിയിരുന്നു. ഈ നിർദേശങ്ങൾ അന്തിമമായി അംഗീകരിക്കേണ്ട സംസ്ഥാന പരിസ്ഥിയാഘാത വിലയിരുത്തൽ അതോറിറ്റി അംഗങ്ങളുടെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെയാണ് കേന്ദ്ര വിദഗ്‌ധസമിതിയുടെ പരിഗണനയ്ക്കു വിട്ടത്. വിവിധ ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതിക അനുമതി നൽകിയിരിക്കുന്നത്. ഇതോടെ കരാർ ഒപ്പിട്ട് തുരങ്ക പാതയുടെ പ്രവൃത്തി ആരംഭിക്കാനാവും. പൊതുമരാമത്ത് വകുപ്പ്, കിഫ്‌ബി, കൊങ്കൺ റെയിൽവേ എന്നിവയുടെ തൃകക്ഷി കരാറിലാണ് തുരങ്കപാത…

      Read More »
    Back to top button
    error: