Kerala

    • ബോളിവുഡ് ഇതിഹാസതാരം ധര്‍മേന്ദ്ര അന്തരിച്ചു; അന്ത്യം മുംബൈയിലെ വസതിയില്‍; ഓര്‍മയാകുന്നത് ഇന്ത്യന്‍ ബിഗ് സ്‌ക്രീനിലെ മികച്ച നടന്‍മാരിലൊരാള്‍

        മുംബൈ: ഇന്ത്യന്‍ ബിഗ് സ്‌ക്രീനിന്റെ രോമാഞ്ചമായിരുന്ന ബോളളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു. ഡിസംബര്‍ എട്ടിന് 90-ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയായിരുന്നു അന്ത്യം. മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു ധര്‍മേന്ദ്ര അന്തരിച്ചത്. അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ധര്‍മേന്ദ്രയെ അസുഖം ഭേദപ്പെട്ടതിനെ തുടര്‍ന്ന് വീട്ടിലേക്ക് മാറ്റിയിരുന്നു. 90-ാം പിറന്നാള്‍ ആഘോഷമാക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു അന്ത്യം. ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായിരുന്നു ധര്‍മേന്ദ്ര. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ ധര്‍മേന്ദ്രയുടേതായി ബോളിവുഡില്‍ നിറഞ്ഞോടിയിട്ടുണ്ട്. 1960ല്‍ ‘ദില്‍ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീര്‍, ചുപ്‌കേ ചുപ്‌കേ, ഡ്രീം ഗേള്‍ തുടങ്ങിയ ചിത്രങ്ങള്‍ ധര്‍മേന്ദ്രയെ പ്രശസ്തനാക്കി. ധര്‍മേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബര്‍ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്. നടി ഹേമമാലിനിയാണ് ധര്‍മേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗര്‍ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ ഡിയോള്‍ എന്നിവരുള്‍പ്പെടെ ആറു മക്കളുണ്ട്.

      Read More »
    • തെരഞ്ഞെടുപ്പുകാലം ഗതികേടുകാലം: ഇടഞ്ഞു നില്‍ക്കുന്ന സ്വന്തം പാര്‍ട്ടിക്കാരെ കൂടെനിര്‍ത്താന്‍ ബിജെപി നെട്ടോട്ടത്തില്‍; വായ്പയെടുത്തു തിരിച്ചടയ്ക്കാത്ത നേതാക്കളുടെ പേര് വെളിപ്പെടുത്തുമെന്ന് പറഞ്ഞ കുമാറിനെ തേടി രാജീവ് ചന്ദ്രശേഖര്‍

      തിരുവനന്തപുരം: ഇടഞ്ഞു നില്‍ക്കുന്ന ബിജെപിക്കാരെ കൂടെ നിര്‍ത്താന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്നെ കളത്തിലിറങ്ങി. ബിജെപിയില്‍ നിന്ന് അകന്നുനില്‍ക്കുന്ന ബിജെപിക്കാരായവരെ പിണക്കങ്ങളും പരിഭവങ്ങളും തീര്‍ത്ത് ഈ തെരഞ്ഞെടുപ്പില്‍ ഒപ്പം നിര്‍ത്തുക എന്ന ദൗത്യമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഏറ്റെടുത്തിരിക്കുന്നത്. പാര്‍ട്ടിയുമായി അകന്നു നില്‍ക്കുന്നവര്‍ ഏതെങ്കിലും തരത്തിലുള്ള ആരോപണങ്ങളോ വിവാദങ്ങളോ ഉന്നയിക്കുകയാണെങ്കില്‍ അത് ഒഴിവാക്കാന്‍ ഈ കോംപ്രമൈസ് ഗുണം ചെയ്യുന്നതാണ് സംസ്ഥാന അധ്യക്ഷന്റെ വിലയിരുത്തല്‍. ബിജെപി നേതൃത്വവുമായി അകന്നു നില്‍ക്കുന്ന എംഎസ് കുമാറിനെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സന്ദര്‍ശിച്ചതിന്റെ പ്രാധാന്യവും ഇവിടെയാണ്. ഇന്ന് രാവിലെയാണ് കുമാറിന്റെ വീട്ടില്‍ രാജീവ് ചന്ദ്രശേഖര്‍ എത്തിയത്. എം.എസ്. കുമാറും ബിജെപിയുമായുള്ള അകല്‍ച്ചയുടെ ആഴം കുറയ്ക്കാനാണ് രാജീവ് എത്തിയത് എന്നാണ് സൂചന. എന്നാല്‍ ഇത് തിരഞ്ഞെടുപ്പ് വേളയിലെ സ്ഥിരം സന്ദര്‍ശനം ആണെന്നും എല്ലാ വീടുകളും കയറിയിറങ്ങുന്നതിന്റെ ഭാഗമായാണ് കുമാറിന്റെ വീട്ടില്‍ എത്തിയതെന്നും ആണ് രാജീവ് ചന്ദ്രശേഖരം അദ്ദേഹവുമായി അടുത്ത വൃത്തങ്ങളും പറയുന്നത്.…

      Read More »
    • നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു; മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലറും മകനും പോലീസ് കസ്റ്റഡിയില്‍; സംഭവം പുലര്‍ച്ചെ നാലിന്; സാമ്പത്തിക തര്‍ക്കത്തിനൊടുവില്‍ കത്തിയെടുത്തു കുത്തി

      കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ നഗരസഭയിലെ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അനില്‍കുമാറും മകന്‍ അഭിജിത്തും പൊലീസ് കസ്റ്റഡിയില്‍. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദര്‍ശ് (23) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. അനില്‍കുമാറിന്റെ വീടിനു മുന്നില്‍ വച്ചാണ് ആദര്‍ശ് മരിച്ചത്. അഭിജിത്തും കൊല്ലപ്പെട്ട ആദര്‍ശും തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിനു കാരണം. ആദര്‍ശും സുഹൃത്തുക്കളും അര്‍ധരാത്രിയോടെ അഭിജിത്തിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. ഇത് സംഘര്‍ഷത്തിലെത്തുകയും അഭിജിത്ത് കത്തിയെടുത്ത് ആദര്‍ശിനെ കുത്തുകയുമായിരുന്നു. ബോധരഹിതനായ ആദര്‍ശിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇത്തവണ യുഡിഎഫ് വിമതനായി കോട്ടയം നഗരസഭയിലേക്കു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുകയാണ് അനില്‍കുമാര്‍.അതേസമയം, മകനാണ് ആദര്‍ശിനെ കുത്തിയതെന്നും അനില്‍കുമാര്‍ പിടിച്ചുമാറ്റാനാണ് ശ്രമിച്ചതെന്നും പൊലീസ് അറിയിച്ചു.

      Read More »
    • ഫെമിനിസ്റ്റാണോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുമായി മീനാക്ഷി; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ; ‘പുരുഷനെ വിലക്കിക്കൊണ്ട് മൂല്യങ്ങള്‍ നേടാന്‍ ശ്രമിച്ചാല്‍ അത് തെറ്റ്; മതമിളകില്ലെന്നു സ്വയം ഉറപ്പിച്ചാല്‍ മതനിരപേക്ഷതയും നടപ്പാകും’

      കൊച്ചി: ഫെമിനിസ്റ്റാണോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരവുമായി മീനാക്ഷിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഒരു സ്ത്രീ തന്റെ അതേ അവകാശങ്ങളുള്ള ഒരു പുരുഷനെ അതില്‍ (അവകാശങ്ങളില്‍) നിന്നും വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങള്‍ നേടാന്‍ ശ്രമിച്ചാല്‍ അത് തെറ്റാണ് എന്ന് പറയുന്നിടത്താണ് തന്റെ ‘ഫെമിനിസം’ എന്ന് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മതമിളകില്ലെന്ന് സ്വയം ഉറപ്പാക്കിയാല്‍ മതനിരപേക്ഷത നടപ്പാകുമെന്നും മീനാക്ഷി തുറന്നടിച്ചിരുന്നു. അത് സമൂഹമാധ്യമങ്ങളിലുള്‍പ്പടെ വലിയ ചര്‍ച്ചകള്‍ക്കും തിരി കൊളുത്തിയിരുന്നു. മതമതിലുകള്‍ക്കപ്പുറമാണ് മതനിരപേക്ഷതയെന്നുമാണ് മീനാക്ഷി സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. തന്റെ ചിന്തകളെക്കുറിച്ച് പലരീതിയില്‍ ചര്‍ച്ച നടക്കുകയാണെന്നും പാഠപുസ്തകങ്ങളിലുളളത് പൂര്‍ണമല്ലെന്നും ചരിത്രം കൃത്യമാകണമെന്നും മീനാക്ഷി വ്യക്തമാക്കുന്നു. നീതീയും ന്യായവും എങ്ങനെ കാണുന്നുവെന്ന ഒരു കമന്റിലെ ചോദ്യത്തിന് കൃത്യമായ ഉത്തരവുമായും നേരത്തേ മീനാക്ഷി രം?ഗത്തെത്തിയിരുന്നു. മനുഷ്യന്‍ അവന്റെ ജീവിതം കൂടുതല്‍ പ്രശ്‌ന രഹിതമായി ഇരിക്കുവാന്‍ വേണ്ടി കൊണ്ടുവന്നതാണ് നീതിയും ന്യായവുമെന്ന് മീനാക്ഷി പറയുന്നു. ഉദാഹരണം ഇന്നത്തെ ചെറുപ്പക്കാര്‍ നാളത്തെ വയസ്സന്മാരാണ് എന്ന് തിരിച്ചറിവില്‍ ശക്തന്മായി ഇരിക്കുമ്പോഴുള്ള സുരക്ഷ അല്ലാത്തപ്പോഴും ഉണ്ടായിരിക്കുക.…

      Read More »
    • ആളുകളെ സ്പായില്‍ എത്തിച്ച് ബോഡി മസാജിംഗ്; പോലീസിന്റെ നേതൃത്വത്തില്‍ സ്പാ നെക്‌സസ്; എസ്‌ഐയും ജീവനക്കാരിയും ഒളിവില്‍

      കൊച്ചിയിൽ സ്പായിലെത്തിയ പൊലീസുകാരനെ ഭീഷണിപ്പെടുത്തി നാല് ലക്ഷം തട്ടിയക്കേസിൽ പ്രതിയായ എസ്ഐക്ക് സസ്പെൻഷൻ. പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ.കെ ബൈജുവിനെയാണ് അന്വേഷണം വിധേയമായി സസ്പെൻഡ് ചെയ്തത്. ബൈജുവിന്റെ കൂട്ടാളിയും നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയുമായ ഷിഹാമിനെ അറസ്റ്റ് ചെയ്തു. കേസെടുത്തതിന് പിന്നാലെ എസ്ഐ കെ.കെ. ബൈജു ഒളിവിലാണ്. ബൈജുവിന്‍റെ നേതൃത്വത്തില്‍ സ്പായിലെത്തിയ പലരില്‍ നിന്നും സമാനമായി പണം തട്ടിയിട്ടുണ്ടെന്നാണ് വിവരം. ഇന്നലെ ബൈജുവിന്‍റെ വീട്ടിലടക്കം പൊലീസ് പരിശോധന നടത്തിയെങ്കിലും ബൈജുവിനെ കണ്ടെത്താനായില്ല. കേസിലെ മറ്റൊരു പ്രതിയായ സ്പായിലെ ജീവനക്കാരി രമ്യയും ഒളിവിലാണ്. കൊച്ചിയിലെ മറ്റൊരു സ്റ്റേഷനിലെ സിപിഒയില്‍ നിന്നാണ് മൂന്നംഗ സംഘം നാലു ലക്ഷം രൂപ തട്ടിയത്. ഇതില്‍ രണ്ട് ലക്ഷം രൂപയും ബൈജു പോക്കറ്റിലാക്കിയെന്ന് പിടിയിലായ കൂട്ടാളി ഷിഹാം മൊഴി നല്‍കി. ആളെ ഭീഷണിപ്പെടുത്തി പണം തട്ടിയതടക്കം നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ ഷിഹാം. കൊച്ചി സിറ്റി എആർ ക്യാംപിൽ ജോലി ചെയ്യുന്ന മരട് സ്വദേശിയായ പൊലീസുകാരനാണു പണം നഷ്ടമായത്.…

      Read More »
    • അവന്റെ കറക്കം നിര്‍ത്തിച്ച് പോലീസ്; ഇനിയവന്‍ അഴിക്കുള്ളില്‍; സ്‌കൂട്ടറിലെത്തി സ്ത്രീകളെ പീഡിപ്പിച്ച കേസുകളിലെ അക്രമി പിടിയില്‍; പരാതിയുമായെത്തിയത് നിരവധി സ്ത്രീകള്‍

      തൃശൂര്‍: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുരുവായൂര്‍ പോലീസിന് ഒരുപാട് പരാതികള്‍ ഒരു അജ്ഞാതനെക്കുറിച്ച് കിട്ടിക്കൊണ്ടിരുന്നു. ഹെല്‍മറ്റ് ധരിച്ച് സ്‌കൂട്ടറിലെത്തി സ്ത്രീകള്‍ക്കു നേരെ ലൈംഗീകാതിക്രമം നടത്തുന്ന ഒരു നികൃഷ്ടനെക്കുറിച്ച്. പരാതികളിന്മേല്‍ പോലീസ് നടത്തിയ കൃത്യമായ അന്വേഷണം ഒടുവില്‍ അവനെ കുടുക്കി. സ്‌കൂട്ടറില്‍ കറങ്ങി സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ തൃശൂര്‍ ചൊവല്ലൂര്‍ കിഴക്കേകുളം സ്വദേശി അബ്ദുല്‍ വഹാബിനെ പോലീസ് അറസ്റ്റു ചെയ്യുമ്പോള്‍ ഗുരുവായൂരിലും പരിസരത്തുമുള്ള സ്ത്രീകള്‍ക്ക് ആശ്വാസമാവുകയായിരുന്നു. സന്ധ്യയായാല്‍ ഹെല്‍മറ്റ് ധരിച്ച് സ്‌കൂട്ടറില്‍ കറങ്ങി സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു ഇയാള്‍. വിദ്യാര്‍ത്ഥിനികളേയും ജോലി കഴിഞ്ഞു പോകുന്ന സ്ത്രീകളെയുമാണ് ഇയാള്‍ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയിരുന്നത്. റോഡിലൂടെ നടന്നുപോവുന്ന സ്ത്രീകളെയാണ് ഇയാള്‍ ഉപദ്രവിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിരവധി സ്ത്രീകള്‍ പരാതി നല്‍കിയിരുന്നു. ഇയാള്‍ സ്ഥിരമായി ഇത്തരത്തില്‍ സ്ത്രീകള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിവന്നിരുന്നതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് പോലീസ് ലഭിച്ച പരാതികളില്‍ പറഞ്ഞ വിവരങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രദേശത്തെ അന്‍പതോളം സി.സി.ടി.വി ദൃശ്യങ്ങള്‍…

      Read More »
    • ആരൊക്കെയോ കാത്തിരിക്കുന്ന കയ്യൊപ്പ്; ആരെയോ കാത്തിരിക്കുന്ന ആരോ; രഞ്ജിത്തിന്റെ കയ്യൊപ്പും ആരോയും ഒരു തുടര്‍ച്ചയാണ്; മനോഹരമായ ഒരു തുടര്‍ച്ച

      കയ്യൊപ്പിലെ ബാലനെന്ന ബാലചന്ദ്രന്റേയും പത്മയുടേയുമൊക്കെ ഒരു തുടര്‍ച്ചയല്ലേ സത്യത്തില്‍ ആരോ എന്ന രഞ്ജത്ത് സിനിമ. ആണെന്ന് തോന്നിപ്പോകുന്ന ഒരുപാട് ഫ്രെയമുകളും സാധ്യതകളും ആരോയില്‍ രഞ്ജിത് ചേര്‍ത്തുവെച്ചിട്ടുണ്ട്. കയ്യൊപ്പിലെ ബാലന്റെ പുസ്തകങ്ങള്‍ നിറഞ്ഞ മുറിയോട് ഏറെ സാമ്യമുണ്ട് ആരോ എന്ന കൊച്ചു ചിത്രത്തിലെ ശ്യാമപ്രസാദിന്റെ വീട്ടിലെ മുറിക്ക്. കയ്യൊപ്പില്‍ ബാലന്‍ അവസാന യാത്രക്കൊരുങ്ങും മുന്‍പ് മഴ പെയ്യുന്നുണ്ട്. ആരോയിലും ഒരു അവസാനയാത്രയുടെ തുടക്കത്തില്‍ മഴ തിമര്‍ത്തുപെയ്യുന്നുണ്ട്. ബാലന് എഴുതാന്‍ സാധിക്കാതെ അസ്വസ്ഥനായി പേജുകള്‍ എഴുതിയ ശേഷം കീറിയെറിയുന്ന റൈറ്റേഴ്‌സ് ബ്ലോക്കിനെ ഓര്‍മിപ്പിച്ച അതേ മാനസികാവസ്ഥ ശ്യാമപ്രസാദിന്റെ കഥാപാത്രത്തിനുമുണ്ടാകുന്നുണ്ട്. കയ്യൊപ്പിലും ആരോയിലും ഓട്ടോറിക്ഷ ബാലനേയും ശ്യാമപ്രസാദിനേയും കൊണ്ടുപോകാനെത്തുന്നതും കൗതുകസാദൃശ്യമായി തോന്നി. അതിലെല്ലാമുപരി കാത്തിരിപ്പാണ് കയ്യൊപ്പിന്റെ ക്ലൈമാക്‌സ് എങ്കില്‍ ആരോ എന്ന ചിത്രം ആ കാത്തിരിപ്പിന്റെ ഒരു എക്‌സ്്റ്റന്‍ഷന്‍ ആണെന്ന് പറയാം. കയ്യൊപ്പില്‍ ഒരിക്കലും എത്താത്ത ബാലചന്ദ്രനെന്ന ബാലനെ കാത്ത് അയാള്‍ക്കേറെ പ്രിയപ്പെട്ട പത്മയും കിളിപ്പാട്ട് പബ്ലിക്കേഷന്‍സിലെ ശിവദാസനും ലളിതയും ഓപ്പറേഷന്‍ തീയറ്ററിലേക്ക് കയറാന്‍ പൈസയടക്കാന്‍…

      Read More »
    • ഇത്തരം ജോലികള്‍ക്ക് തൊഴില്‍രഹിതരായ നമ്മുടെ യുവതലമുറയെ വിളിക്കൂ; അവര്‍ ചെയ്യും ഭംഗിയായി; ആലപ്പുഴയ്ക്ക് കൊടുക്കാം ഒരു കയ്യടി

      തൃശൂര്‍: ലക്ഷക്കണക്കിന് തൊഴില്‍രഹിതരായ യുവതലമുറയെ എസ്‌ഐആര്‍ പോലുള്ള കാര്യങ്ങള്‍ ചെയ്യാനേല്‍പ്പിച്ചാല്‍ കൃത്യസമയത്തിനേക്കാള്‍ മുന്‍പ് വ്യക്തമായി പാളിച്ചകളില്ലാതെ അവരത് ചെയ്ത് തീര്‍ക്കുമായിരുന്നു. ഇനിയെങ്കിലും ഇത്തരം ചുമതലകള്‍ നമ്മുടെ നാട്ടിലെ തൊഴില്‍രഹിതരായവരെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കില്‍…. സര്‍ക്കാര്‍ ജോലിക്കാരെയും അധ്യാപകരേയും ഇലക്ഷന്‍കാലത്തും സെന്‍സസിനുമൊക്കെ വിളിക്കുന്നതിന് പകരം അത്തരം ജോലികള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഒരു ജോലിക്കായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരെ ഏല്‍പ്പിക്കുക. അവര്‍ക്കത് ചെയ്തു തീര്‍ക്കാനാവശ്യമായ ഒന്നോ രണ്ടോ ക്ലാസുകളോ ട്രെയ്‌നിംഗോ നല്‍കിയാല്‍ അവരത് ഭംഗിയായി പൂര്‍ത്തിയാക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ ഇപ്പോള്‍ അവര്‍ ചെയ്യേണ്ട ജോലികള്‍ ചെയ്യാന്‍ സാധിക്കാതെയാണ് എസ്‌ഐആര്‍ ഫോമും കൊണ്ട് നാടുചുറ്റാനിറങ്ങുന്നത്. കേരളത്തിലെ തൊഴില്‍ രഹിതരെ ഇത്തരത്തില്‍ ഉപയോഗപ്പെടുത്തിയാല്‍ അവര്‍ക്കതൊരു ചെറിയ വരുമാനവും ഒരു ജോലിയുടെ എക്‌സ്പീരിയന്‍സുമാകും. വോട്ടര്‍പട്ടികയുമായും സെന്‍സസുമായും അധ്യാപകരേയും സര്‍ക്കാര്‍ ജീവനക്കാരേയും വഴിയിലേക്കിറക്കിവിട്ട് സ്‌കൂളുകളിലെ ക്ലാസുകള്‍ മുടക്കുന്ന, സര്‍ക്കാര്‍ ഓഫീസുളിലെ ഫയലുകളെ കട്ടപ്പുറത്തു കയറ്റുന്ന ഈ രീതി മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഏതെങ്കിലും ആവശ്യത്തിന് സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്ന…

      Read More »
    • വിമതവധം കഥകളിയല്ല സിപിഎമ്മിന്റെ കളിയാണ്; വിമതനായി മത്സരിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ മാത്രം കളിക്കിറങ്ങുക; മരിക്കാന്‍ തയ്യാറാണെങ്കില്‍ മാത്രം മത്സരിക്കുക: കൊലക്കത്തികള്‍ റെഡിയാണ്

      പാലക്കാട് : ബാലിവധം കഥകളി പോലൊരു കഥകളിയല്ല വിമതവധം – അത് സിപിഎമ്മിന്റെ ഒരു കളിയാണ്. നല്ല ഒന്നാന്തം ചവിട്ടുനാടകം. കൊന്ന് കീറി മണ്ണിനടിയിലേക്ക് ചവിട്ടിത്താഴ്ത്തുന്ന നല്ല ഒന്നാന്തരം ചവിട്ടുനാടകം. തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിക്കാന്‍ ഇറങ്ങും മുന്‍പ് ഓര്‍ക്കുക, ജീവനില്‍ വലിയ കൊതിയൊന്നുമില്ലെങ്കില്‍ മാത്രം വിമതപ്പോരിനിറങ്ങുക. കാരണം വിമതരെ വകവരുത്താന്‍ കൊലക്കത്തികള്‍ റെഡിയാണ്. പാര്‍ട്ടിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്നവരെ സ്വധീനിച്ച് മത്സരരംഗത്തു നിന്ന് മാറ്റുന്നതൊക്കെ പഴങ്കഥ. ഔട്ട് ഡേറ്റഡ്. ഇപ്പോള്‍ ഒറ്റ ഡയലോഗേ അത്തരം വിമതന്‍മാരോടും സ്വതന്ത്രന്‍മാരോടും സിപിഎം പറയുന്നുള്ളു – കാച്ചിക്കളയും…ഒരു കുഞ്ഞുപോലുമറിയാതെ നീയൊക്കെ ഇറച്ചിയില്‍ മണ്ണുപറ്റിക്കിടക്കും….. ഏറ്റവുമൊടുവില്‍ അട്ടപ്പാടിയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ സിപിഎം ഏരിയ സെക്രട്ടറിക്ക് നേരെ സിപിഎം നേതാവിന്റെ വധഭീഷണി വന്നിരിക്കുന്നു. പാര്‍ട്ടിക്കെതിരെ മത്സരിച്ചാല്‍ കൊല്ലുമെന്നാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി. നാമനിര്‍ദ്ദേശപത്രിക പിന്‍വലിച്ചില്ലെങ്കല്‍ തട്ടിക്കളയുമെന്ന് ഭീഷണി മുഴക്കുമ്പോള്‍ ജീവനില്‍ അല്‍പം കൊതിയും പേടിയുമുള്ളവര്‍ ഇടംവലം നോക്കാതെ പത്രിക പിന്‍വലിക്കും. കാരണം ഭീഷണിപ്പെടുത്തുന്നത് സിപിഎം ആണെന്നതുകൊണ്ടുതന്നെ. ടി.പി.ചന്ദ്രശേഖരനേറ്റ…

