Kerala
-
കുട്ടി നടുക്കു കിടന്നത് ഇഷ്ടപ്പെട്ടില്ല; പന്ത്രണ്ടു വയസുകാരന് ക്രൂര മര്‍ദനം; അമ്മയും ഓണ്‍ലൈന്‍ ചാനലിലെ അവതാരകനായ ആണ്‍സുഹൃത്തും അറസ്റ്റില്‍; കുട്ടിയെ പിതാവിന്റെ സംരക്ഷണയിലേക്ക് മാറ്റി
കൊച്ചി: പന്ത്രണ്ട് വയസുകാരനെ മര്‍ദിച്ച അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍. എളമക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. അമ്മ ആണ്‍സുഹൃത്തിനോടൊപ്പം കഴിയുന്നതിനെ എതിര്‍ത്തതിനാണ് ഏഴാംക്ലാസ് വിദ്യാര്‍ഥിയായ പന്ത്രണ്ട് വയസുകാരനെ മര്‍ദിച്ചത്. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയാണ് കുട്ടിയുടെ അമ്മ. ആണ്‍ സുഹൃത്ത് ഓണ്‍ലൈന്‍ ചാനലിലെ അവതാരകനാണ് . അമ്മയുടെ ആണ്‍സുഹൃത്ത് കഴുത്തിന് കുത്തിപ്പിടിച്ച് ഉയര്‍ത്തിയശേഷം മര്‍ദിച്ചുവെന്നാണ് ഏഴാംക്ലാസുകാരന്റെ പരാതി. അമ്മ നെഞ്ചില്‍ മാന്തി മുറിവേല്‍പ്പിച്ചുവെന്നും മകന്‍ ആരോപിച്ചു. അമ്മയുടെ കണ്‍മുന്നില്‍വച്ചായിരുന്നു ആണ്‍സുഹൃത്തിന്റെ ആക്രമണം. ആശുപത്രിയില്‍ ചികിത്സതേടിയ പന്ത്രണ്ടുകാരന്‍ നിലവില്‍ പിതാവിന്റെ സംരക്ഷണയിലാണ്. കുട്ടിയുടെ മാതാപിതാക്കള്‍ നേരത്തെ വേര്‍പിരിഞ്ഞിരുന്നു. അമ്മയോടൊപ്പം കഴിയാനായി പിന്നീട് ഏഴാം ക്ലാസുകാരന്‍ തീരുമാനിക്കുകയായിരുന്നു. കുട്ടിയുടെ വാക്കുകള്‍ ‘ഞാന്‍ അമ്മയുടെ ഒപ്പമാണ് കിടക്കാറുള്ളത്. ആ ചേട്ടന്‍ ഇടയ്ക്ക് നില്‍ക്കാന്‍ വരുമായിരുന്നു. ഒരാഴ്ച മുന്‍പ് ഒരുമിച്ച് കഴിയാന്‍ തുടങ്ങി. അത് എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ആദ്യം പറയാന്‍ പറ്റിയിരുന്നില്ല. ഇന്നലെ രാത്രിയാണ് പറഞ്ഞത്. അവര്‍ക്ക് ഒരുമിച്ച് കിടക്കണം എന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചില്ല. മനപ്പൂര്‍വ്വം ഞാന്‍ ഇടയില്‍…
Read More » -
രാജ്യത്തെ ഞെട്ടിച്ച് വീണ്ടും സ്‌ഫോടനം ; ജമ്മു കാശ്മീരില്‍ പോലീസ് സ്‌റ്റേഷനില്‍ വന്‍ സ്‌ഫോടനം; ഏഴു പേര്‍ കൊല്ലപ്പെട്ടു; ഇരുപതോളം പേര്‍ക്ക് പരിക്ക് ; അഞ്ചുപേരുടെ നില ഗുരുതരം; സ്‌ഫോടനമുണ്ടായത് സ്‌ഫോടകവസ്തുക്കളുടെ സാമ്പിള്‍ പരിശോധിക്കുന്നതിനിടെയെന്ന് സൂചന; കൊല്ലപ്പെട്ടവരില്‍ പോലീസുകാരും ഫോറന്‍സിക് വിദഗ്ധരും
ശ്രീനഗര്‍: ഡല്‍ഹി ചെങ്കോട്ടയിലെ സ്‌ഫോടനത്തിന്റെ ആഘാതം വിട്ടുമാറും മുന്‍പേ ജമ്മു കാശ്മീരിലും വന്‍ സ്‌ഫോടനം. കാശ്മീരിലെ നൗഗാം പോലീസ് സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ്. അതുകൊണ്ടു തന്നെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. കൊല്ലപ്പെട്ടവരില്‍ പോലീസുകാരും ഫോറന്‍സിക് വിദഗ്ധരുമുണ്ട്. പോലീസ് സ്‌റ്റേഷനും വാഹനങ്ങളും സ്‌ഫോടനശക്തിയില്‍ തകര്‍ന്നു. ഫരീദാബാദില്‍ നിന്നുംപിടിച്ചെടുത്ത സ്്‌ഫോടവസ്തുക്കളുടെ സാമ്പിളുകള്‍ പരിശോധന നടക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. ഏതെങ്കിലും തരത്തിലുള്ള അട്ടിമറി നടന്നിട്ടുണ്ടോയെന്ന് സുരക്ഷാഏജന്‍സികള്‍ പരിശോധിച്ചുവരികയാണ്.
Read More » -
ബീഹാറിലെ ബിജെപിയുടെ വിജയം ഭരണകൂടത്തെ ദുരുപയോഗം ചെയ്ത് നേടിയത് ; എന്‍ഡിഎ വലിയ തോതില്‍ പണവും മസില്‍ പവറും ഉപയോഗിച്ചു ; ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിച്ച് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കും
പാറ്റ്‌ന: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ വലിയതോതില്‍ പണവും മസില്‍ പവറും ഉപയോഗിച്ചിട്ടുണ്ടെന്നും ഭരണകൂടത്തെ ദുരുപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിച്ച് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2010-ലെ തകര്‍ച്ചയ്ക്ക് സമാനമാണ് ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്റെയും പ്രകടനം. മഹാസഖ്യം പാര്‍ട്ടികളില്‍ സ്ട്രൈക്ക് റേറ്റ് കൂടുതല്‍ ആര്‍ജെഡിക്കാണ്. ഇരുപത് ശതമാനം. കോണ്‍ഗ്രസിന് എട്ട് ശതമാനം മാത്രം. അതേസമയം, 2010ന് ശേഷമുള്ള വലിയ തകര്‍ച്ചയാണ് ബിഹാറില്‍ മഹാസഖ്യം നേരിട്ടത്. കഴിഞ്ഞ തവണത്തേതിനെക്കാള്‍ പകുതി സീറ്റുകളില്‍ പോലും വിജയിക്കാനായില്ല. അറുപത്തിയൊന്ന് സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് രണ്ട് സീറ്റിലൊതുങ്ങി. സൗഹൃദമത്സരമെന്ന നിലയില്‍ പന്ത്രണ്ട് സീറ്റുകളിലാണ് സഖ്യത്തിലെ പാര്‍ട്ടികള്‍ പരസ്പരം ഏറ്റുമുട്ടിയത്. ഇതില്‍ സികാന്ദ്ര, കര്‍ഗാഹര്‍ മണ്ഡലങ്ങളില്‍ ഒഴികെ എന്‍ഡിഎ അനായാസ ജയം നേടി. കഴിഞ്ഞ തവണ എഴുപതില്‍ 19ല്‍ മാത്രം ജയിച്ച കോണ്‍ഗ്രസിന് ഇക്കുറി ആഘാതം ഇരട്ടിയായി. 61 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് രണ്ടക്കം പോലും കടന്നില്ല. എന്തെല്ലാം ഘടകങ്ങള്‍ അവിടെ…
Read More » -
പ്രവര്‍ത്തന മികവിന് ജനങ്ങള്‍ നല്‍കിയ പിന്തുണ ; ബിഹാറിലെ ജനങ്ങള്‍ കുടുംബവാഴ്ചയും അഴിമതിയും നിറഞ്ഞ കോണ്‍ഗ്രസിനെയും ആര്‍.ജെ.ഡി.യുടെയും തള്ളി ; അടുത്ത ഊഴം കേരളമെന്ന് രാജീവ് ചന്ദ്രശേഖര്‍
പാറ്റ്‌ന: പ്രവര്‍ത്തന മികവിന് ജനങ്ങള്‍ നല്‍കിയ പിന്തുണയാണ് ബീഹാറിലെ ബിജെപിയുടെ പടുകൂറ്റന്‍ വിജയമെന്നും അടുത്ത ഊഴം കേരളമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ബിഹാര്‍ തിരഞ്ഞെടുപ്പ് നല്കുന്ന സന്ദേശം വ്യക്തമാണെന്നും ബിഹാറിലെ ജനങ്ങള്‍ കുടുംബവാഴ്ചയും അഴിമതിയും നിറഞ്ഞ കോണ്‍ഗ്രസിന്റെയും ആര്‍.ജെ.ഡി.യുടെയും ജംഗിള്‍ രാജ് രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞെന്നും രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒപ്പം കുടുംബവാഴ്ചയും അഴിമതിയും നിറഞ്ഞ കോണ്‍ഗ്രസിന്റെയും ആര്‍.ജെ.ഡി.യുടെയും ജംഗിള്‍ രാജ് രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞതിനും അഭിനന്ദനങ്ങളെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തില്‍ ബി.ജെ.പിയും എന്‍.ഡി.എയും മുന്നോട്ടു വയ്ക്കുന്ന പ്രവര്‍ത്തന മികവിന്റെ രാഷ്ട്രീയത്തിന് വീണ്ടും പിന്തുണ നല്‍കിയ ബിഹാറിലെ ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.
Read More » -
ഇങ്ങനെ കരയല്ലേ വാര്യരെ…. ആ കണ്ണുനീർ തുടച്ചു കളഞ്ഞിട്ട് പറയൂ…ഒറിജിനാലിറ്റി കിട്ടും… കമെന്റ്!! ‘നമ്മൾ ഒരുപക്ഷേ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ലക്ഷ്യം കാണുന്നതുവരെ കോൺഗ്രസിന്റെ പോരാട്ടം തുടരും- കുറിപ്പുമായി സന്ദീപ് ജി വാര്യർ
കോഴിക്കോട്: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റ് തുന്നംപാടിയിട്ടും ശുഭപ്രതീക്ഷ നഷ്ടപ്പെടാതെ സന്ദീപ് ജി വാര്യർ. ശുഭപ്രതീക്ഷ തരുന്ന കുറിപ്പാണ് നേതാവ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ‘നമ്മൾ ഒരുപക്ഷേ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല’, എന്ന് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചു. എന്നാൽ ഇതിനു താഴെ നിരവധി പേരാണ് കമെന്റുമായെത്തിയിരിക്കുന്നത്. ആ കണ്ണുനീർ തുടച്ചു കളഞ്ഞിട്ട് പറയൂ…ഒറിജിനാലിറ്റി കിട്ടും… എന്നാണു ഒരാളുടെ കമെന്റ്, റ്റാറ്റാ ബൈ ബൈ ഖതം ഗുഡ് ബൈ ഇനി അടുത്ത പാട്ട് മത്‌സരത്തിന് കാണാം … ഇങ്ങനെ കരയല്ലേ വാര്യരെ, എന്നിങ്ങനെ നീളുന്നു കമെന്റുകൾ. സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- We might have lost the battle but not the war.. നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ താൽക്കാലിക തിരിച്ചടി ഉണ്ടായിരിക്കാം.. എന്നാൽ ലക്ഷ്യം കാണുന്നതുവരെ കോൺഗ്രസിന്റെ പോരാട്ടം തുടരും. അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കും. ഇന്ത്യക്കായിരിക്കും അതേസമയം ബിഹാറിൽ മഹാസഖ്യം…
Read More » -
ബീഹാറില്‍ കോണ്‍ഗ്രസ് തകരുമ്പോള്‍ പാവം പാവം രാജകുമാരന്‍; കോണ്‍ഗ്രസ് ഇനിയെന്തു ചെയ്യണം ; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയും പൊങ്കാലയും ; ട്രോളിത്തീരാതെ മലയാളികളും ; കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ ജംബോ നിര്‍ദ്ദേശങ്ങള്‍
ബീഹാറില്‍ എന്‍ഡിഎ വന്‍വിജയം നേടിയതിനേക്കാള്‍ വലിയ ചര്‍ച്ച അവിടെ കോണ്‍ഗ്രസിനേറ്റ നിലംതൊടാതെയുള്ള തോല്‍വിയാാണ്. വോട്ട് ചോരി പത്രസമ്മേളനം ആഘോഷമാക്കി തെരഞ്ഞെടുപ്പ് കമ്മീഷനെ വരെ പ്രതിക്കൂട്ടിലാക്കിയ കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും ബീഹാറിലെ വോട്ടുപെട്ടികള്‍ ഒന്നൊന്നായി തുറക്കുമ്പോള്‍ അന്തം വിടുകയായിരുന്നു. സന്ദേശം എന്ന സത്യന്‍ അന്തിക്കാട് സിനിമയില്‍ ജയറാം ചോദിക്കുന്നതു പോലെ എന്നാലും ഇങ്ങനെയുണ്ടോ ഒരു തോല്‍വി…എന്ന് കോണ്‍ഗ്രസുകാര്‍ അമ്പരക്കുന്നു. പാവം പാവം രാജകുമാരന്‍ എന്ന ടൈറ്റിലിട്ട് രാഹുല്‍ഗാന്ധിയെ സോഷ്യല്‍മീഡിയയില്‍ വാരാന്‍ മലയാളികളുമുണ്ട്. ശക്തമായ ഭാഷയില്‍ കോണ്‍ഗ്രസിന്റെ തോല്‍വിയെ വിമര്‍ശിക്കുന്നവര്‍ക്കൊപ്പം കോണ്‍ഗ്രസിനെ അടിമുടി പൊളിച്ചടുക്കുന്ന ട്രോളുകളുമായി മലയാളക്കരയും സജീവമാണ്. ഇനി ബീഹാര്‍ ബോംബ് എന്ന ടൈറ്റിലോടെ രാഹുലിനെ അവതരിപ്പിച്ചിട്ടുണ്ട് ചിലര്‍. ബീഹാറിലെ വോട്ടുകൊള്ളയുടെ കഥകളുമായി അടുത്ത എപ്പിസോഡെന്നും കമന്റുണ്ട്. ജരാനരകള്‍ ബാധിച്ച ഒരു യുവാവ് പട്ടായയിലേക്ക് ഇനി എപ്പോഴാണ് ഫ്‌ളൈറ്റ് എന്നു ചോദിച്ച് നിരന്തരം വിളിച്ച് ശല്യം ചെയ്യുന്നതായി എയര്‍ ഇന്ത്യ പരാതിപ്പെട്ടെന്ന് മലയാളി ട്രോളന്‍മാരുടെ ഡയലോഗ്. കൂടെ സിഐഡി മൂസയില്‍ ദിലീപ് വിമാനത്തില്‍…
Read More » -
സ്‌കൂളില്‍ നിന്ന് ടൂര്‍ പോകണമെങ്കില്‍ ആദ്യം മോട്ടോര്‍ വാഹനവകുപ്പിനെ അറിയിക്കണം ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശമെത്തി ; ഒരാഴ്ച മുന്‍പ് ടൂര്‍ തിയതി ആര്‍ടിഒയെ അറിയിക്കണം ; എംവിഡി പരിശോധിക്കാത്ത ബസിന് അപകടം സംഭവിച്ചാല്‍ ഉത്തരവാദി പ്രിന്‍സിപ്പാള്‍
തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിന്നും ടൂര്‍ പോകാനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്. നിങ്ങള്‍ ടൂര്‍ പോകുന്നുണ്ടെങ്കില്‍ ആ വിവരം ആദ്യം മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണം. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശമെത്തി. സ്‌കൂളുകളിലെ പഠനയാത്രയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ടൂര്‍ പുറപ്പെടുന്നതിന് മുന്‍പ് മാനേജ്മെന്റുകള്‍ ആര്‍ടിഒയെ അറിയിക്കണമെന്നും ടൂര്‍ തീയതി ഒരാഴ്ച മുന്‍പെങ്കിലും അറിയിക്കണമെന്നുമാണ് നിര്‍ദേശം. എംവിഡി ബസുകള്‍ പരിശോധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും സുരക്ഷ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കും. എംവിഡി പരിശോധിക്കാത്ത ബസിന് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഉത്തരവാദിത്തം പ്രിന്‍സിപ്പലിനായിരിക്കുമെന്ന് എംവിഡി മുന്നറിയിപ്പ് നല്‍കി. പഠനയാത്രകളും ടൂറുകളും കര്‍ശനമായി പരിശോധിക്കാനാണ് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ് നിശ്ചയിച്ചിരിക്കുന്നത്. പല ടൂറിസ്റ്റ് ബസുകളിലും എമര്‍ജന്‍സി എക്‌സിറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷ സംവിധാനങ്ങളില്ലെന്നും ഡ്രൈവര്‍മാരുടെ അശ്രദ്ധമായ പെരുമാറ്റം അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതായും എംവിഡിമാര്‍ പറയുന്നു. പഠനയാത്രകള്‍ക്ക് രൂപമാറ്റം വരുത്തിയതും ആഡംബര ലൈറ്റുകളും ആരോചക ശബ്ദം പുറപ്പെടുവിക്കുന്നതുമായ വാഹനം പഠനയാത്രകള്‍ക്ക് ഉപയോഗിയ്ക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. കേരള ടൂറിസം…
Read More » -
ഇന്ത്യന്‍ ക്രിക്കറ്റിലുമുണ്ട് ഇടതുപക്ഷം; കളിക്കിറങ്ങും മുന്‍പേ അപൂര്‍വ റെക്കോര്‍ഡ് സ്ഥാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം; പ്ലെയിംഗ് ഇലവനില്‍ ആറ് ഇടം കയ്യന്‍മാര്‍; 93 വര്‍ഷത്തെ ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തില്‍ ഇതാദ്യം
കൊല്‍ക്കത്ത: രാഷ്ട്രീയത്തില്‍ മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റിലുമുണ്ട് ഇടതുപക്ഷം. നല്ല ഒന്നാന്തരം ഇടതുപക്ഷം. കളിക്കളത്തിലിറങ്ങും മുന്‍പേ തന്നെ അപൂര്‍വ റെക്കോര്‍ഡ് സ്ഥാപിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇടതുപക്ഷക്കാരടങ്ങുന്ന സംഘം ദക്ഷിണാഫ്രിക്കക്കെതിെ ഒന്നാം ടെസ്റ്റില്‍ പോരിനിറങ്ങുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ ആറ് ഇടം കൈയന്‍മാരെ ഉള്‍പ്പെടുത്തിയാണ് അപൂര്‍വ റെക്കോര്‍ഡിന് ഇന്ത്യ അര്‍ഹമായത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് ഒരു ടെസ്റ്റില്‍ ആറ് ഇടം കയ്യന്‍മാര്‍ പ്ലേയിംഗ് ഇലവനില്‍ ഇടം നേടുന്നത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇടം കയ്യന്‍മാര്‍. നിരവധി തവണ ഇന്ത്യ നാലു ഇടം കയ്യന്‍മാരുമായി കളിക്കാനിറങ്ങിയിട്ടുണ്ടെങ്കിലും ഇന്ത്യ ഇതുവരെ കളിച്ച 596 ടെസ്റ്റുകളില്‍ ആദ്യമാണ് ആറ് ഇടം കയ്യന്‍മാര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇടം പിടിക്കുന്നത്. ഈ ഇടം കയ്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ കരുത്തില്‍…
Read More » -
ഇന്ത്യയെമ്പാടും ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍ജിതം; കാശ്മീരില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടു ഭീകരര്‍ പിടിയില്‍ ; ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രതയില്‍
ശ്രീനഗര്‍: ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയൊട്ടാകെ സൈന്യം കനത്ത ജാഗ്രതയിലാണ്. രാജ്യവ്യാപകമായി ഭീകരവാദികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സംശയം തോന്നുന്നവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്്. അതിനിടെ ജമ്മു കശ്മീരിലെ സോപോറില്‍ സുരക്ഷാ സേന നടത്തിയ പരിശോധനയില്‍ രണ്ട് ഭീകരര്‍ പിടിയിലായി. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇവരില്‍ നിന്ന് പിസ്റ്റളുകള്‍, ഗ്രനേഡുകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തു. സോപോറിലെ മോമിനാബാദിലെ സാദിഖ് കോളനിയില്‍ 22 ആര്‍ആര്‍, 179 ബിഎന്‍ സിആര്‍പിഎഫ് എന്നിവ സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഭീകരര്‍ പിടിയിലായത്. പ്രദേശത്ത് സംശയാസ്പദമായ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന പ്രത്യേക ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ഫ്രൂട്ട് മണ്ടി സോപോറില്‍ നിന്ന് അഹത് ബാബ ക്രോസിംഗ് ഭാഗത്തേക്ക് വരികയായിരുന്ന രണ്ട് പേര്‍ പോലീസിന്റെയും സുരക്ഷാ സേനയുടെയും സാന്നിധ്യം കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. സുരക്ഷാ സേന സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇരുവരെയും പിടികൂടുകയായിരുന്നു. മാസ്ബഗിലെ മൊഹല്ല തൗഹീദ് കോളനിയില്‍ താമസിക്കുന്ന മുഹമ്മദ് അക്ബര്‍ നജാറിന്റെ മകന്‍ ഷബീര്‍…
Read More » -
മുന്‍ എംപി എ സമ്പത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥലത്ത് തന്നെ സഹോദരനും രാഷ്ട്രീയ ജീവിതം ആരംഭിച്ചു ; പക്ഷേ മത്സരിക്കുന്നത് ബിജെപിയക്ക് വേണ്ടി ; തൈക്കാട് വാര്‍ഡില്‍ എ കസ്തൂരി സ്ഥാനാര്‍ത്ഥി ; തോല്‍ക്കുമെന്ന് ജേഷ്ഠന്റെ അനുഗ്രഹം
തിരുവനന്തപുരം: തൈക്കാട് വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥി സിപിഐഎം നേതാവും മുന്‍ എംപിയും ആയ എ സമ്പത്തിന്റെ സഹോദരന്‍. ബിജെപി ഇതുവരെ ജയിച്ച മണ്ഡലമല്ലെങ്കിലും ശുഭാപ്തി വിശ്വാസത്തോടെയാണ് എ കസ്തൂരി മത്സരിക്കാനെത്തുന്നത്. തൈക്കാട് വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയാകുന്ന കാര്യം സഹോദരനുമായി സംസാരിച്ചുവെന്നും കസ്തൂരി പറഞ്ഞു. ഇ്ഷ്ടമുള്ളത് ചെയ്യാനും എന്നാല്‍ ഒരു കാരണവശാലും ബിജെപി സ്ഥാനാര്‍ഥിയായി ജയിക്കില്ല എന്ന് സഹോദരന്‍ പറഞ്ഞുവെന്നും കസ്തൂരി വ്യക്തമാക്കി. പരിവാര്‍ സംഘടനങ്ങളുമായി താന്‍ അടുത്ത് പ്രവര്‍ത്തിക്കുന്നത് കുടുംബത്തിനുള്ളില്‍ ചര്‍ച്ചയാണെന്നും പറഞ്ഞു. മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും നാടിന്റെ പുരോഗതിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ പറ്റുന്ന അവസരമാണെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൈക്കാടുള്ള ജനങ്ങള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞാല്‍ മനസിലാകും. നാടിന്റെ ദുരവസ്ഥ അവിടെയുള്ള ജനങ്ങള്‍ക്ക് അറിയാം. ജയിക്കുമെന്ന് വിശ്വാസമുണ്ട് അദ്ദേഹം പറഞ്ഞു. തൈക്കാട് വാര്‍ഡില്‍ നിന്നാണ് അദ്ദേഹത്തിന്റെ പൊതുജീവിതം ആരംഭിക്കുന്നത്. കമ്യൂണി സ്റ്റ് പാര്‍ട്ടിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹത്തിനൊ രിക്കലും പാര്‍ ട്ടിക്കെതിരായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. നീ ജയിക്കുമെന്ന് എനിക്ക്…
Read More »