KeralaNEWS

സെക്രട്ടേറിയറ്റില്‍ വീണ്ടും പാമ്പ്; കണ്ടെത്തിയത് ഭക്ഷ്യ വകുപ്പിന്റെ ഓഫീസില്‍

തിരുവനന്തപുരം: സെക്രട്ടേറിയേറ്റില്‍ വീണ്ടും പാമ്പിനെ പിടികൂടി. ഇന്ന് രാവിലെ പത്തരയോടെ ദര്‍ബാര്‍ ഹാളിന് പിന്‍ഭാഗത്തായി ഭക്ഷ്യവകുപ്പ് സി സെക്ഷനിലാണ് പാമ്പിനെ കണ്ടെത്തിയത്. രാവിലെ ജീവനക്കാരെത്തിയതോടെയാണ് പാമ്പിന്റെ സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടത്.

ഹൗസ് കീപ്പിംഗ് വിഭാഗം പാമ്പ് പിടിത്തക്കാരെ എത്തിച്ച് നടത്തിയ പരിശോധനയില്‍ പാമ്പിനെ കണ്ടെത്തി. അരമണിക്കൂറിലധികം പരിശ്രമിച്ചാണ് ഇതിനെ പിടികൂടിയത്. ചേരപ്പാമ്പിനെയാണ് സെക്രട്ടേറിയേറ്റില്‍ കണ്ടെത്തിയതെന്നാണ് വിവരം. ഫയല്‍ റാക്കുകള്‍ കൂട്ടിയിട്ടിരുന്ന സ്ഥലത്താണ് പാമ്പുണ്ടായിരുന്നത്. സെക്രട്ടേറിയറ്റില്‍ ഇതേഭാഗത്ത് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് പാമ്പിനെ കണ്ടെത്തിയിരുന്നു. എന്നിട്ടും ഈ പ്രദേശം വൃത്തിയാക്കാനുള്ള ശ്രമം നടത്തുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

Signature-ad

 

Back to top button
error: