Breaking NewsIndiaKeralaLead NewsLocalMovieNEWS

തൃശൂരില്‍ ഇന്ന് സിനിമാ അവാര്‍ഡ് പ്രഖ്യാപനപൂരം; വൈകീട്ട് മൂന്നരയ്ക്ക് മന്ത്രി സജി ചെറിയാന്‍ ്അവാര്‍ഡുകള്‍ പ്രഖ്യാപിക്കും; അവാര്‍ഡുകള്‍ നിര്‍ണയിച്ചത് പ്രകാശ് രാജ് അധ്യക്ഷനായ ജൂറി

തൃശൂരില്‍ ഇന്ന് സിനിമാ അവാര്‍ഡ് പ്രഖ്യാപനപൂരം
വൈകീട്ട് മൂന്നരയ്ക്ക് മന്ത്രി സജി ചെറിയാന്‍ ്അവാര്‍ഡുകള്‍ പ്രഖ്യാപിക്കും
അവാര്‍ഡുകള്‍ നിര്‍ണയിച്ചത് പ്രകാശ് രാജ് അധ്യക്ഷനായ ജൂറി

തൃശൂര്‍: പൂരങ്ങളുടെ നാടായ തൃശൂരില്‍ ഇന്ന് വൈകീട്ട് സിനിമ അവാര്‍ഡ് പ്രഖ്യാപന പൂരം.
55-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് തൃശൂരില്‍ പ്രഖ്യാപിക്കും. വൈകീട്ട് മൂന്നരക്ക് സാസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുക. ഒന്നാം തിയതി തിരുവനന്തപുരത്ത് നടത്താനിരുന്ന സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങളുടെ പ്രഖ്യാപനം പിന്നീട് തൃശൂരിലേക്ക് മാറ്റുകയായിരുന്നു.
പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. 35ഓളം ചിത്രങ്ങള്‍ ജൂറിയുടെ അന്തിമ പരിഗണനയ്ക്ക് വന്നു എന്നാണ് സൂചന.
ജനപ്രീതിയും കലാമൂല്യവും ഒത്തു ചേര്‍ന്ന ഒരു പിടി സിനിമകള്‍ ഇക്കുറി മത്സരത്തില്‍ ഇടം പിടിച്ചിരുന്നു.
മഞ്ഞുമ്മല്‍ ബോയ്‌സ്, ഫെമിനിച്ചി ഫാത്തിമ, എആര്‍എം, കിഷ്‌കിന്ധകാണ്ഡം, ഭ്രമയുഗം, പണി, ബറോസ് തുടങ്ങിയ ചിത്രങ്ങള്‍ വിവിധ വിഭാഗങ്ങളില്‍ പുരസ്‌കാരപട്ടികയില്‍ സജീവ പരിഗണനയില്‍ വന്നെന്നാണ് വിവരം. മമ്മൂട്ടി, വിജയരാഘവന്‍, ടോവിനോ തോമസ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ നടന്മാരുടെ വിഭാഗത്തിലും അനശ്വര രാജന്‍, ദര്‍ശന രാജേന്ദ്രന്‍, ജ്യോതിര്‍മയി, ഷംല ഹംസ തുടങ്ങിയവര്‍ നടിമാരുടെ വിഭാഗത്തിലും മുന്‍ നിരയില്‍ ഉണ്ട്. 128 എന്‍ട്രികള്‍ ആണ് ഇക്കുറി വന്നത്. പ്രാഥമിക ജൂറിയുടെ പരിഗണനക്ക് ശേഷം ആണ് പ്രകാശ് രാജ് അധ്യക്ഷനായ ജൂറി അന്തിമ വിധി നിര്‍ണയം നടത്തിയത്.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: