Breaking NewsKeralaLead Newspolitics

സുരേഷ്ഗോപി ലോക്സഭയില്‍ വോട്ട് ചെയ്തത് തൃശൂരില്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ സമ്മതിദാനം നിര്‍വ്വഹിച്ചത് തിരുവനന്തപുരത്തും ; തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണമെന്ന് വി.സി. സുനില്‍കുമാര്‍

തൃശൂര്‍: സുരേഷ്ഗോപി തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് വോട്ട് ചെയ്തതിനെ തിരേ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍. ലോക്സഭാ തെര ഞ്ഞെടുപ്പില്‍ തൃശൂരില്‍ വോട്ട് ചെയ്ത സുരേഷ്ഗോപി തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്ത പുരത്ത് വോട്ടു ചെയ്തെന്നും ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണമെന്നുമാണ് വിമര്‍ശിച്ചിരിക്കുന്നത്.

സുരേഷ്ഗോപി വോട്ടുചെയ്തത് ചട്ടവിരുദ്ധമായിട്ടാണെന്നും പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഓര്‍ഡിനറി റെസിഡന്‍സ് എന്ന് കാണിച്ച് തൃശൂരില്‍ സുരേഷ്ഗോപി യടക്കം നിരവധി വ്യാജവോട്ടുകള്‍ ചേര്‍ത്തിട്ടുണ്ടെന്നും പതിനായിരക്കണക്കിന് ആള്‍ക്കാ രെയാണ് ചേര്‍ത്തതെന്നും സുനില്‍കുമാര്‍ വിമര്‍ശിച്ചു. തൃശൂര്‍ കോര്‍പറേഷനിലെ മുക്കാ ട്ടുകര ഡിവിഷനിലെ ഈ വോട്ട് നിലനില്‍ക്കേ അതേ വ്യക്തി തദ്ദേശ തിരഞ്ഞെടുപ്പില്‍ ശാസ്തമംഗലം ഡിവിഷനില്‍ പോയി വോട്ടുചെയ്തു എന്നാണ് ആക്ഷേപം. ഒരു കേന്ദ്രമന്ത്രി എന്ന നിലയിലും എംപി എന്ന നിലയിലും അദ്ദേഹം തിരഞ്ഞെടുപ്പ് നിയമങ്ങളെ പരിപൂര്‍ണമായി ലംഘിച്ചിരിക്കുകയാണെന്നും പറഞ്ഞു.

Signature-ad

ഇതേ വിഷയം അദ്ദേഹം സോഷ്യല്‍ മീഡിയയിലും ഉന്നയിച്ചിട്ടുണ്ട്. മറുപടിയുണ്ടോ എന്ന തലക്കെട്ടിലാണ് കുറിപ്പ്. 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി യും കുടുംബവും തൃശൂര്‍ കോര്‍പറേഷനിലെ നെട്ടിശ്ശേരിയില്‍ സ്ഥിരതാമസക്കാരാ ണെന്ന് പറഞ്ഞാണ് വോട്ട് ചേര്‍ത്തതും വോട്ട് ചെയ്തതും. ഇപ്പോള്‍ നടന്ന തദ്ദേശസ്ഥാപനങ്ങ ളുടെ തിരഞ്ഞെടുപ്പില്‍ അദ്ദേഹവും കുടുംബവും വോട്ട് ചെയ്തത് തിരുവനന്തപുരം കോര്‍പ റേഷനിലെ ശാസ്തമംഗലം ഡിവിഷനിലും. ഇത് എങ്ങനെയാണ് സംഭവിക്കുന്നത്. ഇതിനി ഇലക്ഷന്‍ കമ്മീഷനും കേന്ദ്രമന്ത്രിയും മറുപടി നല്‍കണം സുനില്‍കുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Back to top button
error: