Kerala
-
ആനന്ദിനിത് ആനന്ദപ്പൊന്നോണം! 2014ലെ ഓണക്കാലത്ത് വ്യാജപീഡന പരാതിയില്‍ കുരുങ്ങി; 11 വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു ഓണക്കാലത്ത് കുറ്റവിമുക്തന്‍
ഇടുക്കി: പാതാളത്തില്‍ ഒളിച്ചിരുന്ന ഓണസന്തോഷം 11 വര്‍ഷങ്ങള്‍ക്കു ശേഷം മറയൂരില്‍ പ്രഫ. ആനന്ദ് വിശ്വനാഥന്റെ വീട്ടിലെത്തി. അധ്യാപകദിനം കൂടിയായ ഇന്ന് ഓണസദ്യയ്ക്ക് തയാറെടുക്കുമ്പോള്‍ അദ്ദേഹം പറയുന്നു ‘ഇതാണ് ശരിക്കും ഹാപ്പി ഓണം !’. 2014ലെ ഓണക്കാലത്താണു മൂന്നാര്‍ ഗവ. കോളജ് ഇക്കണോമിക്‌സ് വിഭാഗം മേധാവിയായിരുന്ന പ്രഫ. ആനന്ദിനെതിരെ വ്യാജ പീഡനപരാതി സൃഷ്ടിക്കപ്പെട്ടത്. പരാതി വ്യാജമാണെന്നു കണ്ടെത്തി കുറ്റവിമുക്തനാക്കപ്പെട്ടത് ഇത്തവണത്തെ ഓണക്കാലത്ത്. ഇതിനിടെ ഓണം ആഘോഷിച്ചിട്ടുണ്ടെങ്കിലും ഇത്രത്തോളം മാധുര്യമില്ലെന്ന് ആനന്ദ് പറയുന്നു. 2014ലെ അധ്യാപക ദിനത്തിലാണ്, എസ്എഫ്‌ഐ പ്രവര്‍ത്തകരായ 5 വിദ്യാര്‍ഥിനികളെ കോപ്പിയടിച്ചതിന് ആനന്ദ് പിടികൂടിയത്. പിന്നീട് അദ്ദേഹത്തിനെതിരെ വ്യാജ പരാതി പോയി. കഴിഞ്ഞയാഴ്ചയാണു കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. കഴിഞ്ഞ 10 ഓണങ്ങളും വ്യാജക്കേസിന്റെ പേരില്‍ ആനന്ദും കുടുംബവും ആഘോഷിക്കാതിരുന്നിട്ടില്ല. പക്ഷേ, സന്തോഷം പൂര്‍ണമായിരുന്നില്ല. ഉള്ളിന്റെയുള്ളില്‍ നീറുന്ന ഓര്‍മയായി കേസ് നിലനിന്നു. 2019ല്‍ തിരുവനന്തപുരത്ത് പ്രിന്‍സിപ്പല്‍മാരുടെ കോണ്‍ഫറന്‍സിനിടെ ഇടതുപക്ഷ സംഘടനയില്‍പ്പെട്ടയാള്‍ ‘താങ്കള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ചവനല്ലേ’ എന്നു പരസ്യമായി ചോദിച്ചു. കോടതി വിധി വരട്ടെ…
Read More » -
രാഷ്ട്രീയപരിപാടിയല്ലെന്ന് തെളിയിക്കണം, സമവായത്തിന് എല്ലാ ആയുധങ്ങളുമെടുത്ത് നെട്ടോട്ടം ; ആഗോള അയ്യപ്പ സംഗമത്തിലേക്ക് കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയെ വീട്ടിലെത്തി ക്ഷണിച്ച് സംഘാടകര്‍
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തെ കോണ്‍ഗ്രസും ബിജെപിയും രൂക്ഷവിമര്‍ശനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഹിന്ദുഐക്യവേദി സമാന്തര വിശ്വാസസംഗമം പന്തളത്ത് നടത്താനും നോക്കുമ്പോള്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയെ പരിപാടിയിലേക്ക് ഔപചാരികമായി ക്ഷണിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. സുരേഷ് ഗോപിയുടെ വീട്ടിലെത്തിയാണ് പരിപാടിക്ക് ക്ഷണിച്ചത്. പരിപാടിയില്‍ സുരേഷ് ഗോപി പങ്കെടുക്കുമെന്ന് കരുതുന്നതായി ദേവസ്വം ബോര്‍ഡ് അധികൃതര്‍ പ്രതികരിച്ചു. പരമാവധി സമവായമുണ്ടാക്കി പരിപാടി നല്ല നിലയില്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാന ത്തിന്റെ ഭാഗമായാണ് ക്ഷണം. നേരത്തേ പരിപാടിക്കെതിരേ വിമര്‍ശനം ഉന്നയിച്ച് ബിജെപി രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനുള്ള രാഷ്ട്രീയനാടകമെന്നാണ് വിമര്‍ശിച്ചത്. കോണ്‍ഗ്രസും പരിപാടിയെ വിമര്‍ശിച്ചു രംഗത്ത് വന്നിരുന്നു. ശബരിമലയിലെ യുവതീപ്രവേ ശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയിട്ടുള്ള സത്യവാങ്മൂ ലവും ഇതേ വിഷയത്തില്‍ എടുത്തിട്ടുള്ള കേസുകളും സര്‍ക്കാര്‍ പിന്‍വലി ക്കുമോ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ചോദ്യം. പത്തുവര്‍ഷക്കാല ത്തിനിടയില്‍ അവസാന വര്‍ഷം എന്തിനാണ് സര്‍ക്കാര്‍ ഇത്തരമൊരു പരിപാടിയുമായി…
Read More » -
യൂത്ത്‌കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച സംഭവം അങ്ങിനെ വിടാന്‍ കോണ്‍ഗ്രസ് ഒരുക്കമല്ല ; പോലീസുകാരെ പിരിച്ചുവിടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവ് കത്തു നല്‍കി
തിരുവനന്തപുരം: വി എസ് സുജിത്തിനെ സ്റ്റേഷനില്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവം വന്‍ വിവാദമാക്കി കോണ്‍ഗ്രസ്. പോലീസുകാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണം എന്നാവശ്യപ്പെട്ടു വീടുകളിലേക്ക് നടത്തിയ മാര്‍ച്ചിനും പ്രതിഷേധത്തിനും പിന്നാലെ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. എസ്‌ഐ ഉള്‍പ്പെടെ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും വി ഡി സതീശന്‍ നേരത്തേ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കത്ത് നല്‍കിയത്. തീവ്രവാദികള്‍പ്പോലും ഇതുപോലത്തെ ക്രൂരത ചെയ്യില്ലെന്നും മര്‍ദ്ദിച്ച അഞ്ച് ഉദ്യോഗസ്ഥര്‍ പ്രതിപ്പട്ടികയില്‍പ്പോലുമില്ലെന്നും വി ഡി സതീശന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. സുജിത്ത് സ്റ്റേഷനില്‍ നേരിട്ടത് ക്രൂരമായ മര്‍ദ്ദനമാണെന്നും ക്രിമിനലുകള്‍ പോലും ചെയ്യാത്ത കാര്യമാണ് പൊലീസുകാര്‍ ചെയ്തതെന്നും സതീശന്‍ ആരോപിച്ചിരുന്നു. നിലവിലെ ഡിഐജി പ്രതികള്‍ക്കൊപ്പമാണെന്ന് വി ഡി സതീശന്‍ ആരോപിച്ചു. മര്‍ദ്ദിച്ചിട്ടും മര്‍ദ്ദിച്ചിട്ടും മതിവരാത്ത രീതിയില്‍ സുജിത്തിനെ പൊലീസുകാര്‍ മര്‍ദ്ദിച്ച് അവശനാക്കി. അതുംപോരാതെയാണ് കള്ളക്കേസില്‍ കുടുക്കിയത്. സുജിത്തിനെ മര്‍ദ്ദിച്ച കേസിലെ പ്രതിയായ പോലീസുകാരന്‍ സജീവന്റെയും…
Read More » -
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബന്ധുവിനെ യാത്രയാക്കിയുള്ള മടക്കം; ഥാര്‍ ജീപ്പെത്തിയത് അതിവേഗത്തില്‍, പ്രിന്‍സിന്റെയും രണ്ട് മക്കളുടെയും ജീവനെടുത്ത അപടകത്തില്‍ പരിക്കേറ്റ ഐശ്വര്യയുടെ നില ഗുരുതരം; ഞെട്ടല്‍ മാറാതെ തേവലക്കര
കൊല്ലം: ഓച്ചിറയില്‍ ഇന്ന് പുലര്‍ച്ചെ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും ഥാര്‍ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില അതീവഗുരുതരം. ഥാര്‍ ജീപ്പിലുണ്ടായിരുന്ന മൂന്ന് പേര്‍ സംഭവസ്ഥലത്തുവച്ചുത്തന്നെ മരിച്ചിരുന്നു. തേവലക്കര സ്വദേശി പ്രിന്‍സ് തോമസും (44) കുടുംബവും സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് പേരാണ് ഇതിലുണ്ടായിരുന്നത്. പ്രിന്‍സും മക്കളായ അതുല്‍ (14), അല്‍ക്ക (അഞ്ച്) എന്നിവരാണ് മരിച്ചത്. പ്രിന്‍സിന്റെ ഭാര്യ ബിന്ദ്യ സൂസന്‍ വര്‍ഗീസും മറ്റൊരു മകള്‍ ഐശ്വര്യയും ചികിത്സയിലാണ്. ഐശ്വര്യ അടുത്തുളള സ്വകാര്യആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുകയാണ്. ബിന്ദ്യയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പ്രിന്‍സ് കല്ലേലിഭാഗം കൈരളി ഫൈന്‍നാന്‍സ് ഉടമയാണ്. വിന്ദ്യയുടെ സഹോദരന്റെ മകനെ യുകെയിലേക്ക് യാത്രയാക്കാന്‍ പ്രിന്‍സും കുടുംബവും നെടുമ്പാശേരി വിമാനത്താവളത്തില്‍ പോയശേഷം തേവലക്കരയിലെ വീട്ടിലേക്ക് വരികയായിരുന്നു. അതിനിടയിലാണ് ദേശീയപാതയില്‍ അപകടത്തില്‍പ്പെട്ടത്. കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗത്തിന്റെ ഒരു വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ ബസിലുണ്ടായിരുന്ന യാത്രക്കാരിലൊരാള്‍ റോഡിലേക്ക് തെറിച്ചുവീണിരുന്നു.…
Read More » -
യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച പോലീസുകാര്‍ കാക്കിയിട്ട് ശമ്പളം വാങ്ങേണ്ടവരല്ല, പിരിച്ചുവിട്ട് അഴിയെണ്ണേണ്ടവര്‍ ; എല്ലാക്കാലത്തേക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരിക്കില്ലെന്ന് ഓര്‍ക്കണം
പാലക്കാട്: എല്ലാ കാലത്തേക്കും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരിക്കില്ലെന്നു ഷാഫി പറമ്പില്‍ എംപി. കാക്കിയണിഞ്ഞ ക്രൂരതയുടെ വക്താക്കളെ, ഇനി ഒരു രൂപ പോലും സര്‍ക്കാര്‍ ശമ്പളം വാങ്ങാന്‍ അനുവദിക്കരുതെന്നും ഷാഫി പറമ്പില്‍. ഫേസ്ബുക്ക് കുറിപ്പിലാണ് ഷാഫിയുടെ ശക്തമായ വിമര്‍ശനം വന്നത്. കാക്കിയിട്ട് ശമ്പളം വാങ്ങേണ്ടവരല്ല, പിരിച്ചുവിട്ട് അഴിയെണ്ണേണ്ടവരാണ് മര്‍ദ്ദിച്ച പോലീസുകാരനെന്നും ആഭ്യന്തരവകുപ്പിന് ഒരു തലവന്‍ ഉണ്ടെങ്കില്‍, ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി ഈ നിമിഷം ഈ ക്രൂരന്മാരെ പിരിച്ചുവിടണം. അവര്‍ക്കെതിരെയുള്ള നടപടികള്‍ മുന്‍കാലപ്രാബല്യത്തോടെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പറഞ്ഞു. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനോട് കാരണമില്ലാതെ കാണിച്ച ഈ ക്രൂരത നടത്തിയവരെ സംരക്ഷിക്കാന്‍ കൊടി സുനി മാര്‍ക്ക് പോലും സംരക്ഷണം ഒരുക്കുന്ന അതേ നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെങ്കില്‍ ചെയ്തവരോട് പറയുന്നു എല്ലാ കാലത്തേക്കും പിണറായി വിജയന്‍ ആയിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും ഷാഫി മുന്നറിയിപ്പ് നല്‍കി. ഷാഫി പറമ്പില്‍ ഫേസ്ബുക്ക് കുറിപ്പ് കാക്കിയിട്ട് ശമ്പളം വാങ്ങേണ്ടവരല്ല, പിരിച്ചുവിട്ട് അഴിയെണ്ണേണ്ടവരാണ്. ആഭ്യന്തരവകുപ്പിന് ഒരു തലവന്‍ ഉണ്ടെങ്കില്‍,…
Read More » -
‘ഇവന്‍ നാടിന് അപമാനം’ എന്നെഴുതിയ പോസ്റ്റര്‍ പതിച്ചു ; സുജിത്തിനെ മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഐ സജീവന്റെ വീട്ടിലേക്കും യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധം; എസ്‌ഐ നുഹ്‌മാന്റെ വീട്ടിലേക്കും മാര്‍ച്ച് നടത്തി
തൃശൂര്‍ : കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്‌റ് സുജിത്തിനെ പൊലീസുകാര്‍ മര്‍ദിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. സുജിത്തിനെ മര്‍ദിച്ച സിപിഒ സജീവന്റെ തൃശൂര്‍ മാടക്കാത്തറയിലെ വീട്ടിലേക്കും മാര്‍ച്ച് നടത്തി. ഇവന്‍ നാടിന് അപമാനം എന്നെഴുതിയ പോസ്റ്ററില്‍ സുജിത്തിന്റെ ചിത്രമടക്കം പതിപ്പിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടിന് സമീപമുള്ള പ്രധാന കവലയില്‍ പൊലീസ് ക്രിമിനലുകള്‍ നാടിന് അപമാനം എന്ന പോസ്റ്റര്‍ പതിച്ചു. മണ്ണൂത്തി സ്റ്റേഷനില്‍ നിന്ന് പൊലീസുകാര്‍ എത്തി സിപിഒ സജീവന്റെ വീട്ടില്‍ വലിയ സുരക്ഷ ഏര്‍പ്പെടുത്തി. നേരത്തേ യൂത്ത്‌കോണ്‍ഗ്രസ് മലപ്പുറത്ത് സംഭവത്തിലെ വിവാദ സബ് ഇന്‍സ്പക്ടര്‍ നുഹ്‌മാന്റെ വീട്ടിലേക്കും യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് തടയാന്‍ ശ്രമിച്ച പോലീസുമായി ഏറ്റുമുട്ടുകയും ലാത്തിച്ചാര്‍ജ്ജ് ഉണ്ടാകുകയും ചെയ്തിരുന്നു. സജീവനെ സര്‍വീസില്‍ നിന്ന് പുറത്താക്കും വരെ ശക്തമായ സമരം നടത്തുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. കേസില്‍ പുതിയ വെളിപ്പെടുത്തല്‍ സുജിത്തില്‍ നിന്നും ഉണ്ടായിരിക്കുകയാണ്. കേസില്‍ നിന്നും പിന്‍മാറാന്‍ പോലീസ് തനിക്ക്…
Read More » -
എക്സൈസ് ഓഫീസുകളില്‍ ഓണക്കൊയ്ത്ത്; കൈക്കൂലി ഗൂഗിള്‍പേ വഴി, പിടികൂടിയത് മദ്യവും പണവും
തിരുവനന്തപുരം: എക്സൈസ് ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍. ബാര്‍, കള്ളുഷാപ്പ് ഉടമകളില്‍നിന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ വഴി 2,12,500 രൂപ കൈക്കൂലി വാങ്ങിയതായും കണ്ടെത്തി. വിവിധ ഓഫീസുകളില്‍നിന്ന് കണക്കില്‍പ്പെടാത്ത 28,164 രൂപയും ബാറുകളില്‍നിന്ന് കൈപ്പറ്റിയ 25 കുപ്പി മദ്യവും പിടിച്ചെടുത്തു. ‘ഓപ്പറേഷന്‍ സേഫ് സിപ്പ്’ എന്ന പേരിലായിരുന്നു പരിശോധന. പത്തനാപുരം എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ ഗൂഗിള്‍ പേ മുഖേന ബാറുടമയില്‍നിന്ന് 42,000 രൂപയും പാലാ എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ 11,500 രൂപയും കൈപ്പറ്റിയതായും കണ്ടെത്തി. കൊച്ചി എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഒരു എക്സൈസ് ഉദ്യോഗസ്ഥന്റെ അക്കൗണ്ടില്‍ ഗൂഗിള്‍ പേ മുഖേന 93,000 രൂപ എത്തിയത് ബാറുടമയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയില്‍നിന്നാണ്. തൃശ്ശൂര്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ എക്സൈസ് ഉദ്യോഗസ്ഥനില്‍നിന്ന് 2600 രൂപ പിടിച്ചെടുത്തു. വൈക്കം എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ശൗചാലയത്തില്‍ സ്വകാര്യ ബാര്‍ ഹോട്ടലിന്റെ പേരുള്ള കവറിനുള്ളില്‍ 13,000 രൂപ ഒളിപ്പിച്ചുവെച്ചതായും…
Read More » -
സുജിത്തിനെ പോലീസുകാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ നടപടിയെടുക്കണം ; ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കണം ; ഇല്ലെങ്കില്‍ ഏതറ്റം വരെയും പോകുമെന്ന് പ്രതിപക്ഷനേതാവ്
ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനില്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ എസ്ഐ ഉള്‍പ്പെടെ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. വിവരാവകാശ രേഖപ്രകാരം വീഡിയോ ലഭിച്ചില്ലായിരുന്നെങ്കില്‍ ഈ സംഭവം പുറത്തറിയില്ലായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസിന് ഉറച്ച നിലപാടാണുള്ളത്. പ്രതിപ്പട്ടികയില്‍ പോലും ഉള്‍പ്പെടുത്താതെ പൊലീസുകാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടന്നത്. ക്രിമിനലുകള്‍ പോലും ചെയ്യാത്ത കാര്യമാണ് പൊലീസുകാര്‍ ചെയ്തത്. മര്‍ദ്ദിച്ചിട്ടും മര്‍ദ്ദിച്ചിട്ടും മതിവരാത്ത രീതിയില്‍ സുജിത്തിനെ പൊലീസുകാര്‍ മര്‍ദ്ദിച്ച് അവശനാക്കി. അതുംപോരാതെയാണ് കള്ളക്കേസില്‍ കുടുക്കിയത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടു. സുജിത്തിനെ മര്‍ദ്ദിച്ചതിന്റെ കാരണം എന്താണെന്ന് ചോദിച്ചാല്‍ അത് പോലും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അറിയില്ല. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസ് ഏതറ്റംവരെയും പോകുമെന്നും പറഞ്ഞു. സുജിത്ത് നേരിട്ടത് ക്രൂരമര്‍ദ്ദനമാണെന്ന് സതീശന്‍ പറഞ്ഞു. പുതിയ കാലത്താണ് ഇങ്ങനെ ഒരു സംഭവം നടന്നിരിക്കുന്നതെന്ന് ഓര്‍ക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ…
Read More » -
വൈക്കത്ത് കാര്‍ 5 ഇരുചക്രവാഹനങ്ങള്‍ ഇടിച്ചുതകര്‍ത്തു; മകളുടെ സ്‌കൂട്ടറിന് പിന്നിലിരുന്ന അമ്മയ്ക്ക് ദാരുണാന്ത്യം
കോട്ടയം: വൈക്കം നാനാടത്ത് നിയന്ത്രണംവിട്ട കാര്‍ അഞ്ച് സ്‌കൂട്ടറുകള്‍ ഇടിച്ചുതകര്‍ത്തു. കാറിടിച്ച് മകളുടെ സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് യാത്രചെയ്ത അമ്മയ്ക്ക് ദാരുണാന്ത്യം. വൈക്കം ആറാട്ടുകുളങ്ങര പാലച്ചുവട് മഠത്തില്‍ റിട്ട ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന്‍ കൃഷ്ണനാചാരിയുടെ ഭാര്യ ചന്ദ്രികദേവി(72) ആണ് മരിച്ചത്. മകള്‍ സജിക(50), ബ്ലോക്ക് പഞ്ചായത്ത് അംഗം വൈക്കം അക്കരപ്പാടം ഒടിയില്‍ ഒ.എം.ഉദയപ്പന്‍(59) എന്നിവര്‍ക്ക് പരിക്കേറ്റു. കാലിന് ഗുരുതരമായി പരിക്കേറ്റ സജികയെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെ 11.30-ന് വൈക്കം-പൂത്തോട്ട റോഡില്‍ നാനാടം മാര്‍ക്കറ്റിന് സമീപമാണ് അപകടമുണ്ടായത്. സജികയും അമ്മ ചന്ദ്രികയും സ്‌കൂട്ടറില്‍ വൈക്കത്തുനിന്ന് പൂത്തോട്ട ഭാഗത്തേക്ക് പോകുകയായിരുന്നു. പൂത്തോട്ട ഭാഗത്തുനിന്ന് മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കാര്‍ നിയന്ത്രണംവിട്ട് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ചു റോഡില്‍ വീണു. കാര്‍ റോഡിന്റെ വലതുവശത്തേക്ക് പാഞ്ഞുകയറി പച്ചക്കറികടയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന നാല് സ്‌കൂട്ടറുകളില്‍ ഇടിച്ച…
Read More » -
നിമിഷപ്രിയയുടെ മോചനം: ഒരു സംഘം യെമനില്‍ എത്തി; ശുഭവാര്‍ത്ത പ്രതീക്ഷിക്കുന്നെന്ന് ചാണ്ടി ഉമ്മന്‍
കോട്ടയം: യെമന്‍ സ്വദേശി തലാല്‍ അബ്ദു മഹ്ദിയുടെ കൊലപാതകത്തില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിന് ചര്‍ച്ചകള്‍ക്കായി ഒരു സംഘം ഇന്ന് ആ രാജ്യത്ത് എത്തിയിട്ടുണ്ടെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ശുഭകരമായ വാര്‍ത്ത പ്രതീക്ഷിക്കുന്നു. ആരു ചര്‍ച്ച നടത്തിയാലും നല്ലതാണ്. എന്നാല്‍ ഇതു സംബന്ധിച്ചുള്ള സമൂഹമാധ്യമ പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ജൂലൈ 16ന് നടക്കാനിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഇന്ത്യന്‍ നയതന്ത്ര ഇടപെടലുകളെ തുടര്‍ന്ന് നീട്ടിവച്ചിരുന്നു. പാലക്കാട് സ്വദേശിയാണ് നിമിഷപ്രിയ. 2008ല്‍ യെമനിലേക്ക് പോയ നിമിഷപ്രിയ തലാലുമായി ചേര്‍ന്ന് പിന്നീട് സ്വന്തമായി ഒരു ക്ലിനിക്ക് ആരംഭിച്ചു. അവരുടെ പാസ്പോര്‍ട്ട് കൈവശം വച്ചിരുന്ന ബിസിനസ് പങ്കാളി കൂടിയായ തലാലിനെ 2017ല്‍ കൊലപ്പെടുത്തിയെന്നതാണ് കേസ്. പാസ്പോര്‍ട്ട് തിരികെ വാങ്ങാനായി അമിതമായ അളവില്‍ ലഹരിമരുന്ന് കുത്തിവച്ച് മയക്കിക്കിടത്താനായിരുന്നു ശ്രമം. പക്ഷേ, തലാല്‍ മരിച്ചു. തലാലിന്റെ മൃതദേഹം ഒരു വാട്ടര്‍ ടാങ്കിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നിമിഷപ്രിയയുടെ മോചനത്തിനായി ഗള്‍ഫ് കേന്ദ്രീകരിച്ച് സജീവ…
Read More »