Kerala

    • പത്തനംതിട്ടയിലും ഇടുക്കിയിലും കാട്ടനകളുടെ ആക്രമണം

      പത്തനംതിട്ട: പത്തനംതിട്ടയിലെ സീതത്തോട്ടിലും, ഇടുക്കി ചിന്നക്കനാലിലും കാട്ടനകളുടെ ആക്രമണം. സീതത്തോട് മണിയാർ‌- കട്ടച്ചിറ റൂട്ടില്‍ എട്ടാം ബ്ലോക്കിനു സമീപമിറങ്ങിയ കാട്ടാനക്കൂട്ടം യുവാക്കളെ ആക്രമിക്കുകയായിരുന്നു. ആനയുടെ ആക്രമണത്തില്‍ നിന്നു കട്ടിറ സ്വദേശികളായ രഞ്ജു (25), ഉണ്ണി (20) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ചിന്നക്കനാല്‍ 301 കോളനിയിലാണ് കാട്ടാന വീട് തകർത്തത്. ഗോപി നാഗൻ എന്നയാളുടെ വീടാണ് തകർത്തത്. ആക്രമണം നടക്കുമ്ബോള്‍ വീട്ടില്‍ ആളുണ്ടായിരുന്നില്ല. അതിനാല്‍ വലിയ അപകടം ഒഴിവായി. വീടിന്റെ മുൻ ഭാഗവും പിൻവശവും  ആന തകർത്തു. ചക്കക്കൊമ്ബനാണ് ആക്രമിച്ചതെന്നു നാട്ടുകാർ പറയുന്നു. കുറച്ചു ദിവസമായി ചക്കക്കൊമ്ബൻ ജനവാസ മേഖലയ്ക്ക് സമീപമാണുള്ളത്.

      Read More »
    • ശബരിമല വിമാനത്താവളം: 2027ല്‍ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്ന പ്രതീക്ഷയില്‍ സര്‍ക്കാര്‍ ; വിജ്ഞാപനം പുറപ്പെടുവിച്ചു

      പത്തനംതിട്ട: ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.വിമാനത്താവളം നിർമ്മിക്കുന്നതിന് ഏറ്റെടുക്കുന്ന ഭൂമിയുടെ വിശദാശംങ്ങള്‍ ഉള്‍ക്കൊളളിച്ചു കൊണ്ടുളളതാണ് വിജ്ഞാപനം. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. സാമൂഹികാഘാത പഠനം നടത്തി നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കിയാകും ഭൂമി ഏറ്റെടുക്കുക. വിമാനത്താവള നിർമാണത്തിനായി 1000.28 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ബിലീവേഴ്സ് ചർച്ചിൻെറ കൈവശമിരിക്കുന്ന ചെറുവളളി എസ്റ്റേറ്റാണ്.ഏറ്റെടുക്കുന്ന 437 സ്വകാര്യ വ്യക്തികളുടെ ഭൂമിക്ക് ഒപ്പം ചെറുവളളി എസ്റ്റേറ്റ് ഭൂമിയുടെ കാര്യവും വിജ്ഞാപനത്തിലുണ്ട്. എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച്‌  ട്രസ്റ്റിന് എതിരെ സർക്കാർ കേസ് നല്‍കിയിട്ടുളള കാര്യം വിജ്ഞാപനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച്‌ സർക്കാർ കോടതിയില്‍ കേസ് നല്‍കിയിട്ടുളളതിനാല്‍, കോടതി തീർപ്പ് അനുസരിച്ചേ ഭൂമിയുടെ നഷ്ടപരിഹാരം നല്‍കു. കേസ് നടക്കുന്ന പാലാ സബ് കോടതിയില്‍ പണം കെട്ടിവെച്ചാണ് ഇപ്പോള്‍ ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടുപോകുന്നത്. ശബരിമല തീർഥാടകരെ ലക്ഷ്യമിട്ട് സ്ഥാപിക്കുന്ന ഗ്രീൻഫീല്‍ഡ് വിമാനത്താവളം 2027ല്‍ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതി.

      Read More »
    • കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച്‌ യുവതിക്ക് ദാരുണാന്ത്യം

      പാലക്കാട്: കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച്‌ യുവതിക്ക് ദാരുണാന്ത്യം. പാലക്കാട് പട്ടാമ്ബിയിലാണ് സംഭവം. പെരുമുടിയൂര്‍ നമ്ബ്രം കളരിക്കല്‍ ഷഹീലിന്റെ ഭാര്യ ഷമീമയാണ് (27) മരിച്ചത്. പട്ടാമ്ബി- ഗുരുവായൂര്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കൂറ്റനാട് ഭാഗത്ത് നിന്ന് വന്ന കെഎസ്‌ആര്‍ടിസി ബസ് യുവതിയെ ഇടിക്കുകയായിരുന്നു. ബസിന്റെ ടയര്‍ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഉടന്‍ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

      Read More »
    • എൽഡിഎഫിന് 5 സീറ്റുകൾ എന്ന് സർവേ ഫലം

      പത്തനംതിട്ട: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫിന് 5 സീറ്റുകൾ ലഭിക്കുമെന്ന് സ്വകാര്യ ഏജൻസി സർവേ. പത്തനംതിട്ട, ആലപ്പുഴ,തൃശൂർ, ആലത്തൂർ,വടകര സീറ്റുകളാണ് എൽഡിഎഫിന് ലഭിക്കുക.യുഡിഎഫിന് 15 സീറ്റുകൾ ലഭിക്കുമെന്നും ബിജെപിക്ക് ഇത്തവണയും നിരാശപ്പെടേണ്ടി വരുമെന്നും സർവേ പറയുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 19 സീറ്റുകൾ യുഡിഎഫ് നേടിയിരുന്നു. ഒരു സീറ്റ് മാത്രമാണ് എൽഡിഎഫിന് നേടാൻ സാധിച്ചത് – ആലപ്പുഴയിൽ!

      Read More »
    • ഇത്തവണയും എംപിമാരില്ലെങ്കിൽ സുരേന്ദ്രനും സുരേഷ് ഗോപിയും ഉൾപ്പെടെ ഔട്ട്; തീരുമാനം വ്യക്തമാക്കി ബിജെപി കേന്ദ്ര നേതൃത്വം

      ന്യൂഡൽഹി: കേരളത്തിൽ നിന്ന് ഇത്തവണയും എംപിമാരില്ലെങ്കിൽ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും സുരേഷ് ഗോപിയും ഉൾപ്പെടെയുള്ള കേരളത്തിലെ ഇപ്പോഴത്തെ നേതൃത്വ നിര ഔട്ടാകുമെന്ന മുന്നറിയിപ്പുമായി ബിജെപി കേന്ദ്ര നേതൃത്വം. ജയിക്കാൻ സാധ്യതയുള്ള സീറ്റുകളിൽ പോലും തമ്മിൽ തമ്മിൽ കാലുവാരലാണ് നടക്കുന്നതെന്നും ഇത് വച്ചുപൊറുപ്പിക്കയില്ലെന്നും ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കി. ഈ‌ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നതോടെ രാജീവ് ചന്ദ്രശേഖറും മേജർ രവിയും നടൻ ദേവനും ഉൾപ്പെടെയുള്ള അടുത്തനിരയെ കേരളത്തിന്റെ ചുമതല ഏൽപ്പിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. തൃശൂരിൽ സുരേഷ് ഗോപിക്കൊപ്പം നിന്ന കൃസ്ത്യാനികളെ വെറുപ്പിക്കുന്ന രീതിയിലായിരുന്നു ഹിന്ദു ഐക്യവേദി നേതാവായ ആർ വി ബാബുവിന്റെയും ബിജെപി നേതാവായ അഡ്വ.കൃഷ്ണരാജിന്റെയൂം പ്രവർത്തികൾ.ഇവരെല്ലാം തന്നെ കെ.സുരേന്ദ്രന്റെ അടുത്ത അനുയായികളാണ്. ഗുരുവായൂരിലെ പാലയൂർ പള്ളി ശിവക്ഷേത്രമായിരുന്നുവെന്ന് ഹിന്ദു ഐക്യവേദി വക്താവ് ആർ.വി ബാബുവിന്റെ പ്രസ്താവനയും അർത്തുങ്കൽ പള്ളിയെപ്പറ്റിയുള്ള അഡ്വ.കൃഷ്ണരാജിന്റെ അനവസരത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളും തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയസാധ്യതയെ ബാധിച്ചു.തൃശൂരിൽ മാത്രം രണ്ടു ലക്ഷത്തിലധികം വോട്ടുകളുള്ള…

      Read More »
    • എൻ ഐ എ ബില്ലിനെ  അനുകൂലിച്ച്‌ വോട്ട്‌ ചെയ്തോ ; ക്ഷുഭിതനായി പത്രസമ്മേളനം അവസാനിപ്പിച്ച് പത്തനംതിട്ട എംപി ആന്റോ ആന്റണി

      പത്തനംതിട്ട:ഭൂമി പിളർന്ന് താഴേയ്ക്ക്‌ പോകാൻ ആഗ്രഹിക്കുന്ന ചില നിമിഷങ്ങൾ ഉണ്ട്‌, അത്തരത്തിൽ ഒന്ന് ഇന്നലെ കണ്ടു.. പത്തനംതിട്ട എം പി ആന്റോ ആന്റണിയുടെ പത്രസമ്മേളനമാണ്‌ വേദി… പൗരത്വഭേദഗതിയ്ക്ക്‌ എതിരെ ആഞ്ഞടിച്ച്‌ വരികെയാണ്‌ ആ ചോദ്യം അശനിപാതം പോലെ ആന്റോയ്ക്ക്‌ മേൽ വന്ന് വീഴുന്നത്‌… അങ്ങ്‌ അമിത്‌ ഷാ പാർലമെന്റിൽ അവതരിപ്പിച്ച എൻ ഐ എ ബില്ലിനെ  അനുകൂലിച്ച്‌ വോട്ട്‌ ചെയ്തോ…? ആന്റോ ആന്റണി: രാജ്യസഭയിൽ ബി ജെ പി ശബ്ദ വോട്ടെടുപ്പോടെ പാസാക്കുക ആയിരുന്നു.. രാജ്യസഭയിലെ കാര്യം അല്ല, അങ്ങ്‌ പാർലമെന്റ്‌ അംഗമല്ലേ, അവിടെ അനുകൂലിച്ച്‌ വോട്ട്‌ ചെയ്തോ എന്നാണ്‌ ചോദ്യം.. ആന്റോ ആന്റണി : നിങ്ങൾ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്‌… വിവാദം അല്ല, താങ്കൾ എൻ ഐ എ ബില്ലിന്‌ അനുകൂലമായി വോട്ട്‌ ചെയ്തോ എന്നാണ്‌ ചോദ്യം.. ആന്റോ ആന്റണി : എനിക്ക്‌ ഓർമ്മയില്ല, നിരവധി ബില്ലുകൾ വരുന്നതല്ലേ… അങ്ങ്‌ വോട്ട്‌ ചെയ്ത കാര്യമല്ലേ…അത്‌ ഓർമ്മയില്ലേ…? അന്റോ ആന്റണി :…

      Read More »
    • തിരുവനന്തപുരത്തെ കോണ്‍ഗ്രസ് നേതാവ് അജിതകുമാരി ബിജെപിയിലേക്ക്

      തിരുവനന്തപുരം:ബിജെപിയിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് തുടരുന്നു. കോണ്‍ഗ്രസ് സേവാദള്‍ മഹിള തിരുവനന്തപുരം ജില്ല ജനറല്‍ സെക്രട്ടറിയും സജീവ കോണ്‍ഗ്രസ് പ്രവർത്തകയുമായ വേങ്കോട് അജിതകുമാരി ബി ജെ പിയില്‍ ചേർന്നു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരത്തില്‍ നിന്നും ആവർ ബിജെപി അംഗത്വം സ്വീകരിച്ചു. കോണ്‍ഗ്രസിനുള്ളില്‍ കാലാകാലങ്ങളായി വനിതാ പ്രവർത്തകരോടുള്ള അവഹേളനമാണ് ഇപ്പോള്‍ ബിജെപിയില്‍ അംഗത്വം സ്വീകരിക്കാനുള്ള കാരണമെന്ന് അജിത പ്രതികരിച്ചു. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അജയ് കപൂർ ബിജെപിയില്‍ ചേർന്നു. ദില്ലിയില്‍ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അജയ് കപൂര്‍ അംഗത്വം സ്വീകരിച്ചത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മൂന്ന് തവണ എംഎല്‍എയായ അജയ് കപൂർ 2002 ലാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് തുടർച്ചയായി മൂന്ന് തെരഞ്ഞെടുപ്പുകളില്‍ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചു

      Read More »
    • ആ നേതാവ് വി എസ് ശിവകുമാറോ ?

      തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തം .മുൻ മന്ത്രിയായ വി എസ് ശിവകുമാറടക്കം ബിജെപിയിൽ ചേരുമെന്നാണ് അഭ്യൂഹം. 2011-16 ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ സുപ്രധാനമായ വകുപ്പ് കൈകാര്യം ചെയ്ത ആളാണ് വി എസ് ശിവകുമാർ. മുൻ മന്ത്രിയായ കോണ്‍ഗ്രസ് നേതാവ് ബിജെപി പാളയത്തില്‍ എത്തുകയാണെങ്കില്‍ ഇദ്ദേഹത്തെ കൊല്ലത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് ബിജെപി നീക്കം. മുന്‍ മന്ത്രിക്ക് പുറമേ രണ്ട് മുന്‍ എംഎല്‍എമാരും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയേക്കുമെന്നാണ് ലഭിക്കുന്ന വിവരം .ഇവരുമായും നേതൃത്വം ചര്‍ച്ചകള്‍ നടത്തുകയും പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഉത്തരേന്ത്യയിലും മറ്റ് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് വഴിവച്ച അതേ രീതിയിലുള്ള ഓപ്പറേഷനാണ് കേരളത്തിലും ബിജെപി നടപ്പിലാക്കുന്നത്. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, ഇടത്, വലത് മുന്നണികളില്‍ നിന്ന് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലെത്തുമെന്ന് അവകാശപ്പെട്ടിരുന്നു. പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയായിരിക്കെയാണ് കൂടുതല്‍…

      Read More »
    • ഭർത്താവിനും മകനുമൊപ്പം മൂന്നാറിലെത്തിയ വീട്ടമ്മ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ 

      ഇടുക്കി: ഭർത്താവിനും മകനുമൊപ്പം അവധിയാഘോഷിക്കാൻ മൂന്നാറിലെത്തിയ യുവതി ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. പത്തനംതിട്ട കോന്നി സ്വദേശി ജോതി (30) യാണ് മരിച്ചത്. മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.  തിങ്കളാഴ്ചയാണ് കുടുംബം മൂന്നാർ സന്ദർശനത്തിന് എത്തിയത്. കൊച്ചി-ധനുഷ് കോടി ദേശീയപാതയില്‍ പഴയ മൂന്നാർ സിഎസ്‌ഐ ജംഗ്ഷനു സമീപത്തുള്ള സ്വകാര്യ റിസോർട്ടിലാണ് ഇവര്‍ മുറിയെടുത്തിരുന്നത്. മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദർശിച്ച്‌ ഇന്ന് ഉച്ചയോടെ  മടങ്ങാനായി  ഭർത്താവ് റിസോർട്ടിലെ ബാത്ത്റൂമിൽ കുളിക്കാൻ കയറിയ സമയത്താണ് സംഭവം. ഈ സമയം രണ്ടു വയസുകാരനായ മകനും മുറിയില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൃതദേഹം മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തും. പിന്നീട് ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

      Read More »
    • പത്താം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയത് ഒരാൾ, പീഡിപ്പിച്ചത് മറ്റൊരാൾ; രണ്ടിനേയും പൊക്കി പോലീസ്

      കൊല്ലം: പത്താം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയതും പീഡിപ്പിച്ചതുമായ കേസുകളില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. അമ്ബലംകുന്ന് വട്ടപ്പാറ പുല്ലാഞ്ഞിപച്ചയില്‍ വീട്ടില്‍ നൗഷാദിനെ(22)യാണ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ കേസില്‍ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് വെളിയം കിഴക്കേ കോളനിയില്‍ ശ്യാം നിവാസില്‍ ശരത്താ(27)ണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ പരീക്ഷയ്ക്ക് സ്കൂളില്‍ പോയ പെണ്‍കുട്ടി വൈകുന്നേരമായിട്ടും തിരികെ എത്താതിരുന്നതിനെത്തുടർന്നാണ് വീട്ടുകാർ പൂയപ്പള്ളി സ്‌റ്റേഷനിൽ പരാതി നൽകിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെയും നൗഷാദിനെയും കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി. തുടർന്നു നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞു. ചോദ്യംചെയ്തപ്പോള്‍ ശരത് പീഡിപ്പിച്ചിട്ടുള്ളതായി പെണ്‍കുട്ടി പോലീസിനോടു പറഞ്ഞു. തുടർന്ന് ശരത്തിനെതിരേ പോക്സോ കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.

      Read More »
    Back to top button
    error: