Breaking NewsBusinessKeralaLead NewsNEWSTRENDING

മില്‍മയുടെ ഡിസൈന്‍ അനുകരിച്ച് ‘മില്‍ന’ പാല്‍പായ്ക്കറ്റ്; സ്വകാര്യ ഡയറി കമ്പനിക്ക് ഒരുകോടി പിഴ; കോടതിച്ചെലവായി എട്ടുലക്ഷം വേറെയും അടയ്ക്കണം; വ്യാജ പതിപ്പ് ഇറക്കി ലാഭം കൊയ്യാനുള്ള നീക്കത്തില്‍ വിജയം ഒരുവര്‍ഷത്തെ നിയമ പോരാട്ടത്തിന് ഒടുവില്‍

കൊച്ചി: മലയാളികള്‍ക്കിടയില്‍ ഏറെ സ്വീകാര്യതയും വിശ്വസ്തതയുമുള്ള മില്‍മയെ അനുകരിച്ചു കോടികള്‍ കൊയ്യാനുള്ള സ്വകാര്യ കമ്പനിയുടെ നീക്കത്തിനു തിരിച്ചടി. മില്‍മയ്ക്കു പകരം മില്‍ന എന്ന പേരില്‍ മില്‍മയുടെ അതേ പായ്ക്കറ്റ് അനുകരിച്ചാണ് കമ്പനി രംഗത്ത് എത്തിയത്. ഇതിനെതിരേ പരാതി ഉയര്‍ന്നതോടെ മില്‍ന എന്ന സ്വകാര്യ ഡയറിക്കെതിരെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൊമേഴ്‌സ്യല്‍ കോടതി ഒരു കോടിപിഴ ചുമത്തി. പ്രമുഖ ബ്രാന്‍ഡുകളുടെ വ്യാജ പതിപ്പിറക്കി ലാഭം കൊയ്യാനിറങ്ങുന്നവര്‍ക്കുള്ള താക്കീതാണ് ഈ വിധിയെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു.

മില്‍മയുടെ പേര് ഉല്‍പ്പനങ്ങളുടെ പായ്ക്കിങ്ങിലെ രൂപ കല്‍പന എന്നി അതേപടി പകര്‍ത്തിയ മില്‍ന എന്ന കമ്പനിക്കാണ് ഒരുകോടി രൂപയും ആറു ശതമാനം പിഴ പലിശയും അടയ്ക്കാന്‍ കോടതി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൊമേഴ്‌സ്യല്‍ കോടതി പിഴശിക്ഷ വിധിച്ചത്. കോടതിച്ചെലവും പലിശയും സഹിതം എട്ടുലക്ഷത്തി പതിനെണ്ണായിരത്തി നാനൂറ്റിപ്പത്തുരൂപ വെറെയും അടയ്ക്കണം.

Signature-ad

ഈ കമ്പനിക്കെതിരെ ഒരുവര്‍ഷം നീണ്ട വ്യവഹാരങ്ങള്‍ക്ക് ഒടുവിലാണു മില്‍മയ്ക്ക് അനുകൂല വിധി ലഭിച്ചത്. മില്‍മയെപ്പോലെ ജനപ്രിയ ഉല്‍പ്പന്നങ്ങളുടെ വ്യാജ പതിപ്പുകള്‍ ഇറക്കുന്നവര്‍ക്കുള്ള താക്കീതാണിതെന്നും മില്‍മ ചെയര്‍മാന്‍ പറഞ്ഞു.

 

Back to top button
error: