Breaking NewsCrimeKeralaLead NewsLocalNEWS

പന്നിപ്പടക്കം വെച്ചത് കാട്ടുപന്നിയെ കൊല്ലാന്‍ ; കടിച്ചു ചത്തത് വീട്ടിലെ വളര്‍ത്തുനായ: സംഭവം കൊല്ലം പുനലൂരില്‍ ; പോലീസ് അന്വേഷണം തുടങ്ങി

 

കാട്ടുപന്നിയെ കൊല്ലാന്‍ വെച്ച പന്നിപ്പടക്കം കടിച്ച് ചത്തത് വീട്ടിലെ വളര്‍ത്തുനായ. കൊല്ലം പുനലൂരിലാണ് കാട്ടുപന്നിയെ പിടിക്കാന്‍ വെച്ച പന്നിപ്പടക്കം കടിച്ചെടുത്ത് വളര്‍ത്തുനായ ചത്തത്. മണലില്‍ സ്വദേശി പ്രകാശിന്റെ വീട്ടിലെ നായയാണ് പടക്കം പൊട്ടി തല തകര്‍ന്ന് ചത്തത്. സംഭവത്തില്‍ ഏരൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പടക്കം പൊട്ടി നായയുടെ തല പൂര്‍ണമായും തകര്‍ന്നു. ഇന്നലെ രാത്രിയാണ് സംഭവം. തോട്ടത്തില്‍ നിന്നും കടിച്ചെടുത്ത പന്നിപ്പടക്കവുമായാണ് നായ വീടിന് മുന്നില്‍ എത്തിയത്. ഇതിനിടെ പടക്കം പൊട്ടുകയായിരുന്നു. ആരാണ് തോട്ടത്തില്‍ പന്നിപ്പടക്കം വെച്ചതെന്ന് കണ്ടെത്തിയിട്ടില്ല.

Signature-ad

 

Back to top button
error: