Breaking NewsKeralaLead News

ക്രെയിനിന്റെ സങ്കേതിക തകരാര്‍ : ഇടുക്കി സ്‌കൈ ഡൈനിങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി; ഒന്നരമണിക്കൂറായി കുടുങ്ങി കിടന്നു, കുഞ്ഞുങ്ങള്‍ അടക്കം 5 പേരെ ഒടുവില്‍ താഴെയിറക്കി

ഇടുക്കി: ഇടുക്കി ആനച്ചാലില്‍ ഒന്നരമണിക്കൂറായി സ്‌കൈ ഡൈവിങ്ങില്‍ കുടുങ്ങിക്കിടന്ന വരെ രക്ഷപ്പെടുത്തി. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങള്‍ അടക്കം 5 പേര്‍ ഉള്‍പ്പെടെ എട്ടു പേരാണ് കുടുങ്ങിയത്്. ഇതില്‍ സഞ്ചാരികളും ജീവനക്കാരും ഉണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. ക്രെയിനിന്റെ സങ്കേതിക തകരാര്‍ ആണ് കാരണം.

അടിമാലിയില്‍ നിന്നും മൂന്നാറില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം രക്ഷാദൗത്യത്തിനായി പുറപ്പെട്ടിട്ടുണ്ട്. റോപ്പും സീറ്റ് ബെല്‍റ്റും ഉള്‍പ്പെടെയുള്ള സുരക്ഷാ സൗകര്യങ്ങള്‍ ഉള്ളതിനാല്‍ അപകടത്തിനുള്ള സാധ്യതയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ആകാശത്ത് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനായി അഡൈ്വഞ്ചര്‍ ടൂറിസത്തിന്റെ ഭാഗമായി അടുത്തിടെ തുടങ്ങിയതാണ് സംവിധാനം.

Signature-ad

ഇടുക്കി ആനച്ചാലില്‍ അടുത്തിടെയാണ് പദ്ധതി തുടങ്ങിയത്. 150 അടി ഉയരത്തിലാണ് ആകാ ശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പദ്ധതി. അരമണിക്കൂറിലേറെ സമയമാണ് അവിടെ ചിലവി ടുക. ഒരേസമയം 15 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്. ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നതാണ് രീതി. എന്നാല്‍ ക്രെയിനിന്റെ സാങ്കേതിക തകരാര്‍ മൂലം ക്രെയിന്‍ താഴ്ത്താന്‍ പറ്റാതായി.

Back to top button
error: