രാഹുലിനെതിരെ പരാതി നല്‍കാന്‍ അതിജീവിതയ്ക്ക് ധൈര്യം നല്‍കിയവരില്‍ ഒരു ഐപിഎസ് ഉദ്യോഗസ്ഥയും; ശബരിമല സ്വര്‍ണക്കൊള്ള കേസിനെ പ്രതിരോധിക്കാന്‍ സിപിഎമ്മിന് ഇനി മാങ്കൂട്ടത്തില്‍ കേസ്; കോണ്‍ഗ്രസില്‍ ഭിന്നത തുടരുന്നു

തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കാന്‍ മടിച്ചു നിന്ന അതിജീവിതയ്ക്ക് ധൈര്യം പകര്‍ന്നവരുടെ കൂട്ടത്തില്‍ ഒരു ഐപിഎസ് ഉദ്യോഗസ്ഥയുമെന്ന് സൂചന. സിപിഎമ്മിലെ ചിലരുടെ നിര്‍ദ്ദേശാനുസരണമാണ് ഈ ഐപിഎസ് ഉദ്യോഗസ്ഥ അതിജീവിതയെ കണ്ട് കാര്യങ്ങള്‍ സംസാരിച്ചതും പരാതി കൊടുക്കുന്നതില്‍ പേടിക്കേണ്ടെന്ന് ധൈര്യം നല്‍കിയതുമെന്നാണ് പറയുന്നത്.
പരാതി നല്‍കിയില്ലെങ്കില്‍ തുടര്‍നടപടികളൊന്നും സ്വീകരിക്കാന്‍ കഴിയില്ലെന്നും രേഖാമൂലമുള്ള പരാതിയുണ്ടെങ്കില്‍ മാത്രമേ മുന്നോട്ടു പോകാനും അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാനും സാധിക്കൂ എന്ന വിവരമാണ് പ്രധാനമായും ഈ ഉദ്യോഗസ്ഥ അതിജീവിതയെ അറിയിച്ചത്.
സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും ഭയപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും അവര്‍ ഉറപ്പുകൊടുത്തിരുന്നു.
പരാതി നല്‍കുന്ന കാര്യം അതീവരഹസ്യമായി വെക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു.
പരാതി പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുകൊടുക്കാതെ നേരിട്ട് മുഖ്യമന്ത്രിക്കു തന്നെ നല്‍കാനും അതിജീവിതയുമായി സംസാരിച്ച കൂട്ടത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇമ്മീഡിയറ്റ് ഇഫക്ടിന് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കുന്നതാണ് നല്ലതെന്നായിരുന്നു അവര്‍ കൊടുത്ത ഉപദേശം.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് തങ്ങള്‍ക്കെതിരെ തിരിയുന്നു എന്ന് മനസിലാക്കിയ സിപിഎമ്മും സര്‍ക്കാരും അടിയന്തിരമായി ഇതിനെ പ്രതിരോധിക്കാന്‍ രാഹുല്‍ വിഷയത്തില്‍ ട്വിസ്റ്റ് വരുത്തുകയായിരുന്നു. രാഹുലിനെതിരെ പരാതി നല്‍കാന്‍ അതിജീവിത തയ്യാറാണെന്ന് മനസിലാക്കിയതോടെയാണ് അതെപ്പോള്‍ എങ്ങിനെ വേണമെന്ന് സിപിഎം ആസൂത്രണം ചെയ്തത്. കഴിഞ്ഞ ഒരാഴ്ചയായി ഓപ്പറേഷന്‍ മാങ്കൂട്ടത്തിലിന്റെ അണിയറ പ്രവര്‍ത്തനങ്ങളിലായിരുന്നു സിപിഎമ്മും സംസ്ഥാന സര്‍ക്കാരും.
കൃത്യവും വ്യക്തവുമായ പരാതി ലഭിച്ചാല്‍ രാഹുലിനെതിരെ നടപടിയെടുക്കാമെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. അതാണിപ്പോള്‍ ലഭിച്ചിരിക്കുന്നത്. അതിജീവിതയെ കാണാനെത്തിയ ഐഐപിഎസ് ഉദ്യോഗസ്ഥ തന്നെയാണ് അതിജീവിതയ്ക്കു വേണ്ടി പരാതി ഡ്രാഫ്റ്റ് ചെയ്തതെന്നും അഭ്യൂഹമുണ്ട്.
ലൂ്്പ്പ് ഹോളുകളില്ലാതെ പരാതി തയ്യാറാക്കാന്‍ ഇവര്‍ അതിജീവിതയെ സഹായിച്ചെന്നാണ് സൂചന.
പരാതി നല്‍കുന്നതിലേക്കുള്ള വഴിമരുന്നായി ആദ്യം ശബ്ദരേഖ പുറത്തുവിട്ടതും സിപിഎം തയ്യാറാക്കിയ തിരക്കഥയിലെ മ്‌റ്റൊരു സീനായിരുന്നു എന്നാണ് പലരും സംശയിക്കുന്നത്. തെരഞ്ഞെടുപ്പ് കൂടി മുന്നില്‍കണ്ടാണ് സിപിഎം ഓപ്പറേഷന്‍ മാങ്കൂട്ടത്തിലിന് രൂപം നല്‍കിയത്. രാഹുല്‍ കേസ് സിപിഎം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കെട്ടിച്ചമച്ചതാണെന്ന ആരോപണം ഉയരുമെന്ന് നന്നായി അറിയുന്നതുകൊണ്ടു തന്നെ വിശ്വസനീയമായ രീതിയില്‍ അതിജീവിതയെ മുന്നില്‍ നിര്‍ത്തി സിപിഎം രാഹുല്‍ കേസിന്റെ ക്ലൈമാക്‌സിലേക്ക് കടക്കുകയായിരുന്നു. സ്വര്‍ണക്കൊള്ള കേസിന്റെ നാണക്കേടും ആരോപണങ്ങളും മറികടക്കാന്‍ രാഹുല്‍ കേസുകൊണ്ട് കഴിയുമെന്ന് സിപിഎം കരുതുന്നില്ലെങ്കിലും ഒരു ഓളമുണ്ടാക്കാന്‍ ഇതുകൊണ്ട് സാധിക്കുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ.
രാഹുലിനെതിരെ അതിജീവിതയുടെ പരാതിയിന്‍മേല്‍ സര്‍ക്കാര്‍ നടപടിയെടുത്താന്‍ ഉടനടി കോണ്‍ഗ്രസില്‍ നിന്നും രാഹുലിനെ പുറത്താക്കാനും എംഎല്‍എ സ്ഥാനം രാജിവെപ്പിക്കാനും നടപടി വരുമെന്ന് സിപിഎമ്മിനറിയാം. സര്‍ക്കാര്‍ ആദ്യം ചെയ്യട്ടെ പിന്നെയാകാം തങ്ങളുടെ നടപടിയെന്ന് കെ.മുരളീധരനെ പോലുള്ള നേതാക്കള്‍ വ്യക്തമായി പറഞ്ഞതോടെ പന്ത് തങ്ങളുടെ കോര്‍ട്ടിലാണെന്ന് മനസിലായ സര്‍ക്കാരും സിപിഎമ്മും ഒരാഴ്ച കൊണ്ട് നടത്തിയ കരുനീക്കങ്ങളിലാണ് രാഹുലിന് പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്കും പുറത്തുനിന്ന് അഴിക്കകത്തേക്കുമുള്ള വഴിയൊരുങ്ങിയിരിക്കുന്നത്.
രാഹുലിനെ പുറത്താക്കി എംഎല്‍എ സ്ഥാനം രാജിവെപ്പിച്ചില്ലെങ്കില്‍ നാണക്കേടിനു മേല്‍ നാണക്കേടാകുമെന്ന് കോണ്‍ഗ്രസിനകത്ത് വലിയൊരു കൂട്ടം നേതൃത്വത്തോട് പറയുന്നുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വെച്ചുപുലര്‍ത്തുന്ന വലിയ പ്രതീക്ഷകള്‍ തകര്‍ന്നടിയാതിരിക്കാന്‍ രാഹുലിനെതിരെ പാര്‍ട്ടി കടുത്ത നടപടിയെടുത്തുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
ഒരു അന്വേഷണകമ്മീഷനെ പാര്‍ട്ടി നിയോഗിച്ച് അവരുടെ റിപ്പോര്‍ട്ട് വന്ന ശേഷം പോരേ രാഹുലിനെതിരെയുള്ള നടപടിയെന്ന് ചില നേതാക്കള്‍ മുന്നോട്ടുവെച്ച ആശയത്തെ മുരളിയടക്കമുള്ളവര്‍ പുച്ഛിച്ചു തള്ളിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ നടപടിക്കു മുന്‍പ് രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി എംഎല്‍എ സ്ഥാനം രാജിവെപ്പിക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്.






