Kerala
-
ഏഴാമന്‍ സെനുരാന്‍ ദക്ഷിണാഫ്രിക്കയുടെ എമ്പുരാന്‍; ഇന്ത്യന്‍ വംശജന്റെ വിജയഗാഥ; നാഗപട്ടണത്തുണ്ട് സെനുരാന്റെ ബന്ധുക്കള്‍; കൂട്ടുകാരുടെ പ്രിയപ്പെട്ട സണ്ണി
ഗുവാഹത്തി : തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് ടിവിയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരം കണ്ടുകൊണ്ടിരുന്ന ആ വീട്ടുകാര്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ദിനത്തിലെ ബാറ്റിംഗ് അടിച്ചുകയറുമ്പോള്‍ ആര്‍പ്പുവിളിച്ചു, കയ്യടിച്ചു. ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചുപരത്തുന്നത് കാണുമ്പോള്‍ ഇവരെന്തിന് കയ്യടിക്കുന്നു, ആര്‍പ്പുവിളിക്കുന്നു എന്ന് തൊട്ടപ്പുറത്തെ വീട്ടുകാര്‍ സംശയിച്ചു. അതിനുള്ള ഉത്തരം അപ്പോള്‍ ബാറ്റിംഗ് ക്രീസില്‍ ആടിത്തിമര്‍ത്ത് പൂണ്ടുവിളയാടുകയായിരുന്നു – സെനുരാന്‍ മുത്തുസ്വാമി. അഥവാ ദക്ഷിണാഫ്രിക്കയുടെ എമ്പുരാന്‍. ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ തണ്ടെല്ലുറപ്പോടെ നിവര്‍ന്നുനില്‍ക്കാന്‍ കഴിയുന്ന സ്‌കോര്‍ സമ്മാനിച്ചാണ് ഇന്ത്യന്‍ വംശജനായ സെനുരാന്‍ മുത്തുസ്വാമി ക്രീസ് വിട്ടത്. 1994ല്‍ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ ഇന്ത്യന്‍ വംശജരായ മുത്തുസാമിയുടെയും വാണിയുടെയും മകനായാണ് സെനുരാന്‍ ജനിച്ചത്. തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് മുത്തുസാമിയുടെ മാതാപിതാക്കളുടെ ബന്ധുക്കള്‍ ഇപ്പോഴുമുണ്ട്. അവരുമായി ഇപ്പോഴും കുടുംബം അടുത്ത ബന്ധം പുലര്‍ത്തുന്നു. ടിവിയില്‍ തങ്ങളുടെ മുത്തുസ്വാമിയെന്ന മുത്തുഅണ്ണന്റെ മകന്‍ അടിച്ചു കളിക്കുന്നത് കാണുമ്പോള്‍ അവരെങ്ങിനെ ആര്‍പ്പുവിളിക്കാതിരിക്കും, എങ്ങിനെ കയ്യടിക്കാതിരിക്കും. ഇന്ത്യന്‍ വംശജനെങ്കിലും രണ്ടാം ദിനത്തില്‍ ഇന്ത്യയെ മൂലക്കിരുത്തിയതും ഈ ഇന്ത്യന്‍…
Read More » -
ബൈജൂസിന് കനത്ത തിരിച്ചടി; 8,900 കോടി രൂപ ഉടന്‍ നല്‍കണമെന്ന് അമേരിക്കന്‍ കോടതി; കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പ് ശ്രമങ്ങളും ഇനി നടക്കില്ല; വായ്പ ലഭിച്ച പണം അനധികൃതമായി രാജ്യത്തിനു പുറത്തേക്കു കടത്തിയെന്നും കണ്ടെത്തല്‍
ന്യൂയോര്‍ക്ക്: ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന് അമേരിക്കന്‍ കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. കമ്പനിയുടെ അമേരിക്കന്‍ ഉപസ്ഥാപനമായ ബി.വൈ.ജെ.യു.എസ്. ആല്‍ഫ 107 കോടി ഡോളര്‍ ഗ്ലാസ് ട്രസ്റ്റിനുനല്‍കാന്‍ ബാധ്യസ്ഥമാണെന്ന് യുഎസ് കോടതി ഉത്തരവിട്ടു. ഗ്ലാസ് ട്രസ്റ്റ് കമ്പനി നല്‍കിയ ഹര്‍ജിയിലാണ് വിധി. കോടതിയില്‍ ഹാജരാകാനും രേഖകള്‍ സമര്‍പ്പിക്കാനും പല തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ആല്‍ഫ വഴങ്ങിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഡെലാവേര്‍ ബാങ്ക്‌റപ്റ്റ്‌സി കോടതി സ്വമേധയാ ഉത്തരവിറക്കിയത്. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന് യുഎസ് ആസ്ഥാനമായുള്ള വായ്പാ സ്ഥാപനങ്ങള്‍ ഏകദേശം 100 കോടി ഡോളര്‍ വായ്പ നല്‍കിയിരുന്നു. എന്നാല്‍, ബൈജൂസ് ഈ വായ്പയുടെ നിബന്ധനകള്‍ ലംഘിച്ചു എന്നും, 53.3 കോടി ഡോളര്‍ അനധികൃതമായി അമേരിക്കയ്ക്ക് പുറത്തേക്ക് കടത്തി എന്നും കാണിച്ച് വായ്പാദാതാക്കളില്‍ ഒരാളായ ഗ്ലാസ് ട്രസ്റ്റ് ഡെലാവേര്‍ കോടതിയെ സമീപിച്ചു. ഗ്ലാസ് ട്രസ്റ്റിന് അനുകൂലമായ ഒരു ഉത്തരവ് കോടതി ആദ്യം നല്‍കിയിരുന്നു. എന്നാല്‍,…
Read More » -
രാഗം തിയേറ്റര്‍ നടത്തിപ്പുകാരനെ കൊല്ലാന്‍ ശ്രമിച്ചതിനു പിന്നിലെ ക്വട്ടേഷന്‍ പ്രവാസി വ്യവസായിയുടേത്; അക്രമികള്‍ എത്തിയത് വിശ്വസ്തരുടെ കാറില്‍; സാമ്പത്തിക ഇടപാട് വഷളായി; ആദ്യം ഡ്രൈവറെ വെട്ടി, പിന്നാലെ സുനിലിനെയും; വിവരങ്ങള്‍ പുറത്ത്
തൃശൂര്‍: തൃശൂരിലെ രാഗം തിയറ്ററിന്റെ നടത്തിപ്പുകാരന്‍ സുനിലിനെ കൊല്ലാന്‍ ശ്രമിച്ചതിനു പിന്നിലെ ക്വട്ടേഷന്‍ പ്രവാസി വ്യവസായിയുടേതെന്ന് സൂചന. കാരണം, പ്രവാസി വ്യവസായിയുടെ തൃശൂരിലെ വിശ്വസ്തരുടെ കാറിലാണ് ഗുണ്ടാസംഘം വന്നത്. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ക്വട്ടേഷനു കാരണം. രാഗം തിയറ്ററിന്റെ നടത്തിപ്പുകാരന്‍ സുനിലിനെ വധിക്കാനായിരുന്നു ശ്രമം. കാറിലെ ഡ്രൈവറെ ആദ്യം വെട്ടി. പിന്നാലെ, സുനിലിനേയും. ഇരുവര്‍ക്കും ഗുരുതരമായ പരുക്കേറ്റു. വന്നത് ഗുണ്ടാസംഘമാണെന്ന് ഉറപ്പായിരുന്നു. കാരണം, സുനിലന് നേരിട്ട് പരിചയമില്ലാത്തവരായിരുന്നു അക്രമം. അപ്പോള്‍ പിന്നെ, ആര് നല്‍കിയ ക്വട്ടേഷന്‍ എന്നതായിരുന്നു ചോദ്യം. ഗുണ്ടകള്‍ വന്ന കാര്‍ പ്രവാസി വ്യവസായിയുടെ തൃശൂരിലെ വിശ്വസ്തരുടേതാണ്. ഒരു വര്‍ഷം മുമ്പ് സുനിലെ ആക്രമിച്ച കേസിലും ഈ വിശ്വസ്തരില്‍ ഒരാള്‍ പ്രതിയായിരുന്നു. കൂട്ടുപ്രതി, പ്രവാസി വ്യവസായിയും. സുനിലും ഈ വ്യവസായിയും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇതേചൊല്ലി, തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ പ്രത്യാഘാതമാകാം ക്വട്ടേഷനെന്ന് സംശയിക്കുന്നു. അക്രമികളായി വന്ന ഗുണ്ടകളെ പിടികൂടാന്‍ പൊലീസിന്റെ ശ്രമം തുടരുന്നു. പ്രവാസികളായ രണ്ടു വ്യവസായികള്‍…
Read More » -
ഇതാ വയനാട് ടൗണ്‍ഷിപ്പ്: വിമര്‍ശകരുടെ വായടപ്പിച്ച് എല്‍സ്റ്റണ്‍ എസ്‌റ്റേറ്റിലെ നിര്‍മാണ പുരോഗതി പുറത്തുവിട്ട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി; 24 മണിക്കൂറും വിശ്രമമില്ലാത്ത ജോലി; സ്ഥലം കണ്ടെത്താന്‍ പോലും കഴിയാതെ കോണ്‍ഗ്രസിന്റെ 30 വീടുകള്‍ ഇപ്പോഴും ത്രിശങ്കുവില്‍
തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി രണ്ടു ടൗണ്‍ഷിപ്പുകളിലായി നിര്‍മിക്കുന്ന വീടുകളുടെ നിര്‍മാണ പുരോഗതി പുറത്തുവിട്ട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലാണ് ഇതുവരെയുള്ള നിര്‍മാണത്തിന്റെ പുരോഗതി വ്യക്തമാക്കുന്നത്. വയനാട് കോണ്‍ഗ്രസ് എംപിയുടെ നൂറുവീടുകള്‍ ഉള്‍പ്പെടെ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ അതിവേഗം മുന്നോട്ടു പോകുന്നത് എന്നതാണ് പ്രത്യേകത. കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് 30 വീടുകള്‍ നല്‍കുമെന്നു വ്യക്തമാക്കിയിരുന്നെങ്കിലും ഇതുവരെ വീടുകള്‍ക്കായി സ്ഥലം കണ്ടെത്താന്‍ പോലും കഴിഞ്ഞിട്ടില്ല. സാങ്കേതിക പ്രശ്‌നം കൊണ്ടാണ് വീടു നിര്‍മിക്കാത്തതെന്നു യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പറഞ്ഞു. ഇതിനു പിന്നാലെ അബിന്‍ വര്‍ക്കിയും ഒരു അഭിമുഖത്തില്‍ സര്‍ക്കാരിനെ പഴിച്ചാണു രംഗത്തുവന്നത്. എന്നാല്‍, സര്‍ക്കാര്‍ പണം കൊടുത്താണു ഭൂമി വാങ്ങിയത്. സമാനമായ രീതിയില്‍ സ്ഥലം കണ്ടെത്താന്‍ കോണ്‍ഗ്രസ് വിചാരിച്ചാല്‍ കഴിയുമായിരുന്നു. മുസ്ലിം ലീഗ് അടക്കമുള്ള മറ്റു സംഘടനകളും കത്തോലിക്കാ സഭയും വ്യാപാരി വ്യവസായികളും അടക്കമുള്ളവര്‍ വീടുകള്‍ പൂര്‍ത്തിയാക്കുകയാണ്. ചിലര്‍ വീടുകളുടെ താക്കോലും കൈമാറിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്…
Read More » -
കെഎഫ്‌സി വായ്പത്തട്ടിപ്പ്: പി.വി. അന്‍വറിനു കുരുക്കു മുറുകുന്നു; മറ്റു വരുമാനമില്ലാതെ അഞ്ചു വര്‍ഷത്തിനിടെ 50 കോടിയുടെ ആസ്തി വര്‍ധന; ഇഡിക്കു മുന്നില്‍ മറുപടിയില്ല; ഡ്രൈവറിന്റെ പേരിലടക്കം ദുരൂഹ സാമ്പത്തിക ഇടപാടുകള്‍; പിവിആര്‍ മെട്രോ വില്ലേജില്‍ വന്‍ നിര്‍മിതികള്‍
മലപ്പുറം: കെഎഫ്‌സി വായ്പത്തട്ടിപ്പില്‍ ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ എംഎല്‍എ പി.വി. അന്‍വറിന് കുരുക്ക് മുറുകുന്നു. കെഎഫ്‌സി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തരപ്പെടുത്തിയ വായ്പ ദുരുപയോഗം നടത്തിയതായി ഇഡി റെയ്ഡില്‍ കണ്ടെത്തി. അഞ്ച് വര്‍ഷത്തിനിടെ അന്‍വറിന്റെ ആസ്തിയില്‍ അന്‍പത് കോടി രൂപയുടെ വര്‍ധനയുണ്ടായതായും ഇഡി കണ്ടെത്തി. അന്‍വറിന്റെ വീട്ടിലടക്കം ആറിടങ്ങളില്‍ വെള്ളിയാഴ്ച നടത്തിയ റെയ്ഡിലാണ് ഇഡിക്ക് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. അന്‍വറിന്റെ ഡ്രൈവറിന്റെയും ബന്ധുക്കളുടെയും പേരുകളില്‍ തുടങ്ങിയ ബെനാമി സ്ഥാപനങ്ങള്‍ക്കാണ് കെഎഫ്‌സിയില്‍ നിന്ന് പന്ത്രണ്ട് കോടി രൂപ വായ്പ അനുവദിച്ചത്. ഒരേ വസ്തുതന്നെ പണയംവെച്ചാണ് വിവിധ ഘട്ടങ്ങളിലായി ലോണ്‍ അനുവദിച്ചത്. കെഎഫ്‌സിയില്‍ നിന്നെടുത്ത വായ്പകള്‍ പിവിആര്‍ ടൗണ്‍ഷിപ് പദ്ധതിക്കായാണ് ഉപയോഗിച്ചതെന്ന് അന്‍വര്‍ ചോദ്യം ചെയ്യലില്‍ ഇഡിയോട് സമ്മതിച്ചു. 2016ല്‍ 14 കോടി രൂപയായിരുന്നു അന്‍വറിന്റെ ആസ്തി. എന്നാല്‍ 2021ല്‍ ആസ്തി 64 കോടിയിലേക്ക് ഉയര്‍ന്നു. 2015 മുതല്‍ 2020 വരെ മറ്റു വരുമാനമില്ലെന്ന് അന്‍വര്‍ വെളിപ്പെടുത്തിയതിന് വിരുദ്ധമാണ് ഈ കണക്ക്. ഈ…
Read More » -
പുതിയ തൊഴില്‍ കോഡ് നടപ്പാക്കുമ്പോഴും കേരളം തൊഴിലാളി വിരുദ്ധ നിലപാട് കൈക്കൊള്ളില്ല; ട്രേഡ് യൂണിയന്‍ അവകാശങ്ങളില്‍ വെള്ളം ചേര്‍ക്കില്ലെന്നും ശിവന്‍കുട്ടി
തിരുവനന്തപുരം: കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന തൊഴിൽ കോഡ് പരിഷ്കരണങ്ങൾ സംസ്ഥാന സർക്കാർ സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. പുതിയ കോഡുകൾ നടപ്പിലാക്കുമ്പോൾ, കേരളം ഒരു കാരണവശാലും തൊഴിലാളി വിരുദ്ധമായ നിലപാടുകൾ കൈക്കൊള്ളില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. നമ്മുടെ സംസ്ഥാനത്തിന്റെ തനതായ തൊഴിൽ ബന്ധങ്ങളെയും, ട്രേഡ് യൂണിയൻ അവകാശങ്ങളെയും ദുർബലപ്പെടുത്തുന്ന യാതൊരു നീക്കങ്ങളെയും സംസ്ഥാന സർക്കാർ അനുവദിക്കില്ല. തൊഴിൽ നിയമങ്ങളുടെ ലളിതവൽക്കരണം വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കണം. എന്നാൽ, ഇതിന്റെ ഫലം തൊഴിലാളികളുടെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലായിരിക്കണം. മെച്ചപ്പെട്ട വേതനം, ആരോഗ്യ സുരക്ഷ, സാമൂഹിക സുരക്ഷാ കവറേജ്, മാന്യമായ തൊഴിൽ സാഹചര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനാണ് കേരളം പ്രാമുഖ്യം നൽകുക. കേന്ദ്ര കോഡുകൾക്ക് അനുസൃതമായി സംസ്ഥാന ചട്ടങ്ങൾ രൂപീകരിക്കുന്ന കാര്യം സംസ്ഥാനത്തെ എല്ലാ പ്രമുഖ ട്രേഡ് യൂണിയനുകൾ, വ്യവസായ മേഖല പ്രതിനിധികൾ എന്നിവരുമായി ചർച്ച ചെയ്യും. നിലവിലുള്ളതോ പുതിയതോ ആയ ഒരു വ്യവസ്ഥയും കേരളത്തിലെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയെയും തൊഴിൽപരമായ അവകാശങ്ങളെയും പ്രതികൂലമായി…
Read More » -
തൃപ്പൂണിത്തുറ അമ്പലം വാര്‍ഡില്‍ ആകെ കണ്‍ഫ്യൂഷന്‍ ; എല്‍ഡിഎഫിനും ബിജെപിയ്ക്കും സ്ഥാനാര്‍ത്ഥികള്‍ ‘രാധികാവര്‍മ്മ’ ; സിറ്റിംഗ് കൗണ്‍സിലര്‍ക്ക് എതിരേ എല്‍ഡിഎഫ് നിര്‍ത്തിയതും അതേ പേരുകാരിയെ
തൃപ്പൂണിത്തുറ: തദ്ദേശസ്വയം ഭരണതെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റിയിലെ അമ്പലം വാര്‍ഡ് വോട്ടര്‍മാരെ ഇത്തവണ സ്ഥാനാര്‍ത്ഥികള്‍ ആകെ കണ്‍ഫ്യൂഷന്‍ അടിപ്പി ക്കും. ബിജെപിയുടെ സിറ്റിംഗ് കൗണ്‍സിലര്‍ കെ രാധിക വര്‍മ്മയ്ക്ക് എതിരേ എല്‍ഡിഎഫ് ഇറക്കിയിരിക്കുന്നതും ‘രാധികാ വര്‍മ്മ’ യെ തന്നെ. ഒരേ പേരുകാരായ സ്ഥാനാര്‍ത്ഥിക ളാണെന്നതാണ് ഇവിടെ കൗതുകം. അമ്പലം വാര്‍ഡില്‍ നിന്നും മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയുടെയും സിപിഐഎം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെയും പേരുകള്‍ രാധിക വര്‍മ്മ എന്നാണ്. ഇരുവരും ബന്ധുക്കള്‍ കൂടിയാണ്. രണ്ട് തവണ സിറ്റിംഗ് കൗണ്‍സിലറാണ് ഇതിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ രാധിക വര്‍മ്മ. കെ രാധിക വര്‍മ്മ 2015, 2020 വര്‍ഷങ്ങളില്‍ അമ്പലം വാര്‍ഡില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവില്‍ ബിജെപിയുടെ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. കെ രാധിക വര്‍മ്മയുടെ പിതാവും തൃപ്പൂണിത്തുറയുടെ ചരിത്രത്തില്‍ പ്രസിദ്ധനാണ്. അഭി പ്രായ ഭിന്നതയെ തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ച ക്യാപ്റ്റന്‍ കേരള വര്‍മ്മയുടെ മകളാണ് കെ. രാധികാവര്‍മ്മ. കമ്മ്യൂണിസ്റ്റ് ബന്ധം ആരോപിച്ച്…
Read More » -
കണ്ണൂരില്‍ കണ്ണപുരത്ത് പിന്നെയും വോട്ടെടുപ്പിന് മുമ്പ് ഇടതുസ്ഥാനാര്‍ത്ഥികള്‍ക്ക് ജയം ; ഒരിടത്ത് യുഡിഎഫ് എതിരാളി പത്രിക പിന്‍വലിച്ചു, മറ്റൊരിടത്ത് സൂഷ്മപരിശോധനയില്‍ തള്ളി ; മൂന്നാം വാര്‍ഡിലും പത്താം വാര്‍ഡിലും ജയം
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് മുമ്പേ തന്നെ എല്‍ഡിഎഫിന് കണ്ണൂരിലെ കണ്ണപുരം വാര്‍ഡില്‍ രണ്ടു സീറ്റുകളില്‍ കൂടി വിജയം. യുഡിഎഫ് സ്ഥാനര്‍ത്ഥികള്‍ പത്രിക വിന്‍വലിച്ചതോടെ കണ്ണൂര്‍ കണ്ണപുരത്ത് മൂന്നാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജിന കെ വിയും കണ്ണപുരം പത്താം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രേമ സുരേന്ദ്രനുമാണ് വിജയം. സജിന കെവിയുടെ എതിരാളിയായ യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിക്കുകയായിരുന്നു. പത്താം വാര്‍ഡില്‍ പ്രേമ സുരേന്ദ്രന്റെ എതിരാളി യുഡിഎഫിന്റെ എന്‍ എ ഗ്രേസിയായിരുന്നു. ഇവരുടെ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയതോടെ എല്‍ഡിഎഫിന്റെ പ്രേമയ്ക്ക് എതിര്‍ സ്ഥാനാര്‍ത്ഥി ഇല്ലാതാകുകയും വിജയം ഉറപ്പിക്കുകയുമായിരുന്നു. നേരത്തേ കണ്ണപുരം വാര്‍ഡില്‍ എല്‍ഡിഎഫിന്റെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ എതിര്‍ സ്ഥാനാര്‍ത്ഥികളില്ലാതതിനെ തുടര്‍ന്ന് വിജയിച്ചിരുന്നു. കണ്ണപുരം പതിമൂന്നാം വാര്‍ഡിലെ രതി പി, പതിനാലാം വാര്‍ഡിലെ രേഷ്മ പി വി എന്നിവരായിരുന്നു വിജയിച്ചത്. ഇതോടെ കണ്ണപുരത്തെ നാല് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിര്‍ സ്ഥാനാര്‍ത്ഥികളില്ലാതെ വിജയിച്ചു.
Read More »

