Breaking NewsKeralaLead NewsMovie

നടി ആക്രമിക്കപ്പെട്ട കേസിലെ കോടതിവിധിയില്‍ പ്രതികരിക്കാതെ അമ്മയിലെ സഹോദരിമാര്‍ എസ്‌കേപ്പാകുന്നു ; എന്നും അതിജീവിതയ്‌ക്കൊപ്പമാണെന്ന് നടന്‍ ബാബുരാജിന്റെ പ്രതികരണം

കൊച്ചി: തലപ്പത്തിരിക്കുന്നത് സ്ത്രീകളായിട്ടും നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ പുറത്തുവന്ന കോടതിവിധിയില്‍ പ്രതികരിക്കാന്‍ അമ്മയുടെ ഭാരവാഹികള്‍ തയ്യാറാകുന്നില്ലെന്നും അവര്‍ എസ്‌കേപ്പാകുന്നെന്നും നടന്‍ ബാബുരാജിന്റെ വിമര്‍ശനം. കോടതി വിധിയെ മാനിക്കുന്നുവെങ്കിലും അന്നും ഇന്നും അതിജീവിതയ്ക്കൊപ്പമാണെന്നും ബാബുരാജ് തുറന്നടിച്ചു.

ഇപ്പോഴും തലപ്പത്ത് മോഹന്‍ലാല്‍ ആയിരുന്നെങ്കില്‍ എന്തായിരിക്കും സ്ഥിതി. മോഹന്‍ലാല്‍ മാറിയത് നന്നായി. അമ്മ ഭാരവാഹികള്‍ പ്രതികരിക്കുമെന്ന് കരുതാമെന്നും നടന്‍ പറഞ്ഞു. ദിലീപിനെ പുറത്താക്കാന്‍ കാണിച്ച വ്യഗ്രത തിരിച്ചെടുക്കാനും കാണിച്ചിരിക്കാം. അതൊ ക്കെ സംഘടനകളുടെ തീരുമാനമാണെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.

Signature-ad

നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ അമ്മയുടെ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രസിഡന്റ് ശ്വേത മേനോനോ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനോ പ്രതികരിക്കാത്തത് ചര്‍ച്ചയായി മാറിയിട്ടുണ്ട്. അതേസമയം തന്നെ കേസില്‍ കുറ്റവിമുക്തനായ ദിലീപിനെ സംഘ ടനയില്‍ തിരിച്ചെടുക്കുന്ന കാര്യം എക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ചചെയ്യുക യുമു ണ്ടായി.

നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നായിരുന്നു കേസില്‍ ദിലീപിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ‘അമ്മ’ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. അമ്മ കോടതിയെ ബഹുമാനിക്കുന്നുവെന്നും പ്രതികരണത്തില്‍ വ്യക്തമാക്കിയിരുന്നു. കോടതി വിധിയില്‍ വ്യക്തിപരമായി സന്തോഷമെന്നായിരുന്നു വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ പ്രതികരിച്ചത്.

ദിലീപ് കുറ്റക്കാരന്‍ അല്ല എന്ന് തന്നെയാണ് അന്നും ഇന്നും വിശ്വാസം. അതിനര്‍ത്ഥം ഇരയ്ക്കൊപ്പം അല്ല എന്നല്ലെന്നും രണ്ട് പേരും സഹപ്രവര്‍ത്തകരാണ്. വിധി അമ്മയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ലക്ഷ്മിപ്രിയ പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: