Kerala

    • ‘ഇത്രയും കരുതലുള്ള ജീവനക്കാര്‍ ഉള്ളപ്പോള്‍ ആനവണ്ടി എങ്ങനെ കിതക്കാനാണ്? അത് സൂപ്പര്‍ഫാസ്റ്റ് ആയി ഓടിക്കൊണ്ടേയിരിക്കും’; കെഎസ്ആര്‍ടിസി കണ്ടക്ടറെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ഡോക്ടര്‍

      കൊച്ചി: തെങ്കാശിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലെ യാത്രക്കിടെ കണ്ടുമുട്ടിയ കണ്ടക്ടറെ കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ഡോ. ആശ ഉല്ലാസ്. ഈ കണ്ടക്ടറുടെ പേരൊന്നും തനിക്ക് അറിയില്ലെന്നും, പക്ഷെ ഈ മനുഷ്യനെ പോലുള്ള ഓരോ ജീവനക്കാരും കെഎസ്ആര്‍ടിസിക്ക് ഒരു പൊന്‍തൂവല്‍ ആയിരിക്കുമെന്നും അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘കഴിഞ്ഞ ദിവസം തെങ്കാശിയിലേക്ക് പോയത് കെഎസ്ആര്‍ടിസി ബസില്‍ ആയിരുന്നു. കൊല്ലത്തു നിന്ന് ഓണഘോഷം കഴിഞ്ഞു വെക്കേഷന് വീട്ടിലേക്ക് പോകുന്ന ഡിഗ്രി ഫസ്റ്റ് ഇയര്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി, അവള്‍ക്ക് തെന്മലയില്‍ ആയിരുന്നു ഇറങ്ങേണ്ടത്. നല്ല മഴ. മൊബൈലിന് റേഞ്ചും ഇല്ല. കൂട്ടിക്കൊണ്ട് പോകാന്‍ മാതാപിതാക്കള്‍ക്ക് സമയത്ത് സ്റ്റോപ്പില്‍ എത്തിച്ചേരാന്‍ സാധിച്ചില്ല. ആ കുട്ടിയെ തൊട്ടടുത്തുള്ള ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് പുറത്ത് നിര്‍ത്തി പോലീസുകാരോട് കാര്യം പറഞ്ഞു. എല്ലാം പറഞ്ഞേര്‍പ്പാടാക്കി പുറപ്പെടാന്‍ തുടങ്ങിയപ്പോഴേയ്ക്കും അവളുടെ മാതാപിതാക്കള്‍ അവിടെ എത്തിചേര്‍ന്നു. എന്തായാലും ആ രാത്രി അവളെ ആ സ്റ്റോപ്പില്‍ ഒറ്റക്ക് ഇറക്കിവിടാതെ സുരക്ഷിതമായി ഇറക്കിവിട്ട കാഴ്ച്ച ഏറെ സന്തോഷം നല്‍കി..…

      Read More »
    • എതിര്‍ഭാഗത്തും സമാന ആരോപണങ്ങള്‍ നേരിടുന്നവരുണ്ടല്ലോ; അവര്‍ക്കില്ലാത്ത എന്തു പ്രശ്‌നമാണ് രാഹുലിനുള്ളത് ; എല്ലാവര്‍ക്കും തുല്യനീതിവേണം, പൂര്‍ണ്ണ പിന്തുണയുമായി അടൂര്‍ പ്രകാശ് എംപി

      കോഴിക്കോട്: സ്ത്രീപീഡനം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നേരിടുന്നവര്‍ മറുവശത്തും ഉണ്ടെന്നും അവര്‍ക്കില്ലാത്ത എന്ത് പ്രശ്‌നമാണ് രാഹുല്‍മാങ്കൂട്ടത്തിനുള്ളതെന്ന് അടൂര്‍പ്രകാശ് എംപി. എല്ലാവര്‍ക്കും തുല്യനീതി കിട്ടേണ്ടതുണ്ട്. സമാന ആരോപണം നേരിടുന്ന മറുവശത്തിരിക്കുന്നവര്‍ക്ക് കിട്ടേണ്ട നീതി തന്നെ രാഹുലിനും കിട്ടേണ്ടതുണ്ടെന്നും ആരോപണ സാഹചര്യം പരിഗണിച്ചാണ് നടപടിയെടുത്തതെന്നും പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള കഴമ്പില്ലാത്ത ആരോപണങ്ങളാണ് രാഹുലിനെതിരേ ഉയര്‍ന്നിരിക്കുന്നത്. മറുഭാഗത്ത് ഇരിക്കുന്നവര്‍ക്കെതിരെയും സമാന ആരോപണമുണ്ട്. രാഹുലിന് സംരക്ഷണം ഒരുക്കുമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. രാഹുല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചും അടൂര്‍പ്രകാശ് പ്രതികരിച്ചു. ആരോപണം ഉയര്‍ന്നവര്‍ സഭയിലുണ്ട്. രാഹുലിനെ മാത്രം എന്തിന് മാറ്റി നിര്‍ത്തണം എന്ന് അടൂര്‍ പ്രകാശ് ചോദിച്ചു. നിയമം എല്ലാവര്‍ക്കും ഒരു പോലെയാണ്. കേസ് എടുക്കട്ടെ അപ്പോള്‍ നോക്കാം എന്നും അടൂര്‍ പ്രകാശ് പറഞ്ഞു. സിപിഐഎം അല്ല കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. രാഹുലിനെതിരെ കേസ് ഇല്ല. ജനാധിപത്യ രീതി വെച്ചാണ് മാറ്റി നിര്‍ത്തിയതെന്നും പറഞ്ഞു. അതിനിടയില്‍ മണ്ഡലത്തില്‍ നിന്ന് ഏറെനാള്‍ വിട്ടുനിന്നാല്‍ പ്രതിസന്ധിയാവുമെന്ന നിലപാടില്‍ രാഹുലിനെ പാലക്കാട് മണ്ഡലത്തിലെത്തിക്കാന്‍…

      Read More »
    • നെഹ്‌റുട്രോഫി വള്ളംകളിയില്‍ വീയപുരം ജലരാജാക്കന്മാരായി ; ഫൈനലില്‍ പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗത്തെ പിന്നിലാക്കി ; കഴിഞ്ഞ ചാംപ്യന്‍ പള്ളാത്തുരുത്തി മൂന്നാമതായി

      ആലപ്പുഴ: വീറോടും വാശിയോടും ചുണ്ടന്‍വള്ളങ്ങള്‍ തുഴയെറിഞ്ഞ നെഹ്‌റുട്രോഫി വള്ളംകളിയില്‍ വീയപുരം ജലരാജാക്കന്മാരായി. പുന്നമടയിലെ ചുണ്ടന്‍വള്ളങ്ങളുടെ ഫൈനലില്‍ പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗത്തെ പിന്നിലാക്കിയാണ് വീയപുരം കപ്പടിച്ചത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ പിബിസി മേപ്പാടം ചുണ്ടന്‍ മൂന്നാമതും നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടന്‍ നാലാമതുമെത്തി. നാലാം ട്രാക്കിലാണ് വിബിസിയുടെ വീയപുരം ചുണ്ടന്‍ തുഴയെറിഞ്ഞത്. കഴിഞ്ഞതവണ ഫൈനലില്‍ കടന്നിട്ടും കപ്പടിക്കാതെ പോയതിന്റെ നിരാശ അവര്‍ ഇത്തവണ മറികടന്നു. 4:21.084 സമയം കുറിച്ചായിരുന്നു വീയപുരത്തിന്റെ വിജയം. ഒന്നാം ട്രാക്കിലായിരുന്നു കഴിഞ്ഞതവണത്തെ ചാംപ്യന്മാരായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ പിബിസി മേല്‍പ്പാടം ചുണ്ടന്‍ മത്സരിച്ചത്. അവര്‍ക്ക് മൂന്നാമത് എത്താനെ കഴിഞ്ഞുള്ളൂ. നടുഭാഗം 4:21.782. മേല്‍പ്പാടം 4:21.933, നിരണം 4:22.035 എന്നിങ്ങനെയാണ് ഫൈനലില്‍ കുറിച്ച സമയം. നേരത്തെ ആറ് ഹീറ്റ്‌സുകളിലായി നടന്ന പ്രാഥമിക മത്സരങ്ങളില്‍ ഏറ്റവും മികച്ച സമയം കുറിച്ച 4 ടീമുകളാണ് ഫൈനലില്‍ മത്സരത്തിന് യോഗ്യത നേടിയത്. നടുഭാഗം-പുന്നമട ബോട്ട് ക്ലബ്ബ്, നിരണം-നിരണം ബോട്ട് ക്ലബ്ബ്, വീയപുരം-വിബിസി…

      Read More »
    • ഓണം ആദ്യ ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത; ന്യൂനമര്‍ദം ദുര്‍ബലമായി, അടുത്തയാഴ്ച വീണ്ടും പുതിയ ന്യൂനമര്‍ദം

      തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ലഭിച്ചു കൊണ്ടിരുന്ന മഴയുടെ ശക്തി കുറഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍ സാധാരണ ഇടവിട്ടുള്ള മഴ മാത്രമെന്ന് കാലാവസ്ഥാ വകുപ്പ്. നിലവിലെ ന്യൂനമര്‍ദം ദുര്‍ബലമായതോടെ സെപ്റ്റംബര്‍ രണ്ട്, മൂന്ന് തീയതികളിലായി ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ സൂചനയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഓണം ആദ്യ ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളില്‍ മഴ പ്രതീക്ഷിക്കുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംസ്ഥാനത്ത് പൊതുവെ മഴ ലഭിച്ചേക്കാം. ഇതില്‍ മാറ്റങ്ങള്‍ സംഭവിക്കാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. നിലവില്‍ എല്ലാം ജില്ലകളിലും പലയിടങ്ങളിലായി മഴ അനുഭവപ്പെടുന്നുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് കക്കയത്ത് കഴിഞ്ഞ 100 ദിവസത്തിനുള്ളില്‍ പെയ്തത് 6046 മില്ലിമീറ്റര്‍ മഴയാണ്. 100 ല്‍ 91 ദിവസവും കക്കയം സ്റ്റേഷനില്‍ മഴ രേഖപ്പെടുത്തി. ഇതില്‍ 21 ദിവസവും 100 മില്ലിമീറ്ററിന് മുകളിലായിരുന്നു മഴ. 22 ദിവസം 50 നും 99 മില്ലിമീറ്ററിനും ഇടയിലായിരുന്നു മഴ.

      Read More »
    • ധീരമായ കാൽവെയ്പ്പുമായി ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്; ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രം കുറിച്ച് “ലോക”

      ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച “ലോക: ചാപ്റ്റർ വൺ ചന്ദ്ര” ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിച്ചിരിക്കുകയാണ്. വേഫേറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമാണിത്. ലോക നിലവാരത്തിൽ ഒരുക്കിയ ഈ മലയാള ചിത്രം കേരളത്തിൻ്റെ അതിരുകൾ താണ്ടി അഭിനന്ദനം നേടുമ്പോൾ പ്രേക്ഷകർ കയ്യടിക്കുന്നത് ദുൽഖർ സൽമാനും വേഫേറർ ഫിലിംസിനും കൂടിയാണ്. ഇത്രയും സങ്കേതിക പൂർണതയിൽ ഒരു ചിത്രം നിർമ്മിക്കുക എന്നതും, സ്ത്രീ കഥാപാത്രത്തെ ചിത്രത്തിൻ്റെ കേന്ദ്രമായി നിർത്തിക്കൊണ്ട് ഇത്രയും വമ്പൻ കാൻവാസിൽ, മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിൽ കഥ പറയുന്ന ഒരു ചിത്രത്തിന് പിന്തുണ കൊടുക്കുക എന്നതുമാണ് ദുൽഖർ സൽമാൻ ചെയ്തത്. ഒരുപക്ഷേ മലയാള സിനിമയിൽ ഒരു നിർമ്മാതാവ് കാണിച്ച ഏറ്റവും വലിയ ദീർഘ വീക്ഷണം കൂടിയാണ് ഇതെന്ന് വിശേഷിപ്പിക്കാം. ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിന് തന്നെ ഇതിലൂടെ തുടക്കം കുറിക്കുമ്പോൾ മലയാള സിനിമ അതിൻ്റെ അതിരുകൾ ഭേദിച്ച് വളരുന്നതിന് വേഫേറർ ഫിലിംസ് ഒരു നിമിത്തമായി മാറുകയാണ്.…

      Read More »
    • കണ്ണപുരം സ്ഫോടനം: നിര്‍മ്മാണത്തിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല; മരിച്ചത് 2016 ലെ സ്‌ഫോടന കേസ് പ്രതിയുടെ ബന്ധു; അന്വേഷണം ക്രൈംബ്രാഞ്ചിന്

      കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കണ്ണപുരം കീഴറയിലെ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. സ്‌ഫോടനം നടന്ന വീട് വാടകയ്‌ക്കെടുത്ത കണ്ണൂര്‍ ചാലാട് സ്വദേശി അനൂപ് മാലിക്കിനെതിരെ സ്‌ഫോടക വസ്തു നിയമപ്രകാരം കേസെടുത്തു. 2016 ല്‍ കണ്ണൂര്‍ പൊടിക്കുണ്ടിലെ വീട്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്. കണ്ണൂര്‍ ചാലാട് സ്വദേശി മുഹമ്മദ് ആഷാ മാണ് മരിച്ചതെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിതിന്‍ രാജ് മാധ്യമങ്ങളോട് പറഞ്ഞു. അനൂപ് മാലികിന്റെ ബന്ധുവാണ് ഇയാള്‍. അനൂപിനായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലെയുള്ള സ്‌ഫോടക വസ്തുക്കളാണ് സഫോടനം നടന്ന വീട്ടില്‍ നിര്‍മ്മിച്ചിരുന്നത്. ഇത്തരം വസ്തുക്കളുടെ നിര്‍മ്മാണത്തിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. കണ്ണപുരം കീഴറയിലെ സ്ഫോടന കേസില്‍ പ്രതിയായ അനൂപ് മാലിക് മുന്‍പും…

      Read More »
    • ഓണം വെള്ളത്തിലാകുമോ? ന്യൂനമര്‍ദം ദുര്‍ബലമായി; അടുത്തയാഴ്ച വീണ്ടും പുതിയ ന്യൂനമര്‍ദം

      തിരുവനന്തപുരം: ന്യൂനമര്‍ദം ദുര്‍ബലമായതോടെ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ലഭിച്ചു കൊണ്ടിരുന്ന മഴയുടെ ശക്തിയും കുറഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍ സാധാരണ ഇടവിട്ടുള്ള മഴ സാധ്യത മാത്രമെന്ന് കാലാവസ്ഥാ വിദഗ്ധന്‍ രാജീവന്‍ എരിക്കുളം വ്യക്തമാക്കി. സെപ്റ്റംബര്‍ 2,3 തീയതികളിലായി ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ സൂചനയുണ്ട്. നിലവിലെ സൂചന പ്രകാരം ഓണം ആദ്യ ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളില്‍ മഴ പ്രതീക്ഷിക്കുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തു പൊതുവെയും മഴ ലഭിച്ചേക്കാം. ഇതില്‍ മാറ്റങ്ങള്‍ സംഭവിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നു. നിലവില്‍ എല്ലാം ജില്ലകളിലും പലയിടങ്ങളിലായി മഴ അനുഭവപ്പെടുന്നുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് കക്കയത്ത് കഴിഞ്ഞ 100 ദിവസത്തിനുള്ളില്‍ പെയ്തത് 6046 മില്ലിമീറ്റര്‍ മഴയാണ്. 100 ല്‍ 91 ദിവസവും കക്കയം സ്റ്റേഷനില്‍ മഴ രേഖപ്പെടുത്തി. ഇതില്‍ 21 ദിവസവും 100 മില്ലിമീറ്ററിന് മുകളിലായിരുന്നു മഴ. 22 ദിവസം 50നും 99 മില്ലിമീറ്ററിനും ഇടയിലായിരുന്നു മഴ. ജൂലൈ 17നാണ് കക്കയത്ത്…

      Read More »
    • ‘പെണ്ണു കേസുകളോട്’ പ്രേക്ഷകര്‍ക്ക് താല്‍പ്പര്യക്കുറവ്; ഏഷ്യാനെറ്റ് ന്യൂസ് ബഹുദൂരം മുന്നില്‍, കൈരളിയെ പിന്നിലാക്കി ജനം; ബാര്‍ക്കില്‍ ‘റിപ്പോര്‍ട്ടര്‍’ക്ക് നിരാശ

      തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ‘പുറത്തു വിട്ട ഗര്‍ഭ ഛിദ്ര ഓഡിയോ’കളൊന്നും ടെലിവിഷന്‍ റേറ്റിംഗില്‍ പ്രതിഫലിക്കുന്നില്ല. പെണ്ണു കേസുകളില്‍ ടിവി പ്രേക്ഷകര്‍ക്കുള്ള താല്‍പ്പര്യം കുറഞ്ഞതിന് തെളിവാണ് ഈ വര്‍ഷത്തെ 33-ാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിംഗ്. വിഎസ് അച്യുതാനന്ദന്റെ ഇതിഹാസ തുല്യമായ അന്ത്യയാത്ര ദിനങ്ങളില്‍ വാര്‍ത്താ ചാനലുകളിലേക്ക് പ്രേക്ഷകര്‍ ഇടിച്ചു കയറി. എന്നാല്‍ അത്തരമൊരു താല്‍പ്പര്യം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണ പ്രത്യാരോപണങ്ങള്‍ കത്തി നിന്ന ആഴ്ചയില്‍ റേറ്റിംഗില്‍ പ്രത്യക്ഷമല്ല. ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വാധിപത്യം തുടരുന്നു. റിപ്പോര്‍ട്ടര് രണ്ടാം സ്ഥാനത്തും. മൂന്നാം സ്ഥാനത്ത് ട്വന്റി ഫോര്‍ തുടരുമ്പോള്‍ മനോരമയെ മറികടന്ന് മാതൃഭൂമി നാലില്‍ എത്തി. കൈരളി ടിവിയെ പിന്തള്ളി പരിവാര്‍ പിന്തുണയുള്ള ജനം ടിവി ഏഴിലേക്ക് കുതിച്ചെത്തുന്നു. ഒന്‍പതാം സ്ഥാനത്ത് അംബാനിയുടെ ന്യൂസ് 18 കേരളയും. ഇതില്‍ നിന്നും പെണ്ണു കേസുകളൊന്നും കൂടുതല്‍ കാഴ്ചക്കാരെ ടിവിയിലേക്ക് എത്തിക്കുന്നില്ലെന്ന് വ്യക്തം. പ്രോഗ്രാം ചാനലുകളില്‍ 806 പോയിന്റുമായി ഏഷ്യനെറ്റിന്റെ ജൈത്രയാത്രയാണ്. 177 പോയിന്റുമായി ഫ്ളവേഴ്സ് രണ്ടാമതുണ്ട്. മൂന്നാം സ്ഥാനത്തുള്ള…

      Read More »
    • ഓണാഘോഷം അതിരുവിട്ടതിന് അധ്യാപകന്റെ ശകാരം; റെയില്‍ പാളത്തില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യ ഭീഷണി, ഓടിച്ചിട്ട് പിടിച്ച് പൊലീസ്

      കോഴിക്കോട്: സ്‌കൂളിലെ ഓണാഘോഷം അതിരുവിട്ടതില്‍ അധ്യാപകന്‍ ശകാരിച്ചതിന് ആത്മഹത്യയ്ക്ക് മുതിര്‍ന്ന പ്ലസ്ടു വിദ്യാര്‍ഥിയെ രക്ഷിച്ച് പൊലീസ്. വടകരയിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു ആളുകളെ ആശങ്കിലാക്കിയ സംഭവങ്ങളുടെ തുടക്കം. ഓണാഘോഷ പരിപാടികള്‍ അതിരുവിട്ടതോടെ അധ്യാപകര്‍ ഇടപെട്ടതിന് പിന്നാലെയാണ് പ്ലസ്ടു വിദ്യാര്‍ഥി സ്‌കൂളില്‍ നിന്ന് ഇറങ്ങിയോടിയത്. ഇതിനിടെ കൂട്ടുകാരെ വിളിച്ച് ആത്മഹത്യ ഭീഷണിയും വിദ്യാര്‍ഥി മുഴക്കി. സംഭവം പൊലീസില്‍ അറിയിച്ചതോടെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് അന്വേഷണവും ആരംഭിച്ചു. കുട്ടി ഇരിങ്ങല്‍ ഭാഗത്തുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ പാളത്തില്‍ നില്‍ക്കുകയായിരുന്നു, വിദ്യാര്‍ഥി. പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ഥി വഴങ്ങിയില്ല. പൊലിസ് ട്രാക്കിലിറങ്ങിയതോടെ വിദ്യാര്‍ഥി പാളത്തിലൂടെ കോഴിക്കോട് ഭാഗത്തേക്ക് ഓടി. പിന്നാലെ പോലീസും, തുടര്‍ന്ന് കളരിപ്പടി ഭാഗത്തുവെച്ച് തീവണ്ടി വരുന്നതിനിടെ രക്ഷപ്പെടുത്തുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍ എത്തിച്ച വിദ്യാര്‍ഥിയെ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ ഉപദേശം നല്‍കി പറഞ്ഞയക്കുകയും ചെയ്തു. വടകര എസ്ഐ എം കെ. രഞ്ജിത്ത്, എഎസ്ഐ ഗണേശന്‍, സിപിഒ സജീവന്‍…

      Read More »
    • ഓണ’ക്കൊള്ള’! സ്വകാര്യബസിന് ബെംഗളൂരു-തിരുവനന്തപുരം ടിക്കറ്റ് നിരക്ക് 4100 രൂപ വരെ! കണ്ണുതുറക്കാതെ റെയില്‍വേ

      തിരുവനന്തപുരം: ഓണമായതോടെ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി ദീര്‍ഘദൂര സ്വകാര്യ ബസുകള്‍. ബെംഗളൂരു-തിരുവനന്തപുരം ടിക്കറ്റ് നിരക്ക് എസി സ്ലീപ്പര്‍ ബസുകളില്‍ 1500 മുതല്‍ 2500 വരെയുണ്ടായിരുന്നത് 2950 മുതല്‍ 4100 രൂപ വരെയാണു വര്‍ധിപ്പിച്ചിരിക്കുന്നത്. നോണ്‍ എസി ബസുകളിലെ നിരക്കും ഇരട്ടിയായിട്ടുണ്ട്. നോണ്‍ എസി സീറ്റര്‍ ബസുകളില്‍ നിരക്ക് 2000 രൂപയായി. കെഎസ്ആര്‍ടിസി ഒട്ടേറെ സ്‌പെഷലുകള്‍ പ്രഖ്യാപിച്ചെങ്കിലും സെപ്റ്റംബര്‍ 3ന് ബെംഗളൂരുവില്‍ നിന്നു കേരളത്തിലേക്കുള്ള സര്‍വീസുകളിലൊന്നും സീറ്റുകള്‍ ഒഴിവില്ല. സ്ഥിരമായുള്ള 7 ബസുകള്‍ക്കു പുറമേ പുതിയ ബസുകള്‍ ഉപയോഗിച്ച് 9 അധിക സര്‍വീസുകള്‍ ക്രമീകരിച്ചിട്ടും ഒറ്റ ബസിലും എറണാകുളത്തേക്ക് അന്നു ടിക്കറ്റില്ല. ഓണം കഴിഞ്ഞു കൂടുതല്‍ പേരും മടങ്ങുന്ന സെപ്റ്റംബര്‍ 7 ഞായറാഴ്ച സ്വകാര്യ എസി സ്ലീപ്പര്‍ നിരക്ക് 4949 രൂപ വരെയായിട്ടുണ്ട്. തിരുവനന്തപുരം-ചെന്നൈ ബസ് നിരക്കും ഗണ്യമായി കൂട്ടിയിട്ടുണ്ട്. 2650 മുതല്‍ 4300 രൂപ വരെയാണു നിരക്കുകള്‍. 7ന് ചെന്നൈ, ബെംഗളൂരു റൂട്ടുകളിലും ട്രെയിനുകളില്‍ ടിക്കറ്റില്ല. തിരുവനന്തപുരം-ബെംഗളൂരു സ്‌പെഷല്‍ ട്രെയിനില്‍…

      Read More »
    Back to top button
    error: