Kerala
-
ബംഗളുരുവിലെ മൂന്നു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കണ്ണൂരില്‍ ബീച്ചില്‍ ഒഴുക്കില്‍ പെട്ടു മരിച്ചു
ബംഗളുരുവിലെ മൂന്നു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കണ്ണൂരില്‍ ബീച്ചില്‍ ഒഴുക്കില്‍ പെട്ടു മരിച്ചു കണ്ണൂര്‍: ബംഗളുരുവിലെ മൂന്നു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ബംഗളൂരുവിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ അഫ്‌നാന്‍, റഹാനുദ്ധീന്‍, അഫ്രാസ് എന്നിവരാണ് മരിച്ചത്. തിരയില്‍ അകപ്പെട്ടയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ടുപേരും മുങ്ങിപ്പോവുകയായിരുന്നു.എട്ടംഗ സംഘമായിരുന്നു കടലില്‍ കുളിക്കാന്‍ ഇറങ്ങിയത്. ഇതിനിടെയാണ് മൂന്ന് പേര്‍ തിരയില്‍പ്പെട്ടത്. അഫ്നാനെയും റഹാനുദ്ദീനെയും നാട്ടുകാരും മറ്റും ചേര്‍ന്ന് രക്ഷപ്പെടുത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിന് പിന്നാലെ അഫ്രാസിന്റെ മൃതദേഹം കണ്ടെത്തിയത്.
Read More » -
കേരളത്തിലെ ഏറ്റവും വലിയ ദരിദ്രന്‍ സംസ്ഥാന സര്‍ക്കാരാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറം: കേരളത്തിലെ ഏറ്റവും വലിയ ദരിദ്രന്‍ സംസ്ഥാന സര്‍ക്കാരാ്െണന്ന് മുസ്ലിം ലീഗ്
കേരളത്തിലെ ഏറ്റവും വലിയ ദരിദ്രന്‍ സംസ്ഥാന സര്‍ക്കാരാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറം: കേരളത്തിലെ ഏറ്റവും വലിയ ദരിദ്രന്‍ സംസ്ഥാന സര്‍ക്കാരാ്െണന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. കേരളത്തെ അതിദാരിദ്യമുക്തമായി പ്രഖ്യാപിച്ചതിനെ വിമര്‍ശിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. അത്യാവശ്യത്തിന് പോലും സര്‍ക്കാരിന്റെ കയ്യില്‍ കാശില്ലെന്നും ഇത് ജനങ്ങളെ മുഴുവന്‍ ബാധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം നടത്തിയതോടെ പല കേന്ദ്ര പദ്ധതികള്‍ക്കും പണം ലഭിക്കാതെ വരും. സംസ്ഥാനത്ത് ചിലവ് ചുരുക്കല്‍ നടക്കുന്നില്ല. പ്രഖ്യാപനം സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി ആകും. അതി ദരിദ്രരായിട്ടുള്ള ആയിരക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ വരും. ബദല്‍ മാര്‍ഗം യുഡിഎഫ് കൊണ്ട് വരുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രിക്ക് എതിരായ പിഎംഎ സലാമിന്റെ പരാമര്‍ശത്തിലും പി. കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ലീഗിന് ഒരു രീതി ഉണ്ട്. അന്തസോടെ ആണ് പ്രതികരിക്കാറുള്ളത്. വ്യക്തി അധിക്ഷേപം ലീഗിന്റെ രീതി അല്ലെന്ന് അദേഹം വ്യക്തമാക്കി. പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കുന്ന രീതി ആണ് ലീഗിന്. പക്ഷെ ചില സമയത്ത് നാക്കുപിഴ…
Read More » -
കണ്ണൂരില്‍ ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞു 12 പേര്‍ക്ക് പരിക്ക് ആരെയും നില ഗുരുതരമല്ല
കണ്ണൂരില്‍ ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞു 12 പേര്‍ക്ക് പരിക്ക് ആരെയും നില ഗുരുതരമല്ല കണ്ണൂര്‍: അപകടത്തില്‍ നിയന്ത്രണം വിട്ട ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞു. 12 പേര്‍ക്ക് പരിക്കേറ്റു ആരുടെയും എല്ലാ ഗുരുതരമല്ല. പേരിയ നെടുംപൊയില്‍ ചുരത്തിലാണ് കാറിലിടിച്ച് ട്രാവലര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. കണ്ണൂര്‍ -വയനാട് റോഡിലെ പേരിയ- നെടുംപൊയില്‍ ചുരത്തില്‍ വെച്ച് ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടമുണ്ടായത്. അപകടത്തില്‍ ട്രാവലറിലുണ്ടായിരുന്ന 12 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉടന്‍ തന്നെ നാട്ടുകാരും മറ്റു യാത്രക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തി പേരാവൂരിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. കൊട്ടിയൂര്‍- പാല്‍ചുരം റോഡില്‍ ഗതാഗത നിയന്ത്രണമുള്ളതിനാല്‍ നെടുംപൊയില്‍ ചുരത്തില്‍ തിരക്ക് കൂടിയിരുന്നു. കൊക്കയിലേക്ക് മറിഞ്ഞ ലോറി പുറത്തെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ന് പാല്‍ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതിനിടെയാണ് അപകടമുണ്ടായത്. ചുരം റോഡില്‍ 28ാം മൈല്‍ സെമിനാറി വില്ലക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. വയനാട്ടിലേക്ക് പോവുകയായിരുന്ന കാറും എതിരെ വരുകയായിരുന്ന ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. ഇതിനിടെ…
Read More » -
കാത്തിരിപ്പിന് വിരാമം; ബംഗളുരു- എറണാകുളം വന്ദേഭാരത് എക്‌സ്പ്രസ് അടുത്ത വെള്ളിയാഴ്ച മുതല്‍; എട്ടു മണിക്കൂര്‍ 40 മിനുട്ട് സര്‍വീസ് സമയം; ഉത്സവകാലത്തെ സ്വകാര്യ ബസുകളുടെ കൊള്ളയും അവസാനിക്കും; പുറപ്പെടുന്ന സമയം ഇങ്ങനെ
തിരുവനന്തപുരം: എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ അടുത്ത വെള്ളിയാഴ്ച മുതല്‍ സര്‍വീസ് തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വീസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. 8 മണിക്കൂര്‍ 40 മിനിറ്റാണ് സര്‍വീസ് സമയം. കേരളത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ട് അടുത്തയാഴ്ച മുതല്‍ എറണാകുളം-ബംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് ഓടിത്തുടങ്ങും. സര്‍വീസ് തുടങ്ങുന്ന തീയതി റെയില്‍വേ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും, ഏഴാം തീയതി പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ എറണാകുളം ബംഗളൂരു വന്ദേ ഭാരത എക്‌സ്പ്രസ്സിന്റെ ഉദ്ഘാടനം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. റെയില്‍വേ ഇന്നലെ ഉത്തരവിറക്കിയ സമയക്രമം ഇങ്ങനെ: കെ എസ് ആര്‍ ബംഗളൂരുവില്‍ നിന്ന് ട്രെയിന്‍ രാവിലെ 5.10 ന് പുറപ്പെടും. ഉച്ചയ്ക്ക് 1.50 ന് എറണാകുളത്തെത്തും. 2.20 ന് മടക്കയാത്ര ആരംഭിക്കുന്ന ട്രെയിന്‍ രാത്രി 11 ന് ബംഗളൂരുവിലെത്തും. കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂര്‍ , കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍. 8 മണിക്കൂര്‍ 40 മിനിറ്റുകൊണ്ട് ഓടിയെത്തുന്ന വന്ദേ ഭാരത് ഈ റൂട്ടിലെ…
Read More » -
നിലമ്പൂര്‍ പ്രചാരണത്തിന് എത്തിയില്ല, സാംസ്‌കാരിക പ്രവര്‍ത്തകരെ അണിനിരത്തിയില്ല; ആശാ സമരത്തെ അനുകൂലിച്ചു; പ്രേംകുമാര്‍ തെറിച്ചത് സിപിഎമ്മിന്റെ അതൃപ്തിയില്‍; പുതിയ കമ്മിറ്റി വരുന്നത് അറിഞ്ഞത് മാധ്യമങ്ങളിലൂടെ
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയില്‍നിന്ന് നടന്‍ പ്രേംകുമാറിനെ ഒഴിവാക്കിയത് സിപിഎമ്മിന്റെ അതൃപ്തിയെത്തുടര്‍ന്നെന്ന് സൂചന. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തണമെന്നും സാംസ്‌കാരിക പ്രവര്‍ത്തകരെ പ്രചാരണത്തിന് അണിനിരത്തണമെന്നും സിപിഎം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ താരം ഇത് അവഗണിച്ചതോടെയാണ് അതൃപ്തി പ്രകടമായത്. ആശാസമരത്തിന് അനുകൂലമായ പരാമര്‍ശവും പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമിയില്‍ നിന്ന് നീക്കാന്‍ കാരണമായി. പുതിയ കമ്മിറ്റി വരുന്നത് പ്രേംകുമാര്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പ്രേംകുമാറിനെ നീക്കിയത്. റസൂല്‍ പൂക്കുട്ടിയാണ് പുതിയ ചെയര്‍മാന്‍. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് തനിക്ക് അറിയിപ്പ് കിട്ടിയതെന്നും രാവിലെ വന്ന് താന്‍ ചുമതലയേറ്റെന്നുമായിരുന്നു റസൂല്‍ പൂക്കുട്ടി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. പുതിയ ചെയര്‍മാന്‍ ചുമതലയേറ്റ ചടങ്ങില്‍ നിന്ന് പ്രേംകുമാര്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. അതേസമയം, തന്നെ ഏല്‍പ്പിച്ച കാര്യങ്ങള്‍ ഭംഗിയായി ചെയ്തുതീര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പലവിഷയങ്ങളിലും കലാകാരന്‍ എന്ന നിലയില്‍ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കിലും ദോഷകരമായ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓസ്‌കര്‍ ജേതാവും…
Read More » -
ഭാരതാംബ വിവാദത്തിന് വീണ്ടും സാധ്യത കേരളപ്പിറവി ദിനാഘോഷത്തില്‍ രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ ഗവര്‍ണര്‍ വിളക്കുകൊളുത്തി ഭാരതാംബ പ്രത്യക്ഷപ്പെട്ടത് വിവാദങ്ങളുടെ ഇടവേളയ്ക്കു ശേഷം
ഭാരതാംബ വിവാദത്തിന് വീണ്ടും സാധ്യത കേരളപ്പിറവി ദിനാഘോഷത്തില്‍ രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ ഗവര്‍ണര്‍ വിളക്കുകൊളുത്തി ഭാരതാംബ പ്രത്യക്ഷപ്പെട്ടത് വിവാദങ്ങളുടെ ഇടവേളയ്ക്കു ശേഷം തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ രാജ്ഭവനില്‍ ഭാരതാംബ ചിത്രം വീണ്ടും. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിനു മുന്നിലാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ കേരളപ്പിറവി ദിനത്തില്‍ വിളക്കു കൊളുത്തിയത്. ഭാരതാംബ ചിത്രത്തിന്റെ പേരില്‍ വിവാദങ്ങള്‍ മുന്‍പുണ്ടായിരുന്നു. കേരളപ്പിറവി ദിനത്തില്‍ ക്ഷണിക്കപ്പെട്ടവര്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് ക്ഷണമുണ്ടായിരുന്നില്ല. നേരത്തെ മന്ത്രിമാരായ വി.ശിവന്‍കുട്ടി, പ്രസാദ് എന്നിവര്‍ രാ്ജഭവനില്‍ ഔദ്യോഗിക ചടങ്ങുകളില്‍ ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ കടുത്ത വിയോജിപ്പ് അറിയിക്കുകയും പരിപാടിയില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോരുകയും ബഹിഷ്‌കരിക്കുകയുമെല്ലാ്ം ചെയ്തിരുന്നു. പിന്നീട് മുഖ്യമന്ത്രി പങ്കെടുത്ത മാഗസിന്‍ പ്രകാശന ചടങ്ങിലും ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണ ചടങ്ങിലും ചിത്രം ഒഴിവാക്കിയിരുന്നു. ഇതിനു ശേഷമാണ് ഇപ്പോള്‍ രാജ്ഭവനില്‍ വീണ്ടും ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ജൂണ്‍ അഞ്ചിന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദാണ് ഭാരതാംബ’ വിവാദത്തിന് തുടക്കമിട്ടത്. പരിസ്ഥിതി ദിനാഘോഷപരിപാടിയില്‍…
Read More » -
തെരഞ്ഞെടുപ്പ് കളം പിടിച്ച് കോണ്‍ഗ്രസ് പോര്‍മുഖത്തേക്ക് സര്‍വസന്നാഹത്തോടെ പ്രധാനികളെത്തുന്നു കോര്‍പറേഷനുകള്‍ പിടിച്ചെടുക്കാന്‍ പുതിയ തന്ത്രം ശബരിമല സ്വര്‍ണക്കൊള്ള പ്രധാനപ്രചരണായുധം മുതിര്‍ന്ന നേതാക്കള്‍ മത്സരത്തിനിറങ്ങിയേക്കും
തെരഞ്ഞെടുപ്പ് കളം പിടിച്ച് കോണ്‍ഗ്രസ് പോര്‍മുഖത്തേക്ക് സര്‍വസന്നാഹത്തോടെ പ്രധാനികളെത്തുന്നു കോര്‍പറേഷനുകള്‍ പിടിച്ചെടുക്കാന്‍ പുതിയ തന്ത്രം ശബരിമല സ്വര്‍ണക്കൊള്ള പ്രധാനപ്രചരണായുധം മുതിര്‍ന്ന നേതാക്കള്‍ മത്സരത്തിനിറങ്ങിയേക്കും തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കേരളം തൂത്തുവാരാന്‍ കോണ്‍ഗ്രസ് പോര്‍മുഖത്തേക്ക് സര്‍വസന്നാഹത്തോടും കൂടിയെത്തുന്നു. ഇത്രയും മുന്നൊരുക്കത്തോടെ ഇതിനു മുന്നൊന്നും കോണ്‍ഗ്രസ് തദ്ദേശഭരണ തെരഞ്ഞെടുപ്പുകളെ നേരിട്ടിട്ടില്ലെന്ന് തന്നെ പറയാം. ഇത്തവണ പരമാവധി തദ്ദേശഭരണസ്ഥാപനങ്ങള്‍ കൈപ്പിടിയിലൊതുക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. അതിനു വേണ്ടി ഏറ്റവും മികച്ച നേതാക്കളെ രംഗത്തിറക്കി പ്രചരണമടക്കമുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു കഴിഞ്ഞു. പ്രവര്‍ത്തനപരിചയവും ജനപ്രിയരുമായ നേതാക്കളുടെ കൈകളില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ ഏല്‍പ്പിച്ചുകൊണ്ട് കേരളത്തില്‍ കൈകളുയര്‍ത്താനാണ് കോണ്‍ഗ്രസ് കരുനീക്കം നടത്തുന്നത്. തെരഞ്ഞെടുപ്പ് ഏകോപനത്തിന് മുതിര്‍ന്ന നേതാക്കളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കോണ്‍ഗ്രസ് വിമതനായി എല്‍ഡിഎഫിന് ഒപ്പം നിന്നതുകൊണ്ടുമാത്രം കോണ്‍ഗ്രസിന് നഷ്ടമായ തൃശൂര്‍ കോര്‍പറേഷന്‍ ഇത്തവണ എന്തുവിലകൊടുത്തും സ്വന്തമാക്കുകയെന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാന ടാര്‍ജറ്റ്. കോര്‍പ്പറേഷനുകള്‍ പിടിക്കാന്‍ പുത്തന്‍ തന്ത്രങ്ങളാണ് കോണ്‍ഗ്രസ് മെനയുന്നത്. തൃശൂര്‍, കൊച്ചി കോര്‍പ്പറേഷനുകള്‍ പിടിക്കാന്‍…
Read More » -
മുഖ്യമന്ത്രി ആണുംപെണ്ണും കെട്ടവന്‍; പിണറായിക്കെതിരേ പിഎം ശ്രീയില്‍ വിവാദ പരാമര്‍ശവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്‍ ആണും പെണ്ണുംകെട്ടവനാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. മുഖ്യമന്ത്രി ആണും പെണ്ണുംകെട്ടവനായതുകൊണ്ടാണ് പിഎം ശ്രീയില്‍ ഒപ്പിട്ടത്. ഒന്നുകില്‍ മുഖ്യമന്ത്രി ആണോ, അല്ലെങ്കില്‍ പെണ്ണോ ആകണം. ഇത് രണ്ടുമല്ലാത്ത മുഖ്യമന്ത്രിയെ നമുക്ക് കിട്ടിയതാണ് നമ്മുടെ അപമാനമെന്നും സലാം പറഞ്ഞു. മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്ലിംലീഗ് സമ്മേളനത്തിലാണ് പിഎംഎ സലാമിന്റെ വിവാദ പരാമർശം. ഹൈന്ദവ തത്വങ്ങളും വികലമായ വീക്ഷണങ്ങളും പഠിപ്പിക്കുന്ന വിദ്യാഭ്യാസം കൊണ്ടുവരാന്‍ ഒപ്പിട്ടിരിക്കുകയാണ് കേരളം. ഒരു പുരുഷനാണെങ്കില്‍ അതിനെ എങ്ങനെ എതിര്‍ക്കാന്‍ കഴിയുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പഠിപ്പിച്ചുതന്നിട്ടുണ്ട്. കോടികള്‍ തന്നാലും ഈ വര്‍ഗീയ വിഷം പശ്ചിമബംഗാളിലേക്ക് കൊണ്ടുവരില്ലെന്ന് വനിതാ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജിയും പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായതുകൊണ്ടാണ് അതില്‍പ്പോയി ഒപ്പിട്ടത്. ഒന്നുകില്‍ മുഖ്യമന്ത്രി ആണാവണം, അല്ലെങ്കില്‍ പെണ്ണാവണം. ഇത് രണ്ടുംകെട്ട മുഖ്യമന്ത്രിയെ കിട്ടിയതാണ് നമ്മുടെ അപമാനം. അതാണ് നാമിന്ന് അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read More » -
സൗദി അറേബ്യയില്‍ പോലീസും മദ്യക്കടത്തുകാരും ഏറ്റുമുട്ടി ; സംഭവസ്ഥലത്തു കൂടി നടക്കുകയായിരുന്ന ഇന്ത്യാക്കാരന്‍ വെടിയേറ്റു മരിച്ചു ; ദുരന്തത്തിനിരയായത് ജാര്‍ഖണ്ഡ് സ്വദേശി
റിയാദ്: സൗദി അറേബ്യയില്‍ ലോക്കല്‍ പോലീസും മദ്യക്കടത്തുകാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ജാര്‍ഖണ്ഡ് സ്വദേശിയായ 27 വയസ്സുള്ള ഒരാള്‍ കൊല്ലപ്പെട്ടു. ഗിരിധി ജില്ലയിലെ ദുധാപാനിയ ഗ്രാമത്തില്‍ താമസിക്കുന്ന വിജയ് കുമാര്‍ മഹാതോ എന്നയാളാണ് മരണമടഞ്ഞത്. ഒമ്പത് മാസമായി ഒരു സ്വകാര്യ കമ്പനിയില്‍ ടവര്‍ ലൈന്‍ ഫിറ്ററായി ജോലി ചെയ്തു വരികയായിരുന്നു. ഹ്യുണ്ടായ് എഞ്ചിനീയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ ജോലി ചെയ്യുന്ന ഇര, ഒരു മുതിര്‍ന്ന കമ്പനി ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരം വസ്തുക്കള്‍ ശേഖരിക്കാന്‍ ജോലിസ്ഥലത്തേക്ക് പോയപ്പോഴാണ് കള്ളക്കടത്ത് വിരുദ്ധ ഓപ്പറേഷനില്‍ ലോക്കല്‍ പോലീസ് വെടിയുതിര്‍ത്തത്. സംഭവസ്ഥലത്തുകൂടി കടന്നുപോകുകയായിരുന്ന മഹാതോയെ പോലീസ് അബദ്ധത്തില്‍ വെടിവച്ചു. പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒക്ടോബര്‍ 24 ന് അദ്ദേഹം മരിച്ചു. ഒരു ഏറ്റുമുട്ടലില്‍ പരിക്കേറ്റ ശേഷം തനിക്ക് പരിക്കേറ്റതായി വിജയ് തന്റെ ഭാര്യക്ക് വാട്ട്‌സ്ആപ്പില്‍ ഒരു വോയ്‌സ് നോട്ട് അയച്ചു. പരിക്കേറ്റ ശേഷം അദ്ദേഹം രക്ഷപ്പെട്ടുവെന്ന് അദ്ദേഹത്തിന്റെ കുടുംബം ആദ്യം വിശ്വസിച്ചിരുന്നതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ‘ദേവി…
Read More »
