Breaking NewsKeralaLead NewsNEWSSportsTRENDING

കെസിഎല്‍ താരലേലം: സഞ്ജു റെക്കോഡ് തുകയ്ക്കു കൊച്ചു ബ്ലൂ ടൈഗേഴ്‌സില്‍; ഓഗസ്റ്റില്‍ തിരുവനന്തപുരത്തു മത്സരങ്ങള്‍; ടീമിലെത്തിച്ചത് ആകെ തുകയുടെ പകുതിയിലേറെ മുടക്കി

കേരള ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസണില്‍ ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ വിലയേറിയ താരം.  26.80 ലക്ഷം രൂപയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്സ് ആണ് സഞ്ജുവിനെ  സ്വന്തമാക്കിയത്.  ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ ആറുവരെയാണ് തിരുവനന്തപുരത്താണ്  കേരള ക്രിക്കറ്റ് ലീഗ് മല്‍സരങ്ങള്‍.

കേരള ക്രിക്കറ്റ് വീണ്ടും ലീഗ് ആവേശത്തിലേക്ക് നീങ്ങുകയാണ്.  ഇന്ത്യന്‍ ടീമനൊപ്പമായതിനാല്‍  ആദ്യ സീസണില്‍ കളിക്കാതിരുന്ന സഞ്ജു സാംസണിനെ തങ്ങളുടെ തുകയുടെ  പകുതിയിലേറെ ചെലവഴിച്ചാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കിയത്. രഞ്ജി ട്രോഫിയിയിലൂടെ കേരള ആരാധകര്‍ക്ക് പ്രിയങ്കരനായ ജലജ് സക്സേനയും ഇക്കുറി കേരള ക്രിക്കറ്റി ലീഗിനുണ്ട്. ജലജ് സക്സേനയെ 12.40 ലക്ഷം രൂപക്ക് ആലപ്പി റിപ്പിള്‍സ് സ്വന്തമാക്കി.

Signature-ad

മുബൈ ഇന്ത്യന്‍സ് താരം കൂടിയായ വിഷ്ണു വിനോദിനെ തൃശൂരില്‍ നിന്നും 12.80 ലക്ഷം രൂപയ്ക്ക്  ഏരീസ് കൊല്ലം  സ്വന്തമാക്കി. കെ സി എല്ലിലെ രണ്ടാമത്തെ വിലകൂടിയ താരമാണ് വിഷ്ണു വിനോദ്.  ബേസിൽ തമ്പിയെ 8.40 ലക്ഷം രൂപയ്ക്ക് ട്രിവാൻഡ്രം റോയൽസ് സ്വന്തമാക്കി. കഴിഞ്ഞ വർഷം കൊച്ചി ബ്ലു ടൈഗേഴ്സ് താരമായിരുന്നു  ഷോണ്‍ റോജറിനെ  4.40  ലക്ഷം രൂപയ്ക്ക് തൃശ്ശൂർ ടൈറ്റൻസ്  സ്വന്തമാക്കി. സഞ്ജുവിന്‍റെ ബ്രാ‍ന്‍ഡ് വാല്യൂ ടീമിന് ഗുണം ചെയ്യുമെന്ന് കൊച്ചി പരിശീലകന്‍ റൈഫി വിന്‍സെന്‍റ് ഗോമസ് പറഞ്ഞു.

കഴിഞ്ഞ വർഷം ട്രിവാൻഡ്രം റോയൽസ് താരങ്ങളായിരുന്ന എം.എസ്. അഖിലിനെ 8.40 ലക്ഷം രൂപയ്ക്ക് ഏരീസ് കൊല്ലം സെയ്ലേഴ്സും  കെ എം ആസിഫിനെ  3.20 ലക്ഷം രൂപയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കി. വരുൺ നായനാർ 3.20 ലക്ഷം രൂപയ്ക്ക് തൃശൂർ ടൈറ്റൻസിൽ എത്തി.  കഴിഞ്ഞ വർഷം ട്രിവാൻഡ്രം റോയൽസിന്റെ ക്യാപ്റ്റനായിരുന്നു അബ്ദുൾ ബാസിസിനെ മറ്റ് ടീമുകള്‍ ലക്ഷ്യമിട്ടെങ്കിലും 6.40 ലക്ഷം രൂപയ്ക്ക് ട്രിവാന്‍ഡ്രം നിലനിര്‍ത്തി. റൈറ്റ് ടു മാച്ച്  കാർഡ് ഉപയോഗിച്ചാണ് ബാസിതിനെ ടീമില്‍ നിലനിര്‍ത്തിയത്. ലേലം തിരുവനന്തപുരത്ത് തുടരുകയാണ്.

Back to top button
error: