Kerala

    • ബോംബ് രാഷ്ട്രീയത്തിന്റെ  അതിജീവിത, ഡോ. അസ്ന വിവാഹിതയായി

          ആറാം വയസ്സിൽ രാഷ്ട്രീയ സംഘർഷത്തിനിടെ സംഭവിച്ച ബോംബേറിൽ വലതുകാൽ നഷ്ടമായ കണ്ണൂർ ചെറുവാഞ്ചേരി പൂവത്തൂരിലെ ഡോക്ടർ അസ്ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാർജയിൽ എഞ്ചിനീയറുമായ നിഖിലാണ് വരൻ.    കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ ഇരയായ അസ്നയുടെ വിവാഹം ബന്ധുക്കളും നാട്ടുകാരും ഉത്സവാന്തരീക്ഷത്തിലാണ് നടത്തിയത്. ചെറുവാഞ്ചേരി വീട്ടുമുറ്റത്ത് നടന്ന വിവാഹ ചടങ്ങിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എംപിമാരായ എം.കെ. രാഘവൻ, ഷാഫി പറമ്പിൽ, സിപിഎം നേതാവ് പി ജയരാജൻ അടക്കമുളള രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു. കോൺഗ്രസ് – ബി.ജെ.പി സംഘർഷത്തിനിടെയാണ് പോളിംഗ് ദിവസം വൈകീട്ട് വ്യാപകമായ അക്രമം നടന്നത്. ബൂത്ത് കയ്യേറ്റം  ചോദ്യം ചെയ്ത കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് ബി.ജെ.പി പ്രവർത്തകർ ബോംബെറിഞ്ഞത്. ഇത് ലക്ഷ്യം തെറ്റി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അസ്നയ്ക്കും സഹോദരൻ ആനന്ദിനും ഇടയിൽ പതിച്ചു. സഹോദരൻ രക്ഷപ്പെട്ടുവെങ്കിലും അസ്നയുടെ കാൽ ചിന്നിച്ചിതറി. അന്നത്തെ ബോംബേറിൽ അസ്നയുടെ മാതാവ് ശാന്തയ്ക്കും പരിക്കേറ്റിരുന്നു. ഇവരുടെ പരിക്കും  സാരമുള്ളതായിരുന്നു. പക്ഷേ അസ്നയുടെ ഒരു…

      Read More »
    • ജെഎസ്‌കെ സിനിമ കണ്ട് ഹൈക്കേടതി; സെന്‍സര്‍ ബോര്‍ഡ് തീരുമാനം ബാലിശമെന്ന് ആര്‍എസ്എസ്; സിനിമയ്ക്ക് പ്രദര്‍ശന അനുമതി നല്‍കണമെന്നും ആവശ്യം; കോടതിയില്‍ ബോര്‍ഡിന് തിരിച്ചടി ഉറപ്പെന്ന് അഭിഭാഷകര്‍

      കൊച്ചി: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ‘ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമ കണ്ട് ഹൈക്കോടതി. രാവിലെ പത്തിന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ.നഗരേഷ് കൊച്ചി പടമുകളിലെ സ്റ്റുഡിയോയിൽ എത്തിയാണ് സിനിമ കണ്ടത്. കേസ് ബുധനാഴ്ച കോടതി പരിഗണിക്കും. അതിനിടെ  സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡ് നടപടി ബാലിശമാണെന്ന് ആർഎസ്എസ് വിമർശിച്ചു. ചിത്രത്തിന്‍റെയും കഥാപാത്രത്തിന്‍റെയും ജാനകിയെന്ന പേര് മാറ്റാതെ സർട്ടിഫിക്കറ്റ് നൽകില്ലെന്ന സെൻസർ ബോർഡ് തീരുമാനത്തിനെതിരെ ചിത്രത്തിന്‍റെ നിർമാതാക്കള്‍ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് സിനിമ കാണാൻ കോടതി തീരുമാനിച്ചത്. ജസ്റ്റിസ് നഗരേഷും കോടതി ജീവനക്കാരായ മൂന്ന് പേരും, അഡ്വ. ആനന്ദ് മേനോൻ, മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് പ്രതിനിധികളായ അൽക്കാ വാര്യർ, എസ്.ബിജു എന്നിവരാണ് സിനിമ കണ്ടത്. ജൂൺ 27ന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ സെൻസർ ബോർഡ് നടപടിയിൽ അനിശ്ചിതമായി നീളുന്നതിലെ ആശങ്ക ഹർജിക്കാർ നേരത്തെ കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഹർജി ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും. ജാനകിയെന്ന പേരിനെ…

      Read More »
    • ഞങ്ങള്‍ക്ക് അപ്പയെ നിങ്ങളില്‍ കാണാന്‍ കഴിഞ്ഞു… ചാണ്ടി ഉമ്മനില്‍ ഉമ്മന്‍ചാണ്ടിയെ കണ്ട് സഹോദരി; കോട്ടയം മെഡിക്കല്‍ കോളേജിലെ ഇടപെടലുകള്‍ ചാണ്ടിക്ക് നല്‍കുന്നത് കുഞ്ഞൂഞ്ഞ് പരിവേഷം

      കോട്ടയം: ജനപ്രിയത കൊണ്ട് കേരളക്കരയെ കൈയിലെടുത്ത ഉമ്മന്‍ചാണ്ടിയുടെ യഥാര്‍ഥ രാഷ്ട്രീയ പിന്‍ഗാമിയാര് എന്ന തര്‍ക്കം കോണ്‍ഗ്രസിനിടെ നടന്നിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഷാഫി പറമ്പിലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവകാശപ്പെട്ടത്. എന്നാല്‍, അങ്ങനെയല്ല, അധ്വാനം കൊണ്ടും പൈതൃകം കൊണ്ടും താന്‍ തന്നെയാണ് അതിന് സര്‍വഥാ യോഗ്യനെന്ന് തെളിയിക്കുയാണ് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ പ്രചരണത്തില്‍ മൂവായിരത്തോളം വീടുകള്‍ കയറിയ ചാണ്ടി ഉമ്മന്‍ താരമായിരുന്നു. പല യുവതാരങ്ങളും റീല്‍സിന് പിന്നാലെ പോയപ്പോഴാണ് ചാണ്ടി വ്യത്യസ്ത വഴി തിരഞ്ഞെടുത്ത്. കാടും മലയും ചാണ്ടി ചാണ്ടി പ്രചരണം കൊഴിപ്പിച്ചു കൈയടി നേടി. ഇതിന് പിന്നാലെ കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്നു വീണ് ബിന്ദുവെന്ന വീട്ടമ്മ മരിച്ചപ്പോള്‍ അവിടെ ശ്രദ്ധേയ ഇടപെടല്‍ നടത്തിയത് ചാണ്ടി ഉമ്മന്‍ എംഎല്‍എയായിരുന്നു. ഇതോടെ പലരും ചാണ്ടിയില്‍ കുഞ്ഞൂഞ്ഞിനെ കണ്ടുവെന്ന് പറഞ്ഞു തുടങ്ങി. ഇപ്പോഴിതാ ചാണ്ടിയുടെ ഇടപെടലുകളെ പുകഴ്ത്തി രംഗത്തുവന്നിരിക്കയാണ് സഹോദരിയായ ഡോ.…

      Read More »
    • ചോര്‍ച്ചയ്ക്ക് അറ്റകുറ്റപ്പണി നടത്തുന്നതിനിടെ അപകടം; സ്‌കൂള്‍ മേല്‍ക്കൂര തകര്‍ന്നു വീണ് തൊഴിലാളിക്ക് പരിക്ക്; സംഭവം തൃത്താലയില്‍

      പാലക്കാട് : സ്‌കൂള്‍ മേല്‍ക്കൂര തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ തൊഴിലാളിക്ക് പരിക്കേറ്റു. പാലക്കാട് തൃത്താലയിലാണ് സംഭവം നടന്നത്. തൃത്താല ആലൂര്‍ എഎം യുപി സ്‌കൂളിലാണ് അപകടമുണ്ടായത്. ദ്രവിച്ച കഴുക്കോല്‍ മാറ്റാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. മേല്‍ക്കൂരയ്ക്ക് മുകളില്‍ നിന്നും താഴേക്ക് വീണാണ് ആലൂര്‍ സ്വദേശിയായ തൊഴിലാളിക്ക് പരിക്കേറ്റത്. മറ്റൊരു തൊഴിലാളിക്ക് ഓട് വീണും നിസാരമായി പരിക്കേറ്റു. ഇരുവരെയും എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ തുറന്നത് മുതല്‍ ചോര്‍ച്ചയുള്ള ഭാഗത്ത് അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം നടന്നത്.

      Read More »
    • സെക്രട്ടേറിയറ്റില്‍ വീണ്ടും പാമ്പ്; കണ്ടെത്തിയത് ഭക്ഷ്യ വകുപ്പിന്റെ ഓഫീസില്‍

      തിരുവനന്തപുരം: സെക്രട്ടേറിയേറ്റില്‍ വീണ്ടും പാമ്പിനെ പിടികൂടി. ഇന്ന് രാവിലെ പത്തരയോടെ ദര്‍ബാര്‍ ഹാളിന് പിന്‍ഭാഗത്തായി ഭക്ഷ്യവകുപ്പ് സി സെക്ഷനിലാണ് പാമ്പിനെ കണ്ടെത്തിയത്. രാവിലെ ജീവനക്കാരെത്തിയതോടെയാണ് പാമ്പിന്റെ സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടത്. ഹൗസ് കീപ്പിംഗ് വിഭാഗം പാമ്പ് പിടിത്തക്കാരെ എത്തിച്ച് നടത്തിയ പരിശോധനയില്‍ പാമ്പിനെ കണ്ടെത്തി. അരമണിക്കൂറിലധികം പരിശ്രമിച്ചാണ് ഇതിനെ പിടികൂടിയത്. ചേരപ്പാമ്പിനെയാണ് സെക്രട്ടേറിയേറ്റില്‍ കണ്ടെത്തിയതെന്നാണ് വിവരം. ഫയല്‍ റാക്കുകള്‍ കൂട്ടിയിട്ടിരുന്ന സ്ഥലത്താണ് പാമ്പുണ്ടായിരുന്നത്. സെക്രട്ടേറിയറ്റില്‍ ഇതേഭാഗത്ത് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് പാമ്പിനെ കണ്ടെത്തിയിരുന്നു. എന്നിട്ടും ഈ പ്രദേശം വൃത്തിയാക്കാനുള്ള ശ്രമം നടത്തുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.  

      Read More »
    • കെസിഎല്‍ താരലേലം: സഞ്ജു റെക്കോഡ് തുകയ്ക്കു കൊച്ചു ബ്ലൂ ടൈഗേഴ്‌സില്‍; ഓഗസ്റ്റില്‍ തിരുവനന്തപുരത്തു മത്സരങ്ങള്‍; ടീമിലെത്തിച്ചത് ആകെ തുകയുടെ പകുതിയിലേറെ മുടക്കി

      കേരള ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസണില്‍ ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ വിലയേറിയ താരം.  26.80 ലക്ഷം രൂപയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്സ് ആണ് സഞ്ജുവിനെ  സ്വന്തമാക്കിയത്.  ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ ആറുവരെയാണ് തിരുവനന്തപുരത്താണ്  കേരള ക്രിക്കറ്റ് ലീഗ് മല്‍സരങ്ങള്‍. കേരള ക്രിക്കറ്റ് വീണ്ടും ലീഗ് ആവേശത്തിലേക്ക് നീങ്ങുകയാണ്.  ഇന്ത്യന്‍ ടീമനൊപ്പമായതിനാല്‍  ആദ്യ സീസണില്‍ കളിക്കാതിരുന്ന സഞ്ജു സാംസണിനെ തങ്ങളുടെ തുകയുടെ  പകുതിയിലേറെ ചെലവഴിച്ചാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കിയത്. രഞ്ജി ട്രോഫിയിയിലൂടെ കേരള ആരാധകര്‍ക്ക് പ്രിയങ്കരനായ ജലജ് സക്സേനയും ഇക്കുറി കേരള ക്രിക്കറ്റി ലീഗിനുണ്ട്. ജലജ് സക്സേനയെ 12.40 ലക്ഷം രൂപക്ക് ആലപ്പി റിപ്പിള്‍സ് സ്വന്തമാക്കി. മുബൈ ഇന്ത്യന്‍സ് താരം കൂടിയായ വിഷ്ണു വിനോദിനെ തൃശൂരില്‍ നിന്നും 12.80 ലക്ഷം രൂപയ്ക്ക്  ഏരീസ് കൊല്ലം  സ്വന്തമാക്കി. കെ സി എല്ലിലെ രണ്ടാമത്തെ വിലകൂടിയ താരമാണ് വിഷ്ണു വിനോദ്.  ബേസിൽ തമ്പിയെ 8.40 ലക്ഷം രൂപയ്ക്ക് ട്രിവാൻഡ്രം റോയൽസ് സ്വന്തമാക്കി.…

      Read More »
    • ആരോഗ്യമന്ത്രി ഉരുട്ടിയിട്ടതാണോ? പ്രതിഷേധങ്ങളെ പരിഹസിച്ച് മന്ത്രി വി എന്‍ വാസവന്‍

      കോട്ടയം: മെഡിക്കല്‍ കോളജില്‍ ഉപയോഗ ശൂന്യമായ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ തള്ളി മന്ത്രി വി എന്‍ വാസവന്‍. തകര്‍ന്ന കെട്ടിടം മന്ത്രി വന്ന് ഉരുട്ടിയിട്ടതാണോ എന്ന ചോദ്യം ഉയര്‍ത്തിയാണ് മന്ത്രി വാസവന്റെ പ്രതിരോധം. ”അപകടം ഉണ്ടായതിന്റെ പേരില്‍ മന്ത്രി രാജി വയ്ക്കണം എന്നുണ്ടോ. കര്‍ണാടകയില്‍ ക്രിക്കറ്റ് താരങ്ങള്‍ വന്നപ്പോള്‍ അപകടം ഉണ്ടായി. അന്ന് ആരെങ്കിലും ആരുടെയെങ്കിലും രാജി ആവശ്യപ്പെട്ടിരുന്നോ. വിമാന അപകടം നടന്നാല്‍ പ്രധാനമന്ത്രി രാജി വയ്ക്കണം എന്നാണോ”- എന്നും മന്ത്രി വി എന്‍ വാസവന്‍ ചോദിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ സര്‍ക്കാരിന് എതിരെ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം സംസ്ഥാന വ്യാപകമായി ശക്തമാകുകയാണ്. അങ്കമാലിയില്‍ മന്ത്രി വി എന്‍ വാസവനെതിരെയും പ്രതിഷേധം അരങ്ങേറി. അങ്കമാലിയില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാട്ടി. ആരോഗ്യമന്ത്രിക്ക് എതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി വിവിധ ജില്ലകളില്‍ ഡിഎംഒ ഓഫീസിലേക്ക് ഉള്‍പ്പെടെ പ്രതിപക്ഷ…

      Read More »
    • യാത്രമുടക്കി ‘റെയില്‍വണ്‍’: 3 ദിവസം മുന്‍പ് പുറത്തിറക്കിയ ആപ്പിനെക്കുറിച്ച് പരാതി

      തിരുവനന്തപുരം: റെയില്‍വേ 3 ദിവസം മുന്‍പു പുറത്തിറക്കിയ റെയില്‍വണ്‍ ആപ് സംബന്ധിച്ചു വ്യാപക പരാതി. ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ റിസ്‌ക് ഫൗണ്ട് എന്നാണു ചില ഫോണുകളില്‍ കാണിക്കുന്നത്. വൈറസ് സ്‌കാന്‍ ചെയ്തുകഴിയുമ്പോള്‍ ആപ് കാണാതാകും. പലര്‍ക്കും പുതിയ ആപ് ഉപയോഗിച്ചു ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്നില്ല. ആധാര്‍ ബന്ധിത അക്കൗണ്ടാണോ എന്ന ചോദ്യം സ്‌ക്രീനില്‍ വരുമ്പോള്‍ ‘അതേ’ എന്ന് ക്ലിക്ക് ചെയ്താലും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഓപ്ഷന്‍ കാണിക്കുന്നില്ല. അടിക്കടി ക്രാഷ് ആവുന്നതായും വീണ്ടും ആദ്യം മുതല്‍ പിന്‍ നമ്പര്‍ നല്‍കി പ്രവേശിക്കേണ്ടി വരുന്നതായും പരാതിയുണ്ട്. അതേസമയം, തുടക്കത്തിലുണ്ടായ പല പ്രശ്‌നങ്ങളും പരിഹരിച്ചിട്ടുണ്ടെന്ന് സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് (ക്രിസ്) അറിയിച്ചു. പരിഷ്‌കരിച്ച പതിപ്പ് ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍ ആപ്‌സ്റ്റോര്‍ എന്നിവയില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ആധാറുമായി ബന്ധിപ്പിച്ചിട്ടും തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങില്‍ തട്ടിപ്പ്. വ്യാജ ഐആര്‍സിടിസി ഐഡികള്‍ വില്‍ക്കുന്ന നാല്‍പതോളം റാക്കറ്റുകള്‍ വാട്‌സാപ്പിലും ടെലിഗ്രാമിലും സജീവമായി. 60 സെക്കന്‍ഡില്‍ തത്കാല്‍…

      Read More »
    • കദളിപ്പഴം, വെണ്ണ, ചൂല്‍ മുതല്‍ ഇ സ്‌കൂട്ടറും ടാങ്കര്‍ ലോറിയും വരെ… ഗുരുവായൂരപ്പന് സമര്‍പ്പിക്കപ്പെടുന്ന വഴിപാടുകള്‍

      തൃശൂര്‍: ഗുരുവായൂരപ്പനെ കാണാനായി വരുമ്പോള്‍ ഒരു കദളിപ്പഴമെങ്കിലും കൈയില്‍ കരുതാത്തവരായി ആരുമുണ്ടാകില്ല. അതുമല്ലെങ്കില്‍ ഒരു രൂപയെങ്കിലും ഗുരുവായൂര്‍ ക്ഷേത്രം ഭണ്ഡാരത്തില്‍ സമര്‍പ്പിക്കാതെ ആരും മടങ്ങാറുമില്ല. ഇത്തരത്തില്‍ ഓരോ ദിവസവും ഗുരുവായൂരപ്പനു സമര്‍പ്പിക്കപ്പെടുന്ന സാധനങ്ങളുടെ പട്ടിക അമ്പരപ്പിക്കുന്നതാണ്. കദളിപ്പഴം മുതല്‍ വലിയ വാഹനങ്ങള്‍ വരെ നീളുന്നു ആ പട്ടിക. പണവും സ്വര്‍ണം, വെള്ളിയും വേറെയും. ഭക്തനും ഗുരുവായൂരപ്പനും തമ്മിലുള്ള ആത്മബന്ധമാണിതെന്നു ഗുരുവായൂര്‍ ക്ഷേത്രം ഡെപ്യൂട്ടി അഡ്മനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍ പറയുന്നു. ഭക്തര്‍ക്ക് ഇഷ്ടമുള്ളതെന്തും ഇവിടെ സമര്‍പ്പിക്കാം. പെന്‍സില്‍, പേന, വഹാനങ്ങളടക്കമുള്ള വിലയേറിയ വസ്തുക്കള്‍, നെയ്യ്, വെണ്ണ, കദളിപ്പഴം തുടങ്ങിയ പലതും ഭക്തര്‍ ഗുരുവായൂരപ്പനു സമര്‍പ്പിക്കുന്നു. ക്ഷേത്രത്തിന് ഉപയോഗിക്കാന്‍ കഴിയുന്നതെല്ലാം സൂക്ഷിക്കുകയും ബാക്കിയുള്ളത് ലേലം ചെയ്യുകയും ചെയ്യുകയുമാണ് പതിവ്. ആരോഗ്യത്തിനായി ചേന, ആരോഗ്യത്തിനും സമൃദ്ധിക്കും കടുക്, മാതാപിതാക്കളുടെ ക്ഷേമത്തിനു തൊട്ടില്‍, മുടി വളര്‍ച്ചയ്ക്ക് ചൂല്‍, കുട്ടികളുടെ ക്ഷേമത്തിനായി കുന്നിക്കുരു എന്നിവയെല്ലാം ഭക്തര്‍ ഇഷ്ട വഴിപാടുകളായി സമര്‍പ്പിക്കുന്നു. പ്രസാദ ഊട്ടിനായി വിളമ്പുന്ന ഭക്ഷണം തയ്യാറാക്കാന്‍ പച്ചക്കറികളും…

      Read More »
    • ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; പത്തനംതിട്ടയിലെ വീട്ടിലേക്ക് ബിജെപി മാര്‍ച്ച്

      പത്തനംതിട്ട: സംസ്ഥാനത്തെ പൊതുജനാരോഗ്യരംഗത്തെ ഗുരുതരമായ അനാസ്ഥയില്‍ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പത്തനംതിട്ടയിലെ വീട്ടിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച്. മാര്‍ച്ച് ചെയ്തവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാരിനെതിരെയും മന്ത്രി വീണാ ജോര്‍ജിനെതിരെയും പ്രതിഷേധങ്ങള്‍ നടക്കുകയാണ്. കണ്ണൂരില്‍ ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ ഡിഎംഒ ഓഫീസിലേക്ക് ചാടിക്കടന്നതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്ന സാഹചര്യവുമുണ്ടായി. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പല നേതാക്കളെയും അറസ്റ്റുചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലുകള്‍, കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്നുവീണുണ്ടായ മരണം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീപ്പിടിച്ച അത്യാഹിത വിഭാഗം ഇതുവരെ പ്രവര്‍ത്തനസജ്ജമാകാത്തത് തുടങ്ങി നിരവധി വിഷയങ്ങള്‍ ഉയര്‍ത്തി സംസ്ഥാന വ്യാപകമായി സര്‍ക്കാരിനെതിരേ പ്രതിഷേധമുയരുകയാണ്.. കഴിഞ്ഞദിവസമാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് തലയോലപ്പറമ്പ് സ്വദേശിനി ഡി. ബിന്ദു മരിച്ചത്. രോഗിയായ…

      Read More »
    Back to top button
    error: