Kerala
-
കണ്ണപുരം സ്ഫോടനം: നിര്‍മ്മാണത്തിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല; മരിച്ചത് 2016 ലെ സ്‌ഫോടന കേസ് പ്രതിയുടെ ബന്ധു; അന്വേഷണം ക്രൈംബ്രാഞ്ചിന്
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കണ്ണപുരം കീഴറയിലെ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. സ്‌ഫോടനം നടന്ന വീട് വാടകയ്‌ക്കെടുത്ത കണ്ണൂര്‍ ചാലാട് സ്വദേശി അനൂപ് മാലിക്കിനെതിരെ സ്‌ഫോടക വസ്തു നിയമപ്രകാരം കേസെടുത്തു. 2016 ല്‍ കണ്ണൂര്‍ പൊടിക്കുണ്ടിലെ വീട്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്. കണ്ണൂര്‍ ചാലാട് സ്വദേശി മുഹമ്മദ് ആഷാ മാണ് മരിച്ചതെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിതിന്‍ രാജ് മാധ്യമങ്ങളോട് പറഞ്ഞു. അനൂപ് മാലികിന്റെ ബന്ധുവാണ് ഇയാള്‍. അനൂപിനായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലെയുള്ള സ്‌ഫോടക വസ്തുക്കളാണ് സഫോടനം നടന്ന വീട്ടില്‍ നിര്‍മ്മിച്ചിരുന്നത്. ഇത്തരം വസ്തുക്കളുടെ നിര്‍മ്മാണത്തിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. കണ്ണപുരം കീഴറയിലെ സ്ഫോടന കേസില്‍ പ്രതിയായ അനൂപ് മാലിക് മുന്‍പും…
Read More » -
ഓണം വെള്ളത്തിലാകുമോ? ന്യൂനമര്‍ദം ദുര്‍ബലമായി; അടുത്തയാഴ്ച വീണ്ടും പുതിയ ന്യൂനമര്‍ദം
തിരുവനന്തപുരം: ന്യൂനമര്‍ദം ദുര്‍ബലമായതോടെ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ലഭിച്ചു കൊണ്ടിരുന്ന മഴയുടെ ശക്തിയും കുറഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍ സാധാരണ ഇടവിട്ടുള്ള മഴ സാധ്യത മാത്രമെന്ന് കാലാവസ്ഥാ വിദഗ്ധന്‍ രാജീവന്‍ എരിക്കുളം വ്യക്തമാക്കി. സെപ്റ്റംബര്‍ 2,3 തീയതികളിലായി ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ സൂചനയുണ്ട്. നിലവിലെ സൂചന പ്രകാരം ഓണം ആദ്യ ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളില്‍ മഴ പ്രതീക്ഷിക്കുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തു പൊതുവെയും മഴ ലഭിച്ചേക്കാം. ഇതില്‍ മാറ്റങ്ങള്‍ സംഭവിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നു. നിലവില്‍ എല്ലാം ജില്ലകളിലും പലയിടങ്ങളിലായി മഴ അനുഭവപ്പെടുന്നുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് കക്കയത്ത് കഴിഞ്ഞ 100 ദിവസത്തിനുള്ളില്‍ പെയ്തത് 6046 മില്ലിമീറ്റര്‍ മഴയാണ്. 100 ല്‍ 91 ദിവസവും കക്കയം സ്റ്റേഷനില്‍ മഴ രേഖപ്പെടുത്തി. ഇതില്‍ 21 ദിവസവും 100 മില്ലിമീറ്ററിന് മുകളിലായിരുന്നു മഴ. 22 ദിവസം 50നും 99 മില്ലിമീറ്ററിനും ഇടയിലായിരുന്നു മഴ. ജൂലൈ 17നാണ് കക്കയത്ത്…
Read More » -
‘പെണ്ണു കേസുകളോട്’ പ്രേക്ഷകര്‍ക്ക് താല്‍പ്പര്യക്കുറവ്; ഏഷ്യാനെറ്റ് ന്യൂസ് ബഹുദൂരം മുന്നില്‍, കൈരളിയെ പിന്നിലാക്കി ജനം; ബാര്‍ക്കില്‍ ‘റിപ്പോര്‍ട്ടര്‍’ക്ക് നിരാശ
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ‘പുറത്തു വിട്ട ഗര്‍ഭ ഛിദ്ര ഓഡിയോ’കളൊന്നും ടെലിവിഷന്‍ റേറ്റിംഗില്‍ പ്രതിഫലിക്കുന്നില്ല. പെണ്ണു കേസുകളില്‍ ടിവി പ്രേക്ഷകര്‍ക്കുള്ള താല്‍പ്പര്യം കുറഞ്ഞതിന് തെളിവാണ് ഈ വര്‍ഷത്തെ 33-ാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിംഗ്. വിഎസ് അച്യുതാനന്ദന്റെ ഇതിഹാസ തുല്യമായ അന്ത്യയാത്ര ദിനങ്ങളില്‍ വാര്‍ത്താ ചാനലുകളിലേക്ക് പ്രേക്ഷകര്‍ ഇടിച്ചു കയറി. എന്നാല്‍ അത്തരമൊരു താല്‍പ്പര്യം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണ പ്രത്യാരോപണങ്ങള്‍ കത്തി നിന്ന ആഴ്ചയില്‍ റേറ്റിംഗില്‍ പ്രത്യക്ഷമല്ല. ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വാധിപത്യം തുടരുന്നു. റിപ്പോര്‍ട്ടര് രണ്ടാം സ്ഥാനത്തും. മൂന്നാം സ്ഥാനത്ത് ട്വന്റി ഫോര്‍ തുടരുമ്പോള്‍ മനോരമയെ മറികടന്ന് മാതൃഭൂമി നാലില്‍ എത്തി. കൈരളി ടിവിയെ പിന്തള്ളി പരിവാര്‍ പിന്തുണയുള്ള ജനം ടിവി ഏഴിലേക്ക് കുതിച്ചെത്തുന്നു. ഒന്‍പതാം സ്ഥാനത്ത് അംബാനിയുടെ ന്യൂസ് 18 കേരളയും. ഇതില്‍ നിന്നും പെണ്ണു കേസുകളൊന്നും കൂടുതല്‍ കാഴ്ചക്കാരെ ടിവിയിലേക്ക് എത്തിക്കുന്നില്ലെന്ന് വ്യക്തം. പ്രോഗ്രാം ചാനലുകളില്‍ 806 പോയിന്റുമായി ഏഷ്യനെറ്റിന്റെ ജൈത്രയാത്രയാണ്. 177 പോയിന്റുമായി ഫ്ളവേഴ്സ് രണ്ടാമതുണ്ട്. മൂന്നാം സ്ഥാനത്തുള്ള…
Read More » -
ഓണാഘോഷം അതിരുവിട്ടതിന് അധ്യാപകന്റെ ശകാരം; റെയില്‍ പാളത്തില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യ ഭീഷണി, ഓടിച്ചിട്ട് പിടിച്ച് പൊലീസ്
കോഴിക്കോട്: സ്‌കൂളിലെ ഓണാഘോഷം അതിരുവിട്ടതില്‍ അധ്യാപകന്‍ ശകാരിച്ചതിന് ആത്മഹത്യയ്ക്ക് മുതിര്‍ന്ന പ്ലസ്ടു വിദ്യാര്‍ഥിയെ രക്ഷിച്ച് പൊലീസ്. വടകരയിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു ആളുകളെ ആശങ്കിലാക്കിയ സംഭവങ്ങളുടെ തുടക്കം. ഓണാഘോഷ പരിപാടികള്‍ അതിരുവിട്ടതോടെ അധ്യാപകര്‍ ഇടപെട്ടതിന് പിന്നാലെയാണ് പ്ലസ്ടു വിദ്യാര്‍ഥി സ്‌കൂളില്‍ നിന്ന് ഇറങ്ങിയോടിയത്. ഇതിനിടെ കൂട്ടുകാരെ വിളിച്ച് ആത്മഹത്യ ഭീഷണിയും വിദ്യാര്‍ഥി മുഴക്കി. സംഭവം പൊലീസില്‍ അറിയിച്ചതോടെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് അന്വേഷണവും ആരംഭിച്ചു. കുട്ടി ഇരിങ്ങല്‍ ഭാഗത്തുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ പാളത്തില്‍ നില്‍ക്കുകയായിരുന്നു, വിദ്യാര്‍ഥി. പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ഥി വഴങ്ങിയില്ല. പൊലിസ് ട്രാക്കിലിറങ്ങിയതോടെ വിദ്യാര്‍ഥി പാളത്തിലൂടെ കോഴിക്കോട് ഭാഗത്തേക്ക് ഓടി. പിന്നാലെ പോലീസും, തുടര്‍ന്ന് കളരിപ്പടി ഭാഗത്തുവെച്ച് തീവണ്ടി വരുന്നതിനിടെ രക്ഷപ്പെടുത്തുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍ എത്തിച്ച വിദ്യാര്‍ഥിയെ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ ഉപദേശം നല്‍കി പറഞ്ഞയക്കുകയും ചെയ്തു. വടകര എസ്ഐ എം കെ. രഞ്ജിത്ത്, എഎസ്ഐ ഗണേശന്‍, സിപിഒ സജീവന്‍…
Read More » -
ഓണ’ക്കൊള്ള’! സ്വകാര്യബസിന് ബെംഗളൂരു-തിരുവനന്തപുരം ടിക്കറ്റ് നിരക്ക് 4100 രൂപ വരെ! കണ്ണുതുറക്കാതെ റെയില്‍വേ
തിരുവനന്തപുരം: ഓണമായതോടെ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി ദീര്‍ഘദൂര സ്വകാര്യ ബസുകള്‍. ബെംഗളൂരു-തിരുവനന്തപുരം ടിക്കറ്റ് നിരക്ക് എസി സ്ലീപ്പര്‍ ബസുകളില്‍ 1500 മുതല്‍ 2500 വരെയുണ്ടായിരുന്നത് 2950 മുതല്‍ 4100 രൂപ വരെയാണു വര്‍ധിപ്പിച്ചിരിക്കുന്നത്. നോണ്‍ എസി ബസുകളിലെ നിരക്കും ഇരട്ടിയായിട്ടുണ്ട്. നോണ്‍ എസി സീറ്റര്‍ ബസുകളില്‍ നിരക്ക് 2000 രൂപയായി. കെഎസ്ആര്‍ടിസി ഒട്ടേറെ സ്‌പെഷലുകള്‍ പ്രഖ്യാപിച്ചെങ്കിലും സെപ്റ്റംബര്‍ 3ന് ബെംഗളൂരുവില്‍ നിന്നു കേരളത്തിലേക്കുള്ള സര്‍വീസുകളിലൊന്നും സീറ്റുകള്‍ ഒഴിവില്ല. സ്ഥിരമായുള്ള 7 ബസുകള്‍ക്കു പുറമേ പുതിയ ബസുകള്‍ ഉപയോഗിച്ച് 9 അധിക സര്‍വീസുകള്‍ ക്രമീകരിച്ചിട്ടും ഒറ്റ ബസിലും എറണാകുളത്തേക്ക് അന്നു ടിക്കറ്റില്ല. ഓണം കഴിഞ്ഞു കൂടുതല്‍ പേരും മടങ്ങുന്ന സെപ്റ്റംബര്‍ 7 ഞായറാഴ്ച സ്വകാര്യ എസി സ്ലീപ്പര്‍ നിരക്ക് 4949 രൂപ വരെയായിട്ടുണ്ട്. തിരുവനന്തപുരം-ചെന്നൈ ബസ് നിരക്കും ഗണ്യമായി കൂട്ടിയിട്ടുണ്ട്. 2650 മുതല്‍ 4300 രൂപ വരെയാണു നിരക്കുകള്‍. 7ന് ചെന്നൈ, ബെംഗളൂരു റൂട്ടുകളിലും ട്രെയിനുകളില്‍ ടിക്കറ്റില്ല. തിരുവനന്തപുരം-ബെംഗളൂരു സ്‌പെഷല്‍ ട്രെയിനില്‍…
Read More » -
‘ഇനി നിയമവഴിയില്‍’; എല്‍എല്‍ബി വിദ്യാര്‍ഥിനിയായി സാന്ദ്ര തോമസ്; ‘പുതിയ തുടക്കം, സ്ത്രീകള്‍ക്ക് അഭിമാനത്തോടെ ഒന്നിലേറെ തലപ്പാവുകള്‍ അണിയാമെന്നു തെളിയിക്കും’
ബംഗളുരു: നിര്‍മ്മാതാവ് സാന്ദ്ര തോമസ് ഇനി നിയമ വിദ്യാര്‍ഥി. ബെംഗളൂരുവിലെ ക്രൈസ്റ്റ് ലോ അക്കാദമിയിലാണ് അവര്‍ പഠനം ആരംഭിച്ചത്. സാന്ദ്ര തന്നെയാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിവരം പങ്കുവച്ചതും. പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണെന്നും അഭിമാനത്തോടെ ഒന്നിലേറെ തലപ്പാവുകള്‍ സ്ത്രീകള്‍ക്ക് ഏതു പ്രായത്തിലും അണിയാമെന്ന് തെളിയിക്കുകയാണ് താനെന്നും അവര്‍ കുറിച്ചു. സാന്ദ്രയുടെ കുറിപ്പിങ്ങനെ: ‘ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കമാവുകയാണ്. എന്റെ എല്‍എല്‍ബി യാത്രയുടെ ഭാഗമായി ബെംഗളൂരുവിലെ ക്രൈസ്റ്റ് ലോ അക്കാദമിയില്‍ ചേര്‍ന്ന് പഠനം ആരംഭിച്ചു. രണ്ട് കുട്ടികളുടെ അമ്മ, മുന്നില്‍ രണ്ട് വലിയ സിനിമാ പ്രൊജക്ടുകള്‍, സംരംഭക, ഇന്‍ഡസ്ട്രിയിലെ കരുത്തന്‍മാര്‍ക്കെതിരായ കഠിനമായ നിയമയുദ്ധം എന്നിങ്ങനെ ഒരായിരം കാര്യങ്ങള്‍.. വളര്‍ച്ച ഒരിക്കലും അവസാനിക്കില്ലെന്ന ഉറച്ച വിശ്വാസക്കാരിയാണ് ഞാന്‍. നിയമം എക്കാലവും എന്റെ ഹൃദയത്തോട് ചേര്‍ന്ന് നിന്ന ഒന്നാണ്. കേവലമൊരു ഡിഗ്രിക്കുമപ്പുറം ധൈര്യം, നിലപാട്, നീതിയ്ക്കായി ഒരു ഇടമുണ്ടാക്കല്‍ എന്നിവയും കൂടിച്ചേരുന്നതാണത്. ജീവിതത്തിന്റെ ഏത് ഘട്ടത്തിലും സ്വപ്നങ്ങളെ പിന്തുടരുന്നു, സ്ത്രീകള്‍ക്ക് അഭിമാനത്തോടെ ഒന്നിലേറെ തലപ്പാവുകള്‍ അണിയാമെന്ന്…
Read More » -
കണ്ണൂരില്‍ മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് യുവാവിന്റെ പരാക്രമം; വൈകിയത് മൂന്ന് ട്രെയിനുകള്‍
കണ്ണൂര്‍: പഴയങ്ങാടി റെയില്‍വേ സ്റ്റേഷനു സമീപം മദ്യലഹരിയില്‍ ട്രാക്കില്‍ കിടന്ന് യുവാവിന്റെ പരാക്രമം. പഴയങ്ങാടി സ്വദേശി ബാദുഷ ആണ് ആത്മഹത്യ ഭീഷണി മുഴക്കി ട്രാക്കില്‍ കിടന്ന് പരാക്രമം നടത്തിയത്. പിടിച്ചുമാറ്റാനെത്തിയവരെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതിയെ പഴയങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്ത് ആര്‍പിഎഫിനു കൈമാറി. അതിനിടെ മൂന്ന് ട്രെയിനുകളാണ് വൈകിയത്. പഴയങ്ങാടി റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍വേ ട്രാക്കില്‍ ഇരുപ്പുറപ്പിച്ച പ്രതിയെ ആദ്യം കണ്ടത് ട്രാക്കിലുണ്ടായിരുന്ന റെയില്‍വേ ജീവനക്കാരാണ്. മാറാന്‍ പറഞ്ഞവരോട് അസഭ്യം പറഞ്ഞും കല്ലെറിയാന്‍ ശ്രമിച്ചുമായിരുന്നു പരാക്രമം. പിന്നാലെ ആത്മഹത്യ ഭീഷണി മുഴക്കി. മദ്യലഹരിയിലായിരുന്ന ഇയാളെ പഴയങ്ങാടി പൊലീസെത്തി പിടിച്ചുമാറ്റുകയായിരുന്നു. അതിനിടെ, ഒരു ഗുഡ്സ് ട്രെയിനും രണ്ടു പാസഞ്ചര്‍ ട്രെയിനുകളും സ്റ്റേഷനു സമീപം പിടിച്ചിട്ടു. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉളളതായി പൊലീസ് പറഞ്ഞു. കണ്ണൂരില്‍ നിന്നെത്തിയ ആര്‍പിഎഫ് സംഘം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി. ട്രെയിന്‍ തടഞ്ഞതടക്കമുളള വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
Read More » -
പുലര്‍ച്ചെ 2 മണിയോടെ ഉഗ്ര സ്ഫോടന ശബ്ദം, ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍; കണ്ണൂരില്‍ വാടക വീട്ടില്‍ വന്‍ സ്‌ഫോടനം, പൊട്ടിത്തെറി ബോംബ് നിര്‍മാണത്തിനിടെ?
കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ വന്‍ സ്‌ഫോടനം. ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറി. പടക്ക നിര്‍മാണത്തിനിടെയാണ് സ്‌ഫോടനം നടന്നതെന്നാണ് സൂചന. സ്‌ഫോടനത്തില്‍ വീട് തകര്‍ന്നു. സമീപത്തെ വീടുകള്‍ക്കും കേടുപാടുണ്ടായി. പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. രാത്രി രണ്ടു മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. വാടക വീടാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. രണ്ടുപേരാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഗോവിന്ദന്റെ എന്നായാളുടെ വീടാണ് തകര്‍ന്നത്. അനൂപ് മാലിക് എന്നയാളാണ് വീട് വാടകയ്ക്കെടുത്തത്. അനൂപിനു പടക്ക കച്ചവടം ഉണ്ടെന്നു പറയപ്പെടുന്നു. രാത്രി രണ്ടു മണിക്കാണ് സ്‌ഫോടന ശബ്ദം കേട്ടതെന്ന് അയല്‍വാസി പറഞ്ഞു. ‘ വീടിനു പുറകുവശത്ത് ഒരാളുടെ മൃതശരീരം കണ്ടു. ശരീരത്തിനു മുകളില്‍ മണ്ണ് വീണു കിടക്കുന്നുണ്ട്. താമസക്കാരെ പരിചയമില്ല. രാത്രിയാണ് താമസക്കാര്‍ വരുന്നത്. വീട്ടില്‍ ലൈറ്റ് ഇടാറില്ലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് വീട്ടില്‍ ആളുണ്ടായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു. അതേസമയം, സ്ഫോടനം ബോംബ് നിര്‍മാണത്തിനിടെയെന്ന് സൂചന. ശനിയാഴ്ച പുലര്‍ച്ചെ 1.51-ഓടെ ഉഗ്ര സ്ഫോടനം കേട്ടുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നോക്കുമ്പോള്‍…
Read More » -
സ്ഥിര നിക്ഷേപത്തിന് 12 ശതമാനം പലിശ: തൃശൂരില്‍ വീണ്ടും നിധിത്തട്ടിപ്പ്; ചെയര്‍മാന്‍ അടക്കം മുങ്ങിയിട്ട് ഒരു വര്‍ഷം; നിക്ഷേപകര്‍ക്ക് നഷ്ടമായത് 300 കോടി
തൃശൂര്‍: സഹകരണ-നിക്ഷേപത്തട്ടിപ്പ് വ്യാപകമായ തൃശൂരില്‍ 300 കോടിയുടെ തട്ടിപ്പു കൂടി പുറത്ത്. നഗരത്തിനടുത്ത് കൂര്‍ക്കഞ്ചേരി ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന മാനവ കെയര്‍ കേരള (എംസികെ) നിധി ലിമിറ്റഡാണ് തട്ടിപ്പ് നടത്തിയത്. ഒരു വര്‍ഷത്തിലേറെയായി ചെയര്‍മാന്‍ അടക്കം സ്ഥാപന നടത്തിപ്പുകാരെല്ലാം മുങ്ങിയിരിക്കുകയാണ്. ഹെഡ് ഓഫീസ് ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ഓഫീസുകളും പൂട്ടി. തൃശൂര്‍ മുപ്ലിയം തേക്കിലക്കാടന്‍ വീട്ടില്‍ ടി.ടി. ജോസാണ് ചെയര്‍മാന്‍. ഭാര്യ ബീന ഉള്‍പ്പെടെ ഒന്‍പതു ഡയറക്ടര്‍മാരുമുണ്ട്. കേരളത്തിലുടനീളം ശാഖകള്‍ തുറന്ന് സ്ഥിരനിക്ഷേപം, സ്വര്‍ണവായ്പ, ചിട്ടി, പ്രതിദിന കളക്ഷന്‍ എന്നിവയിലൂടെയാണ് 300 കോടി തട്ടിയത്. 12 ശതമാനമാണ് സ്ഥിര നിക്ഷേപത്തിന് പലിശ വാഗ്ദാനം ചെയ്തിരുന്നത്. തുടക്കത്തില്‍ കൃത്യമായ പലിശ നല്‍കി വിശ്വാസം നേടി. അതുവഴി കൂടുതല്‍ ഇടപാടുകാരേയും കൂടുതല്‍ നിക്ഷേപവും കണ്ടെത്തി. 2024 മെയ് മുതല്‍ നിക്ഷേപവും പലിശയും മുടങ്ങി. സ്ഥാപനം വിപുലമാക്കുകയാണെന്നും പുതിയ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ തുടങ്ങുകയാണെന്നും പറഞ്ഞ് നിക്ഷേപകരെ വഞ്ചിച്ചു. ഒക്ടോബറോടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവച്ചു. ആദ്യഘട്ടത്തില്‍ പരാതിപ്പെട്ടവര്‍ക്ക് നേരേ…
Read More » -
പ്രൊഫഷണല്‍ ടാലന്റ് പൂള്‍ 172 ശതമാനം വളര്‍ച്ച നേടി: കേരളം രാജ്യത്തെ ഒന്‍പതാമത്തെ വലിയ തൊഴിലാളി ശക്തിയുള്ള സംസ്ഥാനം; ഗള്‍ഫ് മേഖലകളില്‍ നിന്ന് സ്‌കില്‍ഡ് പ്രൊഫഷണലുകള്‍ തിരിച്ചെത്തുന്നു
കൊച്ചി: കേരളം രാജ്യത്തെ ഒന്‍പതാമത്തെ വലിയ തൊഴിലാളി ശക്തിയുള്ള സംസ്ഥാനമെന്ന് ലിങ്ക്ഡ് ഇന്‍ ടാലന്റ് ഇന്‍സൈറ്റ്‌സ് റിപ്പോര്‍ട്ട്. തൊഴില്‍ എടുക്കുന്നവരുടെ എണ്ണത്തില്‍ കേരളം മുന്നേറിയെന്നും അടിസ്ഥാന വൈദഗ്ധ്യത്തിനപ്പുറം നൈപുണ്യം കൈവരിക്കേണ്ട കാലമാണ് വരുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേരളത്തിന്റെ തൊഴിലാളി ശക്തിയില്‍ വളര്‍ച്ചയുണ്ടായെന്നു പറയുന്ന റിപ്പോര്‍ട്ടില്‍ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്തെ പ്രൊഫഷണല്‍ ടാലന്റ് പൂള്‍ 172 ശതമാനം വളര്‍ച്ച നേടി എന്നും വ്യക്തമാക്കുന്നു. അതേസമയം 2030-ഓടെ അടിസ്ഥാന വൈദഗ്ധ്യം വേണ്ട തൊഴില്‍ മേഖലകളില്‍ 30 ശതമാനം വരെ മാറ്റംവരുകയോ അപ്രസക്തമാകുകയോ ചെയ്യുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. നൈപുണ്യ കേരളം ആഗോള ഉച്ചകോടിയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ തൊഴിലാളി ശക്തിയുടെ 40 ശതമാനവും കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ്. കൂടുതല്‍ പ്രൊഫഷണലുകളും സോഫ്റ്റ്‌വെര്‍ എന്‍ജിനിയര്‍, അക്കൗണ്ടന്റ്, അധ്യാപനം എന്നീ മേഖലകളിലാണ്. കേരളത്തിന്റെ തൊഴിലാളി ശക്തിയില്‍ 37% വനിതകളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദേശീയ ശരാശരി 30 ശതമാനമാണ്. വിദേശ രാജ്യങ്ങളില്‍ നിന്ന്, പ്രധാനമായും…
Read More »