Kerala

    • കണ്ണൂരിലൂം കാസര്‍ഗോട്ടും റെഡ് അലേര്‍ട്ട് ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി ; നേരത്തേ പ്രഖ്യാപിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല 

      തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ പെയ്യുന്ന അതിശക്തമായ ശക്തമായ മഴ കണക്കിലെടുത്ത് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടര്‍മാര്‍. തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. കാസര്‍ഗോഡ് ജില്ലയിലെ സ്‌കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. മുമ്പ് പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷണല്‍, സര്‍വകലാശാലാ, മറ്റു വകുപ്പ് പരീക്ഷകള്‍ ഉള്‍പ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും പരീക്ഷാ സമയങ്ങളില്‍ മാറ്റമില്ലെന്നും കളക്ടര്‍ അറിയിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ടാണ്. തൃശൂരില്‍ സി ബി എസ് സി, ഐ സി എസ് സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. എന്നാല്‍ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഉണ്ടായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. തൃശൂരില്‍…

      Read More »
    • ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി  മനോരാജിന്റെ ശിക്ഷ മരവിപ്പിച്ചു ;  കര്‍ശനമായ ഉപാധികളോടെ ജാമ്യവും നല്‍കി

      കൊച്ചി: ആര്‍.എസ്എസ്. പ്രവര്‍ത്തകന്‍ മുഴപ്പിലങ്ങാട്ടെ എളമ്പിലായി സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മനോരാജിന്റെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി. കേസില്‍ അഞ്ചാംപ്രതിയായ മനോരാജിന് ജാമ്യവും അനുവദിച്ചു. കര്‍ശനമായ ഉപാധികളോടെയാണ് ജാമ്യം. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റം ചുമത്തി 12 സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിയായ കേസാണ് ഇത്. മനോരാജിന്റെ അപ്പീലിലാണ് ഹൈക്കോടതി നടപടി. ഒരു ലക്ഷം രൂപ ബോണ്ട്,തത്തുല്യ ആള്‍ ജാമ്യം, അനുമതി ഇല്ലാതെ രാജ്യം വിടരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്‍പത് പേരാണ് കുറ്റക്കാര്‍. പത്താം പ്രതിയെ വെറുതെ വിട്ടിരുന്നു. രണ്ടു പ്രതികള്‍ സംഭവശേഷം മരിച്ചു. സിപിഐഎം പ്രവര്‍ത്തകനായ സൂരജ് ബിജെപിയില്‍ ചേര്‍ന്നതിന്റെ വിരോധംമൂലം കൊലപ്പെടുത്തിയെന്നാണ് കേസ്. 2005 ഓഗസ്റ്റ് ഏഴിന് രാവിലെ ഓട്ടോയിലെത്തിയ സംഘം മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്നില്‍ വെച്ച് സൂരജിനെ വെട്ടുകയായിരുന്നു. സംഭവത്തിന് ആറുമാസം മുന്‍പ് സൂരജിനെ വധിക്കാന്‍ ശ്രമിച്ചിരുന്നു. ഇരുകാലിനും വെട്ടേറ്റ് ആറുമാസം കിടപ്പിലായിരുന്നു സൂരജ്.

      Read More »
    • ആരുടെ കാലുംകയ്യും വെട്ടിയാലും കുഴപ്പമില്ല പ്രതികള്‍ വേണ്ടപ്പെട്ടയാളുകള്‍ എങ്കില്‍ സംരക്ഷിക്കും ; കെകെ ശൈലജയുടെ പ്രസ്താവന ഇക്കാര്യം ശരിവെയ്ക്കുന്നെന്ന് കോണ്‍ഗ്രസും ബിജെപിയും

      തിരുവനന്തപുരം: ബിജെപി നേതാവ് സി സദാനന്ദന്റെ കാലു വെട്ടിയ കേസിലെ പ്രതികള്‍ക്ക് ജയിലിലേക്ക് യാത്രയപ്പ് നല്‍കിയതിനെ ന്യായീകരിച്ച സിപിഎം നേതാവ് കെ.കെ. ശൈലജ യുടെ പ്രസ്താവന വിവാദമാക്കി കോണ്‍ഗ്രസും ബിജെപിയും. മട്ടന്നൂര്‍ എംഎല്‍എയും സിപി ഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ കെകെ ശൈലജയുടെ പ്രസ്താവന കാലുവെട്ടിയാ ലും കൈവെട്ടിയാലും തലവെട്ടിയാലും ചെയ്യുന്നത് വേണ്ടപ്പെട്ടവരെങ്കില്‍ സംരക്ഷിക്കുക എന്ന നിലപാട് സമ്മതിക്കുന്നതാണെന്ന് വ്യക്തമാകുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഒരാളുടെ കാല് വെട്ടിയ കേസാണ്. ആരുടെയും ആയിക്കോട്ടെ. പ്രതികള്‍ ജയിലില്‍ പോകുമ്പോള്‍ ദുബായില്‍ ജോലിക്ക് പോകുന്നത് പോലെ സങ്കടത്തില്‍ യാത്രയയക്കുക യാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതികള്‍ക്ക് യാത്രയയപ്പ് നല്‍കിയത് തെറ്റായ സന്ദേശമാ ണെന്നും ഒരു അധ്യാപിക എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയില്‍ ഒരിക്കലും പോകാന്‍ പാടില്ലെന്നും ഇവരൊക്കെ പഠിപ്പിച്ച കുട്ടികളെ ഓര്‍ത്തിട്ട് തനിക്ക് സങ്കടമുണ്ടെന്നും പറഞ്ഞു. ടി പി ചന്ദ്രശേഖരനെ കൊന്നവര്‍ക്ക് ജയിലില്‍ സുഖസൗകര്യങ്ങളാണെന്നും ജയിലിലെ ഭക്ഷണത്തിന്റെ മെനുവരെ തീരുമാനിക്കുന്നത് തടവ് പുള്ളികളാണെന്നും…

      Read More »
    • ജയിലിലല്ല സ്‌കൂളിലാണ് നല്ല ഭക്ഷണം നല്‍കേണ്ടതെന്ന് കുഞ്ചാക്കോബോബന്‍ ; സര്‍ക്കാര്‍ സ്‌കൂളിലെ മെനു അറിയാന്‍ നടനെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് വിദ്യാഭ്യാസമന്ത്രിയുടെ പോസ്റ്റ്

      തിരുവനന്തപുരം: മികച്ച ഭക്ഷണം ജയിലിലല്ല സ്‌കൂള്‍ കുട്ടികള്‍ക്കാണ് നല്‍കേണ്ടതെന്ന പ്രസ്താവനയില്‍ നടന്‍ കുഞ്ചാക്കോബോബനെ ഉച്ചഭക്ഷണത്തിന് സര്‍ക്കാര്‍സ്‌കൂളിലേക്ക് ക്ഷണിച്ച് വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്. ഒരു സര്‍ക്കാര്‍ സ്‌കൂളിലേക്ക് കുഞ്ചാക്കോബോബനെ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നെന്നും താനും വരാം കുട്ടികള്‍ക്കൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാമെന്നാണ് കുറിപ്പ്. തൃക്കാക്കര മണ്ഡലത്തിലെ സ്‌കൂള്‍ കുട്ടികള്‍ക്കായി ഉമാ തോമസ് എംഎല്‍എ തുടങ്ങിയ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് നടന്‍ പറഞ്ഞ പ്രസ്താവനയാണ് മന്ത്രി ഏറ്റുപിടിച്ചത്. നമുക്കറിയാം ജയിലുകളിലാണ് ഇപ്പോള്‍ കുറച്ചുകൂടി നല്ല ഭക്ഷണം കിട്ടുന്നത്. അതില്‍ മാറ്റം വരണം. കുറ്റവാളികളെ വളര്‍ത്താനല്ല, കുറ്റമറ്റവരെ സംരക്ഷിക്കാനാണ് ഏത് സര്‍ക്കാരും ശ്രമിക്കേണ്ടത്. എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍. വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതോടെയാണ് മന്ത്രി കുഞ്ചാക്കോ ബോബനെ ഉച്ചഭക്ഷണത്തിനായി സര്‍ക്കാര്‍ സ്‌കൂളിലേക്ക് ക്ഷണിച്ചത്. സ്‌കൂള്‍ ഉച്ച ഭക്ഷണത്തിന്റെ മെനുവും രുചിയും അറിയാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് ‘മികച്ച ഭക്ഷണം നല്‍കേണ്ടത് ജയിലിലല്ല, സ്‌കൂള്‍ കുട്ടികള്‍ക്കാണ്- കുഞ്ചാക്കോ ബോബന്‍’ ഈ രൂപത്തിലുള്ള…

      Read More »
    • സ്ത്രീസൗഹൃദ ടൂറിസം പദ്ധതിയിൽ  4 ശതമാനം പലിശ നിരക്കിൽ വായ്പ; ഉത്തരവാദിത്ത ടൂറിസവും വനിതാ വികസന കോർപ്പറേഷനും കൈകോർക്കുന്നു

      തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസം വകുപ്പ് നടപ്പാക്കുന്ന സ്ത്രീ സൗഹൃദ ടൂറിസം പദ്ധതിയിൽ സംരംഭക പ്രോത്സാഹനത്തിനായി പ്രത്യേക സബ്സിഡി വായ്പാ പദ്ധതി ആവിഷ്ക്കരിക്കാൻ തീരുമാനം. സംസ്ഥാന വനിതാ വികസന കോർപ്പറേഷനും ഉത്തരവാദിത്ത ടൂറിസം മിഷനും ചേർന്നാണ്  പദ്ധതി നടപ്പാക്കുക. പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെയും ആരോഗ്യ- വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്ജിന്റെയും സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ത്രീ സൗഹൃദ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന സംരംഭങ്ങൾക്ക് വായ്പ നൽകുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സ്ത്രീസൗഹൃദ വിനോദ സഞ്ചാര പദ്ധതിയിൽ 18,000-ത്തോളം പേർ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. 24-ഓളം വ്യത്യസ്ത വിഭാഗങ്ങളിലാണ് സംരംഭങ്ങൾ തുടങ്ങാൻ താത്പര്യമറിയിച്ചിരിക്കുന്നത്.  ഇവർക്ക് വനിതാ വികസന കോർപ്പറേഷൻ നിശ്ചയിക്കുന്ന നിബന്ധനകൾക്ക് വിധേയമായി വായ്പ ഉറപ്പാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 4 കോടി രൂപ ടൂറിസം വകുപ്പ് ഈ പദ്ധതിക്കായി മാറ്റിവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്ത്രീസൗഹൃദ…

      Read More »
    • അഞ്ചുദിവസം ചോദ്യം ചെയ്തിട്ടും ഒന്നും കിട്ടിയില്ല, ഭാര്യയെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ; സെബാസ്റ്റിയന്റെ ബാങ്ക് അക്കൗണ്ടില്‍ കിടക്കുന്നത് കോടികള്‍; ഗള്‍ഫില്‍ പണിയെടുത്തുണ്ടാക്കിയതാണെന്ന് പ്രതി

      ആലപ്പുഴ: ചേര്‍ത്തലയില്‍ സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ സെബാസ്റ്റിയനെ ചോദ്യം ചെയ്തിട്ട് രക്ഷയില്ലാതെ അന്വേഷണസംഘം. ഇയാളില്‍ നിന്നും കാര്യമായ ഒരു വിവരവും കിട്ടാത്തസാഹചര്യത്തില്‍ ഭാര്യയെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ്. അഞ്ചു ദിവസമായി തുടരുന്നു ചോദ്യം ചെയ്യലില്‍ പോലീസ് ആകെ വലഞ്ഞിരിക്കുകയാണ്. തെറ്റിദ്ധരിപ്പിക്കുന്ന മറുപടികളാണ് സെബാസ്റ്റ്യന്‍ നല്‍കുന്നത്. ഇതോടെയാണ് ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. നാളെ കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് സെബാസ്റ്റിയന്റെ ഭാര്യയെ വിളിപ്പിക്കാനാണ് തീരുമാനം. എസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. കൃത്യത്തെക്കുറിച്ച് ഭാര്യയ്ക്ക് എന്തെങ്കിലും വിവരങ്ങള്‍ അറിയാമോ എന്നതില്‍ വ്യക്തത വരുത്തുന്നതിനൊപ്പം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമ്പോള്‍ പ്രതിയുടെ നിസ്സഹകരണത്തില്‍ മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. സംഭവത്തില്‍ സെബാസ്റ്റ്യന് പുറമേ മറ്റൊരാളുടെ പങ്കും സംശയിക്കുന്നുണ്ട്. ചേര്‍ത്തല ശാസ്താംകവല സ്വദേശി ഐഷയെ സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയതാണെന്ന സംശയം ബലപ്പെട്ടതോടെ ഈ കേസ് വീണ്ടും അന്വേഷിക്കാനും നീക്കമുണ്ട്. ഈ കേസില്‍ നിര്‍ണായക സാക്ഷിയായ അയല്‍ക്കാരി റോസമ്മയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. അതിനിടയില്‍ സെബാസ്റ്റിയന്റെ അക്കൗണ്ടില്‍ കോടികളുടെ…

      Read More »
    • മെസി കേരളത്തില്‍ വരില്ലെങ്കില്‍ മറ്റ് എവിടെയും വരില്ല; കൊണ്ടുവരാന്‍ പണം അടച്ചു; ഇനി വന്നില്ലെങ്കില്‍ കരാര്‍ ലംഘനം, നിയമനടപടി; അര്‍ജന്റീനയ്ക്ക് മുന്നറിയിപ്പുമായി റിപ്പോര്‍ട്ടര്‍ ടിവി എംഡി

      കൊച്ചി: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി അടക്കമുള്ള അര്‍ജന്റീനന്‍ ടീം കേരളത്തിലേക്ക് വരില്ലെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് വ്യക്തവും കൃത്യവുമായ മറുപടിയുമായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്‍. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റും സെക്രട്ടറിയുമായിട്ടായിരുന്നു എഗ്രിമെന്റ് വെച്ചിരുന്നതെന്നും നൂറ് കോടി മുതല്‍ മുടക്കിയുള്ള ഇവന്റാണ് പ്ലാന്‍ ചെയ്തിരുന്നതെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. ഇതനുസരിച്ച് പണം നല്‍കി. അത് അവര്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ഈ വര്‍ഷം വരില്ലെന്നാണ് അവര്‍ അറിയിച്ചത്. 2026ലെ ലോകകപ്പിന് ശേഷം വരാം എന്നാണ് അവര്‍ അറിയിച്ചത്. അതിനോട് യോജിപ്പില്ല. മെസിയും സംഘവും വരികയാണെങ്കില്‍ ഈ വര്‍ഷം തന്നെ വരണം. അതേസമയം, ഒക്ടോബര്‍, നവംബര്‍ മാസത്തില്‍ വരാന്‍ കഴിയില്ലെന്ന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. നിയമത്തിന് അനുസരിച്ച് മാത്രമേ മുന്നോട്ടുപോകാന്‍ കഴിയൂ എന്നും റിപ്പോര്‍ട്ടര്‍ ടിവി എംഡി പറഞ്ഞു. പണം വാങ്ങി വരാന്‍ കഴിയില്ലെന്ന് പറയുന്നത് ചീറ്റിങ്ങാണ്. പണം വാങ്ങുന്നതിന് മുന്നേ ഇക്കാര്യത്തില്‍…

      Read More »
    • അവിശ്വാസപ്രമേയം പാസായത് 13 വോട്ടുകള്‍ക്ക്: സിപിഎം കൗണ്‍സിലര്‍ യുഡിഎഫിന് വോട്ടു ചെയ്തു; കൂത്താട്ടുകുളം നഗരസഭയില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി

      കൊച്ചി: കൂത്താട്ടുകുളം നഗരസഭയില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. സിപിഎം വിമത കല രാജുവും സ്വതന്ത്ര അംഗവും പിന്തുണച്ചതോടെ, യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയം പാസാകുകയായിരുന്നു. 12 നെതിരെ 13 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്. മുമ്പ് നഗരസഭ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാനിരിക്കെ സിപിഎം കൗണ്‍സിലര്‍ കല രാജുവിനെ സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ട് പോകുകയും, വസ്ത്രം പിടിച്ച് വലിക്കുകയും ബലമായി പിടിച്ച് വണ്ടിയില്‍ കയറ്റിക്കൊണ്ടുപോകുകയും ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഇതു വഴിവെച്ചിരുന്നു. ഈ സാഹചര്യത്തില്‍ സിപിഎം കൗണ്‍സിലര്‍ കലാ രാജുവിനും സ്വതന്ത്ര കൗണ്‍സിലര്‍ സുനിലിനും പൊലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു. ”പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച തന്നോടാണ് സിപിഎം മുമ്പ് മോശമായി പെരുമാറിയത്. സിപിഎം ജനാധിപത്യത്തെ കശാപ്പ് ചെയ്തു. തനിക്ക് പാര്‍ട്ടി വിപ്പ് ലഭിച്ചിട്ടില്ല. അയോ?ഗ്യത നടപടികളെ നേരിടാന്‍ തയ്യാറാണെന്നും, ഇനി യുഡിഎഫിനൊപ്പമായിരിക്കും പ്രവര്‍ത്തനമെന്നും” കല രാജു പറഞ്ഞു. കൂത്താട്ടുകുളം ന?ഗരസഭ വൈസ് ചെയര്‍മാനെതിരെയും യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടു വന്നിട്ടുണ്ട്. വൈസ് ചെയര്‍മാനെതിരായ…

      Read More »
    • ‘കോരിച്ചൊരിയുന്ന മഴയത്താണ് ഒരു ടാറിങ്, നിര്‍ത്തിപ്പോടോ, ഇവനെയൊക്കെ ചാട്ടാവാര്‍ കൊണ്ടടിക്കണം’; ചീത്ത വിളി ദൃശ്യങ്ങള്‍ വൈറലായതോടെ പണി നിര്‍ത്താനാവശ്യപ്പെട്ട് തൃശൂര്‍ മേയര്‍

      തൃശൂര്‍: കോരിച്ചൊരിയുന്ന മഴയ്ക്കിടെ തൃശൂര്‍ നഗരത്തില്‍ റോഡ് ടാറിങ്. നഗരത്തിലെ മാരാര്‍ റോഡിലാണ് പെരുമഴയില്‍ റോഡ് ടാറിങ് നടന്നത്. മഴയില്‍ റോഡിലൂടെ വെള്ളം ഒഴുകുന്നതിനിടെയാണ് തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള റോഡില്‍ ടാറിങ് പ്രവൃത്തി നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ടാറിങ് നിര്‍ത്തിവെക്കാന്‍ തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസ് നിര്‍ദേശം നല്‍കി. രാവിലെ മുതലുള്ള കനത്ത മഴയ്ക്കിടെയാണ് റോഡ് ടാറിങ്ങിനുള്ള പ്രവൃത്തികള്‍ നടന്നത്. ഇതു കണ്ട് ഈ കോരിച്ചൊരിയുന്ന മഴയത്താണോ ടാറിങ് നടത്തുന്നതെന്ന് ഒരാള്‍ ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഈ കനത്ത മഴയത്താണ് കോര്‍പ്പറേഷന്റെ ഒരു ടാറിങ്, ‘നിര്‍ത്തിപ്പോടോ, ഇവനെയൊക്കെ ചാട്ടാവാര്‍ കൊണ്ടടിക്കണം’ എന്നെല്ലാം ചീത്തവിളിക്കുന്നതും ദൃശ്യത്തിലുണ്ട്. കഴിഞ്ഞ മൂന്ന് നാല് ദിവസമായി തൃശൂരില്‍ കനത്ത വെയിലായിരുന്നു. അപ്പോഴൊന്നും ടാറിങ് പ്രവൃത്തികള്‍ക്കായി ആരും എത്തിയിരുന്നില്ലെന്ന് സമീപവാസികള്‍ പറയുന്നു. അതേസമയം വേഗത്തില്‍ ടാറിങ് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. അതുകൊണ്ടാണ് പണി തുടങ്ങിയതെന്നും, മഴ പ്രതീക്ഷിച്ചിരുന്നില്ലെന്നും കോര്‍പ്പറേഷന്‍ സെക്രട്ടറി വ്യക്തമാക്കി.

      Read More »
    • ഇനി ദുരന്തങ്ങള്‍ ആവര്‍ത്തിക്കരുത്, സ്‌കൂളുകളിലെയും ആശുപത്രികളിലെയും അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ചുമാറ്റും; നടപടിയുമായി മുഖ്യമന്ത്രി

      തിരുവനന്തപുരം: സ്‌കൂളുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ദുരന്ത നിവാരണ വകുപ്പിനാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം നല്‍കിയത്. അടുത്തിടെ ബലഹീനമായ കെട്ടിട ഭാഗങ്ങള്‍ തകര്‍ന്നുവീണ് നിരവധി അപകടങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് ഉന്നതതല യോഗം ചേര്‍ന്നത്. പൊളിച്ചു മാറ്റേണ്ടവ, അറ്റകുറ്റപ്പണി വേണ്ടവ എന്നിവ വേര്‍തിരിച്ച് നല്‍കണം. അവധി ദിവസങ്ങള്‍ക്ക് മുന്‍ഗണന നല്‍കി വേണം സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ എന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പൊളിച്ചുമാറ്റിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ പുതുക്കി പണിയും വരെ ക്ലാസുകള്‍ നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പിടിഎയും വിദ്യാഭ്യാസ വകുപ്പും പകരം സംവിധാനം കണ്ടെത്തണം. ഇതോടൊപ്പം അണ്‍ എയ്ഡഡ് സ്‌കൂള്‍ കെട്ടിടങ്ങളുടെയും സുരക്ഷാ പരിശോധന നടത്താനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അപകടാവസ്ഥയിലുള്ള പൊതുകെട്ടിടങ്ങളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്താന്‍ സോഫ്റ്റ് വെയര്‍ ഉണ്ടാക്കും. ഇലക്ട്രിക് കാര്യങ്ങള്‍ പരിശോധിക്കാന്‍ ചീഫ് ഇലക്ട്രിക്കല്‍ ഓഫീസര്‍, തദ്ദേശ സ്വയം ഭരണം,…

      Read More »
    Back to top button
    error: