Breaking NewsCrimeIndiaKeralaLead NewsLocalNEWS

സൗമ്യയെ ഓര്‍മിപ്പിച്ചുകൊണ്ട്..; വര്‍ക്കലയില്‍ ട്രെയിനില്‍നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ട പ്രതി പിടിയില്‍; യുവതിക്ക് ഗുരുതര പരിക്ക്

സൗമ്യയെ ഓര്‍മിപ്പിച്ചുകൊണ്ട്….
വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു
പ്രതി പിടിയില്‍
യുവതിക്ക് ഗുരുതരപരിക്ക്

തിരുവനന്തപുരം : കേരള എക്‌സ്പ്രസില്‍ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു.
വര്‍ക്കലയില്‍ വെച്ചാണ് ട്രെയിനില്‍ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സുരേഷ് കുമാര്‍ എന്നയാളാണ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യലഹരിയിലാണെന്ന് റെയില്‍വേ പോലീസ് അറിയിച്ചു. കൊച്ചുവേളിയില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്പ്രസിലാണ് യുവതി യാത്ര ചെയ്തിരുന്നത്. അയന്തി മേല്‍പ്പാലത്തിനു സമീപമാണ് സംഭവം ഉണ്ടായത്.

Signature-ad

സംഭവത്തില്‍ റെയില്‍വ സുരക്ഷയിലെ വീഴ്ച ചൂണ്ടിക്കാട്ടി മന്ത്രി ശിവന്‍കുട്ടി രംഗത്തെത്തി.
ട്രെയിനിലെ സുരക്ഷയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ കാണിക്കുന്നില്ലെന്ന് ശിവന്‍കുട്ടി ആരോപിച്ചു. കേരളത്തിലുള്ള യുഡിഎഫിന്റെ എംപിമാരും ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: