
ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ച എങ്ങുമെത്താത്ത സാഹചര്യത്തിൽ ഒരു വനിതയെ മുഖ്യമന്ത്രിയാക്കി നിലവിലെ തർക്കങ്ങൾക്ക് കോൺഗ്രസ് പരിഹാരം കാണണമെന്ന് സിപിഐ നേതാവ് ആനിരാജ. നാളുകളേറെയായി പാർട്ടിയിൽ പ്രവർത്തിച്ച്, സാമൂഹ്യ രംഗത്ത് ഇടപെട്ട് പരിചയമുള്ള നേതാക്കളായ പല സ്ത്രീകളും കോൺഗ്രസിൽ വിജയിച്ചു വന്നിട്ടുണ്ട്. പുരുഷന്മാരെ മാത്രം പരിഗണിച്ചുള്ള ചർച്ചയാണ് മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് നടക്കുന്നത്. അതിനാലാണ് ഇതുവരെയും തീരുമാനമാകാത്തതും. കാരണം പേരുയർന്നു വന്നിട്ടുള്ള മൂന്നു പേർക്കും മുഖ്യമന്ത്രിയാകണം. ആസ്ഥാനത്ത് ഒരു വനിതയെ പരിഗണിക്കുകയാണെങ്കിൽ കാര്യത്തിന് തീരുമാനമാകുമെന്നും ആനി രാജ പറയുന്നു.
രാഹുൽഗാന്ധി സ്ത്രീകൾക്കുവേണ്ടിയുള്ള പല പദ്ധതികളെക്കുറിച്ചും പറഞ്ഞിട്ടുണ്ടല്ലോ? മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് എന്താണ് നേതാക്കളാരും ഒരു സ്ത്രീയെ നിർദ്ദേശിക്കാത്തത്? എന്തായാലും കേരളത്തിലെ ജനങ്ങൾക്കിടയിൽ അത്തരമൊരു ചോദ്യം ഉയർന്നു വരുന്നുണ്ട്.അതേ ചോദ്യം ഞങ്ങളും ചോദിക്കുകയാണ്; ആനി രാജ പറഞ്ഞു.






