Kerala

    • കോണ്‍ഗ്രസിനെ ചാമ്പലാക്കുന്ന ഭസ്മാസുരന് വരം കൊടുത്തത് ആരൊക്കെ? നിലപാടുകളുടെ രാജകുമാരന്‍മാര്‍ അന്ന് എവിടെയായിരുന്നു എന്ന് അണികള്‍; രാഹുലിനെ യൂത്തിന്റെ അധ്യക്ഷനാക്കിയതും പാലക്കാട്ടേക്ക് കെട്ടിയിറക്കിയതും മുരളീധരനെ ആട്ടിയകറ്റിയതും ഇതേ സംഘം; മിണ്ടിയാല്‍ പല രഹസ്യങ്ങളും പുറത്താകുമെന്ന ഭീതിയോ നേതാക്കള്‍ക്ക്?

      തിരുവനന്തപുരം: പാലക്കാട് സീറ്റ് കണ്ട് ആരും പനിക്കേണ്ടെന്നു പറഞ്ഞ സണ്ണി ജോസഫിനെതിരേ അതിജീവിതയുടെ പരാതി മുക്കിയെന്ന ആരോപണം നിലനില്‍ക്കുമ്പോഴും രാഹുലിന്റെ കൊള്ളരുതായ്മകള്‍ അറിഞ്ഞിട്ടും മറച്ചുവച്ചവര്‍ക്കെതിരേ വിരല്‍ ചൂണ്ടി കോണ്‍ഗ്രസ് അണികള്‍. ലൈംഗിക പീഡന പരമ്പരകള്‍ ഇനിയും രാഹുലിനെതിരേ ഉയര്‍ന്നുവരുമെന്ന മുന്നറിയിപ്പും അണികള്‍ നല്‍കുന്നു. കോണ്‍ഗ്രസിലേക്കുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വരവ് വെറുതേയായിരുന്നില്ല. ചാനല്‍ ചര്‍ച്ചകളില്‍ അക്രമാത്മകമായി സംസാരിച്ച് അണികളെയെങ്കിലും കൈയയിലെടുക്കാന്‍ അവസരം നല്‍കിയത്, അവധാനതയോടെ സംസാരിച്ചിരുന്നവരെ വെട്ടിയൊതുക്കിയിട്ടാണ്. രാഹുല്‍ നേതൃനിരയിലേക്ക് ഉയര്‍ന്നു വരുമ്പോള്‍ സ്വഭാവ ദൂഷ്യത്തെക്കുറിച്ചു വ്യക്തമായ ധാരണയുണ്ടായിരുന്നവരായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. അതിന്റെ ആഴം എത്രയെന്നു ബോധ്യമില്ലായിരുന്നെങ്കിലും അന്നേ നടപടിയെടുത്തിരുന്നെങ്കില്‍ കൂടുതല്‍ ഇരകളെയെങ്കിലും അതില്‍നിന്നു രക്ഷിച്ചെടുക്കാമായിരുന്നു. ‘പിതാവിനെപ്പോലെ ആ വിഷയം കൈകാര്യം ചെയ്തു’ എന്നു പറഞ്ഞത് വി.ഡി. സതീശനാണ്. ഇങ്ങനെയൊരു സ്വഭാവം രാഹുലിന് ഉണ്ടെന്ന് അറിഞ്ഞിട്ടും പാലക്കാട് സീറ്റിലേക്ക് പരിഗണിച്ചപ്പോള്‍ ശക്തമായി അനുകൂലിച്ചു രംഗത്തുവരികയാണ് വി.ഡി. സതീശന്‍ ചെയ്തത്. വടക എംപിയായി ഷാഫി പറമ്പില്‍ പോകുമ്പോള്‍ അവിടേക്കു മുരളീധരനെ മത്സരിപ്പിക്കാനായിരുന്നു ആദ്യഘട്ട നീക്കം.…

      Read More »
    • ‘നിങ്ങള്‍ ആര്‍ക്കിട്ട്, എവിടെയാണ് കുത്തുന്നത് എന്ന് ഓര്‍ത്തുവച്ചോ?’; ‘നീയൊക്കെക്കൂടി ആരെയാടാ തോല്‍പ്പിക്കാന്‍ നില്‍ക്കുന്നത്’? രാഹുലിനെതിരേ പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവ് രാജു പി. നായര്‍ക്കും സൈബര്‍ അണികളുടെ പൊങ്കാല; വ്യത്യസ്തനാകാന്‍ നോക്കിയാലും ഉളുപ്പു വേണമെന്നും കമന്റ്

      തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ലൈംഗിക പീഡന പരാതിയിലെ ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ച രാഹുല്‍ ഈശ്വറിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ രാഹുലിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാജു പി നായര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റില്‍ രാജു പി. നായരെ എതിര്‍ത്ത് കമന്റിടുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ‘ജാമ്യം കിട്ടിയാലും ഇല്ലെങ്കിലും, ആ അശ്ലീലം ഇനി കേള്‍ക്കേണ്ടി വരില്ല എന്ന് ഒരു ഗുണമുണ്ട്! ഈശ്വരാ…’ എന്നായിരുന്നു രാജു പി. നായരുടെ പോസ്റ്റ്. ഇതിനാണ് കമന്റ്് ബോക്‌സില്‍ വിമര്‍ശനം. രാജു പി. നായരില്‍ നിന്നും ഇതുപോലൊരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്നാണ് പലരും കമന്റിടുന്നത്. ‘നിങ്ങള്‍ക്ക് യാഥാര്‍ഥ്യങ്ങള്‍ അശ്ലീലം ആകുന്നുവെങ്കില്‍, കണ്ണട മാറ്റേണ്ട സമയം കഴിഞ്ഞു. അയാള്‍ വിളിച്ചുപറഞ്ഞ ഫാക്ട്‌സ് ഇല്ലായിരുന്നുവെങ്കില്‍, രാഹുല്‍ എല്ലാവര്‍ക്കും വെറുക്കപ്പെട്ടവനായേനെ. വഞ്ചകികള്‍ ഇരകളും” എന്നാണ് ഒരു കമന്റ്. ‘ഈ പോസ്റ്റ് രാജു പി. നായരുടെ തന്നാണോ? പ്രതീക്ഷിച്ചില്ല ഇത്തരം ഒരു…

      Read More »
    • ഉപയോഗിച്ച അതിമാരക ലഹരിയില്‍ മാതാപിതാക്കളെ മനസ്സിലായില്ലെന്ന് മകന്റെ മൊഴി ; അച്ഛനെ വെട്ടിയത് 47 തവണ, മുഖം വികൃതമാക്കി, വെട്ടുകൊണ്ട് കണ്ണുതള്ളി ; അമ്മയുടെ വിരലുകളെല്ലാം അറുത്തുമുറിച്ചു

      ആലപ്പുഴ: അച്ഛന് നേരെ 47 തവണ വെട്ടിയും മാതാവിന്റെ വിരലുകള്‍ അറുത്തുമാറ്റിയും മകന്റെ കൊടും ക്രൂരത. ആലപ്പുഴയിലെ കായംകുളം പുല്ലുകുളങ്ങരയില്‍ അഭിഭാഷകനായ മകന്‍ ചെയ്ത ക്രൂരകൃത്യത്തില്‍ ഉപയോഗിച്ച അതിമാരക ലഹരിയില്‍ മാതാപിതാക്കളെ മനസ്സിലായില്ലെന്ന് മകന്റെ മൊഴി. 47 തവണയേറ്റ വെട്ടില്‍ പിതാവിന്റെ മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമായി. നടരാജനെ മകന്‍ നവജിത്ത് മുഖവും തലയും വെട്ടി വികൃതമാക്കി. 30കാരനായ പ്രതി ലഹരി ഉപയോഗിച്ചതിന് പിന്നാലെയാണ് ക്രൂരകൃത്യം ചെയ്തത്. അച്ഛനാണോ അമ്മയാണോ എന്നു പോലും തനിക്ക് തിരിച്ചറിയാനായില്ലെന്നും യുവാവ് പൊലീസിന് മൊഴി നല്‍കി. പിതാവിന്റെ മുഖം വികൃതമാക്കി, കണ്ണിനടക്കം വെട്ടിയതിനാല്‍ പുറത്തേക്ക് തള്ളിയ അവസ്ഥയിലായിരുന്നു. കൈപ്പത്തി വെട്ടിമാറ്റിയിരുന്നു. ഗുരുതരമായി പരിക്കേറ്റ അമ്മ നിലവില്‍ ചികിത്സയിലാണ്. ഇവരുടെ വിരലുകളെല്ലാം അറുത്തുമുറിച്ച നിലയിലായിരുന്നു. ഭാര്യയെ പ്രസവത്തിനായി അശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാനിരിക്കെ നവംബര്‍ 30ന് രാത്രിയിലാണ് നവജിത്ത് അച്ഛനെ കൊന്നതും അമ്മയെ പരിക്കേല്‍പിച്ചതും. രാവിലെ മുതല്‍ നവജിത്ത് വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഇടയ്ക്ക് ലഹരി മരുന്നും ഉപയോഗിച്ചു.…

      Read More »
    • തദ്ദേശ തെരഞ്ഞെടുപ്പില്‍ സോണിയാഗാന്ധി മത്സരിക്കുന്നു ; അതും താമരചിഹ്നത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകള്‍ വിവാഹം കഴിച്ചപ്പോള്‍ പാര്‍ട്ടിമാറി

      മൂന്നാര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധി മത്സരിക്കുന്നു എന്ന് കേള്‍ക്കുന്നത് കൗതകുകയാണ്. എന്നാല്‍ താമര ചിഹ്നത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു എന്ന് കേള്‍ക്കുമ്പോഴോ? മുന്നാറിലാണ് ഈ സംഭവം അരങ്ങേറുന്നത്. മൂന്നാര്‍ പഞ്ചായത്തിലെ 16ാം വാര്‍ഡായ നല്ലതണ്ണിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ മത്സരിക്കുന്നത് സോണിയാഗാന്ധി എന്ന യുവതിയാണ്. ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുഭാഷിന്റെ ഭാര്യയാണ് ഈ സോണിയ ഗാന്ധി. കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നും വരുന്ന യുവതി ബിജെപിയ്ക്ക് വേണ്ടിയാണ് മത്സരിക്കുന്നതെന്ന് മാത്രം. നല്ലതണ്ണി കല്ലാറിലെ തൊഴിലാളിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പരേതനായ ദുരൈരാജിന്റെ മകളാണ്. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയോടുള്ള ഇഷ്ടം കൊണ്ടാണ് ദുരൈരാജ് മകള്‍ക്ക് ഈ പേരിട്ടത്. ഭര്‍ത്താവായ സുഭാഷ് ബിജെപിയുടെ പ്രവര്‍ത്തകനായതോടെയാണ് സോണിയയും ബിജെപിയായത്. ഒന്നരവര്‍ഷം മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സുഭാഷും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ബി ജെ പിയുടെ സോണിയ ഗാന്ധിയെ എതിരിടാന്‍ കോണ്‍ഗ്രസ് രംഗത്തിറക്കുന്നത് മഞ്ജുള രമേശിനെയാണ്. സിപിഐഎമ്മിലെ വളര്‍മതിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

      Read More »
    • രാഹുലിനെതിരേ തെളിവുകളുടെ കൂമ്പാരമോ? ക്രൂരമായി ഉപദ്രവിച്ചുകൊണ്ടുള്ള ബലാത്സംഗത്തിനും ഭ്രൂണഹത്യക്കും രേഖ; കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും; നാളെ അതിനിര്‍ണായകം; ജാമ്യം തള്ളിയാല്‍ ഉടന്‍ അറസ്റ്റ്; കോണ്‍ഗ്രസ് നേതാക്കളുടെ എല്ലാ നുണകളും പൊളിയുന്നു

      തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് പൊലീസ്. ബലാല്‍സംഗത്തിനും ഭ്രൂണഹത്യക്കും തെളിവുണ്ടെന്ന് കാണിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. അതിനിടെ നാളെ മുന്‍കൂര്‍ജാമ്യാപേക്ഷ അടച്ചിട്ട കോടതിയില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ കോടതിയില്‍ ഹര്‍ജി നല്‍കി. ആറ് ദിവസമായി മുങ്ങിനടക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് നാളെ അതിനിര്‍ണായകമാണ്. മുന്‍കൂര്‍ജാമ്യാപേക്ഷ നാളെ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. രാഹുലിന് ഒരുകാരണവശാല്‍ ജാമ്യം നല്‍കരുതെന്ന് തെളിവ് നിരത്തി ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് പൊലീസും പ്രോസിക്യൂഷനും. ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമല്ലെന്നും ക്രൂരമായി ഉപദ്രവിച്ചുകൊണ്ടുള്ള ബലാല്‍സംഗമാണ് നടന്നതെന്നതിന് ഫോട്ടോകളടക്കം തെളിവുണ്ടെന്നാണ് പൊലീസിന്റെ പ്രധാന വാദങ്ങളിലൊന്ന്. ഗര്‍ഭിണിയാകാന്‍ രാഹുല്‍ നിര്‍ബന്ധിച്ചതിനും അതിന് ശേഷം ഭ്രൂണഹത്യക്ക് ഭീഷണിപ്പെടുത്തിയതിനും ഡിജിറ്റല്‍ തെളിവുണ്ട്. ഭ്രൂണഹത്യക്ക് മരുന്നെത്തിച്ച് നല്‍കിയത് രാഹുലിന്റെ സുഹൃത്താണ്. അതുകൊണ്ട് തന്നെ യുവതി സ്വയം ഭ്രൂണഹത്യക്ക് തീരുമാനിച്ചതെല്ലെന്നും പൊലീസ് പറയുന്നു. ഭ്രൂണഹത്യ നടന്നെന്നും അതിന് ശേഷം മാനസികമായി തളര്‍ന്ന യുവതി രണ്ട് തവണ ജീവനൊടുക്കാന്‍ ശ്രമിച്ചതിനും തെളിവായി മെഡിക്കല്‍ രേഖകളടക്കം കോടതിയില്‍ ഹാജരാക്കും.…

      Read More »
    • രാഹുല്‍ മാങ്കൂട്ടത്തിന് വേണ്ടി കോണ്‍ഗ്രസ് കണ്ണടച്ച് ഇരുട്ടാക്കാന്‍ നോക്കി; കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എല്ലാം മറച്ചുവച്ചോ? ആദ്യ പരാതിക്കാരി മുഖ്യമന്ത്രിക്ക് പരാതി കൊടുത്തതിനു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷനും ഇ-മെയില്‍ അയച്ചു; എല്ലാം മുക്കിവച്ചു

      തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ലൈംഗികാപവാദത്തില്‍ യുവനേതാവിന് വേണ്ടി കോണ്‍ഗ്രസ് കണ്ണടച്ച് ഇരുട്ടാക്കാന്‍ നോക്കി. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ യുവതി കെപിസിസി അദ്ധ്യക്ഷനും പരാതി മെയില്‍ ചെയ്തിരുന്നു. ഈ വിവരം മറച്ചുവെച്ചാണ് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ് രണ്ടാമത് കിട്ടിയ പരാതിയുടെ മാത്രം വിവരം പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ മാസം 28ന് വൈകിട്ട് ഇമെയില്‍ വഴിയാണ് പരാതി നല്‍കിയത്. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിയെന്നതടക്കമുള്ള വിവരങ്ങള്‍ പരാതിയിലുണ്ടായിരുന്നു. എന്നാല്‍ രണ്ടാമത് വന്ന യുവതിയുടെ പരാതി കോണ്‍ഗ്രസ് പോലീസിന് കൈമാറിയിരുന്നു. ആദ്യമായാണ് പരാതി ലഭിക്കുന്നതെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ വാദം. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്നത് ഉള്‍പ്പെടെ കടുത്ത ആരോപണം ഉന്നയിക്കപ്പെട്ട മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിക്ക് പിന്നാലെ അതിജീവിത കോണ്‍ഗ്രസിനും പരാതി നല്‍കിയിരുന്നു. എന്നാല്‍ അങ്ങനെ ഒരു പരാതി ലഭിച്ച വിവരം സണ്ണി ജോസഫ് പുറത്തുപറഞ്ഞില്ല. നവംബര്‍ 28ന് ഉച്ച കഴിഞ്ഞാണ് രാഹുലിനെതിരെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഇതിന് പിന്നാലെ 3.15 ഓടെ…

      Read More »
    • രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തേക്ക്? ഇനി വൈകിയാല്‍ ദേശീയ നേതൃത്വവും കുരുക്കിലാകും; ബംഗളുരു സ്വദേശിനി നേരിട്ട ക്രൂര പീഡനം വാര്‍ത്തയാക്കി ദേശീയ മാധ്യമങ്ങളും; മുന്‍കൂര്‍ ജാമ്യം തള്ളിയാല്‍ ഉടന്‍ നടപടി; ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍; നടപടിയില്ലെങ്കില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജിയെന്നും സൂചന

      ന്യൂഡല്‍ഹി: കേരളത്തിലെ എംഎല്‍എക്കെതിരെ രണ്ടു പീഡന പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടികളിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തിരക്കിട്ട നീക്കത്തിലെന്നു വിവരം. സസ്പെന്‍ഷനിലുള്ള രാഹുലിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നു കേരളത്തിലെ ഒരു വിഭാഗം നേതാക്കള്‍തന്നെ ആവശ്യപ്പെട്ടതു ഗൗരവത്തോടെയാണു എഐസിസി കാണുന്നത്. എഐസിസിയുടെ നേതൃത്വത്തിലുള്ള പ്രിയങ്കാ ഗാന്ധിയടക്കമുള്ളവര്‍ ഇതുവരെ ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ലെങ്കിലും ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്ത വന്നതോടെ മറ്റു സംസ്ഥാനങ്ങളിലും ഇതു ഗുരുതര പ്രശ്‌നമുണ്ടാക്കുമെന്നും വിലയിരുത്തുന്നു.   ഇന്ത്യ ടുഡേ, ഇന്ത്യന്‍ എക്‌സ്പ്രസ്, ഹിന്ദു, ഡെക്കാന്‍ ഹെറാള്‍ഡ്, ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള മാധ്യമങ്ങള്‍ ഈ വിഷയം ദേശീയ ശ്രദ്ധയിലേക്ക് എത്തിച്ചിട്ടുണ്ട്. ‘ലൈംഗിക വേട്ടക്കാരന്‍’ എന്ന രൂക്ഷമായ വാക്കാണ് ഇന്ത്യടുഡേ പ്രയോഗിച്ചത്. ഇതു ബിജെപി അടക്കമുള്ള പാര്‍ട്ടികളും വ്യാപകമായി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നുണ്ട്.   രണ്ടാമത്തെ പരാതി രാഹുല്‍ ഗാന്ധിക്കും പ്രിയങ്കയ്ക്കും ലഭിച്ച സാഹചര്യത്തില്‍ കടുത്ത നടപടികളിലേക്ക് കടന്നില്ലെങ്കില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം വെട്ടിലാകും. നാളെ കോടതി രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം തള്ളുകയാണെങ്കില്‍…

      Read More »
    • ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് കസറി; റിലീസിന് മുമ്പേ ചരിത്രം സൃഷ്ടിച്ച് ജിത്തുജോസഫ്-മോഹന്‍ലാല്‍ ടീമിന്റെ ദൃശ്യം 3; റെക്കോര്‍ഡ് തുകയ്ക്ക് പനോരമ സ്റ്റുഡിയോസുമായി കരാര്‍

        തിരുവനന്തപുരം: മോഹന്‍ലാല്‍ ആരാധകര്‍ മാത്രമല്ല മലയാള സിനിമ പ്രേക്ഷകര്‍ മാത്രമല്ല ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ ത്രില്ലടിച്ച് കാത്തിരിക്കുന്ന ദൃശ്യം 3 സിനിമയ്ക്ക് റിലീസിനു മുന്‍പേ റെക്കോര്‍ഡ് നേട്ടം!! ജിത്തുജോസഫ് -മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ദൃശ്യം യൂണിവേഴ്‌സിലിലെ മൂന്നാം ചിത്രമായ ദൃശ്യം 3 എന്ന ചിത്രത്തിന് പനോരമ സ്്റ്റുഡിയോസുമായി വമ്പന്‍ തുകയ്ക്ക് കരാറായി. ദൃശ്യം 3യുടെ ചിത്രീകരണം പൂര്‍ത്തിയായതിനു തൊട്ടുപിന്നാലെയാണ് മലയാളക്കരയ്ക്ക് അഭിമാനിക്കാന്‍ ഈ നേട്ടം കൈവന്നിരിക്കുന്നത്. പനോരമ സ്റ്റുഡിയോസില്‍ നിന്ന് 350 കോടി രൂപയുടെ ഡീല്‍ ഈ സിനിമയ്ക്ക് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. മലയാള സിനിമാ ചരിത്രത്തില്‍ മറ്റൊരു സിനിമയ്ക്കും ഇത്രയും വലിയ ഓഫര്‍ ഇന്നുവരെ ലഭിച്ചിട്ടില്ല എന്നത് ദൃശ്യം 3യുടെ തലപ്പൊക്കം വര്‍ധിപ്പിക്കുന്നു.   കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ വിവിധ ഭാഷകളിലും ഇന്ത്യയ്ക്കു പുറത്ത് വിദേശഭാഷകളിലും വരെ റീമേക്കും ഡബ്ബുമായി ദൃശ്യം ഫ്രാഞ്ചൈസികളിലെ രണ്ടു ചിത്രങ്ങളും സഞ്ചരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മൂന്നാം ഭാഗത്തിനു വേണ്ടി ആരാധകര്‍ ലോകമെമ്പാടും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഒന്നാം…

      Read More »
    • സ്ഥാനാര്‍ത്ഥി ചര്‍ച്ച പോലും തുടങ്ങിയിട്ടില്ല, ബിജെപിയെ ഞെട്ടിച്ച് സ്വന്തം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് സംസ്ഥാന അധ്യക്ഷന്‍ ; രാജീവ് ചന്ദ്രശേഖര്‍ കാവിപ്പാര്‍ട്ടിക്ക് ആദ്യ എംഎല്‍എ യെ സമ്മാനിച്ച നേമത്ത് മത്സരിക്കും

      തൃശൂര്‍: സ്ഥാനാര്‍ത്ഥി ചര്‍ച്ച പാര്‍ട്ടിയില്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ സ്വന്തം സ്ഥാനാര്‍ത്ഥി ത്വം പ്രഖ്യാപിച്ച് ബിജെപി് സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേരളത്തിന് ആദ്യ ബിജെപി എംഎല്‍എയെ സംഭാവന ചെയ്ത നേമത്ത് നിന്നും താന്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. തൃശൂര്‍ പ്രസ്‌ക്ലബ്ബിന്റെ വോട്ട് വൈബ് പരിപാടിയിലാണ് താന്‍ നേമത്ത് മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. നേരത്തേ 2016 ല്‍ രാജഗോപാലിനെ ജയിപ്പിച്ച് നിയമസഭയില്‍ ആദ്യത്തെ ബിജെപി എംഎല്‍എ യെ പ്രവേശിപ്പിച്ച മണ്ഡലമായ നേമത്ത് ബിജെപിയ്ക്ക് ശക്തമായ സ്വാധീനമുണ്ടെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ ശശി തരൂരിനെതിരേ രാജീവ് ചന്ദ്രശേഖര്‍ക്ക് ലീഡ് നല്‍കിയ സ്ഥലം കൂടിയാണ് നേമം. അതേസമയം ഇവിടെ 2021 ല്‍ കുമ്മനം രാജശേഖരന്‍ തോല്‍വി ഏറ്റു വാങ്ങിയിരുന്നു. വി. ശിവന്‍കുട്ടി ഇവിടെ ജയിക്കുകയും ചെയ്തിരുന്നു. നേരത്തേ തന്നെ നേമത്ത് രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും പാര്‍ലമെന്ററി പാര്‍ട്ടിയോഗം വിളിച്ച് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതാണ് സാധാരണ രീതി. അതിന് വിപരീതമായിട്ടാണ് രാജീവ്…

      Read More »
    • എട്ടിനകം രാഹുലിനെ പൊക്കിയിരിക്കണം; ഡിസംബര്‍ എട്ട് കേരളം ചര്‍ച്ചചെയ്യുന്ന കോടതിവിധിയുടെ ദിവസം; അതിനു മുന്‍പ് രാഹുലിന്റെ മിസിംഗ് കേസ് ക്ലോസ് ചെയ്യാന്‍ കേരള പോലീസ്

        തിരുവനന്തപുരം: ഒളിവില്‍ പോയിരിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ എട്ടാം തിയതിക്കുള്ളില്‍ പൊക്കിയിരിക്കണമെന്ന് കേരള പോലീസിന് ആഭ്യന്തരവകുപ്പിന്റെ രഹസ്യകര്‍ശന നിര്‍ദ്ദേശം. എട്ടാം തിയതി കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഒരു കോടതി വിധി വരാനിരിക്കുകയാണ്. അതിനു മുന്‍പ് രാഹുലിനെ ഏതുവിധേനയും കണ്ടെത്തി അറസ്റ്റ് ചെയ്യാനാണ് ആഭ്യന്തരര വകുപ്പ് അനൗദ്യോഗികമായി പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.   നടിയെ ആക്രമിച്ച കേസിന്റെ വിധി വരുന്നത് ഈ മാസം എട്ടിനാണ്. കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന സുപ്രധാന വിധിപ്രസ്താവമാണത്. രാഹുലിനെ അതിനു മുന്‍പ് പിടികൂടുകയെന്നത് പോലീസ് പ്രസ്റ്റീജ് ഇഷ്യു ആയി എടുത്തിട്ടുണ്ട്. നാളെ കോടതി രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ശേഷം എന്തു തീരുമാനമെടുക്കുമെന്നതുകൂടി നോക്കിയായിരിക്കും മുന്നോട്ടുള്ള പോലീസിന്റ നീക്കം. ജാമ്യാപേക്ഷ തള്ളിയാല്‍ രാഹുലിന് കീഴടങ്ങുകയേ മാര്‍ഗമുള്ളു. അതിനു മുന്‍പ് പിടികൂടാനാണ് പോലീസ് ശ്രമം. മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിക്കുകയാണെങ്കില്‍ രാഹുലിനെ പിടികൂടാതെ പോലീസിന് നാണം കെടേണ്ടി വരും.  

      Read More »
    Back to top button
    error: