തൃപ്പൂണിത്തുറ അമ്പലം വാര്‍ഡില്‍ ആകെ കണ്‍ഫ്യൂഷന്‍ ; എല്‍ഡിഎഫിനും ബിജെപിയ്ക്കും സ്ഥാനാര്‍ത്ഥികള്‍ ‘രാധികാവര്‍മ്മ’ ; സിറ്റിംഗ് കൗണ്‍സിലര്‍ക്ക് എതിരേ എല്‍ഡിഎഫ് നിര്‍ത്തിയതും അതേ പേരുകാരിയെ

തൃപ്പൂണിത്തുറ: തദ്ദേശസ്വയം ഭരണതെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റിയിലെ അമ്പലം വാര്‍ഡ് വോട്ടര്‍മാരെ ഇത്തവണ സ്ഥാനാര്‍ത്ഥികള്‍ ആകെ കണ്‍ഫ്യൂഷന്‍ അടിപ്പി ക്കും. ബിജെപിയുടെ സിറ്റിംഗ് കൗണ്‍സിലര്‍ കെ രാധിക വര്‍മ്മയ്ക്ക് എതിരേ എല്‍ഡിഎഫ് ഇറക്കിയിരിക്കുന്നതും ‘രാധികാ വര്‍മ്മ’ യെ തന്നെ. ഒരേ പേരുകാരായ സ്ഥാനാര്‍ത്ഥിക ളാണെന്നതാണ് ഇവിടെ കൗതുകം.
അമ്പലം വാര്‍ഡില്‍ നിന്നും മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയുടെയും സിപിഐഎം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെയും പേരുകള്‍ രാധിക വര്‍മ്മ എന്നാണ്. ഇരുവരും ബന്ധുക്കള്‍ കൂടിയാണ്. രണ്ട് തവണ സിറ്റിംഗ് കൗണ്‍സിലറാണ് ഇതിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ രാധിക വര്‍മ്മ. കെ രാധിക വര്‍മ്മ 2015, 2020 വര്‍ഷങ്ങളില്‍ അമ്പലം വാര്‍ഡില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവില്‍ ബിജെപിയുടെ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്.
കെ രാധിക വര്‍മ്മയുടെ പിതാവും തൃപ്പൂണിത്തുറയുടെ ചരിത്രത്തില്‍ പ്രസിദ്ധനാണ്. അഭി പ്രായ ഭിന്നതയെ തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ച ക്യാപ്റ്റന്‍ കേരള വര്‍മ്മയുടെ മകളാണ് കെ. രാധികാവര്‍മ്മ. കമ്മ്യൂണിസ്റ്റ് ബന്ധം ആരോപിച്ച് ബ്രിട്ടീഷ് സൈന്യത്തില്‍ നിന്നും പുറത്താക്കിയ ഉദ്യോഗസ്ഥന്‍ കൂടിയാണ് ക്യാപ്റ്റന്‍ കേരള വര്‍മ്മ.
സ്വതന്ത്രസ്ഥാനാര്‍ത്ഥിയായാണ് സിപിഐഎം രാധിക വര്‍മ്മയെ ഇവിടെ രംഗത്തിറക്കിയിരി ക്കുന്നത്. 2017ല്‍ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായുള്ള നാരീ ശക്തി പുരസ്‌കാരം അന്ന ത്തെ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയില്‍ നിന്നും ഏറ്റുവാങ്ങിയിട്ടുള്ളയാളാണ് രാധി ക വര്‍മ്മ. തൃപ്പൂണിത്തുറയിലെ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ റ്റി രാമവര്‍മ്മയുടെ മകളാണ് കഥകളി കലാകാരി കൂടിയായ രാധിക വര്‍മ്മ. അതേസമയം ദേവപ്രിയയാണ് ഇവി ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.






