പാലക്കാട്ടുകാര്‍ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും വോട്ട് ചെയ്യേണ്ടിവരുമോ; ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനി ആരാകും പാലക്കാട് എംഎല്‍എ; നിയമസഭാ ഉപതിരഞ്ഞെടുപ്പ് പാലക്കാട് ആവശ്യമില്ലെന്ന് ഒരു വിഭാഗം

പാലക്കാട് : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കുകയാണെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പാലക്കാട് വൈകാതെ നിയമസഭാ ഉപതെരഞ്ഞെടുപ്പും വേണ്ടിവരും.
അതോ ഇനിയുള്ള അവശേഷിക്കുന്ന കാലം പാലക്കാട് എംഎല്‍എ വേണ്ട എന്നാണ് തീരുമാനം എങ്കില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകില്ല.
ഷാഫി പറമ്പില്‍ പാലക്കാട് എംഎല്‍എ ആയിരിക്കെ വടകരയില്‍ ലോക്‌സഭ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ പോയതോടെയാണ് പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയായി വരുന്നത്.
ഇനി വീണ്ടും ഒരു നിയമസഭാ ഉപതിരഞ്ഞെടുപ്പ് കൂടി പാലക്കാട് വരുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.
അടുത്തവര്‍ഷം ഏപ്രിലില്‍ കേരളം നിയമസഭാ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാന്‍ ഇരിക്കെ ഈയൊരു ചെറിയ കാലയളവില്‍ ഉപതിരഞ്ഞെടുപ്പ് നടത്തി പാലക്കാട് പുതിയ എംഎല്‍എയെ കൊണ്ടുവരുമോ എന്ന കാര്യത്തിലും സംശയമുണ്ട്.
രാഹുല്‍ രാജിവെക്കുകയാണെങ്കില്‍ പോലും ഒരു ഉപതെരഞ്ഞെടുപ്പിന്റെ ആവശ്യമുണ്ടോ എന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ എല്ലാവരും ചേര്‍ന്നായിരിക്കും തീരുമാനമെടുക്കുക.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയ ശേഷം നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുമ്പോഴേക്കും നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയമാകും.
ഈയൊരു സാഹചര്യത്തില്‍ രാഹുല്‍ രാജി വെച്ചാലും പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന് ആരും അനുകൂലിക്കാന്‍ വഴിയില്ല എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.






