Kerala

    • ഗുണ്ടകളെ ചെറുത്തതിന് തൃശൂര്‍കാരുടെ സല്യൂട്ട്; റോഡിന് സിറ്റി പൊലീസ് കമ്മീഷണറുടെ പേരിട്ടു

      തൃശൂര്‍: ഗുണ്ടാ ആക്രമണം തടയാന്‍ നേതൃത്വം നല്‍കിയ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റോഡിനു കമ്മിഷണറുടെ പേരു നല്‍കി നാട്ടുകാര്‍. നെല്ലങ്കര നിവാസികളാണ് കമ്മിഷണര്‍ ആര്‍ ഇളങ്കോയുടെ പേര് റോഡിനു നല്‍കിയത്. ‘ഇളങ്കോ നഗര്‍ – നെല്ലങ്കര’ എന്ന ബോര്‍ഡും സ്ഥാപിച്ചു. ബോര്‍ഡ് നീക്കം ചെയ്യാന്‍ സ്നേഹപൂര്‍വം പൊലീസ് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് പിന്നീട് ബോര്‍ഡ് മാറ്റി. പിറന്നാളാഘോഷ ലഹരിപ്പാര്‍ട്ടിയില്‍ ഒത്തുകൂടിയ ഗുണ്ടാസംഘം തമ്മിലടിച്ച ശേഷം പൊലീസിനെ ആക്രമിക്കുകയായിരുന്നു. 3 പൊലീസ് വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. എസ്ഐ അടക്കം 5 പൊലീസുകാര്‍ക്കു പരുക്കേറ്റു. രണ്ടു കൊലപാതകക്കേസുകളില്‍ പ്രതിയായ കാപ്പാ കുറ്റവാളി മൂര്‍ക്കനിക്കര പടിഞ്ഞാറേ വീട്ടില്‍ ബ്രഹ്‌മജിത്ത് അടക്കമുള്ളവരെ പൊലീസ് പിടികൂടി. നെല്ലങ്കരയില്‍ പൊലീസിനെ ആക്രമിച്ച ഗുണ്ടകളെ ‘കൈകാര്യം’ ചെയ്ത് അഴിക്കുള്ളിലാക്കിയ ശേഷം കമ്മീഷണര്‍ ആര്‍ ഇളങ്കോയുടെ പേരില്‍ പൊലീസ് ഇറക്കിയ പോസ്റ്റര്‍ തരംഗമായിരുന്നു. ‘ഗുണ്ടകള്‍ ഗുണ്ടകളെപ്പോലെ പ്രവര്‍ത്തിച്ചു, പൊലീസ് പൊലീസിനെപ്പോലെ പ്രവര്‍ത്തിച്ചു’ എന്നായിരുന്നു പോസ്റ്ററിലെ വാചകം. ഗുണ്ടകള്‍ ഗുണ്ടകളായാല്‍ പൊലീസ് പൊലീസാകുമെന്ന…

      Read More »
    • പണിഞ്ഞു നോക്കും, പറ്റിയില്ലെങ്കില്‍ തൂക്കിയെടുത്തു പറക്കും! ബ്രിട്ടന്റെ യുദ്ധ വിമാനം നന്നാക്കാന്‍ കൂറ്റന്‍ വിമാനത്തില്‍ ഉദ്യോഗസ്ഥരെത്തി; എയര്‍ബസ് എ 400 എമ്മിനെക്കുറിച്ച് അറിയാം; പരുക്കന്‍ സ്ഥലത്തുപോലും നിഷ്പ്രയാസം ഇറങ്ങും

      തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് കുടുങ്ങിപ്പോയ ബ്രിട്ടന്റെ യുദ്ധ വിമാനം കൊണ്ടുപോകാന്‍ ഉദ്യോഗസ്ഥ സംഘമെത്തി. അറ്റകുറ്റപ്പണി നടത്താനുള്ള വിദഗ്ധസംഘമാണു തിരുവനന്തപുരത്ത് എത്തിയത്. കുടുങ്ങിക്കിടക്കുന്ന ഫൈറ്റര്‍ ജെറ്റ് എഫ്-35ബിയെ അറ്റകുറ്റപ്പണി നടത്തി തിരികെ പറത്താന്‍ ശ്രമിക്കുമെങ്കിലും കഴിഞ്ഞില്ലെങ്കില്‍ ‘തൂക്കിയെടുത്ത്’ കൊണ്ടുപോകാന്‍ കൂടിയാണ് സംഘം എത്തിയിരിക്കുന്നത്. അതും ഹെവി ലിഫ്റ്റിങ് വിമാനമായ എയര്‍ബസ് എ 400 എമ്മില്‍. എ400എം അറ്റ്‌ലസ് ദീര്‍ഘദൂരങ്ങളില്‍ ഭാരം കൂടുതലുള്ള ലോഡുകള്‍ എത്തിക്കാന്‍ സാധിക്കുന്ന പകരം വയ്ക്കാനില്ലാത്ത തന്ത്രപ്രധാനമായ എയര്‍ ലിഫ്റ്റിങ് വിമാനമാണ് എ400എം. മനുഷ്യരെയും വലിയ സൈനിക ഉപകരണങ്ങളെയും വഹിക്കാന്‍ സാധിക്കുന്ന വലിയ കാര്‍ഗോ ഹോള്‍ഡാണ് ഇതിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. ടാറിങ് ഇല്ലാത്തതും പരുക്കനും ചെറുതുമായ എയര്‍സ്ട്രിപ്പുകളില്‍ പോലും നിസാരമായി ഇറങ്ങാനും ഈ ഭീമന് സാധിക്കും. നാല് എഞ്ചിന്‍ ടര്‍ബോപ്രോപ്പ് മിലിട്ടറി എയര്‍ലിഫ്റ്ററാണിത്. ഇടത്തരം എയര്‍ലിഫ്റ്ററുകള്‍ക്ക് വഹിക്കാന്‍ കഴിയാത്ത ഭാരമുള്ളതും വലുതുമായ വസ്തുക്കളെ വഹിക്കാന്‍ ഇതിനാകും. അതായത് കവചിത വാഹനങ്ങള്‍, ഹെലികോപ്റ്ററുകള്‍, പ്രത്യേക സിവില്‍ എന്‍ജിനീയറിംഗ് ഉപകരണങ്ങള്‍…

      Read More »
    • അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്കു..കൂടെ ഉള്ള ഒന്നിനെ എതിരാളികൾ വളഞ്ഞിട്ടു ആക്രമിക്കുമ്പോ കൂടെ നിൽക്കുക ഓരോ കമ്മ്യൂണിസ്റ്റുകാരുടെയും ചുമതലയാണ്… പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

      കോഴിക്കോട്: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന് പിന്തുണ അറിയിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയു‌ടെ ഫേസ്ബുക്ക് പോസ്റ്റ്. അധികാരത്തിലിരിക്കുന്നത് ഒരു പെണ്ണാകുമ്പോൾ ചിലർക്ക് ഉശിര് കൂടുമെന്നും കൂടെയുള്ള ഒന്നിനെ എതിരാളികൾ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ കൂടെനിൽക്കുകയെന്നത് ഓരോ കമ്മ്യൂണിസ്റ്റുകാരുടെയും ചുമതലയാണെന്നും പി.പി. ദിവ്യ കുറിച്ചു. അതുപോലെ കെട്ടിടം തകർന്നു വീണു എന്ന് കേട്ടപ്പാടെ മാധ്യമങ്ങൾക് മുന്നിൽ നടത്തിയ ചാണ്ടി ഷോ അൽപ സമയം നിർത്തി വെച്ച് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അങ്ങയ്ക്കു നേതൃത്വം കൊടുക്കാൻ പാടില്ലായിരുന്നോ… എന്നും പിപി ദിവ്യ ചോദിക്കുന്നു. മന്ത്രി വീണാ ജോർജിനൊപ്പമുള്ള ചിത്രം സഹിതമായിരുന്നു ദിവ്യയുടെ കുറിപ്പ്. പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: മരണം ആഘോഷിക്കുന്ന പ്രതിപക്ഷത്തോട്.. ‘Dog’s will bark, but the elephant keeps walking’ കോട്ടയം മെഡിക്കൽ കോളേജിൽ സംഭവിച്ച ദുരന്തം അത്യന്തം വേദനാജനകമാണ്.. ബിന്ദുവിന്റയും കുടുംബത്തിന്റെയും സംരക്ഷണം സർക്കാർ ഏറ്റെടുത്തു കഴിഞ്ഞു. വലതു മാധ്യമങ്ങൾക് റേറ്റിങ്ങിനുള്ള ഒരു…

      Read More »
    • വന്യജീവി-തെരുവ് നായ ഭീഷണി ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന ആവശ്യം മുന്നണിയിലെ അതൃപ്തി പരസ്യമാക്കാനോ? മുന്നണിയില്‍ പറയേണ്ടത് പുറത്തെത്തിയതില്‍ സിപിഎം അതൃപ്തിയില്‍; ജോസ് കെ മാണി വലത്തോട്ട് ചാടുമോ?

      തിരുവനന്തപുരം: വലത്തോട് ചാടാന്‍ കേരളാ കോണ്‍ഗ്രസ് എം പണി തുടങ്ങിയോ വന്യജീവി, തെരുവുനായ ഭീഷണി ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി രംഗത്തു വന്നു. മനുഷ്യ സുരക്ഷ ഉറപ്പുവരുത്താന്‍ നിയമ ഭേദഗതിയും നിയമ നിര്‍മാണവും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് മുന്നണിയ്ക്കുള്ളില്‍ പറയാതെ പൊതു സമൂഹത്തില്‍ അവതരിപ്പിച്ചത് സിപിഎമ്മിനെ ഞെട്ടിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലുളളപ്പോഴാണ് ഈ ആവശ്യം ജോസ് കെ മാണി ഉയര്‍ത്തുന്നത്. മലയോര കര്‍ഷകരെ വലയ്ക്കുന്ന പ്രശ്നമാണ് വന്യമൃഗ ശല്യം. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അടക്കം മലയോര വോട്ടുകള്‍ ഇടതു മുന്നണിയ്ക്ക് ലഭിച്ചില്ല. ഇതിനിടെ ജോസ് കെ മാണി യുഡിഎഫിലേക്ക് മാറുമെന്ന ചര്‍ച്ചകളെത്തി. അതിനെ ജോസ് കെ മാണി നിഷേധിച്ചു. അപ്പോഴും പുതിയൊരു വിഷയത്തില്‍ രാഷ്ട്രീയം കാണുകയാണ് കേരളം. വന്യ ജീവി സംഘര്‍ഷത്തിന്റെ പേരില്‍ കേരളാ കോണ്‍ഗ്രസ് ഇടതിന് പ്രതിസന്ധിയുണ്ടാക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. മുഖ്യമന്ത്രിക്ക് ജോസ് കെ മാണി…

      Read More »
    • കാളികാവിലെ നരഭോജി കടുവ വനം വകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി; ടാപ്പിങ് തൊഴിലാളിയെ കൊന്നത് മേയ് 15 ന്

      മലപ്പുറം: കാളികാവിലെ നരഭോജി കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. കരുവാരക്കുണ്ട് സുല്‍ത്താന എസ്റ്റേറ്റില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രണ്ടുമാസമായി വനംവകുപ്പ് കടുവയ്ക്കായി തിരച്ചില്‍ നടത്തിവരികയായിരിന്നു. കൂട്ടില്‍ കടുവ കുടുങ്ങിയതായ വിവരം നാട്ടുകാരാണ് വനംവകുപ്പിനെ അറിയിച്ചത്. മെയ് 15 നായിരുന്നു ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ കടുവയെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. കൂട്ടിലായത് ഗഫൂറിനെ കൊന്ന കടുവ തന്നെയാണോ എന്ന കാര്യത്തിലും സ്ഥിരീകരണം വരാനുണ്ട്. നേരത്തെ കടുവക്കായി സ്ഥാപിച്ച കൂട്ടില്‍ ഒരു പുലി കുടുങ്ങിയിരുന്നു. അതേസമയം, റേഡിയോ കോളര്‍ ഘടിപ്പിക്കാതെ കടുവയെ തുറന്ന് വിടാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.  

      Read More »
    • അനന്തപുരിയില്‍ പറന്നിറങ്ങി ബ്രിട്ടീഷ് സംഘം; എഫ് 35 ബി യുദ്ധവിമാനം പരിശോധിക്കും

      തിരുവനന്തപുരം: തകരാറിനെ തുടര്‍ന്ന് ജൂണ്‍ 14ന് നിലത്തിറക്കിയ ബ്രിട്ടന്റെ എഫ് 35 ബി യുദ്ധവിമാനം പരിശോധിക്കാന്‍ ബ്രിട്ടിഷ് സംഘം തലസ്ഥാനത്തെത്തി. ബ്രിട്ടിഷ് വ്യോമസേനയുടെ ട്രാന്‍സ്‌പോര്‍ട്ട് വിമാനമായ അറ്റ്‌ലസ് സി1 (എ 400എം) വിമാനത്തിലാണ് 12.45ന് എന്‍ജിനീയര്‍മാര്‍ എത്തിയത്. വിമാനം ഇന്ന് തിരികെ പോകും. എന്‍ജിനീയര്‍മാര്‍ ഇവിടെ തുടരും. 17 പേരാണ് സംഘത്തിലുള്ളത്. തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ ചിറകുകള്‍ അഴിച്ചു മാറ്റി ട്രാന്‍സ്‌പോര്‍ട്ട് വിമാനത്തില്‍ ബ്രിട്ടനിലേക്ക് കൊണ്ടുപോകും. ഇന്ത്യപസഫിക് മേഖലയില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ് 35 ബി യുദ്ധവിമാനം ഇന്ധനം കുറഞ്ഞതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്ത് ഇറക്കിയത്. അടിയന്തരമായി ഇറക്കുന്നതിനിടെ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാര്‍ സംഭവിച്ചു. വിമാനവാഹിനി കപ്പലില്‍നിന്ന് 2 എന്‍ജിനീയര്‍മാര്‍ ഹെലികോപ്റ്ററില്‍ എത്തിയെങ്കിലും തകരാര്‍ പരിഹരിക്കാനായില്ല. പൈലറ്റ് ഇതേ കോപ്റ്ററില്‍ മടങ്ങി. ബ്രിട്ടനില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ തുടര്‍ന്നു. ശത്രുവിന്റെ റഡാര്‍ കണ്ണുകളെ വെട്ടിക്കാന്‍ കഴിവുള്ള സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുള്ളതാണ് എഫ് 35 വിമാനം. ഈ വിമാനങ്ങള്‍ ഇതുവരെ ഇരുപതിലധികം…

      Read More »
    • സഞ്ജുവിനുവേണ്ടി അവസാനംവരെ പോരാടി തൃശൂര്‍ ടൈറ്റന്‍സ്; 26 ലക്ഷത്തിന് കൊച്ചി റാഞ്ചി; ചേട്ടന്‍ സാലിക്ക് 75,000; രണ്ടുപേരും ഒരു ടീമില്‍; താരങ്ങള്‍ നിലത്തിറങ്ങുമ്പോള്‍ കേരള ക്രിക്കറ്റ് ലീഗില്‍ ആവേശം ഇരമ്പും

      കൊച്ചി: കേരളാ ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) രണ്ടാം സീസണിലേക്കുള്ള താരലേലം പൂര്‍ത്തിയായതോടെ കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തില്‍. നാട്ടുമ്പുറങ്ങളിലെല്ലാം ഇനി ക്രിക്കറ്റ് ആവേശം ഉയരും. ദേശീയ നിലവാരത്തിലുള്ള സഞ്ജുവിനെപ്പോലുള്ള താരങ്ങള്‍ ‘നിലത്തിറ’ങ്ങുന്നതോടെ കളിക്കു കിട്ടുന്ന സ്വീകാര്യത ചില്ലറയല്ല. പ്രഥമ സീസണില്‍ കളിക്കാതിരുന്ന സൂപ്പര്‍ താരം സഞ്ജു സാംസണാണ് മത്സരത്തിന്റെ മുഖ്യ ആകര്‍ഷണം. കഴിഞ്ഞ ദിവസം തിരുവനമന്തപുരത്തു നടന്ന താരലേലത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സാണ് റെക്കോര്‍ഡ് തുകയ്ക്കു സഞ്ജുവിനെ റാഞ്ചിയത്. എന്നാല്‍, സഞ്ജുവിനൊപ്പം അദ്ദേഹത്തിന്റെ ചേട്ടന്‍ സാലി സാംസണും കൊച്ചിക്കുവേണ്ടി കളിക്കും. രണ്ടുപേരും ഒരു ടീമിലാണു മാറ്റുരയ്ക്കുക. സാംസണ്‍ ബ്രദേഴ്സ് ഒന്നിക്കുമ്പോള്‍ തീപാറുന്ന പ്രകടനം തന്നെ കാണാനാവുമെന്ന പ്രതീക്ഷയിലാണ് കൊച്ചി ടീം മാനേജ്മെന്റും ആരാധകരും. ഠ സഞ്ജു- സാലി കൂട്ടുകെട്ട് കെസിഎല്‍ ലേലത്തിനായി സഞ്ജു സാംസണ്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍തന്നെ ആവേശം ഉയര്‍ന്നിരുന്നു. അഞ്ചു ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന അദ്ദേഹത്തെ 26.80 ലക്ഷം രൂപയ്ക്കാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കിയത്. തൃശൂര്‍ ടൈറ്റന്‍സ്…

      Read More »
    • സ്വകാര്യ വാഹനം ഓടിക്കാത്തതിന് പ്യൂണിന് ജഡ്ജിയുടെ നില്‍പ്പ് ശിക്ഷ; റദ്ദാക്കി ഹൈക്കോടതി രജിസ്ട്രാര്‍

      തിരുവനന്തപുരം : ജഡ്ജിയുടെ സ്വകാര്യ വാഹനം ഓടിക്കാന്‍ വിസമ്മതിച്ച കോടതി പ്യൂണിന് കോടതി നടപടികള്‍ അവസാനിക്കും വരെ നില്‍പ്പ് ശിക്ഷ. നെയ്യാറ്റിന്‍കര അഡിഷണല്‍ സെഷന്‍സ് ജഡ്ജിക്കെതിരെ കോടതി ജീവനക്കാരുടെ സംഘടന നല്‍കിയ പരാതിയില്‍ പ്യൂണിന്റെ നില്‍പ്പ് ശിക്ഷ ഹൈക്കോടതി രജിസ്ട്രാര്‍ ഒഴിവാക്കി. ജൂണ്‍ 30ന് ചുമതലയേറ്റ ബാലരാമപുരം സ്വദേശി രാമകൃഷ്ണനോടാണ് തന്റെ സ്വകാര്യ കാര്‍ കോടതിയില്‍ ഓടിച്ചു കൊണ്ടുവരാന്‍ ജഡ്ജി നിര്‍ദ്ദേശിച്ചെന്നാണ് ആരോപണം. ഡ്രൈവിംഗ് പരിശീലനം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും മുന്‍പ് അപകടം നടന്നതിനാല്‍ കാര്‍ ഓടിക്കാന്‍ ഭയമുണ്ടെന്നും രാമകൃഷ്ണന്‍ ജഡ്ജിയെ അറിയിച്ചു. തുടര്‍ന്ന് രാവിലെ 8.30ന് വീട്ടിലെത്തി ബ്രീഫ്കേയ്‌സ് കോടതിയില്‍ എത്തിക്കാനായി നിര്‍ദ്ദേശിച്ചെന്നും പരാതിയില്‍ പറയുന്നു. ക്യാന്‍സര്‍ രോഗിയായ അമ്മയ്ക്ക് മറ്റാരും സഹായത്തിനില്ലെന്നും ജഡ്ജിയുടെ വീട്ടില്‍ എന്നും ചെന്നാല്‍ പ്രതിദിനം 250 രൂപ അധികം കയ്യില്‍ നിന്ന് ചെലവാകുമെന്നും രാമകൃഷ്ണന്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് എല്ലാ ദിവസവും കോടതി നടപടികള്‍ അവസാനിക്കുന്നതുവരെ കോടതിയുടെ കോണില്‍ നില്‍ക്കണമെന്ന് ജഡ്ജി നിര്‍ദ്ദേശിച്ചെന്നാണ് ആക്ഷേപം. ഇതിനെതിരെയാണ് കോടതി…

      Read More »
    • സംവിധായിക ആയിഷ സുല്‍ത്താന വിവാഹിതയായി, വരന്‍ ഡെപ്യൂട്ടി കളക്ടര്‍

      കൊച്ചി: ലക്ഷദ്വീപ് സ്വദേശിയായ സംവിധായിക ആയിഷ സുല്‍ത്താന വിവാഹിതയായി. ഡല്‍ഹി ഗുരുഗ്രാമില്‍ ആര്‍.കെ.സൈനിയുടെയും ശിഖ സൈനിയുടെയും മകന്‍ ഹര്‍ഷിത്ത് സൈനിയാണ് വരന്‍. ഡല്‍ഹി ഡെപ്യൂട്ടി കളക്ടറാണ് ഹര്‍ഷിത്ത്. ജൂണ്‍ 20ന് ഡല്‍ഹിയിലായിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഏറെക്കാലമായി പ്രണയത്തിലായിരുന്നു ഇരുവരും. വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രണയവിവാഹമായിരുന്നു. ലക്ഷദ്വീപില്‍ അന്ത്രോത്ത്, അഗത്തി, കല്പേനി എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി കളക്ടറായിരുന്ന ഹര്‍ഷിത്തിനെ രണ്ടുവര്‍ഷം മുമ്പാണ് ആയിഷ പരിചയപ്പെട്ടത്. വെറ്ററിനറി വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന കുഞ്ഞിക്കോയയുടെയും ഹൗവ്വയുടെയും മകളാണ് ആയിഷ. ആയിഷയുടെ ഉമ്മ ഉംറയ്ക്ക് പോയി വന്ന ശേഷം ഡിസംബറില്‍ ലക്ഷദ്വീപിലോ കൊച്ചിയിലോ വച്ച് വിവാഹസത്കാരം നടത്തും. ചാനല്‍ചര്‍ച്ചയില്‍ ജൈവായുധ പരാമര്‍ശം നടത്തിയതിന് ആയിഷയ്ക്കെതിരെ രാജ്യദ്റോഹക്കുറ്റം ചുമത്തുകയും വിവാദമാകുകയും ചെയ്തിരുന്നു. പിന്നീട് കുറ്റവിമുക്തയായി.    

      Read More »
    • ‘ചാരസുന്ദരി’ കേരളത്തില്‍ വന്നത് സര്‍ക്കാര്‍ ക്ഷണപ്രകാരം; ജ്യോതി മല്‍ഹോത്രയുടെ യാത്ര ടൂറിസം പ്രമോഷന്

      കൊച്ചി: ചാരവൃത്തി കേസില്‍ അറസ്റ്റിലായ വ്ലോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സംസ്ഥാനസര്‍ക്കാര്‍ ക്ഷണിച്ചതു പ്രകാരം. സംസ്ഥാന ടൂറിസം വകുപ്പാണ് ജ്യോതിയെ ക്ഷണിച്ചത്. സമൂഹ മാധ്യമ ഇന്‍ഫ്ലുവന്‍സര്‍ എന്ന നിലയിലായിരുന്നു ക്ഷണം. കേരള ടൂറിസം മേഖലയുടെ പ്രമോഷനായിരുന്നു ലക്ഷ്യമിട്ടത്. ജ്യോതി മല്‍ഹോത്ര ഉള്‍പ്പെടെ 41 പേരെയാണ് ടൂറിസം വകുപ്പ് എത്തിച്ചിരുന്നത്. ടൂറിസം വകുപ്പിന്റെ സോഷ്യല്‍ മീഡിയ പ്രമോഷന്റെ ഭാഗമായിട്ടാണ് ജ്യോതി മല്‍ഹോത്ര അടക്കമുള്ളവരെ എത്തിച്ചിരുന്നതെന്ന് പുറത്തുവന്ന വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നു. യാത്രാ ചെലവ്, താമസം, പണം ഉള്‍പ്പെടെ ടൂറിസം വകുപ്പ് നല്‍കിയിരുന്നു. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ തന്ത്രപ്രധാന മേഖലകളിലടക്കം ജ്യോതി മല്‍ഹോത്ര സന്ദര്‍ശനം നടത്തിയിരുന്നു. കൊച്ചിന്‍ ഷിപ് യാര്‍ഡ്, മട്ടാഞ്ചേരി, ആരാധനാലയങ്ങള്‍, ചരിത്രസ്മാരകങ്ങള്‍, ഷോപ്പിങ് മാളുകള്‍, മെട്രോ സ്റ്റേഷനുകള്‍, തൃശൂര്‍ കുത്താമ്പുള്ളി നെയ്ത്തുഗ്രാമം, മൂന്നാര്‍, കണ്ണൂരിലെയും കോഴിക്കോട്ടെയും വിനോദസഞ്ചാര കേന്ദ്രങ്ങള്‍, അതിരപ്പിള്ളി, തേക്കടി, കോവളം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍, വര്‍ക്കല, ഇരവികുളം ദേശീയ ഉദ്യോനം തുടങ്ങിയ ഇടങ്ങളില്‍ ജ്യോതി മല്‍ഹോത്ര സന്ദര്‍ശനം…

      Read More »
    Back to top button
    error: