Kerala

    • വിഎസിന്റെ നില അതീവ ​ഗുരുതരമായി തുടരുന്നു, തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഏഴ് സ്‌പെഷലിസ്റ്റുകൾ അടങ്ങുന്ന സംഘം പരിശോധന നടത്തി, വെന്റിലേറ്റർ സപ്പോർട്ട് തുടരും- മെഡിക്കൽ ബുള്ളറ്റിൻ

      തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നെന്ന് മെഡിക്കൽ ബുള്ളറ്റിൻ. എസ് യുടി ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ സംഘത്തിനു പുറമേ തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നുള്ള ഏഴ് സ്‌പെഷലിസ്റ്റുകൾ അടങ്ങുന്ന സംഘം വിഎസിനെ പരിശോധിക്കുകയും ഇപ്പോൾ നൽകുന്ന ചികിത്സ വിലയിരുത്തുകയും ചെയ്തിരുന്നു. നിലവിൽ നൽകിവരുന്ന വെന്റിലേറ്റർ സപ്പോർട്ട്, സിആർആർടി, ആന്റിബയോടിക് തുടങ്ങിയ ചികിത്സകൾ തുടരാനാണ് തീരുമാനമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. നിലവിൽ രക്തസമ്മർദം വളരെ താണ നിലയിലാണ്. ഡയാലിസിസ് ഇന്നലെയും തുടർന്നു. ഹൃദയാഘാതത്തെത്തുടർന്ന് 23 നാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നു മുതൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു വിഎസ് കഴിയുന്നത്.  

      Read More »
    • സുപ്രീംകോടി ‘നോ’ പറഞ്ഞതോടെ രാജ്ഭവന്റെ അധികാരം കുറഞ്ഞു; സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെ പോലും നിശ്ചിയക്കാന്‍ അര്‍ലേക്കര്‍ക്ക് അവകാശമില്ലേ? സര്‍ക്കാര്‍-ഗവര്‍ണ്ണര്‍ പോര് പുതിയ തലത്തിലേക്ക്

      തിരുവനന്തപുരം: ഗവര്‍ണറുടെ സുരക്ഷയ്ക്കായി രാജ്ഭവന്‍ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക സര്‍ക്കാര്‍ വെട്ടുന്നത് സുപ്രീംകോടതി വിധിയുടെ കൂടി പശ്ചാത്തലത്തില്‍. സുരക്ഷയ്ക്ക് നിയോഗിച്ച 6 പൊലീസുകാരെയാണ് ഒഴിവാക്കിയത്. നിയമന ഉത്തരവ് ഇറങ്ങി 24 മണിക്കൂറിനുശേഷമാണ് ഉത്തരവ് റദ്ദാക്കിയത്. നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവയ്ക്കുന്ന ഗവര്‍ണമാരുടെ നടപടിക്ക് തടയിട്ട് സുപ്രീംകോടതി സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നു. ഗവര്‍ണര്‍ക്ക് ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ കോടതി സമയപരിധി നിശ്ചയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഗവര്‍ണ്ണര്‍ക്ക് സംസ്ഥാന സര്‍ക്കാനെതിരെ ഒന്നും ചെയ്യാനാകില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തല്‍. ഭാരതാംബ വിവാദത്തില്‍ ഗവര്‍ണറുടെ നിലപാട് സര്‍ക്കാര്‍ ചോദ്യം ചെയ്തിരുന്നു. ഇതോടെ ഗവര്‍ണ്ണറും സര്‍ക്കാരും തെറ്റി. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ട പോലീസുകാരെ പോലും നല്‍കാത്തത്. തന്റെ സുരക്ഷയ്ക്കായി നിയോഗിക്കേണ്ട പൊലീസുകാരുടെ പട്ടിക ഡിജിപി കാണാനെത്തിയപ്പോള്‍ ഗവര്‍ണര്‍ കൈമാറിയിരുന്നു. 6 പേരുടെ പട്ടികയാണ് കൈമാറിയത്. ഇവരാണ് ഗവര്‍ണറുടെ ഒപ്പം സഞ്ചരിക്കേണ്ടത്. പട്ടിക ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി കൈമാറി. മറ്റ് സുരക്ഷാപ്രശ്നങ്ങളില്ലെങ്കില്‍, ഭരണാധികാരികള്‍ ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെയാണ് ഒപ്പം നിയോഗിക്കുന്നത്.…

      Read More »
    • വെറും പ്ലസ് ടുക്കാരിയായ വീട്ടമ്മ ‘എല്ലാം ഒപ്പിച്ചത്’ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സ്വന്തമാക്കാന്‍; ജയിലിനുള്ളില്‍ കഴിയുമ്പോള്‍ അതും നഷ്ടമാകുന്നു; കൂടത്തായിയിലെ ജോളി ഇനി വിവാഹമോചിത…

      കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളിക്ക് ജയില്‍ വാസത്തിനിടെ ഡിവോഴ്സും. ജോളിക്കെതിരെ ഭര്‍ത്താവ് പൊന്നാമറ്റം ഷാജു സക്കറിയാസ് നല്‍കിയ വിവാഹമോചന ഹര്‍ജി കോഴിക്കോട് കുടുംബ കോടതി അനുവദിക്കുകയായിരുന്നു. കൊലക്കേസില്‍ പ്രതിയായ ഭാര്യ ഏത് ആക്രമണത്തിനും മുതിരുമെന്നും കേസില്‍ ഉള്‍പ്പെട്ട് റിമാന്‍ഡില്‍ വിചാരണ നീളുകയാണെന്നും വിവാഹ മോചനം വേണമെന്നും ആവശ്യപ്പെട്ട് അഡ്വ.മനോഹര്‍ലാല്‍ മുഖേന നല്‍കിയ ഹര്‍ജിയാണ് അനുവദിച്ചത്. 2021 ല്‍ നല്‍കിയ ഹര്‍ജി എതിര്‍ ഭാഗം പലതവണ കേസ് പരിഗണിച്ചിട്ടും ഹാജരാകാത്തതിനാല്‍ ഇന്നലെ തീര്‍പ്പാക്കുകയായിരുന്നു. കൂടത്തായി കൂട്ടക്കൊലക്കേസില്‍ താന്‍ നിപരാധിയാണെന്ന് അറസ്റ്റിലായ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു പ്രതികരിച്ചിരുന്നു. കേസില്‍ തന്നെ കുടുക്കാനാണ് ജോളി ശ്രമിക്കുന്നത്. താന്‍ കുറ്റം സമ്മതിച്ചുവെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും ഷാജു പറഞ്ഞിരുന്നു. ജോളിയുടെ കാര്യത്തില്‍ തനിക്ക് ജാഗ്രതക്കുറവ് ഉണ്ടായി. ജോളിയുടെ ഉന്നത ബന്ധങ്ങളെ കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചും തനിക്ക് അറിയില്ലെന്നും ഷാജു പ്രതികരിച്ചിരുന്നു. അന്വേഷണ സംഘം ഷാജുവിനെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു. ജോളിയെ അറസ്റ്റ് ചെയ്യുന്നതിനു…

      Read More »
    • എല്‍പിജി സിലിണ്ടര്‍ വില വീണ്ടും വെട്ടിക്കുറച്ചു; വീട്ടുകാര്‍ക്ക് കാത്തിരിപ്പ് തുടരാം!

      കൊച്ചി: വാണിജ്യാവശ്യത്തിനുള്ള എല്‍പിജി (19 കിലോഗ്രാം) സിലിണ്ടറിന്റെ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികള്‍. 57.5 രൂപയാണ് കേരളത്തില്‍ കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ വില 1,672 രൂപയായി. കോഴിക്കോട്ട് 1,704 രൂപ. തിരുവനന്തപുരത്ത് 1,693 രൂപ. കഴിഞ്ഞ ഏപ്രിലില്‍ 43 രൂപ, മേയില്‍ 15 രൂപ, ജൂണില്‍ 25 എന്നിങ്ങനെയും കുറവ് വാണിജ്യ സിലിണ്ടര്‍ വിലയില്‍ വരുത്തിയിരുന്നു. രാജ്യാന്തര ക്രൂഡ് ഓയില്‍ വില അടിസ്ഥാനമാക്കി ഓരോ മാസവും ഒന്നിനാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ എല്‍പിജി വില പരിഷ്‌കരിക്കുന്നത്. അതേസമയം, ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വില ഇത്തവണയും കുറച്ചില്ല. 14.2 കിലോഗ്രാം സിലിണ്ടറിനു ഏറ്റവുമൊടുവില്‍ വില കുറച്ചത് 2024 മാര്‍ച്ച് എട്ടിനാണ്. വനിതാദിന സമ്മാനമെന്നോണം 100 രൂപ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. ഈ വര്‍ഷം ഏപ്രില്‍ 7ന് വീട്ടാവശ്യത്തിനുള്ള സിലിണ്ടറിനു 50 രൂപ കൂട്ടുകയും ചെയ്തിരുന്നു. കൊച്ചിയില്‍ 860 രൂപയും കോഴിക്കോട്ട് 861.5 രൂപയുമാണ് നിലവില്‍ വില. തിരുവനന്തപുരത്ത് 862…

      Read More »
    • ’30 കൊല്ലം ഞാനനുഭവിച്ച വേദനയാണ് സര്‍..’ പൊലീസ് മേധാവിയുടെ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍

      തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയുടെ ആദ്യ വാര്‍ത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. മാധ്യമപ്രവര്‍ത്തകനെന്ന പേരില്‍ പത്രസമ്മേളനം നടക്കുന്ന ഹാളില്‍ എത്തിയ വ്യക്തി ഡിജിപിയോട് താന്‍ നല്‍കിയ പരാതിയില്‍ നടപടി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വിഷയത്തില്‍ നടപടിയെടുക്കാം എന്ന് ഡിജിപി മറുപടി നല്‍കിയെങ്കിലും ഇയാള്‍ വീണ്ടും ചോദ്യങ്ങള്‍ ഉന്നയിച്ചതോടെ പൊലീസ് ഇടപെട്ടു. പിന്നീടാണ് ഇയാള്‍ മാധ്യമപ്രവര്‍ത്തകനല്ലെന്ന് പൊലീസിന് മനസിലായത്. പൊലീസ് ആസ്ഥാനത്തെ അഞ്ചാം നിലയിലെ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു പുതിയ ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ പത്രസമ്മേളനം. കാര്യങ്ങളൊക്കെ സംസാരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. അപ്പോഴാണ് മാധ്യമപ്രവര്‍ത്തകണെന്ന പേരില്‍ ഒരാള്‍ ഡിജിപിയോട് തന്റെ പരാതിയില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഇയാള്‍ പറഞ്ഞു. താന്‍ സര്‍വീസില്‍ ഉണ്ടായിരുന്ന ആളാണ്. പൊലീസ് യൂണിഫോം സിനിമക്കാര്‍ക്ക് വിറ്റു തുടങ്ങിയ കാര്യങ്ങളായിരുന്നു അദ്ദേഹം ഉന്നയിച്ചത്. ’30 കൊല്ലം ഞാനനുഭവിച്ച വേദനയാണ് സര്‍. ഞാന്‍ മീഡിയ വക്താവാണ്. ഇതിനൊരു മറുപടി താ.. .’ എന്ന്…

      Read More »
    • വയനാട് ദുരന്തബാധിതര്‍ക്ക് വീടു നല്‍കാമെന്ന വാഗ്ദാനം നിറവേറ്റിയില്ല; രാഹുല്‍ മാങ്കൂട്ടത്തിലിന് വിമര്‍ശനം, പിരിച്ച പണം എവിടെയെന്നും ചോദ്യം

      ആലപ്പുഴ: വയനാട് ദുരന്തബാധിതരെ സഹായിക്കാനുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കു വിമര്‍ശനം. എട്ടുലക്ഷം രൂപ വീതം ചെലവുള്ള 30 വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന വാഗ്ദാനം പാലിച്ചില്ലെന്നാണ് സംഘടനയുടെ രാഷ്ട്രീയപരിശീലന ക്യാംപില്‍ വിമര്‍ശനമുയര്‍ന്നത്. എന്നാല്‍, യോഗത്തില്‍ വിമര്‍ശനമുണ്ടായെന്ന വാര്‍ത്തകള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പത്രസമ്മേളനത്തില്‍ തള്ളി. വയനാടിനായി പിരിച്ച പണം എവിടെയെന്ന ചോദ്യം ക്യാംപില്‍ ഉയര്‍ന്നിരുന്നു. വയനാട് ദുരന്തബാധിതരെ സഹായിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് അക്കൗണ്ട് വഴിയാണ് പണംപിരിച്ചത്. അത്തരത്തില്‍ സമാഹരിച്ച 30വീടുകളുടെ പണം കെപിസിസിക്ക് കൈമാറുമെന്നും രാഹുല്‍ പറഞ്ഞു. 2.4 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടത്. യൂത്ത് കോണ്‍ഗ്രസ് അക്കൗണ്ട് വഴിയാണ് പണംപിരിച്ചത്. 84 ലക്ഷം രൂപ ലഭിച്ചത്. ഇത് കെപിസിസിക്കു കൈമാറും. സമാനപദ്ധതി പാര്‍ട്ടിയും നടത്തുന്നുണ്ട്. പ്രഖ്യാപിച്ച തുക മുഴുവന്‍ നല്‍കുമെന്നും രാഹുല്‍ പറഞ്ഞു. ഭാരവാഹികള്‍ ജനപ്രതിനിധികളായാല്‍ സ്ഥാനം ഒഴിയണമെന്ന വിമര്‍ശനം ക്യാംപില്‍ കേട്ടിട്ടില്ല. ജനപ്രതിനിധി ആവുകയെന്നത് അയോഗ്യതയല്ല. യൂത്ത് കോണ്‍ഗ്രസിന്റെ പ്രായപരിധി 40 ആക്കണമെന്ന…

      Read More »
    • മതവാദികള്‍ പാട്ടിനു പോകട്ടെ; പാട്ടുപാടി വൈറലായി ഹക്കീം മാഷും കുട്ട്യോളും!; പ്രതീക്ഷയായി അരീക്കോട് സുല്ലമുസലാം സ്‌കൂളിലെ ദൃശ്യങ്ങള്‍; പാട്ടിലലിഞ്ഞ് ക്ലാസ് മുറികള്‍

      കൊച്ചി: സൂംബ ഡാന്‍സ് നടപ്പാക്കുന്നതിനെതിരേ മതവാദികള്‍ രംഗത്തെത്തുമ്പോള്‍ കുട്ടികള്‍ക്കൊപ്പം പാട്ടുപാടി വൈറലായി ഹക്കീം മാഷ്. സമൂഹത്തിന്റെ ആധുനിക ബോധത്തെ പിന്നോട്ടടിക്കുന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയകളില്‍ നിറയുമ്പോഴാണ് പ്രതീക്ഷ നല്‍കി മാഷും കു്ട്ടികളും വൈറലായി മാറിയത്. അധ്യാപകനും വിദ്യാര്‍ഥികളും ഒരേ സ്വരത്തില്‍ ഭംഗിയായി പാട്ട് പാടുന്ന മനോഹരമായ ദൃശ്യം. മലപ്പുറം അരീക്കോട് സുല്ലമുസലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സംഗീത അധ്യാപകന്‍ ഹകീം പുല്‍പ്പറ്റയാണ് ഈ വൈറല്‍ അധ്യാപകന്‍. ‘ഒരു തൂ മഞ്ഞിന്‍ വൈഡൂര്യം നല്‍കിയപ്പോള്‍…’, ‘കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരു നാളുണ്ടേ…’ തുടങ്ങിയ പാട്ടുകളൊക്കെ ഹകീം മാഷ് ഈണത്തില്‍ പാടിത്തുടങ്ങും. കുട്ടികള്‍ കൂടെ പാടും. പിന്നെ ക്ലാസ്‌റൂം മൊത്തത്തില്‍ പാട്ടിലലിയും. ക്ലാസ് മുറിയിലെ ഈ സന്തോഷം റീല്‍സായി മാഷ് തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോള്‍ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. മസില്‍പിടിത്തത്തിലുള്ള അധ്യാപനമല്ല മറിച്ച് മനസ് നിറയ്ക്കുന്ന നിമിഷങ്ങള്‍ കുട്ടികള്‍ക്ക് സമ്മാനിക്കുകയാണ് വേണ്ടതെന്ന് ഹകീം മാഷ് പറയുന്നുണ്ട്. കുട്ടികളെ സ്‌കൂളിലേക്ക് ആകര്‍ഷിക്കുന്ന തരത്തില്‍ മാനസിക ഉല്ലാസം ക്ലാസ്മുറികളിലൊരുക്കണമെന്നാണ് ലക്ഷ്യം.…

      Read More »
    • യുവതി ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി!! ഒരുമിച്ച് പുഴയിൽ ചാടി ആത്മഹത്യാ ശ്രമം, യുവതി നീന്തി രക്ഷപ്പെട്ടു; ഒഴുക്കിൽപ്പെട്ട യുവാവിനായി തിരച്ചിൽ തു‌ടരുന്നു

      വളപട്ടണം: ആൺ സുഹൃത്തിനൊപ്പം ആത്മഹത്യ ചെയ്യാൻ പുഴയിൽ ചാടിയ ഭർതൃമതിയായ യുവതി നീന്തി രക്ഷപ്പെട്ടു. ഒഴുക്കിൽപ്പെട്ട ആൺ സുഹൃത്തിനായി തിരച്ചിൽ തുടരുന്നു. ഇന്ന് രാവിലെയാണ് കാസർഗോഡ് ബേക്കൽ പെരിയാട്ടടുക്കം സ്വദേശിനിയായ 35കാരി ആനി മോളെ വളപട്ടണം പുഴയുടെ തീരത്ത് വച്ച് നാട്ടുകാർ കണ്ടത്. തുടർന്ന് നാട്ടുകാർ വളപട്ടണം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതി ഭർത്താവിനെ ഉപേക്ഷിച്ച് ആൺ സുഹൃത്തിനൊപ്പം നാട് വിടുകയായിരുന്നു. കാസർഗോഡ് ബേക്കൽ പോലീസിൽ യുവതിയെ കാണാനില്ലെന്ന് ഭർത്താവ് നൽകിയ പരാതിയെ തുടർന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് വളപട്ടണം പുഴയുടെ തീരത്ത് യുവതിയെ കണ്ടെത്തിയത്. സംഭവ സ്ഥലത്തെത്തിയ പോലീസ് യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രിയിലാണ് പാലത്തിനു മുകളിൽ നിന്ന് ഇരുവരും താഴേക്ക് ചാടിയത്. യുവതി നീന്തി കരകയറിയെങ്കിലും ആൺസുഹൃത്തിനെ ഇനിയും കണ്ടെത്താനായില്ല. പോലീസും ഫയർഫോഴ്സും തിരച്ചിൽ ഊർജ്ജിതമാക്കി. വളപട്ടണത്തെത്തിയ കാസർ​ഗോഡ് ബേക്കൽ പോലീസ് യുവതിയുമായി തിരിച്ചുപോയി.

      Read More »
    • ആരോപണങ്ങളില്‍ ഉറച്ച് ഡോ. ഹാരിസ് ഹസന്‍; കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് പ്രിന്‍സിപ്പലും സൂപ്രണ്ടും; നാലംഗ സമിതിക്കു മുന്നില്‍ തുറന്നടിച്ച് മറ്റ് വകുപ്പു മേധാവികള്‍; ഉടന്‍ റിപ്പോര്‍ട്ട് നല്‍കും

      തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിൽസാ പ്രതിസന്ധിയെക്കുറിച്ച് തുറന്നു പറഞ്ഞ ഡോ. ഹാരിസ് അന്വേഷണ സമിതിക്ക് മുന്നിലും ആരോപണങ്ങളിൽ ഉറച്ചുനിന്നു. യൂറോളജി വിഭാഗത്തിൽ കാലങ്ങളായുള്ള ഉപകരണക്ഷാമത്തെ കുറിച്ച് ഡോ. ഹാരിസ് വിശദീകരിച്ചു. മറ്റ് വകുപ്പു മേധാവികളും മെഡിക്കൽകോളജിലെ പ്രശ്നങ്ങൾ അന്വേഷണ സമിതിയോട് വിശദീകരിച്ചു. ഫയൽ നീക്കത്തിൽ വ്യവസ്ഥയില്ലെന്ന് ചില വകുപ്പ് മേധാവികൾ തുറന്നടിച്ചു. എന്നാൽ കാര്യമായ പ്രശ്നങ്ങൾ ഇല്ലെന്ന് നിലപാടാണ് സൂപ്രണ്ടും പ്രിൻസിപ്പലും സ്വീകരിച്ചത്. ഡോക്ടർ ബി. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗ അന്വേഷണ സമിതി ഉടൻ സർക്കാരിന് റിപ്പോർട്ട് നല്കും. ആരോഗ്യ വകുപ്പിനെ കടുത്ത പ്രതിസന്ധിയിലാക്കിയായിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ. ഉപകരണ ക്ഷാമം ഒരു വർഷം മുമ്പേ ആരോഗ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ അറിയിച്ചിരുന്നെന്നും തുടർനടപടികൾ ഉണ്ടായില്ലെന്നും ഡോക്ടർ ഹാരിസ് ഇന്നലെ നടത്തിയ പത്രസമ്മേളനത്തിലും ആവര്‍ത്തിച്ചിരുന്നു. പകരണങ്ങൾക്കായി സന്നദ്ധ സംഘടനകൾക്ക് മുമ്പിൽ ഇരക്കാറുണ്ടെന്ന് പറഞ്ഞ ഡോക്ടർ രോഗികളിൽ നിന്ന് പണം പിരിവിട്ട്…

      Read More »
    • ‘എന്റെ പേര് ‘ശിവൻ’കുട്ടി… സെൻസർ ബോർഡ് എങ്ങാനും ഈ വഴി..!’ ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡിനെ പരിഹസിച്ച് മന്ത്രി

      സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘ജെഎസ്കെ – ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’യുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരുമ്പോൾ അതിനെ പരിഹസിച്ച് ദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ- ‘എന്റെ പേര് ശിവൻകുട്ടി… സെൻസർ ബോർഡ് എങ്ങാനും ഈ വഴി..! അതേസമയം ജാനകി എന്ന പേരിലെന്താണ് കുഴപ്പമെന്നും പേരു മാറ്റണമെന്ന് നിർദേശിക്കാൻ വ്യക്തമായ കാരണങ്ങളുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നുമാണ് സെൻസർ ബോർഡിനോട് ഹൈക്കോടതി ആവശ്യപ്പെട്ടത്. കേസിൽ ഹർജിക്കാരന്റെ ഭാഗം കേട്ട കോടതി കേസിൽ വിധി പറയുന്നത് ബുധനാഴ്ച്ചയിലേക്ക് മാറ്റി. മത, ജാതി, വംശപരമായ വിദ്വേഷ പരാമർശങ്ങൾ പാടില്ലെന്ന് ഫിലിം സർട്ടിഫൈ ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങളിൽ പറയുന്നുണ്ടെന്ന വാദമാണ് സെൻസർ ബോർഡ് കോടതിയിൽ ഉയർത്തിയത്. ജാനകി എന്ന പേര് എങ്ങനെ അവഹേളനമാകുമെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് സംസ്‌കാരവുമായി ബന്ധപ്പെട്ടെന്നാണ് സെൻസർ ബോർഡ് മറുപടി നൽകിയത്. നിരവധി സിനിമകളുടെ പേരുകൾക്ക് മതപരമായ ബന്ധമുണ്ട്. സംവിധായകരോടും അഭിനേതാക്കളോടും…

      Read More »
    Back to top button
    error: