കണ്ണൂരില്‍ കണ്ണപുരത്ത് പിന്നെയും വോട്ടെടുപ്പിന് മുമ്പ് ഇടതുസ്ഥാനാര്‍ത്ഥികള്‍ക്ക് ജയം ; ഒരിടത്ത് യുഡിഎഫ് എതിരാളി പത്രിക പിന്‍വലിച്ചു, മറ്റൊരിടത്ത് സൂഷ്മപരിശോധനയില്‍ തള്ളി ; മൂന്നാം വാര്‍ഡിലും പത്താം വാര്‍ഡിലും ജയം

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് മുമ്പേ തന്നെ എല്‍ഡിഎഫിന് കണ്ണൂരിലെ കണ്ണപുരം വാര്‍ഡില്‍ രണ്ടു സീറ്റുകളില്‍ കൂടി വിജയം. യുഡിഎഫ് സ്ഥാനര്‍ത്ഥികള്‍ പത്രിക വിന്‍വലിച്ചതോടെ കണ്ണൂര്‍ കണ്ണപുരത്ത് മൂന്നാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജിന കെ വിയും കണ്ണപുരം പത്താം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രേമ സുരേന്ദ്രനുമാണ് വിജയം.
സജിന കെവിയുടെ എതിരാളിയായ യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിക്കുകയായിരുന്നു. പത്താം വാര്‍ഡില്‍ പ്രേമ സുരേന്ദ്രന്റെ എതിരാളി യുഡിഎഫിന്റെ എന്‍ എ ഗ്രേസിയായിരുന്നു. ഇവരുടെ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയതോടെ എല്‍ഡിഎഫിന്റെ പ്രേമയ്ക്ക് എതിര്‍ സ്ഥാനാര്‍ത്ഥി ഇല്ലാതാകുകയും വിജയം ഉറപ്പിക്കുകയുമായിരുന്നു.
നേരത്തേ കണ്ണപുരം വാര്‍ഡില്‍ എല്‍ഡിഎഫിന്റെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ എതിര്‍ സ്ഥാനാര്‍ത്ഥികളില്ലാതതിനെ തുടര്‍ന്ന് വിജയിച്ചിരുന്നു. കണ്ണപുരം പതിമൂന്നാം വാര്‍ഡിലെ രതി പി, പതിനാലാം വാര്‍ഡിലെ രേഷ്മ പി വി എന്നിവരായിരുന്നു വിജയിച്ചത്. ഇതോടെ കണ്ണപുരത്തെ നാല് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിര്‍ സ്ഥാനാര്‍ത്ഥികളില്ലാതെ വിജയിച്ചു.






