Kerala

    • ബീഹാര്‍ മാതൃകയില്‍ വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തിന് തയ്യാറെടുക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ആഹ്വാനം ; എസ്‌ഐആര്‍ നടപ്പിലാക്കുന്ന തീയതിയും ഉടന്‍ പ്രഖ്യാപിക്കും

      ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് തയ്യാറെടുക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ആഹ്വാനം. എസ്‌ഐആര്‍ നടപ്പിലാക്കുന്ന തീയതിയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ പ്രഖ്യാപിക്കും. 20 ന് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേരാന്‍ ഇരിക്കെയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പ്രഖ്യാപനം. ബിഹാര്‍ മാതൃകയില്‍ കേരളത്തില്‍ നിലവിലെ വോട്ടര്‍ പട്ടികയിലും 2002ലെ വോട്ടര്‍പട്ടികയിലും പേരുണ്ടോ എന്ന് ജനങ്ങള്‍ പരിശോധിക്കണം. സെപ്റ്റംബര്‍ മാസത്തോടെ ഇതിന്റെ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്തുന്നതില്‍ വോട്ടര്‍മാക്ക് ആശങ്ക വേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വോട്ടര്‍ പട്ടികയിലേക്ക് പരിണിക്കുന്ന രേഖകള്‍ 11 എണ്ണമായിരുന്നു സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ആധാര്‍ കൂടി തിരിച്ചറിയല്‍ രേഖയായി ഉള്‍പ്പെടുത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു. ഇതോടെ വോട്ടര്‍പട്ടികയില്‍…

      Read More »
    • ഈ ജന്മത്ത് വെളിച്ചം കാണാനൊക്കാത്തവിധം അതിവേഗക്കോടതിയുടെ ശിക്ഷ ; ആറു വര്‍ഷം മുമ്പ് പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിക്ക് 63 വര്‍ഷം കഠിനതടവുശിക്ഷ

      തിരുവനന്തപുരം: ആറു വര്‍ഷം മുമ്പ് പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണയാക്കിയ പ്രതിക്ക് 63 വര്‍ഷം കഠിനതടവുശിക്ഷ. 2022 ല്‍ നടന്ന സംഭവത്തില്‍ തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിര്‍ളയാണ് ശിക്ഷ വിധിച്ചത്. പിഴ തുക പീഡനത്തിനിരയായ പെണ്‍കുട്ടിയ്ക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷവും ആറു മാസവും കൂടുതല്‍ തടവ് പ്രതി അനുഭവിക്കേണ്ടി വരും. 2022 നവംബര്‍ ഒമ്പതിന് വൈകീട്ട് ഏഴോടെ ചാലയില്‍ വെച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എട്ടാം ക്ലാസ്സില്‍ പഠിക്കുകയായിരുന്ന കുട്ടിയുമായി പ്രതി അടുപ്പത്തിലായിരുന്നു. സംഭവ ദിവസം പ്രതി കുട്ടിയെ വീടിന് അടുത്തുള്ള പൊളിഞ്ഞ മുറിയില്‍ ബലം പ്രയോഗിച്ച് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ ഇരുപത് വയസ്സുള്ള പ്രതിക്ക് സംഭവം നടക്കു മ്പോള്‍ 17 വയസ്സായിരുന്നു പ്രായം. ആദ്യം ജുവനൈല്‍ ഹോമിലായിരുന്നു പ്രതി കഴിഞ്ഞി രുന്നത്.

      Read More »
    • ആ ബെസ്റ്റ്!!! ആദ്യ തിയേറ്ററില്‍ ടിക്കറ്റില്ല, അടുത്ത തിയേറ്ററിലേക്ക് പോയപ്പോള്‍ കുട്ടിയെ മറന്ന് കുടുംബം; ശ്രദ്ധിച്ചത് ഇടവേളയ്ക്ക്

      തൃശൂര്‍: റീലീസ് സിനിമയുടെ ടിക്കറ്റ് തീര്‍ന്നതിനെ തുടര്‍ന്ന് മറ്റൊരു തിയേറ്ററിലേക്ക് പോകാനുള്ള തിടുക്കത്തില്‍ കുട്ടിയെ തിയേറ്ററില്‍ മറന്നുവെച്ച് മാതാപിതാക്കള്‍. രണ്ടാമത്തെ തിയേറ്ററില്‍ കയറിയ അവര്‍ ഇടവേള സമയം വരെ കുട്ടി ഒപ്പമില്ലെന്ന കാര്യം ശ്രദ്ധിച്ചതുമില്ല. ഗുരുവായൂരില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സെക്കന്‍ഡ് ഷോയ്ക്ക് ചാവക്കാടു ഭാഗത്തുനിന്ന് ട്രാവലറില്‍ വന്ന സംഘത്തിലെ ഏഴുവയസ്സുള്ള കുട്ടിയെയാണ് കാണാതായത്. ഇവര്‍ ആദ്യം ദേവകി തിയേറ്ററിലേക്കാണ് എത്തിയത്. ടിക്കറ്റ് കിട്ടില്ലെന്നായപ്പോള്‍ അവര്‍ ഉടന്‍ പടിഞ്ഞാറെ നടയിലെ അപ്പാസ് തിയേറ്ററിലേക്ക് വെച്ചുപിടിച്ചു. എന്നാല്‍ കുട്ടി വണ്ടിയില്‍ കയറിയില്ല. ഒപ്പമുള്ളവരെ കാണാതായപ്പോള്‍ തിയേറ്ററിന്റെ മുന്നില്‍നിന്ന് കരഞ്ഞ കുട്ടി തിയേറ്റര്‍ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് കൂടെയുള്ളവര്‍ മറ്റൊരു തിയേറ്ററിലേക്ക് പോയ വിവരമറിയുന്നത്. ട്രാവറിലാണ് തങ്ങള്‍ വന്നതെന്ന് കുട്ടി പറഞ്ഞു. അതുപ്രകാരം ജീവനക്കാര്‍ അപ്പാസ് തിയേറ്ററിലേക്ക് വിളിച്ച് വിവരം പറഞ്ഞു. അപ്പോഴേയ്ക്കും സിനിമയുടെ ഇടവേള സമയം ആകാറായി. സിനിമ നിര്‍ത്തിവെച്ച് തിയേറ്ററുകാര്‍ കുട്ടി നഷ്ടപ്പെട്ട കാര്യം അനൗണ്‍സ് ചെയ്തു. ട്രാവലറില്‍…

      Read More »
    • ഒന്ന് വ്യക്തമാക്കണം, വിമർശകർ പറയുന്നതുപോലെ ആർക്കും ലഭിക്കുന്ന ഒരു പ്രൈവറ്റ് അവാർഡാണോ സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ്? എങ്കിൽ നഗരസഭയുടെ ചിലവിൽ മേയറെ എന്തിനു യുകെയിലേക്ക് അയച്ചു? തിരുവനന്തപുരം നഗരസഭയ്ക്ക് കിട്ടിയതെങ്കിൽ സിപിഐഎമ്മിന്റെ പേര് എങ്ങനെ വന്നു?

      ആര്യ രാജേന്ദ്രനും അവർക്ക് ലഭിച്ച അവാർഡാണ് നിലവിൽ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. തിരുവനന്തപുരം നഗരസഭയിൽ നടപ്പിലാക്കിയ സുസ്ഥിര വികസന പ്രവർത്തനങ്ങൾക്ക് യുകെ പാർലമെന്റിൽ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് സംഘടിപ്പിക്കുന്ന ചടങ്ങിൽ സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് മേയർ നിലയിൽ താൻ ഏറ്റുവാങ്ങുകയാണ് എന്ന് കഴിഞ്ഞദിവസം ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിലൂടെ പൊതു ജനത്തെ അറിയിച്ചു. അതിനു ശേഷം പ്രസ്തുത അവാർഡ് ഏറ്റുവാങ്ങുന്ന ചിത്രങ്ങളും പങ്കുവെച്ചു. ഇതിനുപിന്നാലെ അനുമോദന പോസ്റ്റുകളുമായി ഇടത് നേതാക്കളും അണികളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിറഞ്ഞു. എന്നാൽ ഈ അഭിനന്ദന പ്രവാഹങ്ങൾക്ക് അധികം ആയുസ്സ് ഉണ്ടായില്ല. ഇടതുപക്ഷവും മേയറും വലിയ രീതിയിൽ കൊട്ടിഘോഷിച്ച ഈ പുരസ്കാരം പൈസ കൊടുത്തു വാങ്ങിയതാണ് എന്നുൾപ്പടെയുള്ള ആരോപണവുമായി എതിർപക്ഷം രംഗത്തെത്തി. ഹൗസ് ഓഫ് കോമൺസ്, യുകെ പാർലമെന്റിൽ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് സംഘടിപ്പിക്കുന്ന ചടങ്ങിൽ സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് അവാർഡ് ഏറ്റുവാങ്ങി എന്നെല്ലാം പറയുമ്പോൾ പൊതുജനം ഇതൊരു മഹത്തായ അവാർഡ് ആണ്…

      Read More »
    • പണം കൊടുത്ത് വാങ്ങിയ പുരസ്‌കാരം; ആര്യ രാജേന്ദ്രന്റെ ലണ്ടന്‍ അവാര്‍ഡിനെ ചൊല്ലി വിവാദം

      തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനു ലഭിച്ച വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്സ് പുരസ്‌കാരത്തെ ചൊല്ലി സൈബിറടത്തില്‍ വിവാദം കൊഴുക്കുന്നു. സിപിഎം നേതാക്കളും പ്രവര്‍ത്തകരും ആര്യയെ അഭിനന്ദന പോസ്റ്റുകള്‍ കൊണ്ട് മൂടുമ്പോള്‍ എതിരാളികള്‍ പറയുന്നത് പണം കൊടുത്ത് വാങ്ങിയ അംഗീകാരം എന്നാണ്. ലണ്ടനിലെ ‘വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ്’ എന്ന സംഘടനയാണ് ആര്യ രാജേന്ദ്രന് പുരസ്‌കാരം സമ്മാനിച്ചത്. കഴിഞ്ഞ ദിവസമാണ് ലണ്ടനിലെത്തി ആര്യ പുരസ്‌കാരം സ്വീകരിച്ചത്. കോര്‍പ്പറേഷന്റെ സുസ്ഥിര വികസന സംരംഭങ്ങളെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. ‘തിരുവനന്തപുരം നഗരസഭ നടപ്പാക്കിയ സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ക്ക് യുകെ പാര്‍ലമെന്റില്‍ വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്സ് സംഘടിപ്പിച്ച ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സ്, മേയര്‍ എന്ന നിലയില്‍ ഞാന്‍ ഏറ്റുവാങ്ങുകയാണ്. പ്രസ്ഥാനത്തിനും ജനങ്ങള്‍ക്കും ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നു.’- പുരസ്‌കാരം ഏറ്റുവാങ്ങിയ ചിത്രം സഹിതം ആര്യാ രാജേന്ദ്രന്‍ ഫെയ്സ്്ബുക്കില്‍ കുറിച്ചു. അതിന് പിന്നാലെ മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള സിപിഎം നേതാക്കളും പ്രവര്‍ത്തകരും…

      Read More »
    • ഞാന്‍ കാരണമെങ്കിലും ഇപ്പോള്‍ വീട് വെച്ചുനല്‍കാന്‍ ഇറങ്ങിയല്ലോ, സന്തോഷമുണ്ട്: സുരേഷ് ഗോപി

      തൃശ്ശൂര്‍: ഭവനനിര്‍മാണത്തിനുള്ള സഹായം തേടി സമീപിച്ച വ്യക്തിയുടെ നിവേദനം മടക്കിയതായി തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ വിശദീകരണം. ഭവനനിര്‍മാണം ഒരു സംസ്ഥാനവിഷയമാണെന്നും അത്തരം അഭ്യര്‍ഥനകള്‍ ഒരാള്‍ക്ക് മാത്രമായി അനുവദിക്കാനോ തീരുമാനിക്കാനോ സാധിക്കില്ലെന്നും അതിന് സംസ്ഥാനസര്‍ക്കാര്‍ തന്നെ വിചാരിക്കമെന്നും മന്ത്രി കുറിപ്പില്‍ പറഞ്ഞു. പാലിക്കാനാകാത്ത വാഗ്ദാനങ്ങള്‍ താന്‍ നല്‍കാറില്ലെന്നും ജനങ്ങള്‍ക്ക് വ്യാജപ്രതീക്ഷകള്‍ നല്‍കുന്നത് തന്റെ ശൈലിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റൊരു പാര്‍ട്ടി ആ കുടുംബത്തെ സമീപിച്ച് ഭവനം ഉറപ്പാക്കാന്‍ എത്തിയതില്‍ സന്തോഷമുണ്ടെന്നും രണ്ടുകൊല്ലമായി ഇതുകണ്ടുകൊണ്ടിരുന്ന ആളുകള്‍ താന്‍ കാരണമെങ്കിലും ഇപ്പോള്‍ വീട് വെച്ചുനല്‍കാന്‍ ഇറങ്ങിയല്ലോയെന്നും മന്ത്രി പറഞ്ഞു. സുരേഷ് ഗോപിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഒരു വ്യക്തീകരണം, അടുത്തിടെ ഭവനസഹായവുമായി ബന്ധപ്പെട്ട് എന്റെ അടുത്ത് വന്ന ഒരു അപേക്ഷ നിരസിക്കപ്പെട്ട വിഷയത്തില്‍ നിരവധി വാര്‍ത്തകളും വ്യാഖ്യാനങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനെ ചിലര്‍ സ്വന്തം രാഷ്ട്രീയ അജണ്ടകള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് കാണുന്നു. ഒരു പൊതുപ്രവര്‍ത്തകനായി, എനിക്ക് എന്ത് ചെയ്യാന്‍…

      Read More »
    • എംഎല്‍എയുടെ നിര്‍ദേശ പ്രകാരം ‘പണി തീരാത്ത’ റോഡിന്റെ ഉദ്ഘാടനം: എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

      എറണാകുളം: ടാറിങ് പൂര്‍ത്തിയാക്കിയ റോഡിന്റെ ഉദ്ഘാടനം എംഎല്‍എയുടെ നിര്‍ദേശ പ്രകാരം നിര്‍വഹിച്ച എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. മൂവാറ്റുപുഴ ട്രാഫിക് എസ്‌ഐ: കെ.പി. സിദ്ദിഖിനെ ആണു ഡിഐജി: എസ്. സതീശ് ബിനോ സസ്‌പെന്‍ഡ് ചെയ്തത്. ലോ ആന്‍ഡ് ഓര്‍ഡര്‍ ഡിസിപി, കൊച്ചി സിറ്റി ട്രാഫിക് സ്‌പെഷല്‍ റിപ്പോര്‍ട്ട്, റൂറല്‍ ജില്ല സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി. സിപിഎം ഏരിയ കമ്മിറ്റിയും മുഖ്യമന്ത്രിക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. പണി തീരാത്ത റോഡിന്റെ ഉദ്ഘാടന കര്‍മം അനൗദ്യോഗികമായി നിര്‍വഹിച്ച് ചടങ്ങില്‍ പങ്കെടുത്തത് ഗുരുതരമായ കൃത്യവിലോപവും അനൗചിത്യവും അച്ചടക്ക ലംഘനവും വരുത്തിയെന്നും ചൂണ്ടിക്കാണിച്ചാണ് സിദ്ദിഖിനെതിരെ നടപടി. നഗര വികസന പദ്ധതിയുടെ ഭാഗമായി 151 ദിവസമായി അടച്ചിട്ടിരുന്ന നഗരത്തിലെ എംസി റോഡ് ടാറിങ് പൂര്‍ത്തിയാക്കിയ ശേഷം 12ന് വാഹനങ്ങള്‍ക്കായി തുറന്നു നല്‍കിയിരുന്നു. മാത്യു കുഴല്‍നാടന്‍ എംഎല്‍എ, നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസ് എന്നിവരുടെ സാന്നിധ്യത്തില്‍ ട്രാഫിക് എസ്‌ഐ ആയ കെ.പി. സിദ്ദിഖ് ആണ് നാട മുറിച്ച്…

      Read More »
    • കെഎസ്‌യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച സംഭവം: വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലംമാറ്റി

      തൃശൂര്‍: കെഎസ്‌യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ വടക്കാഞ്ചേരി എസ്എച്ച്ഒ: യു കെ ഷാജഹാന് സ്ഥലം മാറ്റം. പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്. എസ്എഫ്ഐ- കെഎസ്‌യു സംഘട്ടനക്കേസില്‍ അറസ്റ്റിലായ 3 കെഎസ്‌യു പ്രവര്‍ത്തകരെയാണ് കൊടും കുറ്റവാളികളെപ്പോലെ കറുത്ത തുണികൊണ്ടു തല മൂടിയും കൈവിലങ്ങ് അണിയിച്ചും പൊലീസ് കോടതിയിലെത്തിച്ചത്. പൊലീസ് നടപടിയെ വിമര്‍ശിച്ച മജിസ്ട്രേട്ട് നസീബ് എ അബ്ദുല്‍ റസാഖ്, ഇതുസംബന്ധിച്ചു വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാനോട് ജില്ലാ പൊലീസ് മേധാവി വഴി തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് ഗണേശ് ആറ്റൂര്‍, ജില്ലാ കമ്മിറ്റിയംഗം അല്‍ അമീന്‍, കിള്ളിമംഗലം ആര്‍ട്സ് കോളജ് യൂണിറ്റ് പ്രസിഡന്റ് കെ എ അസ്ലം എന്നിവരെയാണു കറുത്ത തുണികൊണ്ടു തല മൂടി മജിസ്ട്രേട്ട് കോടതിയില്‍ എത്തിച്ചത്. ഇങ്ങനെ തുണികൊണ്ടു തലമൂടേണ്ട സാഹചര്യം എന്തെന്നു കോടതി ആരാഞ്ഞിരുന്നു. തിരിച്ചറിയല്‍ പരേഡ് വേണ്ടതിനാലാണു മുഖം മൂടിയത് എന്നായിരുന്നു വിശദീകരണം. എഫ്ഐആറില്‍ പേര് രേഖപ്പെടുത്തിയ അതേ…

      Read More »
    • വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍; സതീശന്റെ എതിര്‍പ്പ് തള്ളി, പ്രതിപക്ഷ നിരയിലെ പിന്‍ബെഞ്ചില്‍ സ്ഥാനം

      തിരുവനന്തപുരം: ലൈംഗികാരോപണങ്ങള്‍ക്കു പിന്നാലെ കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ എതിര്‍പ്പ് തള്ളിയാണിത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനൊപ്പമാണ് രാഹുല്‍ സഭയിലെത്തിയത്. അടൂരിലെ വീട്ടില്‍നിന്ന് പുലര്‍ച്ചെയാണ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. പ്രതിപക്ഷ നിരയിലെ പിന്‍ബെഞ്ചിലാണ് രാഹുല്‍ ഇരിക്കുന്നത്. സ്വന്തം തീരുമാനപ്രകാരമാണു രാഹുല്‍ നിയമസഭയിലെത്തിയത്. നിയമസഭയില്‍ വരരുതെന്ന് രാഹുലിനോട് പാര്‍ട്ടി നിര്‍ദേശിച്ചിരുന്നില്ല. സഭയില്‍ വരുന്നതിന് രാഹുലിന് നിയമപരമായ തടസ്സവുമില്ല. 9.20നാണ് രാഹുല്‍ സഭയിലെത്തിയത്. ആരോപണങ്ങള്‍ക്കുശേഷം അടൂരിലെ വീട്ടിലായിരുന്നു രാഹുല്‍. പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നില്ല. മണ്ഡലവും സന്ദര്‍ശിച്ചിട്ടില്ല. ചില നേതാക്കളുമായി കൂടിയാലോചനയ്ക്കുശേഷമാണ് രാഹുല്‍ നിയമസഭയിലെത്തിയത്. രാഹുലിനെതിരെയുള്ള ആരോപണങ്ങളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ആരോപണങ്ങളെ തുടര്‍ന്ന് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദം രാജിവച്ചിരുന്നു. നിയമസഭാ സമ്മേളനത്തിന് ഇന്നു തുടക്കമായെങ്കിലും മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, മുന്‍ സ്പീക്കര്‍ പി.പി.തങ്കച്ചന്‍, പീരുമേട് നിയമസഭാംഗമായ വാഴൂര്‍ സോമന്‍ എന്നിവര്‍ക്കുള്ള ചരമോപചാരം മാത്രമാണ് ഇന്നത്തെ നടപടി. ഇന്നു മുതല്‍ 19 വരെ, 29, 30, ഒക്ടോബര്‍…

      Read More »
    • ആഗോള അയ്യപ്പ സംഗമം: ഹൈക്കോടതി വിധി അപകടകരമായ കീഴ് വഴക്കം; സുപ്രീം കോടതിയില്‍ ഹര്‍ജി; ‘ഭാവിയില്‍ മത സംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ ആവര്‍ത്തിക്കും’

      ന്യൂഡല്‍ഹി: ആഗോള അയ്യപ്പ സംഗമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ആഗോള അയ്യപ്പ സംഗമം അനുവദിച്ച ഹൈക്കോടതി വിധി അപകടകരമായ കീഴ്വഴക്കമെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഡോ.പിഎസ് മഹേന്ദ്ര കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും ദേവസ്വം ബോര്‍ഡുകളെ രാഷ്ട്രീയവത്കരിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നുണ്ട്. ആഗോള അയ്യപ്പസംഗമം തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ സര്‍ക്കാരുകള്‍ക്ക് മതസംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ നടത്താന്‍ കഴിയുമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ആഗോള മതസംഗമം നടത്താന്‍ ചട്ടപ്രകാരം അധികാരമില്ലെന്നും ദേവസ്വം ബോര്‍ഡിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെ ക്ഷേത്ര ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു. വ്യവസ്ഥകള്‍ക്ക് വിധേയമായാണ് സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ആഗോള അയ്യപ്പ സംഗമം നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ദേവസ്വം ബെഞ്ച് പുറപ്പെടുവിച്ചു. പമ്പയുടെ പരിശുദ്ധി പൂര്‍ണമായി കാത്ത് സൂക്ഷിച്ചുകൊണ്ടാകണം പരിപാടി നടത്തേണ്ടത്. പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് ഇപ്പോഴോ പിന്നീടോ പ്രത്യേക പരിഗണന പാടില്ല. സ്‌പോണ്‍സറിങ് അടക്കം സാമ്പത്തിക ഇടപാടുകള്‍ സുതാര്യമായിരിക്കണം. സംഗമം…

      Read More »
    Back to top button
    error: