Kerala

    • ഇനി ദുരന്തങ്ങള്‍ ആവര്‍ത്തിക്കരുത്, സ്‌കൂളുകളിലെയും ആശുപത്രികളിലെയും അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ചുമാറ്റും; നടപടിയുമായി മുഖ്യമന്ത്രി

      തിരുവനന്തപുരം: സ്‌കൂളുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ദുരന്ത നിവാരണ വകുപ്പിനാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം നല്‍കിയത്. അടുത്തിടെ ബലഹീനമായ കെട്ടിട ഭാഗങ്ങള്‍ തകര്‍ന്നുവീണ് നിരവധി അപകടങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് ഉന്നതതല യോഗം ചേര്‍ന്നത്. പൊളിച്ചു മാറ്റേണ്ടവ, അറ്റകുറ്റപ്പണി വേണ്ടവ എന്നിവ വേര്‍തിരിച്ച് നല്‍കണം. അവധി ദിവസങ്ങള്‍ക്ക് മുന്‍ഗണന നല്‍കി വേണം സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ എന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പൊളിച്ചുമാറ്റിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ പുതുക്കി പണിയും വരെ ക്ലാസുകള്‍ നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പിടിഎയും വിദ്യാഭ്യാസ വകുപ്പും പകരം സംവിധാനം കണ്ടെത്തണം. ഇതോടൊപ്പം അണ്‍ എയ്ഡഡ് സ്‌കൂള്‍ കെട്ടിടങ്ങളുടെയും സുരക്ഷാ പരിശോധന നടത്താനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അപകടാവസ്ഥയിലുള്ള പൊതുകെട്ടിടങ്ങളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്താന്‍ സോഫ്റ്റ് വെയര്‍ ഉണ്ടാക്കും. ഇലക്ട്രിക് കാര്യങ്ങള്‍ പരിശോധിക്കാന്‍ ചീഫ് ഇലക്ട്രിക്കല്‍ ഓഫീസര്‍, തദ്ദേശ സ്വയം ഭരണം,…

      Read More »
    • പാലായില്‍ സ്‌കൂട്ടറുകള്‍ ഇടിച്ചു തെറിപ്പിച്ച് കാര്‍; യുവതികള്‍ക്ക് ദാരുണാന്ത്യം

      കോട്ടയം: പാലായില്‍ കാറും സ്‌കൂട്ടറുകളും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. പ്രവിത്താനം അല്ലപ്പാറ പാലക്കുഴക്കുന്നേല്‍ സുനിലിന്റെ ഭാര്യ ജോമോള്‍ (35), മേലുകാവ് നല്ലംകുഴിയില്‍ സന്തോഷിന്റെ ഭാര്യ ധന്യ (38) എന്നിവരാണ് മരിച്ചത്. പാലാ തൊടുപുഴ ഹൈവേയില്‍ മുണ്ടാങ്കല്‍ പള്ളിക്കു സമീപം രാവിലെ ഒന്‍പതരയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ജോമോളുടെ ഏകമകള്‍ അന്നമോള്‍ (12)ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കുട്ടി പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പാലായില്‍നിന്ന് തൊടുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് സ്‌കൂട്ടറുകളെ ഇടിച്ചു തെറിപ്പിച്ചതെന്നാണ് വിവരം. സ്‌കൂട്ടര്‍ യാത്രക്കാര്‍ തൊടുപുഴ ഭാഗത്തുനിന്ന് പാലായിലേക്ക് പോകുകയായിരുന്നു. പാലാ സെന്റ് മേരീസ് സ്‌കൂളില്‍ ആറാംക്ലാസ് വിദ്യാര്‍ഥിയായ അന്നമോളെ സ്‌കൂളില്‍ വിടാന്‍ പോകുകയായിരുന്നു ജോമോള്‍. ധന്യ പാലായിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരിയാണ്. ജോലിക്കു പോകുമ്പോഴായിരുന്നു അപകടം. ധന്യയുടെ മക്കള്‍: ശ്രീനന്ദന്‍, ശ്രീഹരി.

      Read More »
    • ദലിത്- വനിതാ വിഭാഗങ്ങളെ അധിക്ഷേപിച്ചെന്ന കേസ്; അടൂരിനെതിരേ കേസെടുക്കാന്‍ ഘടകങ്ങള്‍ കുറവെന്ന് നിയമോപദേശം; കരുതിക്കൂട്ടി പറഞ്ഞതായി കണക്കാക്കാന്‍ ആകില്ല; അന്തിമ തീരുമാനം പോലീസ് മേധാവിയുടേത്

      തിരുവനന്തപുരം: ദലിത്-വനിതാ വിഭാഗങ്ങളെ അധിക്ഷേപിച്ചെന്ന പരാതിയില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരേ കേസെടുക്കാനു ള്ള ഘടകങ്ങള്‍ കുറവെന്നു പോലീസിനു നിയമോപദേശം. ക്രിമി നല്‍ കുറ്റം ചുമത്തി കേസെടുക്കാവുന്ന വിഷയങ്ങള്‍ കാണുന്നില്ല. അടൂര്‍ ഗോപാലകൃഷ്ണന്‍ കരുതിക്കൂട്ടി പറഞ്ഞതായി കണക്കാ ക്കാനാവില്ലെന്നും നിയമോപദേശത്തില്‍ പറയുന്നു. അതുകൊണ്ട് തല്‍ക്കാലം കേസെടുക്കേണ്ടതില്ലെന്നാണ് തിരുവനന്തപുരം മ്യൂസി യം പോലീസിന്റെ തീരുമാനം. സ്ഥിതിഗതികള്‍ വിലയിരുത്തി, പോ ലീസ് മേധാവിയുടെ അഭിപ്രായംകൂടി പരിഗണിച്ച് അന്തിമ തീരുമാനമെടുക്കും. അടൂരിനെ അനുകൂലിച്ച് നടനും ഭരണകക്ഷി എം.എല്‍.എയുമാ യ മുകേഷ് രംഗത്തുവന്നിരുന്നു. ആദരണീയനായ അടൂരിനെതിരേ കേസെടുത്താല്‍ സിനിമാരംഗത്ത് സമ്മിശ്ര പ്രതികരണത്തിനാണു സാധ്യതയെന്നു സര്‍ക്കാര്‍ കരുതുന്നു. ഈ സാഹചര്യത്തില്‍ കോട തി നിര്‍ദ്ദേശിച്ചാലേ കേസെടുക്കാന്‍ സാധ്യതയുള്ളൂ. ആരെയെങ്കി ലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പുപറയാന്‍ തയാറാണെന്ന് അടു രും വ്യക്തമാക്കിയിട്ടുണ്ട്. അടുരിന്റെ പരാമര്‍ശത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ആക്ടി വിസ്റ്റ് ദിനു വെയിലാണ് പോലീസിനും എസ്.സി/എസ്.ടി. കമ്മി ഷനും പരാതി നല്‍കിയത്. ഇ ശമയില്‍ വഴി പരാതി അയയ്ക്കുക യായിരുന്നു. ഇന്നലെ രാവിലെ മ്യൂസിയം…

      Read More »
    • പള്ളികളുടെ പ്രതിഷേധത്തില്‍ എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയും നുഴഞ്ഞുകയറി; ആരോപണവുമായി ബിജെപി

      തിരുവനന്തപുരം: കേരളത്തിലെ പള്ളികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധങ്ങളില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ), ജമാ അത്തെ ഇസ്ലാമി ഗ്രൂപ്പുകള്‍ നുഴഞ്ഞുകയറിയതായി ബിജെപി. ഇത് ഏറെ ആശങ്കപ്പെടുത്തുന്നതാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് പറഞ്ഞു. സഭയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളില്‍ ഈ ഗ്രൂപ്പുകളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന വ്യക്തമായ തെളിവുകള്‍ വിശ്വസനീയമായ ഇന്റലിജന്‍സ് സ്രോതസ്സുകളില്‍ നിന്ന് ലഭിച്ചതായി ഷോണ്‍ ജോര്‍ജ് പറഞ്ഞു. ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, അങ്കമാലി, തിരുവല്ല, മാനന്തവാടി എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധങ്ങളില്‍ എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും ഘടകങ്ങള്‍ പങ്കെടുത്തതായി ഷോണ്‍ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഈ ഗ്രൂപ്പുകള്‍ മുമ്പ് ക്രിസ്ത്യന്‍ പള്ളികളെയും നേതാക്കളെയും ലക്ഷ്യം വച്ചിരുന്നുവെന്നും ഷോണ്‍ പറഞ്ഞു. സഭയ്ക്കുള്ള ഇവരുടെ പെട്ടെന്നുള്ള പിന്തുണ നല്ല ഉദ്ദേശ്യത്തോടെയല്ല. സഭ നയിക്കുന്ന പ്രതിഷേധങ്ങളെ ബിജെപി ബഹുമാനിക്കുന്നു. എന്നാല്‍ ഇത്തരം നുഴഞ്ഞുകയറ്റങ്ങള്‍ അപകടകരമാണെന്ന് മുന്നറിയിപ്പ് നല്‍കുകയാണ്.…

      Read More »
    • മോഹിനിയാട്ടം പഠിക്കാന്‍ പുരുഷ വിദ്യാര്‍ഥി; വീണ്ടും ചരിത്രം തിരുത്തി കലാമണ്ഡലം

      തൃശൂര്‍: കേരള കലാമണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി മോഹിനിയാട്ടം പഠിക്കാന്‍ ഒരു പുരുഷ വിദ്യാര്‍ഥി. തിരുവനന്തപുരം പാറശാല മരിയാപുരം സ്വദേശിയായ ആര്‍.ഐ പ്രവീണ്‍ ആണ് മോഹിനിയാട്ടത്തിന് പ്രവേശനം നേടിയത്. സ്വാതി തിരുനാള്‍ സംഗീത കോളജില്‍ നിന്നു ഡിഗ്രിയും, പിജിയും പൂര്‍ത്തിയാക്കിയ പ്രവീണ്‍ കലാമണ്ഡലത്തിലെ തനത് മോഹിനിയാട്ട ശൈലി പഠിക്കണമെന്ന ആഗ്രഹം കൊണ്ടാണ് ചേര്‍ന്നത്. അഞ്ചാം ക്ലാസ് മുതല്‍ നൃത്തം പഠിക്കുന്ന പ്രവീണ്‍ 29 വര്‍ഷമായി രംഗത്ത് സജീവമാണ്. നേരത്തെയും പ്രവീണ്‍ കലാമണ്ഡലത്തില്‍ ചേരാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ആ സമയത്ത് മോഹിനിയാട്ടത്തില്‍ ആണ്‍കുട്ടികള്‍ക്ക് പ്രവേശനം ഇല്ലായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് പ്രവേശനം നല്‍കാന്‍ തീരുമാനിച്ചത്. സ്വാശ്രയ കോഴ്‌സായി മോഹിനിയാട്ടം ആരംഭിച്ച ശേഷം ആദ്യമായാണ് ആണ്‍കുട്ടി പ്രവേശനം നേടുന്നത്. നിരവധി പേര്‍ അപേക്ഷിച്ചെങ്കിലും അഭിമുഖ പരീക്ഷയിലൂടെ പത്ത് പേരെ തിരഞ്ഞെടുത്തു. 10 പേരില്‍ ഒരു ആണ്‍കുട്ടി മാത്രമാണ് അപേക്ഷിച്ചത്. മോഹിനിയാട്ടത്തില്‍ ആണ്‍കുട്ടികള്‍ക്ക് ഉണ്ടായിരുന്ന വിവേചനത്തില്‍ ശക്തമായി പ്രതികരിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. പിന്നീട് അദ്ദേഹം കലാമണ്ഡലത്തില്‍ അധ്യാപകനായി ജോലിയില്‍…

      Read More »
    • ചെളിവെള്ളം തെറിപ്പിച്ചതിനെതിരെ പ്രതിഷേധിച്ചു; വിദ്യാര്‍ഥിയെ ബസിടിപ്പിക്കാന്‍ ശ്രമിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍

      ആലപ്പുഴ: അരൂരില്‍ വിദ്യാര്‍ഥിയെ ബസ്സിടിപ്പിക്കാന്‍ ശ്രമിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍. ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചതിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥിയെയാണ് ബസിടിപ്പിക്കാന്‍ ശ്രമം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കോതമംഗലത്ത് വിദ്യാര്‍ഥിയായ യദുകൃഷ്ണന്റെ ദേഹത്തേക്കാണ് തിരുവനന്തപുരം അങ്കമാലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ചെളിവെള്ളം തെറിപ്പിച്ചത്. അരൂരിലെ സ്വകാര്യ ഹോട്ടലിനു മുന്നിലായിരുന്നു സംഭവം. ബൈക്കില്‍ തൃപ്പൂണിത്തുറയിലേക്കു പോവുകയായിരുന്ന യദുകൃഷ്ണന്റെ വസ്ത്രങ്ങളില്‍ ചെളി പുരണ്ടതിനാല്‍ കോളജിലേക്കുള്ള യാത്ര മുടങ്ങുന്ന സ്ഥിതിയായി. ഇതോടെയാണ് വിദ്യാര്‍ഥി ബസിനെ പിന്തുടര്‍ന്നെത്തി മുന്നില്‍ കയറിനിന്ന് പ്രതിഷേധിച്ചത്. എന്നാല്‍, ഡ്രൈവര്‍ ഇത് അവഗണിച്ച് വാഹനം മുന്നോട്ടെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് വിദ്യാര്‍ഥിയുടെ കുടുംബം അറിയിച്ചു.  

      Read More »
    • പ്രേമഗീതങ്ങളിലൂടെ അരങ്ങേറ്റം; നായകനായും വില്ലനായും തിളങ്ങി; ആഗ്രഹം ബാക്കിയാക്കി ഷാനവാസിന്റെ മടക്കം

      തിരുവനന്തപുരം: പ്രശസ്തനായ അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ ഷാനവാസിന്റെ അരങ്ങേറ്റം നായകനായിട്ടായിരുന്നു. 1981 ല്‍ ബാലചന്ദ്രമേനോന്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത പ്രേമഗീതങ്ങള്‍ എന്ന സിനിമയില്‍ യുവനായകനായി സിനിമയില്‍ തുടക്കം കുറിച്ചു. അംബികയായിരുന്നു ചിത്രത്തിലെ നായിക. എംഎ ഇംഗ്ലീഷ് സാഹിത്യത്തില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെയാണ് ഷാനവാസിന്റെ സിനിമാ അരങ്ങേറ്റം. ഈ സിനിമയിലെ ‘നീ നിറയൂ ജീവനില്‍ പുളകമായ്’, സ്വപ്നം….വെറുമൊരു സ്വപ്നം, കളകളമൊഴി പ്രഭാതമായ്’ തുടങ്ങിയ ഗാനങ്ങള്‍ ഇന്നും മലയാളി ഹൃദയങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. പിന്നീട് 25 ഓളം സിനിമകളില്‍ ഷാനവാസ് നായകനായി വേഷമിട്ടു. ഒട്ടേറെ ചിത്രങ്ങളില്‍ വില്ലനും സഹനടനായും രംഗത്തെത്തി. മലയാളം, തമിഴ് ഭാഷകളിലായി 96 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. പ്രേംനസീറിനും സഹോദരന്‍ പ്രേംനവാസിനും ശേഷം സിനിമയിലേക്ക് എത്തിയ ഷാനവാസ് പ്രത്യേകമായ തന്റെ ശൈലി കൊണ്ടാണ് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചത്. അച്ഛന്‍ പ്രേംനസീറിനൊപ്പം ഇവന്‍ ഒരു സിംഹം എന്ന ചിത്രത്തിലാണ് ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഏഴു സിനിമകളില്‍ അച്ഛനും മകനും…

      Read More »
    • നായയെ കിട്ടാത്ത ദേഷ്യത്തില്‍ കതകിലും തറയിലും മാന്തി: വളര്‍ത്തു നായയ്ക്ക് പിന്നാലെ വീട്ടിലേക്ക് ഓടിക്കയറി പുലി; അമ്മയും കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

      പത്തനംതിട്ട: വളര്‍ത്ത് നായയെ പിടിക്കാനെത്തിയ പുലി വീട്ടിലേക്ക് ഓടിക്കയറി. കൃത്യ സമയത്ത് കതകടച്ചതിനാല്‍ വീട്ടിനുള്ളിലുണ്ടായിരുന്ന അമ്മയും കുഞ്ഞും രക്ഷപ്പെട്ടു. കോന്നിയിലാണ് സംഭവം. നായയെ കിട്ടാത്ത ദേഷ്യത്തില്‍ കതകിലും തറയിലുമെല്ലാം മാന്തിയ ശേഷമാണ് പുലി പുറത്തേക്ക് പോയത്. പാടം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കലഞ്ഞൂര്‍ തട്ടാക്കുടി പൂമരുതിക്കുഴിയില്‍ വീട്ടിലേക്കാണ് ഇന്നലെ വൈകുന്നേരത്തോടെ പുലി ഓടിക്കയറിയത്. വീട്ടിലെ വളര്‍ത്തു നായയെ പിന്തുടര്‍ന്നാണ് പുലിയെത്തിയത്. വൈകുന്നേരം മൂന്നരയോടെ പൂമരുതിക്കുഴി പൊന്‍മേലില്‍ രേഷ്മയുടെ വീട്ടിലാണ് സംഭവം. മൂത്ത കുട്ടിയെ അങ്കണവാടിയില്‍ നിന്നു വിളിച്ചു കൊണ്ടുവരാന്‍ ഇളയ കുട്ടിയുമായി പുറത്തു പോകാന്‍ തുടങ്ങുമ്പോഴാണ് പുലി വളര്‍ത്തുനായയെ ഓടിച്ച് പിന്നാലെ എത്തിയത്. നായ ആദ്യം അടുക്കളയിലേക്ക് കയറി. പിന്നീട് രേഷ്മയുടെ മുറിയിലേക്കും ഓടിക്കയറി. ഇതുകണ്ട് രേഷ്മ നായയെ വലിച്ചു മാറ്റി മുറിയുടെ കതക് അടയ്ക്കുകയായിരുന്നു. പുലി മടങ്ങിയതോടെ ഇവര്‍ പുറത്തിറങ്ങി അടുത്ത വീട്ടിലെത്തി വിവരം പറയുകയായിരുന്നു. വിവരമറിഞ്ഞ് പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നു ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ആര്‍ അനില്‍…

      Read More »
    • ഈ 12 രേഖകളില്‍ ഒന്ന് മതി: തദ്ദേശ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം; അപേക്ഷകള്‍ ലഭിച്ചാല്‍ നേരിട്ട് ഹാജരാകണം

      തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ തിരിച്ചറിയില്‍ കാര്‍ഡും കോളജ് വിദ്യാര്‍ഥികളുടെ തിരിച്ചറിയല്‍ കാര്‍ഡും ഉള്‍പ്പെടെ 12 രേഖകള്‍ ഉപയോഗിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് സംബന്ധിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ കളക്ടര്‍മാര്‍ക്കും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താനുള്ള അപേക്ഷയില്‍ പേര്, വയസ്, താമസം എന്നിവ സംബന്ധിച്ചു ഇആര്‍ഒമാര്‍ക്കു സംശയമുണ്ടെങ്കില്‍ ഈ രേഖകള്‍ ഏതെങ്കിലും പരിശോധിക്കാം. അപേക്ഷകള്‍ ലഭിച്ചാല്‍ നേരിട്ടു ഹാജരാകാന്‍ ഇആര്‍ഒയുടെ നോട്ടീസ് ലഭിക്കും. നോട്ടീസിലെ തിയതിയിലും സമയത്തും ഹാജരാകാന്‍ കഴിയാതിരുന്നാല്‍ സൗകര്യപ്രദമായ മറ്റൊരു ദിവസം ഹാജരാകാന്‍ സൗകര്യം ചെയ്യണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. തിരിച്ചറിയല്‍ രേഖകള്‍ 1 കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് 2 പാസ്പോര്‍ട്ട് 3 ഡ്രൈവിങ് ലൈസന്‍സ് 4 പാന്‍ കാര്‍ഡ് 5 ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക് 6 ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്ന് 2025 ജനുവരി…

      Read More »
    • സംസ്ഥാനത്ത് പെരുമഴക്കാലം: എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നലിനും കാറ്റിനും സാധ്യത

      തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. ഇന്ന് 14 ജില്ലകളിലും പരക്കെ മഴ പെയ്യുമെന്നാണ് പ്രവചനം. ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 എംഎംല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട്…

      Read More »
    Back to top button
    error: