Kerala

    • ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; പത്തനംതിട്ടയിലെ വീട്ടിലേക്ക് ബിജെപി മാര്‍ച്ച്

      പത്തനംതിട്ട: സംസ്ഥാനത്തെ പൊതുജനാരോഗ്യരംഗത്തെ ഗുരുതരമായ അനാസ്ഥയില്‍ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പത്തനംതിട്ടയിലെ വീട്ടിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച്. മാര്‍ച്ച് ചെയ്തവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാരിനെതിരെയും മന്ത്രി വീണാ ജോര്‍ജിനെതിരെയും പ്രതിഷേധങ്ങള്‍ നടക്കുകയാണ്. കണ്ണൂരില്‍ ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ ഡിഎംഒ ഓഫീസിലേക്ക് ചാടിക്കടന്നതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്ന സാഹചര്യവുമുണ്ടായി. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പല നേതാക്കളെയും അറസ്റ്റുചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലുകള്‍, കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്നുവീണുണ്ടായ മരണം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീപ്പിടിച്ച അത്യാഹിത വിഭാഗം ഇതുവരെ പ്രവര്‍ത്തനസജ്ജമാകാത്തത് തുടങ്ങി നിരവധി വിഷയങ്ങള്‍ ഉയര്‍ത്തി സംസ്ഥാന വ്യാപകമായി സര്‍ക്കാരിനെതിരേ പ്രതിഷേധമുയരുകയാണ്.. കഴിഞ്ഞദിവസമാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് തലയോലപ്പറമ്പ് സ്വദേശിനി ഡി. ബിന്ദു മരിച്ചത്. രോഗിയായ…

      Read More »
    • സ്വന്തം മകൾക്കു നേരെ ന​ഗ്നതാ പ്രദർശനം, ജോർലിയെ ഉപേക്ഷിക്കുവാൻ വീട്ടുകാർ നിർബന്ധിച്ചു, ടോണി കവിളിൽ കുത്തിപിടിച്ച് വിഷം ജോർലിയുടെ വായിലേക്ക് ഒഴിച്ചു, മരിക്കുന്നതിനു മുൻപ് യുവതി ഭർത്താവിൽ നിന്ന് നേരിട്ടത് കൊടിയ പീഡനം

      തൊടുപുഴ: മരിക്കുന്നതിനു തൊട്ടു മുൻപു ജോർലി പോലീസിനു നൽകിയ മൊഴിയിങ്ങനെ- ‘ഈ വിഷം നീ കുടിച്ചില്ലെങ്കിൽ ഞാൻ കുടിപ്പിക്കും, നീ ചാകുന്നതാണ് നല്ലത്’. ഗാർഹിക പീഡനത്തെ തുടർന്ന് പുറപ്പുഴ ആനിമൂട്ടിൽ ജോർലി (34) കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് ടോണി മാത്യുവിനെ (43) പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ടോണി കവിളിൽ കുത്തിപിടിച്ച് വിഷം ജോർലിയുടെ വായിലേക്ക് ഒഴിച്ചെന്നാണ് പോലീസ് പറയുന്നത്. മരിക്കുന്നതിനു മുൻപ് ജോർലി പോലീസിനു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ടോണിയെ അറസ്റ്റ് ചെയ്തത്. അതുപോലെ മകളുടെ മകൾക്കുനേരെ ടോണി നഗ്നതാ പ്രദർശനം നടത്തുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തതായി ജോർലിയുടെ പിതാവ് പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. ഇതറിഞ്ഞു മകൾ ഇതിനെ ചോദ്യം ചെയ്തപ്പോൾ ടോണി ക്രൂരമായി ഉപദ്രവിച്ചു. ഭാര്യയെയും മകളെയും ഉപേക്ഷിക്കാൻ ടോണിയുടെ വീട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ജോർലി ആത്മഹത്യ ചെയ്യുന്നതിന് വേണ്ടി ടോണി എല്ലാ ദിവസവും ക്രൂരമായി ഉപദ്രവിക്കുമായിരുന്നു. ഇതിൽ മനം മടുത്തു ജോർലി സ്വന്തം വീട്ടിലേക്ക് പോകാനിരുന്നതാണ്.…

      Read More »
    • വയനാട് സ്വദേശി ഇസ്രയേലില്‍ മരിച്ച നിലയില്‍, 80 കാരിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി?

      വയനാട്: ബത്തേരി സ്വദേശിയായ യുവാവ് ഇസ്രയേലില്‍ മരിച്ച നിലയില്‍. കെയര്‍ ഗിവറായി ജോലി ചെയ്തിരുന്ന കോളിയാടി സ്വദേശി ജിനേഷ് പി. സുകുമാരനെയാണ് ജറുസലേമിലെ മേനസരാത്ത് സീയോനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു മാസം മുമ്പാണ് ജിനേഷ് കെയര്‍ ഗിവറായി ഇസ്രയേലില്‍ എത്തിയത്. ജോലി ചെയ്യുന്ന വീട്ടിലെ എണ്‍പതുകാരിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം. വെള്ളിയാഴ്ച ഉച്ചയോടെ ദേഹം മുഴുവന്‍ കുത്തേറ്റ് മരിച്ച നിലയില്‍ വയോധികയെ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത മുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു ജിനേഷ്. മുന്‍പ് നാട്ടില്‍ മെഡിക്കല്‍ റെപ്രസെന്റേറ്റീവ് ആയി ജോലി ചെയ്തു വരികയായിരുന്നു ജിനേഷ്.

      Read More »
    • ‘ചത്തെന്നു കരുതി ചാക്കിൽ കെട്ടി ഉപേക്ഷിക്കാൻ പോയ പോലീസ്, കുഴിച്ചിടാൻ സഹായത്തിനായെത്തിയ കള്ളൻ കോലപ്പന്റെ വാക്കുകേട്ട് ആശുപത്രിയിലെത്തിച്ച ജീവനാ… സ. വിഎസ്’….

      തിരുവനന്തപുരം: ഇപ്പോഴത്തെ ആശുപത്രി വാസത്തിന്റെ തുടക്കവും ശ്വാസം നിലച്ച വിഎസ് തിരിച്ചു വന്നതിന്റെ അസാധ്യ മനക്കരുത്തിന്റെയും പോരാട്ട വീര്യത്തിന്റെയും ഒരു അത്ഭുത കഥ തന്നെയാണ്.. അര മണിക്കൂറിലേറെ സിപിആർ കൊടുത്താണ് സഖാവ് തിരിച്ചെത്തിയത്… അതാണ് യഥാർഥ പോരാളിയുടെ ചങ്കുറപ്പ്.. കാരിരുമ്പിന്റെ ചങ്ക്.. ഒറ്റ ചങ്ക്… മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെടുന്നതിൽ പ്രതീക്ഷ പകർന്നു സന്തതസഹചാരിയായിരുന്ന എ.സുരേഷിന്റെ കുറിപ്പ്. വിഎസ് മുഖ്യമന്ത്രി ആയിരുന്നപ്പോൾ പഴ്‌സനൽ സ്റ്റാഫിലുണ്ടായിരുന്നവർ എസ്‌യുടി ആശുപത്രിക്കു മുന്നിൽ ദിവസങ്ങളായി പ്രിയ സഖാവിന്റെ ആരോഗ്യവിവരങ്ങൾ തിരക്കി കൂട്ടിരിക്കുകയാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് പന്ത്രണ്ടാം നാൾ യന്ത്രസഹായമില്ലാതെ ശ്വസിക്കാൻ വിഎസിനു കഴിഞ്ഞുവെന്ന് സുരേഷിന്റെ കുറിപ്പിൽ പറയുന്നു. സുരേഷിന്റെ കുറിപ്പ് ഇങ്ങനെ ഇല്ല വിട്ടു പോകില്ല…കേരളത്തിന്റെ കാവലാൾ.. ഇന്നേക്ക് പന്ത്രണ്ടാം നാൾ ശ്വസനപ്രക്രിയ യന്ത്ര സഹായമില്ലാതെ തനിക്കാവും എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു സ. വിഎസ്….പരിശോധിച്ച ഡോക്ടർമാരെയൊക്കെയും അത്ഭുതപ്പെടുത്തിയ സഖാവ്.. പണ്ടൊരു യാത്രയിൽ എന്നോട് പറഞ്ഞത് തികട്ടി വരുന്നു.. ചത്തെന്നു കരുതി ചാക്കിൽ കെട്ടി…

      Read More »
    • സിനിമയെ അറിയാം, തിരക്കഥയെഴുതാൻ പഠിക്കാം, പ്രമുഖ തിരക്കഥാകൃത്തുക്കൾ നയിക്കുന്ന ദ്വിദിന ശില്പശാല കൊച്ചിയിൽ

      കൊച്ചി: സിനിമാ തിരക്കഥ രചിക്കാൻ പഠിക്കാനും തിരക്കഥയെക്കുറിച്ച് അറിയാനും ചലച്ചിത്രപ്രേമികൾക്ക് മികച്ച അവസരമൊരുങ്ങുന്നു. ‘പ്ലോട്ട് ടു സ്‌ക്രിപ്റ്റ് 3.0’ എന്ന ദ്വിദിന തിരക്കഥ രചനാ ശില്പശാല കൊച്ചിയിൽ ആരംഭിച്ചു. ശില്പശാല അജുസ് പ്ലേയ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ ഇന്നും നാളെയും രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് പരിപാടി. ഹോട്ടൽ സിദ്രാ പ്രിസ്‌റ്റൈൻ, എസ്ആർഎം റോഡ്, കലൂർ, കൊച്ചിയിലാണ് ശില്പശാല നടക്കുന്നത്. ശില്പശാലയിൽ മലയാളം സിനിമയിലെ എഴുത്ത് ശൈലി, കഥാപാത്ര നിർമ്മാണം, കഥാനിർമ്മിതിയുടെ ഘടന, സിനിമാറ്റിക് നറേഷൻ തുടങ്ങിയ വിഷയങ്ങളിലായിരിക്കും ക്ലാസുകൾ. യാത്രാനിർദ്ദേശങ്ങൾ: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നവർ എസ്.ആർ.എം റോഡിലൂടെ നടക്കുമ്പോൾ വലതുവശത്ത് ഹോട്ടൽ നോർത്ത് സെന്റർ കഴിഞ്ഞ് ഹോട്ടൽ സിദ്ര പ്രിസ്റ്റയിൻ കാണാം. എറണാകുളം സൗത്ത് (ജംഗ്ഷൻ) സ്റ്റേഷനിൽ എത്തുന്നവർ ടൗൺഹാൾ മെട്രോ സ്റ്റേഷനിൽ ഇറങ്ങി എസ്.ആർ.എം റോഡിലൂടെ നടന്നാൽ ഹോട്ടലിലേക്ക് എത്താം. മറ്റ് മാർഗങ്ങളിൽ എത്തുന്നവർക്ക് എസ്.ആർ.എം റോഡിലൂടെ നേരിട്ട് എത്താനാകും. ഇടവേളകളും സമയക്രമവും:…

      Read More »
    • ലഹരിക്കടത്തിലെ റാണി! ചാവക്കാടു നിന്ന് കര്‍ണാടക വഴി ഹരിയാനയിലേക്ക്; കേരള പോലീസ് തകര്‍ത്തത് ഇന്ത്യയിലെ വമ്പന്‍ ലഹരി റാക്കറ്റ്; സീമ സിന്‍ഹയ്ക്ക് ഇന്ത്യയിലും വിദേശത്തും ബന്ധം; കേരളത്തിലേക്ക് ഒഴുക്കിയത് കോടികളുടെ രാസലഹരി; അഭിമാനമായി ‘തൃശൂര്‍ സ്‌ക്വാഡ്’

      തൃശൂര്‍: രാസലഹരിയുടെ ഉറവിടം തേടി ഹരിയാനയിലൂടെ കേരള പോലീസ് നടത്തിയ അന്വേഷണത്തില്‍ പിടിയിലായത് ലഹരിക്കടത്തിലെ റാണി! ചാവക്കാട് സ്വദേശികളില്‍നിന്ന് ലഭിച്ച തുമ്പു പിടിച്ചു നടത്തിയ അന്വേഷണത്തിലാണ് രാജ്യത്ത് എല്ലായിടത്തും വിദേശമത്തക്കും ലഹരിയെത്തിക്കുന്നതിലെ ‘മിടുക്കി’ സീമ സിന്‍ഹയെന്ന അമ്പത്തിരണ്ടുകാരിയെ പൊക്കിയത്. പോലീസ് നടത്തിയ ഹോംവര്‍ക്കും സാങ്കേതികത്തികവുമാണ് ഇവരിലേക്ക് എത്താന്‍ സഹായിച്ചത്. കഴിഞ്ഞ ഫെബ്രുവരി 28 നാണു കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചാവക്കാട് സ്വദേശികളായ ഫസല്‍, നെജില്‍ എന്നിവരെ 47 ഗ്രാം രാസലഹരിയുമായി തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയിരുന്നു. തുടര്‍ന്ന് സംഭവത്തിന്റൈ ഉറവിടം തേടി പോയ അന്വേഷണ സംഘം എത്തിയത് ബംഗളുരു കമ്മനഹള്ളിയിലുള്ള ഭരത് എന്ന കര്‍ണ്ണാടക സ്വദേശിയുടെ അടുത്താണ്. ഇയാളെ അറസ്റ്റ് ചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഡല്‍ഹി, ഹരിയാന അതിര്‍ത്തികള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നത് എന്നും വ്യക്തമായി. തുടര്‍ന്നുള്ള അതിവിദഗ്ധമായ അന്വേഷണത്തില്‍ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള സീമ സിന്‍ഹ എന്ന് പേരിലുള്ള ഒരു ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയക്കുന്നതെന്നു കണ്ടെത്തി. തുടര്‍ന്ന് തൃശൂര്‍…

      Read More »
    • തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്ത എഫ് 35 പരിഷ്‌കാരിയെങ്കിലും പണിമുടക്കില്‍ മുമ്പന്‍; 12 വര്‍ഷത്തിനിടെ 25 അപകടങ്ങള്‍; തലയ്ക്കു മുകളില്‍ പറക്കുന്നത് അറിഞ്ഞത് 7700 എമര്‍ജന്‍സി കോഡ് പ്രക്ഷേപണം ചെയ്തപ്പോള്‍; ഇന്ത്യ മാത്രമല്ല ലോകത്ത് എമ്പാടുമുള്ളവര്‍ വിമാനം ട്രാക്ക് ചെയ്തു

      തിരുവനന്തപുരം: തിരുവനന്തപുരത്ത് അടിയന്തരമായി ലാന്‍ഡ് ചെയ്ത ബ്രിട്ടീഷ് എയര്‍ഫോഴ്‌സിന്റെ എഫ് 35ബി വിമാനം അത്യാധുനികമെങ്കിലും പണിമുടക്കില്‍ മുമ്പന്‍. 930 കോടിയോളം വിലവരുന്ന വിമാനത്തിനു കേടുപാടു പറ്റുക കുറവാണെന്നതാണ് വമ്പന്‍ ട്രോളുകള്‍ ഇറങ്ങാന്‍ കാരണമെന്ന് ഏവിയേഷന്‍ രംഗത്തെ വിദഗ്ധര്‍. ലോക്ഹീദ് മാര്‍ട്ടിന്‍ കോര്‍പറേഷനാണു വിമാനത്തിന്റെ പ്രാഥമിക നിര്‍മാതാക്കള്‍. എന്നാല്‍, ഇതടക്കം നിരവധി കമ്പനികള്‍ നിര്‍മാണത്തില്‍ പങ്കാളിയാണ്. നോര്‍ത്രോപ്പ് ഗ്രമ്മന്‍, ബിഎഇ സിസ്റ്റംസ്, പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി, റോള്‍സ് റോയ്‌സ് എന്നിവയ്ക്കു പുറമേ, യുകെ, ഇറ്റലി, നെതര്‍ലാന്‍ഡ്, കാനഡ, ഓസ്‌ട്രേലിയ, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍നിന്നും ചില പ്രത്യേക ഭാഗങ്ങള്‍ നല്‍കുന്നുണ്ട്. ഒരിക്കലും കേടാകാന്‍ സാധ്യതയില്ലാത്ത വിമാനം ഏതോ ഗൂഢലക്ഷ്യത്തിലാണ് തിരുവനന്തപുരത്ത് ഇറക്കിയതെന്നും ഷെഡിലേക്കു മാറ്റാന്‍ പോലും അനുവദിക്കാത്തതിനു പിന്നില്‍ മറ്റെന്തൊക്കയോ കാരണങ്ങളുണ്ടെന്നാണു സോഷ്യല്‍ മീഡിയയിലെ സിദ്ധാന്തങ്ങള്‍. എന്നാല്‍, സ്ഥിതി വിവരക്കണക്കുകള്‍ നോക്കുമ്പോള്‍ അതത്ര ശരിയല്ല. 2006ല്‍ പറക്കല്‍ തുടങ്ങിയ എഫ് 35 ലൈറ്റ്‌നിംഗ്-2 വിമാനങ്ങള്‍ ആദ്യ ഏഴുവര്‍ഷം തരക്കേടില്ലാതെ പറന്നു. 2013 മുതല്‍ 2025 വരെ…

      Read More »
    • ബിന്ദുവിന്റെ കുടുംബത്തിന് അടിയന്തര സഹായം കൈമാറി; മകനു താത്കാലിക ജോലി നല്‍കും; മകളുടെ ശസ്ത്രക്രിയയും ഉറപ്പു നല്‍കി മന്ത്രി വി.എന്‍. വാസവന്‍; ആശുപത്രികള്‍ മരണക്കെണിയാകരുതെന്ന് കണ്ണീരോടെ ബിന്ദുവിന്റെ അമ്മ

      കോട്ടയം മെ‍ഡിക്കല്‍ കോളജ് ദുരന്തത്തില്‍ മരിച്ച ബിന്ദുവിന്‍റെ കുടുംബത്തെ മന്ത്രി വി.എന്‍ വാസവന്‍ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി അടിയന്തര ധനസഹായവും കൈമാറി. ബിന്ദുവിൻറെ മകളുടെ ചികിൽസയും ശസ്ത്രക്രിയയും ഉറപ്പ് നൽകി. മകന് താൽക്കാലിക ജോലി ഉടൻ നൽകും. പതിനൊന്നിന് അടുത്ത മന്ത്രിസഭാ യോഗം ചേരും. കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക സഹായം മന്ത്രിസഭാ യോഗം തീരുമാനിക്കും. കലക്ടറുടെ ഇന്ന് റിപ്പോർട്ട് ലഭിക്കും. ബിന്ദുവിന്റെ മകൾ നവമിയുടെ ചികിൽസയ്ക്ക് സൗകര്യമൊരുക്കുമെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. ഹൃദയം തകർന്നു നിൽക്കുന്ന കുടുംബത്തെ ചേർത്തു നിർത്താനും ആശ്വാസവാക്കു പറയാനും മന്ത്രിമാരാരും എത്തിയില്ലെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയായിരുന്നു വാസവന്റെ സന്ദര്‍ശനം. ആശുപത്രികൾ മരണക്കെണിയാകരുതെന്ന് ബിന്ദുവിന്റെ അമ്മ അന്തിമോപചാരം അർപ്പിക്കാനെത്തിയ നേതൃത്വത്തോട് ഉള്ളുലഞ്ഞ് അഭ്യർഥിച്ചു. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ വീടിന് സമീപത്തെ സഹോദരിയുടെ സ്ഥലത്താണ് ചിതയൊരുക്കിയത് ഈ ചുടുകണ്ണീരിന് കേരളം ഇനി എന്ത് മറുപടി പറയാനാണ്. തലയോലപറമ്പിലെ തുണിക്കടയിൽ 350 രൂപ ദിവസവേതനക്കാരിയായിരുന്ന ബിന്ദുവിന്റെ തണലിലാണ് കുടുംബം പ്രതീക്ഷകൾ തുന്നിചേർത്തത്. സർക്കാർ…

      Read More »
    • ഡ്യൂക്ക് ഓഫ് എഡിൻബർഗ് വെങ്കല പുരസ്കാരം മസിൻ ഷഫീഖ് അഹമ്മദിന്

      കൊച്ചി: കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും തിളക്കമാർന്ന അംഗീകാരവുമായി കൊച്ചിയിലെ ജിപിഎസ് ഇന്റർനാഷണൽ സ്കൂൾ വിദ്യാർഥി മസിൻ ഷഫീഖ് അഹമ്മദ്. ലോകപ്രശസ്തമായ ഡ്യൂക്ക് ഓഫ് എഡിൻബർഗ് പുരസ്കാരത്തിന്റെ വെങ്കല മെഡൽ നേടിയാണ് മസിൻ ശ്രദ്ധേയനായത്. 2024-25 അധ്യയന വർഷത്തിൽ പത്താം ക്ലാസിൽ മസിൻ കാഴ്ചവെച്ച മികവാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്. കഴിവുകൾ വികസിപ്പിക്കുന്നതിനും ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിനും സാഹസികതകൾ നേടുന്നതിനും സമൂഹത്തിന് സംഭാവനകൾ നൽകുന്നതിനും യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു പുരസ്കാരമാണ് ഡ്യൂക്ക് ഓഫ് എഡിൻബർഗ് അവാർഡ്. ബ്രിട്ടനിലെ എഡിൻബർഗ് ഡ്യൂക്കായിരുന്ന പ്രിൻസ് ഫിലിപ്പ് ആണ് 1956-ൽ ഈ പുരസ്കാരത്തിന് തുടക്കമിട്ടത്. ഇത് ലോകത്തിലെ ഏറ്റവും വലിയ യുവജന നേട്ടത്തിനുള്ള പുരസ്കാരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. എന്നാൽ, മസിന്റെ അക്ഷീണമായ പരിശ്രമവും നിശ്ചയദാർഢ്യവുമാണ് ഈ വലിയ അംഗീകാരത്തിന് പിന്നിലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.  

      Read More »
    • കച്ചവടക്കാര്‍ക്ക് പത്ത് ദിവസത്തേക്ക് 80,000 രൂപ വാടക, ഒപ്പം താമസവും! ‘ഒറ്റക്കൊമ്പന്‍’ വൈബില്‍ പാലാ

      കോട്ടയം: പാലാക്കാരുടെ ഏറ്റവും വലിയ ആഘോഷമാണ് പാലാ ജൂബിലി പെരുന്നാള്‍. ഡിസംബര്‍ മാസത്തിലാണ് ഇത് ആഘോഷിക്കുന്നത്. എന്നാല്‍, ജുണ്‍, ജൂലൈ മാസങ്ങളിലായി പാലാക്കാര്‍ പെരുന്നാള്‍ വൈബിലാണ്. രാത്രി ആളുകളുടെ തിക്കും തിരക്കുമാണ്. പക്ഷേ, ഇതെല്ലാം പാലാക്കാരല്ല, ഒപ്പം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ഉണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനാകുന്ന ‘ഒറ്റക്കൊമ്പന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഭാഗമായാണ് ഇപ്പോള്‍ പാലാ ജൂബിലി മാതൃകയില്‍ ആഘോഷം നടത്തുന്നത്. പാലാക്കാരന്റെ കഥ പറയുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത് കുരിശുപള്ളി ജംഗ്ഷനിലാണ്. സിനിമയുടെ പ്രധാന ഭാഗമാണ് പാലാ ജൂബിലി പെരുന്നാള്‍. നായകന്‍ സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള താരങ്ങള്‍ സ്ഥലത്തുണ്ട്. വലിയ ജനക്കൂട്ടത്തിനൊപ്പം പ്രദക്ഷിണത്തില്‍ സുരേഷ് ഗോപി പങ്കെടുക്കുന്ന സീനുകളാണ് കഴിഞ്ഞ ദിവസം ഷൂട്ട് ചെയ്തത്. ഫൈറ്റ് സീനും ഒരു പാട്ടും ഇവിടെ ഷൂട്ട് ചെയ്യുന്നുണ്ട്. ഡിസംബറില്‍ നടക്കുന്ന യഥാര്‍ത്ഥ ജൂബിലിയെ അതേപടി പകര്‍ത്തുകയാണിവിടെ. രാത്രി ഒമ്പത് മണിക്ക് ആരംഭിക്കുന്ന ഷൂട്ടിംഗ് പുലര്‍ച്ചെ അഞ്ച് വരെ നീളും. ജൂബിലി…

      Read More »
    Back to top button
    error: