Kerala

    • രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസിന്റെ ക്യാന്‍സര്‍; രണ്ട് സ്ത്രീകളുടെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് സമീപിച്ചിരുന്നു

      മലപ്പുറം: കേരളത്തിലെ കോണ്‍ഗ്രസിനുണ്ടായ ക്യാന്‍സര്‍ ആണ് രാഹുല്‍ മാങ്കൂട്ടത്തിലിനെന്ന് പിവി അന്‍വര്‍. ക്യാന്‍സര്‍ വന്നാല്‍ ശരീരത്തിന്റെ ആ ഭാഗം മുറിച്ചു കളയുമെന്നും വിഡി സതീശന്‍ പരസ്യമായി രാഹുലിന്റെ രാജി ആവശ്യപ്പെടണമെന്നും പിവി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രതികരിക്കാത്തതുകൊണ്ട് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നേരിടേണ്ടിവന്നു. ഇതൊരു രാഷ്ട്രീയ വിഷയമല്ല. കൃത്യമായ മറുപടി രാഹുലിന് മാത്രമേ പറയാനാകൂ. ടെലിഫോണ്‍ സംഭാഷണം രാഹുല്‍ നിഷേധിച്ചിട്ടില്ല. അതിനാല്‍ ആരോപണങ്ങളില്‍ വസ്തുത ഉണ്ടെന്നാണ് അര്‍ത്ഥം. കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ ഉണര്‍ന്ന് ചിന്തിക്കണം. രാഹുലിന്റെ രാജി കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടണം. ഇനി ഉപതെരെഞ്ഞെടുപ്പ് വന്നാലും കോണ്‍ഗ്രസ് ജയിക്കും. വോട്ട് ചോരി ഏറ്റെടുക്കേണ്ട കാലത്ത് ഇവിടെ ഡേര്‍ട്ടി പൊളിറ്റിക്‌സ് ആണ് നടക്കുന്നത്. വിഡി സതീശന്‍ രാജി വേണം എന്ന നിലപാടെടുത്തുവെങ്കില്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ ബോധ്യപ്പെട്ടുവെന്നാണ് അര്‍ത്ഥം. രാഹുലിനെതിരെ രണ്ട് സ്ത്രീകളുടെ പരാതിയുമായി ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് തന്നെ സമീപിച്ചിരുന്നുവെന്നും പിവി അന്‍വര്‍ വെളിപ്പെടുത്തി. സഹായിക്കാമോ…

      Read More »
    • തൃശൂരില്‍ സ്വയം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുന്നു; സന്ദീപ് വാരിയര്‍ക്കെതിരെ ഡിസിസിയില്‍ വിമര്‍ശനം

      തൃശൂര്‍: കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാരിയര്‍ക്കെതിരെ ഡിസിസി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. സന്ദീപ് വാരിയര്‍ തൃശൂരില്‍ സ്വയം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുകയാണെന്നും ഇതിനാണ് ബിജെപി നേതാവ് കെ.സുരേന്ദ്രനെ ഇവിടെ മത്സരിക്കാന്‍ വെല്ലുവിളിച്ചതെന്നും ഈ പ്രവണത അംഗീകരിക്കാന്‍ കഴിയില്ലെന്നും പല നേതാക്കന്മാരും വിമര്‍ശനമുന്നയിച്ചു. തൃശൂരിലെ പരിപാടികളില്‍ ഇനി പങ്കെടുപ്പിക്കരുതെന്നും ആവശ്യമുയര്‍ന്നു. ഇന്നലെ ഡിസിസിയില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന പ്രധാന നേതാക്കളുടെ യോഗത്തിലായിരുന്നു വിമര്‍ശനം. തനിക്കെതിരെ പരസ്യപ്രസ്താവന നടത്തിയതിന് കെപിസിസി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളിയെ ബഹിഷ്‌ക്കരിക്കണമെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു. എന്നാല്‍, കോണ്‍ഗ്രസ് ഭരണഘടനപ്രകാരം കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയ ആളെ ബഹിഷ്‌കരിക്കാന്‍ കഴിയുമോ എന്ന ചോദ്യം ഉയര്‍ന്നതോടെ വിഷയത്തില്‍ ഇന്ന് തീരുമാനം അറിയിക്കാമെന്ന് ജില്ലയുടെ ചുമതലയുള്ള രാഷ്ട്രീയകാര്യസമിതി അംഗം ടി.സിദ്ദീഖ് എംഎല്‍എ അറിയിച്ചു. സുന്ദരന്‍ കുന്നത്തുള്ളി നടത്തിയതിന് സമാനമായ പ്രസംഗമാണ് എം.ഒ.ജോണ്‍ അനുസ്മരണത്തില്‍ കെ.മുരളീധരന്‍ നടത്തിയതെന്നും അതിനെതിരെ ആര് നടപടിയെടുക്കുമെന്നും…

      Read More »
    • രാജിവെച്ചേ തീരൂ… രാഹുലിനെതിരേ നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തലയും

      തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തല. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെച്ചേ തീരൂ എന്ന് ചെന്നിത്തല നിലപാടെടുത്തു. ഇനിയും ഇങ്ങനെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും എത്രയും വേഗം രാഹുലിനെ രാജിവെപ്പിക്കണമെന്നും കെപിസിസി അധ്യക്ഷനെയും എഐസിസി നേതൃത്വത്തെയും രമേശ് ചെന്നിത്തല നിലപാട് അറിയിച്ചു. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകാനും സാധ്യതയെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടത് അനിവാര്യമാണെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഇക്കാര്യം സതീശന്‍ ഹൈക്കമാന്‍ഡിനേയും അറിയിച്ചു.രാഹുല്‍ രാജിവെച്ചാല്‍ അത് എതിരാളികള്‍ക്ക് മേല്‍ മുന്‍തൂക്കം നേടാന്‍ കോണ്‍ഗ്രസിന് അവസരം ഒരുക്കുമെന്നും സതീശനെ പിന്തുണയ്ക്കുന്ന നേതാക്കളും വിലയിരുത്തുന്നു. ഇടതിന് ഇരുട്ടടി! രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കും? കോണ്‍ഗ്രസ് വേറിട്ട പാര്‍ട്ടിയാണെന്ന്പറയിപ്പിക്കുമെന്ന് സതീശന്‍ എന്നാല്‍, കുറച്ചുകൂടി കാത്തിരിക്കണമെന്നാണ് കെപിസിസി അധ്യക്ഷനടക്കം മറ്റൊരു വിഭാഗത്തിന്റെ നിലപാട്. രാഹുല്‍ രാജിവെച്ചാല്‍ ഉപതെരഞ്ഞെടുപ്പിനായി ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമ്മര്‍ദ്ദം ചെലുത്തുമോ എന്ന ഭയവും ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്.  

      Read More »
    • കാക്കിയണിഞ്ഞ കോഴിത്തരം! മോശം സന്ദേശങ്ങള്‍ അയച്ചു, എസ്പിക്കെതിരെ പരാതിയുമായി വനിതാ എസ്‌ഐമാര്‍

      തിരുവനന്തപുരം: മോശം സന്ദേശങ്ങള്‍ അയച്ചെന്ന് ആരോപിച്ച് എസ്പിക്കെതിരെ രണ്ട് വനിതാ എസ്‌ഐമാര്‍ പരാതി നല്‍കി. ഡിഐജി അജിതാ ബീഗത്തിനാണ് പരാതി നല്‍കിയത്. ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. വിശദമായ റിപ്പോര്‍ട്ട് പൊലീസ് മേധാവിക്ക് കൈമാറി. ജോലി സ്ഥലത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള ‘പോഷ്’ നിയമപ്രകാരം അന്വേഷിക്കാന്‍ പൊലീസ് മേധാവി നിര്‍ദേശം നല്‍കി. നേരിട്ട് എസ്‌ഐമാരായി സേനയിലെത്തിയവരാണ് ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയത്. നേരത്തെ ജില്ലാ പൊലീസ് മേധാവിയായിരുന്ന ഈ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ തലസ്ഥാനത്ത് സുപ്രധാന പദവിയിലാണ് ഉള്ളത്. പരാതിക്കൊപ്പം സന്ദേശങ്ങളുടെ വിവരങ്ങളും വനിതാ ഉദ്യോഗസ്ഥര്‍ കൈമാറി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ വകുപ്പുതല നടപടികള്‍ ഉണ്ടാകും.  

      Read More »
    • ലോകമെമ്പാടുമുള്ള മലയാളികളെ കോർത്തിണക്കി വയലാർവർഷം 2025-26, 50-ാം സ്‌മൃതി അവാർഡ് സംഘടിപ്പിക്കുന്നു

      തിരുവനന്തപുരം: മലയാളത്തിൻ്റെ പ്രിയ കവി വയലാർ രാമവർമ്മയുടെ 50-ാം ചരമ വാർഷികം വയലാർ ട്രസ്റ്റ്, 2025-2026 “വയലാർ വർഷമായി” ആചരിക്കുകയും ആഘോഷിക്കുവാനും ഒരുങ്ങുന്നു. ഇതിന്റെ ഭാ​ഗമായി നാടകം, ചിത്രരചന, കവിതാലാപനം, ഗാനാലാപനം നൃത്താവിഷ്‌ക്കാരം, ക്വിസ് എന്നിങ്ങനെ കോളേജ്, സ്കൂ‌ൾ വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ. കൂടാതെ ബിനാലയിൽ വയലാർ സെഗ്മെൻ്റ്, സെമിനാറുകൾ, സാഹിത്യ സമ്മേളനങ്ങൾ, ഡോക്യുമെൻ്ററി, ഡിജിറ്റൽ ലൈബ്രറി, സുവനീർ, കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാമുകൾ തുടങ്ങി വിപുലമായ പരിപാടികളാണ് “വയലാർവർഷം” സംഘടിപ്പിക്കുന്നതെന്ന് സെക്രട്ടറി അഡ്വ. ബി. സതീശൻ അറിയിച്ചു. ലോകമെമ്പാടുമുള്ള മലയാളികൾ 2025 ഒക്ടോബർ 27 ന് ആരംഭിച്ച് 2026 ഒക്ടോബർ 27 ന് അവസാനിക്കുന്ന വിധത്തിൽ 2025-2026 വയലാർ വർഷമായി കൊണ്ടാടണമെന്ന് വയലാർ ട്രസ്റ്റ് ആവശ്യപ്പെട്ടു. സാംസ്‌കാരിക വകുപ്പ്, ടൂറിസം, ധനകാര്യ വകുപ്പ്, ലൈബ്രറി കൗൺസിൽ, ബിനാലെ ട്രസ്റ്റ്, സാഹിത്യ അക്കാഡമി, മീഡിയാ അക്കാഡമി, പ്രസ് ക്ലബ്ബ്, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, ഭാരത് ഭവൻ, സർവ്വകലാശാലകൾ, പൊതുവിദ്യാഭ്യാസ സംവിധാനം, സ്വകാര്യ ബിസിനസ് സ്ഥാപനങ്ങൾ…

      Read More »
    • കൊല്ലാന്‍ എത്ര സമയം വേണം? തെറിവിളിയും വധഭീഷണിയുമായി മാങ്കൂട്ടത്തില്‍; യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ശബ്ദരേഖ

      തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ വെട്ടിലാക്കി കൂടുതല്‍ ശബ്ദരേഖകള്‍. ഗര്‍ഭിണിയായ യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് സമ്മര്‍ദം ചെലുത്തുന്ന ഫോണ്‍ കോള്‍ സംഭാഷണമാണ് രാഹുല്‍ മാങ്കൂട്ടിത്തിന്റേതെന്ന പേരില്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടത്. യുവതിയെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്യുന്ന വിധത്തിലാണ് പുതിയ ശബ്ദസന്ദേശം. ഗര്‍ഭച്ഛിദ്രം നടത്തിയില്ലെങ്കില്‍ തന്റെ ജീവിതം തകരുമെന്ന് ആവര്‍ത്തിക്കുമ്പോഴും യുവതി സമ്മതിക്കാതെ വരുമ്പോഴാണ് സംഭാഷണത്തില്‍ വധഭീഷണി ഉയര്‍ത്തുന്നത്. ഗര്‍ഭച്ഛിദ്രം നടത്താതിരുന്നാല്‍ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് ബോധമില്ലാത്തതിനാലാണ് ഇത്തരത്തില്‍ സംസാരിക്കുന്നത് എന്നാണ് രാഹുല്‍ യുവതിയോട് പറയുന്നത്. യുവതിയെക്കൊണ്ട് തനിച്ച് അഭിമുഖീകരിക്കാന്‍ പറ്റുന്നതല്ല വിഷയമെന്നും രാഹുല്‍ യുവതിയോട് പറയുന്നുണ്ട്. എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് താന്‍ സുഹൃത്തുക്കളോട് പോലും പറഞ്ഞിട്ടില്ലെന്ന് യുവതി വ്യക്തമാക്കുന്നു. സമാധാനപരമായാണ് സംസാരിച്ചത്. ഞാനൊരു പെണ്ണാണ്, ഇതോണോ തന്റെ ആദര്‍ശം എന്നും ശബ്ദ സന്ദേശത്തില്‍ യുവതി ചോദിക്കുന്നു. ആദര്‍ശം ജീവിതത്തില്‍ കൊണ്ടുവരണം. നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്തത് കൊണ്ട് മറ്റൊരു സ്ഥലത്താണ് നില്‍ക്കുന്നത്. എന്നെക്കാള്‍ പ്രാധാന്യം എന്റെ ജീവിതത്തില്‍ വരുന്ന കുഞ്ഞിന്…

      Read More »
    • രാഹുലിനെതിരേ ടി.എൻ പ്രതാപൻ; പൊതുപ്രവർത്തകർ കളങ്കരഹിതരാകണം, പരാതി ഗൗരവമുള്ളത്

      തൃശൂര്‍: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്‍. രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും പൊതുപ്രവര്‍ത്തകര്‍ കളങ്കരഹിതരായിരിക്കണമെന്നും പ്രതാപന്‍ പറഞ്ഞു. ഗൗരവമുള്ള ആരോപണമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നതെന്ന് എഐസിസി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എഐസിസിയും കെപിസിസിയും കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതാക്കളുമെല്ലാം ഈ ഗൗരവം ഉള്‍ക്കൊണ്ട് തന്നെയാണ് കാര്യങ്ങളോട് പ്രതികരിച്ചത്. അക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒരു നിലപാടുണ്ട്. ഏത് പ്രസ്ഥാനങ്ങളിലുള്ളവരായാലും പൊതുപ്രവര്‍ത്തകര്‍ മാതൃകയാകേണ്ടവരാണെന്നും പ്രതാപന്‍ തൃശൂര്‍ പ്രസ് ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രാഹുലിനെതിരേ ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ വളരെ ഗൗരവമുള്ളതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാഹുലിനെതിരെ സംഘടനാപരമായ നടപടി സ്വീകരിച്ചിട്ടുണ്ട്. അനന്തര നടപടികള്‍ പാര്‍ട്ടി തന്നെ തീരുമാനിക്കുമെന്ന് എഐസിസി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ കൂടി നിലപാടാണ് കെ.സി വേണുഗോപാലും വി.ഡി സതീശനും സണ്ണി ജോസഫും പറഞ്ഞിട്ടുള്ളതെന്നും ടി.എന്‍ പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.

      Read More »
    • ഇടതിന് ഇരുട്ടടി! രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കും? കോണ്‍ഗ്രസ് വേറിട്ട പാര്‍ട്ടിയാണെന്ന്പറയിപ്പിക്കുമെന്ന് സതീശന്‍

      തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിപക്ഷ നേതാവ് കടുത്ത നിലപാടില്‍. എംഎല്‍എ സ്ഥാനം രാജിവെച്ചേക്കുമെന്ന് വി.ഡി സതീശന്‍ സൂചന നല്‍കി. രാഹുല്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത് ആദ്യ നടപടി മാത്രമെന്ന് സതീശന്‍ പറഞ്ഞു. രാഹുലിനെതിരെ കൂടുതല്‍ നടപടിയിലേക്ക് പാര്‍ട്ടി കടക്കുമെന്ന സൂചനയാണ് പ്രതിപക്ഷ നേതാവ് നല്‍കിയത്. മാധ്യമങ്ങളോടായിരുന്നു വി.ഡി സതീശന്റെ പ്രതികരണം. പ്രതിപക്ഷ നേതാവിന്റേതിന് സമാന നിലപാട് തന്നെയാണ് രമേശ് ചെന്നിത്തല അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കുമെന്നാണ് സൂചന. ‘രാഹുല്‍ വിഷയം അടഞ്ഞ അധ്യായം; ഒരു പരാതിയും ഇല്ല, എംഎല്‍എ സ്ഥാനം രാജി വയ്ക്കേണ്ടതില്ല’ അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി പറഞ്ഞത്. രാഹുല്‍ രാജിവെച്ചതാണ്, സ്ഥാനത്തുനിന്ന് നീക്കിയതല്ലെന്നും രാഹുലിനെതിരെ ഒരു പരാതിയും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ലെന്നും ദിപാ ദാസ് മുന്‍ഷി പറഞ്ഞു. രാഹുല്‍ വിഷയം അടഞ്ഞ അധ്യായമാണെന്നും പരാതി ഇല്ലാത്തതിനാല്‍ പാര്‍ട്ടി അന്വേഷണം നടത്തേണ്ട കാര്യമില്ലെന്നും ദിപാ ദാസ് മുന്‍ഷി പറഞ്ഞു. കീറാമുട്ടിയായി രാഹുല്‍;…

      Read More »
    • ‘രാഹുല്‍ വിഷയം അടഞ്ഞ അധ്യായം; ഒരു പരാതിയും ഇല്ല, എംഎല്‍എ സ്ഥാനം രാജി വയ്ക്കേണ്ടതില്ല’

      തൃശൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ രാജിവെച്ചതാണ്, സ്ഥാനത്തുനിന്ന് നീക്കിയതല്ലെന്നും രാഹുലിനെതിരെ ഒരു പരാതിയും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ലെന്നും ദിപാ ദാസ് മുന്‍ഷി പറഞ്ഞു. ഇടതിന് ഇരുട്ടടി! രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കും? കോണ്‍ഗ്രസ് വേറിട്ട പാര്‍ട്ടിയാണെന്ന്പറയിപ്പിക്കുമെന്ന് സതീശന്‍ എംഎല്‍എ സ്ഥാനത്തുനിന്ന് രാഹുല്‍ മാറേണ്ട കാര്യമില്ല. അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ട നേതാവാണ്. പ്രതിപക്ഷം രാജി ആവശ്യപ്പെടുമ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ കാര്യങ്ങള്‍ കൂടി കാണണമെന്നും ദീപാ ദാസ് മുന്‍ഷി. പാര്‍ട്ടി അന്വേഷണം ഇല്ല. രാഹുല്‍ വിഷയം അടഞ്ഞ അധ്യായമാണെന്നും പരാതി ഇല്ലാത്തതിനാല്‍ പാര്‍ട്ടി അന്വേഷണം നടത്തേണ്ട കാര്യമില്ലെന്നും ദിപാ ദാസ് മുന്‍ഷി പറഞ്ഞു. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ സ്ഥാനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ രണ്ടഭിപ്രായം. സാങ്കേതികത്വം പറഞ്ഞുള്ള സംരക്ഷണം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. പരാതിയും കേസുമില്ലാതെ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് മറുവിഭാഗവും…

      Read More »
    • കീറാമുട്ടിയായി രാഹുല്‍; എംഎല്‍എ സ്ഥാനം രാജിവെക്കുമോ? കോണ്‍ഗ്രസില്‍ രണ്ടഭിപ്രായം

      തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ സ്ഥാനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ രണ്ടഭിപ്രായം. സാങ്കേതികത്വം പറഞ്ഞുള്ള സംരക്ഷണം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. പരാതിയും കേസുമില്ലാതെ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് മറുവിഭാഗവും വാദിക്കുന്നു. നേരത്തെ മുകേഷ് അടക്കമുള്ളവര്‍ക്ക് എതിരെ കേസും എഫ് ഐ ആറും ഒക്കെ ഉണ്ടായഘട്ടത്തിലും അവര്‍ ആരും രാജിവെച്ചിട്ടില്ല. ഇവയെല്ലാം ചൂണ്ടിക്കാട്ടിയാണ് സംഘടാപരമായ നടപടിയില്‍ കാര്യങ്ങള്‍ അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തിരുന്നത്. ഇടതിന് ഇരുട്ടടി! രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കും? കോണ്‍ഗ്രസ് വേറിട്ട പാര്‍ട്ടിയാണെന്ന്പറയിപ്പിക്കുമെന്ന് സതീശന്‍ എന്നാല്‍ അതില്‍ നിന്നുള്ള ഭിന്നാഭിപ്രായങ്ങളാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ തന്നെ രൂപപ്പെടുകയാണ്. കഴിഞ്ഞ ദിവസം വീണ്ടും രാഹുല്‍ മാങ്കൂട്ടവുമായി ബന്ധപ്പെട്ട ചാറ്റുകളും മറ്റുചില യുവതികളുടെ ശബ്ദരേഖകളും പുറത്തുവന്നിരുന്നു. ഇത് പാര്‍ട്ടിയെ ബാധിക്കുന്നു എന്ന വിഷയം ഉന്നയിച്ചാണ് ഭിന്നാഭിപ്രായം.  

      Read More »
    Back to top button
    error: