മുന്‍ എംപി എ സമ്പത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥലത്ത് തന്നെ സഹോദരനും രാഷ്ട്രീയ ജീവിതം ആരംഭിച്ചു ; പക്ഷേ മത്സരിക്കുന്നത് ബിജെപിയക്ക് വേണ്ടി ; തൈക്കാട് വാര്‍ഡില്‍ എ കസ്തൂരി സ്ഥാനാര്‍ത്ഥി ; തോല്‍ക്കുമെന്ന് ജേഷ്ഠന്റെ അനുഗ്രഹം

തിരുവനന്തപുരം: തൈക്കാട് വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥി സിപിഐഎം നേതാവും മുന്‍ എംപിയും ആയ എ സമ്പത്തിന്റെ സഹോദരന്‍. ബിജെപി ഇതുവരെ ജയിച്ച മണ്ഡലമല്ലെങ്കിലും ശുഭാപ്തി വിശ്വാസത്തോടെയാണ് എ കസ്തൂരി മത്സരിക്കാനെത്തുന്നത്.
തൈക്കാട് വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയാകുന്ന കാര്യം സഹോദരനുമായി സംസാരിച്ചുവെന്നും കസ്തൂരി പറഞ്ഞു. ഇ്ഷ്ടമുള്ളത് ചെയ്യാനും എന്നാല്‍ ഒരു കാരണവശാലും ബിജെപി സ്ഥാനാര്‍ഥിയായി ജയിക്കില്ല എന്ന് സഹോദരന്‍ പറഞ്ഞുവെന്നും കസ്തൂരി വ്യക്തമാക്കി. പരിവാര്‍ സംഘടനങ്ങളുമായി താന്‍ അടുത്ത് പ്രവര്‍ത്തിക്കുന്നത് കുടുംബത്തിനുള്ളില്‍ ചര്‍ച്ചയാണെന്നും പറഞ്ഞു.
മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും നാടിന്റെ പുരോഗതിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ പറ്റുന്ന അവസരമാണെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൈക്കാടുള്ള ജനങ്ങള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞാല്‍ മനസിലാകും. നാടിന്റെ ദുരവസ്ഥ അവിടെയുള്ള ജനങ്ങള്‍ക്ക് അറിയാം. ജയിക്കുമെന്ന് വിശ്വാസമുണ്ട് അദ്ദേഹം പറഞ്ഞു.
തൈക്കാട് വാര്‍ഡില്‍ നിന്നാണ് അദ്ദേഹത്തിന്റെ പൊതുജീവിതം ആരംഭിക്കുന്നത്. കമ്യൂണി സ്റ്റ് പാര്‍ട്ടിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹത്തിനൊ രിക്കലും പാര്‍ ട്ടിക്കെതിരായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. നീ ജയിക്കുമെന്ന് എനിക്ക് യാതൊരു പ്രതീക്ഷ യു മില്ലെന്നാണ് പറഞ്ഞത്. നീ നിന്റെ തീരുമാനമെടുക്കൂ എന്നും പറഞ്ഞു അദ്ദേഹം വ്യക്ത മാക്കി.