      Read More »
    • ഏഴാമന്‍ സെനുരാന്‍ ദക്ഷിണാഫ്രിക്കയുടെ എമ്പുരാന്‍; ഇന്ത്യന്‍ വംശജന്റെ വിജയഗാഥ; നാഗപട്ടണത്തുണ്ട് സെനുരാന്റെ ബന്ധുക്കള്‍; കൂട്ടുകാരുടെ പ്രിയപ്പെട്ട സണ്ണി

      ഗുവാഹത്തി : തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് ടിവിയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരം കണ്ടുകൊണ്ടിരുന്ന ആ വീട്ടുകാര്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ദിനത്തിലെ ബാറ്റിംഗ് അടിച്ചുകയറുമ്പോള്‍ ആര്‍പ്പുവിളിച്ചു, കയ്യടിച്ചു. ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചുപരത്തുന്നത് കാണുമ്പോള്‍ ഇവരെന്തിന് കയ്യടിക്കുന്നു, ആര്‍പ്പുവിളിക്കുന്നു എന്ന് തൊട്ടപ്പുറത്തെ വീട്ടുകാര്‍ സംശയിച്ചു. അതിനുള്ള ഉത്തരം അപ്പോള്‍ ബാറ്റിംഗ് ക്രീസില്‍ ആടിത്തിമര്‍ത്ത് പൂണ്ടുവിളയാടുകയായിരുന്നു – സെനുരാന്‍ മുത്തുസ്വാമി. അഥവാ ദക്ഷിണാഫ്രിക്കയുടെ എമ്പുരാന്‍. ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ തണ്ടെല്ലുറപ്പോടെ നിവര്‍ന്നുനില്‍ക്കാന്‍ കഴിയുന്ന സ്‌കോര്‍ സമ്മാനിച്ചാണ് ഇന്ത്യന്‍ വംശജനായ സെനുരാന്‍ മുത്തുസ്വാമി ക്രീസ് വിട്ടത്. 1994ല്‍ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ ഇന്ത്യന്‍ വംശജരായ മുത്തുസാമിയുടെയും വാണിയുടെയും മകനായാണ് സെനുരാന്‍ ജനിച്ചത്. തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് മുത്തുസാമിയുടെ മാതാപിതാക്കളുടെ ബന്ധുക്കള്‍ ഇപ്പോഴുമുണ്ട്. അവരുമായി ഇപ്പോഴും കുടുംബം അടുത്ത ബന്ധം പുലര്‍ത്തുന്നു. ടിവിയില്‍ തങ്ങളുടെ മുത്തുസ്വാമിയെന്ന മുത്തുഅണ്ണന്റെ മകന്‍ അടിച്ചു കളിക്കുന്നത് കാണുമ്പോള്‍ അവരെങ്ങിനെ ആര്‍പ്പുവിളിക്കാതിരിക്കും, എങ്ങിനെ കയ്യടിക്കാതിരിക്കും. ഇന്ത്യന്‍ വംശജനെങ്കിലും രണ്ടാം ദിനത്തില്‍ ഇന്ത്യയെ മൂലക്കിരുത്തിയതും ഈ ഇന്ത്യന്‍…

      Read More »
    Back to top button
    error: