Kerala
-
കോഴിക്ക് തീറ്റ കൊടുക്കാന്‍ പോയപ്പോള്‍ കാലിലെന്തോ… പാമ്പ് കടിയേറ്റ കൊടുങ്ങല്ലൂരിലെ കര്‍ഷക മരിച്ചു; ജെസ്‌ന യാത്രയായത് പുരസ്‌കാരം വാങ്ങാന്‍ കാക്കാതെ
തൃശൂര്‍: അംഗീകാരത്തിനും അവാര്‍ഡിനും അനുമോദനങ്ങള്‍ക്കും കാത്തു നില്‍ക്കാതെ ജെസ്ന യാത്രയായി. കൊടുങ്ങല്ലൂര്‍ നഗരസഭയിലെ മികച്ച വനിത കര്‍ഷക അവാര്‍ഡ് ജേതാവായ ജസ്‌നക്ക് പക്ഷേ അവാര്‍ഡ് സ്വീകരിക്കാനുള്ള ഭാഗ്യമുണ്ടായില്ല. വിധി അണലിയുടെ രൂപത്തില്‍ ജീവന്‍ കവരുകയായിരുന്നു. അവാര്‍ഡ് ദാനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ജെസ്‌നയുടെ വിയോഗം. അണലിയുടെ കടിയേറ്റാണ് ഇവര്‍ മരിച്ചത്. ലോകമലേശ്വരം വെസ്റ്റ് കൊടുങ്ങല്ലൂര്‍ പൊടിയന്‍ ബസാറില്‍ കൊല്ലിയില്‍ നിയാസിന്റെ ഭാര്യയും വട്ടപറമ്പില്‍ പരേതനായ അബുവിന്റെ മകളാണ് ജസ്‌ന. വീടിന്റെ ചുറ്റുപാടും വിവിധ കൃഷികള്‍ ചെയ്തിരുന്നു. കോഴികളെയും വളര്‍ത്തിയിരുന്നു. ഇത്തവണ മട്ടുപ്പാവില്‍ ചെണ്ടുമല്ലിയും കൃഷി ചെയ്തിരുന്നു. ഏതാനും ദിവസം മുമ്പാണ് ഫീല്‍ഡ് പരിശോധനകള്‍ക്ക് ശേഷം കൃഷിഭവന്‍ അധികൃതര്‍ ജസ്‌നയെ മികച്ച വനിത കര്‍ഷകയായി തെരഞ്ഞെടുത്തത്. 17ന് അവാര്‍ഡ് സമ്മാനിക്കാനും തീരുമാനിച്ചു. വിവരം കൈമാറും മുമ്പേ അവര്‍ പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലേക്ക് മാറിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെ കോഴികള്‍ക്ക് തീറ്റ നല്‍കാനെത്തിയപ്പോഴാണ് ജസ്‌നയെ പാമ്പുകടിച്ചത്. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. അമ്മയുടെ…
Read More » -
‘വിഭജനഭീതി’ ദിനാചരണം: കാസര്‍കോട് ഗവ. കോളേജില്‍ എബിവിപി-എസ്എഫ്ഐ സംഘര്‍ഷം
കാസര്‍കോട്: ഗവണ്‍മെന്റ് കോളേജില്‍ സംഘര്‍ഷാന്തരീക്ഷം. എസ്എഫ്ഐ-എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തുതള്ളുമുണ്ടായി. വിഭജനഭീതി ദിനാചരണത്തിന്റെ ഭാഗമായി എബിവിപി പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും പിന്നാലെ എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തുകയുമായിരുന്നു. വന്‍ പോലീസ് വിന്യാസം കോളേജിലുണ്ട്. എബിവിപി പ്രവര്‍ത്തകര്‍ പതിപ്പിച്ച പോസ്റ്ററുകളും പ്ലക്കാര്‍ഡുകളും എസ്എഫ്ഐ പ്രവര്‍ത്തകര്‍ കീറിക്കളഞ്ഞിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ കോലം കത്തിച്ചു. ഓഗസ്റ്റ് 14-ാം തീയതി വിഭജനഭീതി ദിനാചരണം നടത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.
Read More » -
അനധികൃത സ്വത്ത് സമ്പാദന കേസ്: എഡിജിപി അജിത് കുമാറിന് തിരിച്ചടി; വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് കോടതി തള്ളി
തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിന് തിരിച്ചടി. എഡിജിപിക്ക് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രത്യേക വിജിലന്‍സ് കോടതി തള്ളി. സര്‍ക്കാര്‍ നേരത്തേ അംഗീകരിച്ച റിപ്പോര്‍ട്ടാണ് കോടതി തള്ളിയത്. കേസ് ഡയറിയും അന്വേഷണ റിപ്പോര്‍ട്ടിന്റെ ഒറിജിനല്‍ പകര്‍പ്പും അന്വേഷണം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പും സാക്ഷിമൊഴികളും പരിശോധിച്ചതിനു ശേഷമാണ് കോടതിയുടെ നടപടി. വിജിലന്‍സ് ഡിവൈഎസ്പി: ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് പ്രത്യേക യൂണിറ്റാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിജിലന്‍സ് സമര്‍പ്പിച്ച ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ കോടതി ഈ മാസം 30ന് പരാതിക്കാരന്റെ മൊഴി നേരിട്ട് രേഖപ്പെടുത്തും. കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാവും ഇനി തുടര്‍നടപടികള്‍. സാക്ഷിമൊഴികളും മറ്റും കോടതി നേരിട്ടാവും രേഖപ്പെടുത്തുക. എഡിജിപിയുടെ കീഴില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയതുകൊണ്ടാണ് ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് നല്‍കിയതെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. പട്ടം സബ് രജിസ്റ്റാര്‍ ഓഫിസ് പരിധിയിലുള്ള ഭൂമി 33 ലക്ഷം രൂപയ്ക്ക്…
Read More » -
കനിവില്ലെങ്കിലും കന്നംതിരിവ് അരുത്!!! ലോട്ടറി വില്‍പനക്കാരിയുടെ 120 ടിക്കറ്റുകള്‍ മോഷ്ടിച്ചു കടന്നു; കവര്‍ന്നതില്‍ 12 എണ്ണത്തിന് 500 രൂപ വീതം സമ്മാനം
കോട്ടയം: ലോട്ടറി വില്‍പനക്കാരിയുടെ പക്കല്‍നിന്നു 120 ടിക്കറ്റുകള്‍ യുവാവ് തട്ടിയെടുത്തു. ഫലം വന്നപ്പോള്‍ തട്ടിയെടുത്തതില്‍ 12 എണ്ണത്തിന് 500 രൂപ വീതം സമ്മാനവും. കുടുംബം പുലര്‍ത്താന്‍ ലോട്ടറിക്കച്ചവടത്തിനിറങ്ങിയ കോതനല്ലൂര്‍ ചേരിചട്ടിയില്‍ രാജി രാജുവാണു മോഷണത്തിനിരയായത്. 50 രൂപ വീതം വിലയുള്ള ലോട്ടറി ടിക്കറ്റാണു മോഷണം പോയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഏറ്റുമാനൂര്‍ പേരൂര്‍ക്കവലയിലാണു സംഭവം. ലോട്ടറി വാങ്ങാനെന്ന പേരിലെത്തിയ യുവാവ് ധനലക്ഷ്മി ലോട്ടറിയുടെ ടിക്കറ്റ് തട്ടിയെടുത്ത് ഓടി; രാജി പിന്നാലെ ഓടിയെങ്കിലും ഇയാള്‍ കടന്നുകളഞ്ഞു. രാജി ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ശനിയാഴ്ച എത്താനായിരുന്നു മറുപടി. ഇന്നലെ ഫലം വന്നപ്പോള്‍, തട്ടിപ്പറിച്ചുകൊണ്ടുപോയ ടിക്കറ്റില്‍ 12 എണ്ണത്തിന് 500 രൂപ വീതം സമ്മാനം. ടിക്കറ്റിന്റെ പിന്നില്‍ കോതനല്ലൂരിലെ മാതാ ഏജന്‍സിയുടെ പേര് സീല്‍ ചെയ്തിട്ടുണ്ടെന്നു രാജി പറയുന്നു. രാജിയും ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്ത ഭര്‍ത്താവ് രാജുവും 13 വര്‍ഷമായി ലോട്ടറിക്കച്ചവടം നടത്തിയാണ് ഉപജീവനം നടത്തുന്നത്. രാജു കോതനല്ലൂരിലാണു വില്‍പന നടത്തുന്നത്. ഇവര്‍ക്ക് 3 മക്കളുണ്ട്.
Read More » -
ബെവ്‌കോയ്ക്ക് സമീപം ‘ചാക്കില്‍ കെട്ടിയ മൃതദേഹ’മെന്ന് ഫോണ്‍; പോലീസ് പരിശോധനയില്‍ പൂസായ ‘ബോഡി’ക്ക് അനക്കം; ഒടുവില്‍ ഉപദേശിച്ച് പറഞ്ഞുവിട്ടു
എറണാകുളം: പെരുമ്പാവൂര്‍ നഗരമധ്യത്തില്‍ ‘ആളെ തല്ലിക്കൊന്ന് ചാക്കില്‍ കെട്ടി തള്ളി’യെന്ന ഫോണ്‍ സന്ദേശം പോലീസിനെ വട്ടംകറക്കി. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. നഗരത്തിലെ ബെവ്കോ മദ്യവില്‍പ്പന ശാലയ്ക്കു പിന്നിലെ പാടശേഖരത്തിനുസമീപം ചാക്കില്‍ പൊതിഞ്ഞുകെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയെന്നായിരുന്നു നാട്ടുകാരില്‍ ഒരാള്‍ പോലീസിനെ ഫോണില്‍ വിളിച്ചറിയിച്ചത്. വിവരമറിഞ്ഞ് അതിഥിത്തൊഴിലാളികള്‍ തമ്പടിക്കുന്ന ബെവ്കോയ്ക്കു സമീപം പോലീസ് പാഞ്ഞെത്തി. ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ ‘മൃതദേഹത്തി’ന്റെ മുട്ടിനു കീഴെ കാലുകള്‍ മാത്രം പുറത്തുകാണാവുന്ന വിധത്തിലായിരുന്നു. ഉടന്‍ ആംബുലന്‍സും സ്ഥലത്തെത്തി. ആംബുലന്‍സില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ‘ബോഡി’ക്ക് അനക്കം! പോലീസ് അമ്പരന്നു. തല മൂടിയിരുന്ന ചാക്ക് മാറ്റി ‘ബോഡി’ മുഖം കാണിച്ചു. മദ്യപിച്ച് ലക്കുകെട്ടതോടെ സമീപത്തുനിന്നുകിട്ടിയ ചാക്കുകളെല്ലാം കൂട്ടിക്കെട്ടി വെയിലേല്‍ക്കാതെ തലവഴി മൂടി കിടന്നുറങ്ങുകയായിരുന്നു കക്ഷി. അല്ലപ്ര പ്ലൈവുഡ് ഫാക്ടറിയില്‍ തൊഴിലാളിയായ മുര്‍ഷിദാബാദ് സ്വദേശിയായ 30 വയസ്സുകാരനാണ് ചാക്കുകൊണ്ട് മേലാസകലം മൂടി പാടശേഖരത്തിനു സമീപം കിടന്ന് മയങ്ങിപ്പോയത്. പൊല്ലാപ്പായെങ്കിലും ‘കൊലപാതകമോ അജ്ഞാത ബോഡിയോ’ അല്ലെന്നുള്ള ആശ്വാസത്തില്‍ യുവാവിനെ ഉപദേശിച്ച് പറഞ്ഞുവിട്ടശേഷം…
Read More » -
ന്യൂയോര്‍ക്കില്‍ കാറപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു
കോട്ടയം: ന്യൂയോര്‍ക്കില്‍ കാറപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു. തോട്ടയ്ക്കാട് പന്തപാട്ട് (കല്ലട) ആല്‍വിന്‍ (27) ആണ് മരിച്ചത്. പി.വി.വറുഗീസിന്റെയും എലിസബത്ത് വര്‍ഗീസിന്റെയും മകനാണ്. ന്യൂയോര്‍ക്ക് റോക്ക്ലാന്‍ഡ് കൗണ്ടിയിലെ സ്റ്റോണി പോയിന്റില്‍ ആല്‍വിന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ന്യൂജേഴ്സി ഓറഞ്ച്ബര്‍ഗിലെ ക്രസ്ട്രോണ്‍ ഇലക്രോണിക്സില്‍ സിസ്റ്റം മാനേജരാണ്. സഹോദരങ്ങള്‍: ജോവിന്‍ വര്‍ഗീസ്, മെറിന്‍ ജോബിന്‍. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് വെസ്ലി ഹില്‍സ് ഹോളി ഫാമിലി സിറോ മലബാര്‍ ചര്‍ച്ചിലെ ശുശ്രൂഷയ്ക്കുശേഷം ന്യൂയോര്‍ക്ക് നാനുവെറ്റ് സെ യ്ന്റ് ആന്റണീസ് ചര്‍ച്ച് സെമിത്തേരിയില്‍.
Read More » -
എത്തിയത് അസമില്‍ നിന്ന് നാല് മാസം മുന്‍പ് വെല്‍ഡിങ് ജോലിക്കായി; പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍
ഫറോക്ക്: പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതി അന്വേഷണത്തിനൊടുവില്‍ പിടിയില്‍. ഗവ. മാപ്പിള യുപി സ്‌കൂളിനുസമീപം ഒളിച്ചിരുന്ന പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ 2.45-ഓടെ പ്രതിയെ പിടികൂടിയത്. ഫറോക്ക് ഇന്‍സ്പെക്ടര്‍ ടി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടിച്ചത്. പ്രതി രക്ഷപ്പെട്ടതായി സംശയിക്കുന്ന സ്റ്റേഷനുപുറകിലെ വഴിയിലും ഗോഡൗണിലും രാത്രിവൈകിയും പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. രാത്രി പതിനൊന്നരയോടെ എആര്‍ ക്യാമ്പില്‍നിന്നെത്തിയ കൂടുതല്‍ പൊലീസിനെ പരിശോധനയ്ക്കായി വിന്യസിച്ചിരുന്നു. അസമില്‍ നിന്ന് നാല് മാസം മുന്‍പ് വെല്‍ഡിങ് ജോലിക്കായിട്ടാണ് പ്രസന്‍ജിത്ത് എത്തിയത്. അതുകൊണ്ടുതന്നെ പ്രദേശം പ്രതിക്ക് മുന്‍പരിചയമുണ്ടാകുമെന്ന ധാരണയും പൊലീസിനുണ്ട്. സ്റ്റേഷന്പുറകിലെ ചന്തക്കടവ് റോഡിലെ ഗോഡൗണ്‍, ഒഴിഞ്ഞപറമ്പുകള്‍ എന്നിവിടങ്ങളിലും തിരച്ചില്‍ നടത്തിയിരുന്നു. വിലങ്ങുള്ളതിനാല്‍ അധികംദൂരം പോയിട്ടുണ്ടാവില്ലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. കെട്ടിടത്തിന്റെ അകത്ത് പിന്‍വശത്ത് നിന്ന് മുകളിലേക്ക് കയറാന്‍ വഴിയുണ്ട്. അതുവഴിയാണ് രക്ഷപ്പെട്ടതെന്നാണ് പൊലീസ് പറഞ്ഞത്.
Read More » -
ഒടുവില്‍ നീതി വൈകി കിട്ടി ; നാറാണമൂഴിയില്‍ അധ്യാപികയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവം; ശമ്പള കുടിശ്ശിക പകുതിയോളം അക്കൗണ്ടിലെത്തി, ബാക്കി തുക പി എഫില്‍ ലയിപ്പിക്കുമെന്ന് കുടുംബം
പത്തനംതിട്ട : വൈകി കിട്ടുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിയാണെന്നതിന്റെ ഏറ്റവം വലിയ ഉദാഹരണമാണ് നാറാണമൂഴിയില്‍ അദ്ധ്യാപികയുടെ ശമ്പളക്കുടിശ്ശിക തുക അക്കൗണ്ടിലെത്തിയത്. ഭാര്യയുടെ ശമ്പളകുടിശ്ശിക ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യചെയ്തിരുന്നു. ഭര്‍ത്താവ് ആത്മഹത്യ ചെയ്ത അധ്യാപികയുടെ ശമ്പള കുടിശ്ശിക പകുതിയോളവും തിങ്കളാഴ്ച അക്കൗണ്ടിലെത്തി. ബാക്കി തുക പി എഫില്‍ ലയിപ്പിക്കുമെന്ന് കുടുംബം പറഞ്ഞു. ശമ്പള കുടിശ്ശിക നല്‍കുന്നതില്‍ വീഴ്ച വരുത്തിയ പത്തനംതിട്ട ഡി. ഇ. ഓഫീസിലെ മൂന്നു ഉദ്യോഗസ്ഥരെയും വിദ്യാഭ്യാസ മന്ത്രി സസ്‌പെന്‍ഡ് ചെയ്തിരുന്നു. വകുപ്പ് തല അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ പിരിച്ചുവിടല്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ശമ്പള കുടിശ്ശിക ലഭിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ കയറി മടുത്താണ്, അധ്യാപികയുടെ ഭര്‍ത്താവ് ഷിജോ വി.റ്റി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചിരുന്നു. നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ 2012 ലാണ് ഷിജോയുടെ ഭാര്യ ലേഖ രവീന്ദ്രന്‍ ജോലിയില്‍ കയറുന്നത്. മുന്‍പ് ജോലി ചെയ്യുകയും പിന്നീട് രാജിവെച്ചു പോകുകയും ചെയ്ത അധ്യാപികയും ഇതേ തസ്തികയ്ക്ക് അവകാശവാദം…
Read More » -
പി വി അന്‍വര്‍ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന് പരാതി; മലപ്പുറം കെ എഫ് സിയില്‍ വിജിലന്‍സ് പരിശോധന ; 12 കോടി 2015 ല്‍ വായ്പയെടുത്തു, ഇപ്പോള്‍ തിരിച്ചടയ്ക്കാനുള്ളത് 22 കോടി രൂപയെന്ന് ആക്ഷേപം
ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പി വി അന്‍വര്‍ 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ മലപ്പുറം കെ എഫ് സി ഓഫീസില്‍ വിജിലന്‍സ് പരിശോധന. തിരുവനന്തപുരത്ത് നിന്ന് എത്തിയ വിജിലന്‍സ് സംഘം പരിശോധന പൂര്‍ത്തിയാക്കി മടങ്ങി എന്നാണ് വിവരം. കേസില്‍ നാലാം പ്രതിയാണ് അന്‍വര്‍. ഉദ്യോഗസ്ഥരുമായി ഗൂഡാലോചന നടത്തിയെന്നും ലോണ്‍ അനുവദിക്കുന്നതില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നുമാണ് അന്‍വറിനെതിരായ കേസ്. 2015 ല്‍ കെ എഫ് സിയില്‍ നിന്ന് 12 കോടി കടം വാങ്ങിയ പി വി അന്‍വര്‍ പിന്നീട് അത് തിരിച്ചടച്ചില്ലെന്നും ഇപ്പോള്‍ തിരികെ നല്‍കാനായുള്ളത് 22 കോടി രൂപയാണെന്നുമാണ് പരാതി. ഇത് കെ എഫ് സിയ്ക്ക് ഭീമമായ നഷ്ടമാണ് വരുത്തിയെന്നും പറയുന്നു. ഈ പരാതിയിന്മേ ലാണ് ഇപ്പോള്‍ വിജിലന്‍സ് പരിശോധന നടത്തുന്നത്. കെഎഫ്‌സി ചീഫ് മാനേജര്‍ അബ്ദുല്‍ മനാഫ്, ഡെപ്യൂട്ടി മാനേജര്‍ മിനി, ജൂനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ മുനീര്‍ അഹ്മദ്, പിവി അന്‍വര്‍, അന്‍വറിന്റെ അടുപ്പക്കാരന്‍ സിയാദ് എന്നിവരാണ് എന്നിവരാണ്…
Read More » -
ഒരു വീട്ടു നമ്പറില്‍ 327 വോട്ടര്‍മാര്‍, കോഴിക്കോടും വോട്ടര്‍പട്ടികയില്‍ ക്രമക്കേട്: ആളുകള്‍ ഇല്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് നൂറുകണക്കിന് വോട്ടുകള്‍ ചേര്‍ക്കപ്പെട്ടുവെന്ന് എം കെ മുനീര്‍
കോഴിക്കോട്: കരിഓയില്‍ പ്രതിഷേധത്തിലേക്കും പരസ്പരം ഓഫീസുകളിലേക്ക് നടത്തിയ മാര്‍ച്ചും ഉള്‍പ്പെടെ സിപിഎമ്മും ബിജെപിയും തമ്മിലുള്ള തെരുവ് യുദ്ധത്തിലേക്ക് വരെ മാറിയ വ്യാജവോട്ട് വിവാദം കോഴിക്കോട്ടേയ്ക്ക്. മു്‌സ്‌ളിംലീഗ് നേതാവ് എം.കെ. മുനീറാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ആളുകള്‍ ഇല്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് നൂറുകണക്കിന് വോട്ടുകള്‍ ചേര്‍ക്കപ്പെട്ടുവെന്നാണ് ആരോപണം. മാറാട് ഡിവിഷനില്‍ ഒരു വീട് നമ്പറില്‍ 327 വോട്ടാണ് ചേര്‍ത്തിരിക്കുന്നതെന്നും മുനീര്‍ പറഞ്ഞു. പ്രാഥമിക നോട്ടത്തില്‍ തന്നെ കണ്ട കാര്യമാണ് ഇതെന്നും ഇങ്ങനെ എത്ര വോട്ടുകള്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ടാകുമെന്നും മുനീര്‍ ചോദിക്കുന്നു. ഇത് കോഴിക്കോട് കോര്‍പ്പറേഷനിലെ ഒരു ഡിവിഷനിലെ ഒരു വീട് നമ്പറില്‍ മാത്രം ചേര്‍ത്ത വോട്ടാണ്. എവിടൊക്കെ എങ്ങിനെ യൊക്കെ വോട്ട് ചേര്‍ത്തെന്ന് വ്യക്തമല്ലെന്നും തെരഞ്ഞെടുപ്പ് സംവിധാന ത്തിനോടുള്ള ജനത്തിന്റെ വിശ്വാസം തന്നെ നഷ്ടപ്പെടുത്തുന്ന കാര്യമാണ് ഇതെന്നും പറഞ്ഞു. മഹാരാഷ്ട്രയിലും കര്‍ണാടകയിലും വോട്ടുമോഷണം കണ്ടെത്തിയതിന് പിന്നാലെയാണ് കേരളത്തിലും വ്യാജവോട്ട് വിവാദം ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ജനാധിപത്യ സംവിധാന ത്തെ തകര്‍ക്കുന്ന കാര്യങ്ങളാണ് ഇതെന്നും ഗൗരവമായി തെരഞ്ഞെടുപ്പ്…
Read More »