KeralaNEWS

സ്വരാജ് അവാര്‍ഡിനായി പുസ്തകം അയച്ചിട്ടില്ല; വിശദീകരണവുമായി സാഹിത്യ അക്കാദമി

തൃശൂര്‍: സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് എം സ്വരാജിന്റെ പൂക്കളുടെ പുസ്തകം അയച്ചതാരാണെന്ന ചോദ്യത്തിന് മറുപടിയുമായി സാഹിത്യ അക്കാദമി സെക്രട്ടറി സിപി അബൂബക്കര്‍. എം സ്വരാജ് അക്കാദമി അവാര്‍ഡിന് പുസ്തകം അയച്ചിട്ടില്ലെന്നും ഇത്തവണത്തെ പതിനാറ് പുരസ്‌കാരങ്ങളില്‍ 11 എണ്ണവും പുസ്തകം അയച്ചുതരാത്തവര്‍ക്കാണെന്നും സിപി അബൂബക്കര്‍ പറഞ്ഞു.

2023ല്‍ കവിതയ്ക്ക് അവാഡ് ലഭിച്ച കല്‍പ്പറ്റ നാരായണന്‍, ആത്മകഥയ്ക്ക് അവാഡ് ലഭിച്ച കെ വേണു, വൈജ്ഞാനിക സാഹിത്യത്തിന് അവാഡ് ലഭിച്ച ബി രാജീവന്‍ എന്നിവരും അവാഡിനായി പുസ്തകം അയച്ചിരുന്നില്ലെന്നും സിപി അബൂബക്കറിന്റെ ഫെയ്സുബുക്ക് കുറിപ്പില്‍ പറയുന്നു.

Signature-ad

തനിക്ക് ലഭിച്ച അവാര്‍ഡ് എം സ്വരാജ് നിരസിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ ഇത് ചര്‍ച്ചയാവുകയും ചിലര്‍ പുസ്തകം സാഹിത്യ അക്കാദമിക്ക് അയച്ചുകൊടുക്കാതെ അവാര്‍ഡ് കിട്ടുമോ എന്ന തരത്തില്‍ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സാഹിത്യ അക്കാദമിയുടെ വിശദീകരണം.

സിപി അബൂബക്കറിന്റെ കുറിപ്പ്

2024ലെ കേരളസാഹിത്യ അക്കാദമി അവാഡുകളാണ് 2025 ജൂണ്‍ 26ന് പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ മാഷ് പ്രഖ്യാപിച്ചത്. പ്രഖ്യാപിക്കപ്പെട്ട 16 അവാഡുകളില്‍ 11 എണ്ണം അവാഡിനായി പുസ്തകം അയച്ചുതരാത്തവര്‍ക്കാണ്..

നാടകം-പിത്തളശലഭം-ശശിധരന്‍നടുവില്‍.കവിത-മുരിങ്ങ,വാഴ,കറിവേപ്പ്-അനിതതന്പിസാഹിത്യവിമര്‍ശനം-രാമായണത്തിന്റെചരിത്രസഞ്ചാരങ്ങള്‍-ജി.ദിലീപന്‍ജീവചരിത്രം/ആത്മകഥ-ഞാന്‍എന്നഭാവംബഡോ.കെരാജശേഖരന്‍നായര്‍വൈജ്ഞാനികസാഹിത്യം-നിര്‍മ്മിതബുദ്ധികാലത്തെസാമൂഹികരാഷ്ട്രീയജീവിതം-പി.ദീപക്ക്വിവര്‍ത്തനം-എന്റെരാജ്യംഎന്റെശരീരം-ചിഞ്ചുപ്രകാശ്യാത്രാവിവരണം-ആരോഹണംഹിമാലയം-കെ.ആര്‍.അജയന്‍സി.ബി.കുമാര്‍എന്റോമെന്റ്-ഉപന്യാസം-പൂക്കളുടെപുസ്തകം-എം.സ്വരാജ്

ജി.എന്‍.പിള്ളഎന്റോമെന്റ്-വൈജ്ഞാനികസാഹിത്യം-കഥാപ്രസംഗംകലയുംസമൂഹവും-സൗമ്യ.കെ.സിആരുടെരാമന്‍?ടിഎസ്ശ്യാംകുമാര്‍

കുറ്റിപ്പുഴഅവാഡ്-ഡോ.എസ്.എസ്.ശ്രീകുമാര്‍

2023ല്‍ കവിതയ്ക്ക് അവാഡ്‌ലഭിച്ച കല്‍പ്പറ്റനാരായണന്‍, ആത്മകഥയ്ക്ക് അവാഡ് ലഭിച്ച കെ വേണു, വൈജ്ഞാനികസാഹിത്യത്തിന് അവാഡ് ലഭിച്ച ബി രാജീവന്‍ എന്നിവരും അവാഡിനായി പുസ്തകം അയച്ചിരുന്നില്ല.

 

Back to top button
error: