Kerala

    • ഒരു കോടിയുടെ ഭാഗ്യശാലി ആര്?, ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

      തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. കണ്ണൂരില്‍ വിറ്റ BB 423775 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ കട്ടപ്പനയില്‍ വിറ്റ BM 894998 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. എറണാകുളത്ത് വിറ്റ BD 180901 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ. ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. .ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും. Consolation Prize ?5,000/- BA 423775 BC 423775 BD 423775 BE 423775 BF 423775 BG 423775 BH 423775 BJ 423775 BK 423775 BL 423775 BM 423775 4th Prize: ?5,000/- 0399 0910 1960 1978 2038 2339 2448 4159 4301 5393 5474 6033…

      Read More »
    • വീടും കടയുമൊന്നും പ്രിയമില്ല, മോഷണത്തിന് താല്‍പ്പര്യം ക്ഷേത്രം മാത്രം ; നൂറിലധികം കേസുകളുള്ള മോഷ്ടാക്കള്‍ പൂവരണി ജോയിയും അടൂര്‍ തുളസീധരനും പോലീസിന്റെ പിടിയില്‍

      തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ മാത്രം ലക്ഷ്യമിടുകയും നൂറിലധികം മോഷണക്കേസുകളില്‍ പ്രതിയുമായ പൂവരണി ജോയിയും അടൂര്‍ തുളസീധരനും ഒടുവില്‍ പോലീസിന്റെ പിടിയിലായി. തെക്കന്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ മോഷണം നടത്തുന്നവരാണ് ഇരുവരും. കാര്യത്ത് മേഖലകളിലെ ക്ഷേത്രങ്ങളില്‍ ഇവര്‍ നടത്തിയ മോഷണ ദൃശ്യങ്ങള്‍ വെച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇരുവരും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്നിട്ടുള്ള നൂറിലധികം മോഷണക്കേസുകളില്‍ പ്രതികളാണെന്നാണ് പോലീസ് പറയുന്നത്. വീടുകളോ കടകളോ ഒന്നും മോഷണത്തിനായി ഉപയോഗിക്കാത്ത ഇവര്‍ ക്ഷേത്രം മാത്രമായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും പോലീസ് പറയുന്നു. മോഷ്ടാക്കളില്‍ പൂവരണി ജോയിക്ക് മാത്രം അനേകം കേസുകളില്‍ 26 വര്‍ഷം തടവ്ശിക്ഷ അടക്കം കിട്ടിയിട്ടുള്ളയാളാണ്. കേസ് കോടതിയില്‍ തനിയെ വാദിക്കുന്ന രീതിയൊക്കെ ഇവര്‍ പിന്തുടരുന്നവരാണ്. രണ്ടുപേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇവര്‍ മോഷണം നടത്തുമ്പോള്‍ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ദൃശ്യം പരിശോധിച്ച പോലീസ് ഇവരാണ് മോഷ്ടാക്കളെന്ന് തിരിച്ചറിയുകയും ഇവരുമായി ബന്ധമുള്ളവരെ വിളിച്ച് ചോദ്യം ചെയ്ത് ഇരുവരും എവിടെയാണെന്ന് കണ്ടെത്തി പിടികൂടുകയായിരുന്നു.  

      Read More »
    • പണം നിക്ഷേപിച്ചവരുടെ സമ്മര്‍ദ്ദം പ്രതിസന്ധിയിലാക്കി ; കോടികളുടെ തിരിച്ചടവ് വരാനുണ്ടെന്നും സൂചന ; ബിജെപിയെ പ്രതിരോധത്തിലാക്കി കൗണ്‍സിലര്‍ അനിലിന്റെ ആത്മഹത്യാകുറിപ്പ്

      തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ തിരുമല അനില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ പാര്‍ട്ടിയെ കുറ്റപ്പെടുത്തുന്ന ആത്മഹത്യാകുറിപ്പ് പുറത്തുവന്നു. കോടികളുടെ തിരിച്ചടവ് വരാനുണ്ടെന്നും പണം നിക്ഷേപിച്ചവരുടെ സമ്മര്‍ദ്ദം പ്രതിസന്ധിയിലാക്കിയെന്നും അനില്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയെ പ്രതിരോധത്തിലാക്കുന്നതാണ് പുറത്തുവന്നിട്ടുള്ള കത്ത്. സൊസൈറ്റിയിലെ സാമ്പത്തീക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കത്തില്‍ വ്യക്തമാകുന്ന സൂചന. നമ്മുടെ ആള്‍ക്കാരെ സഹായിച്ചപ്പോള്‍ അവര്‍ കാലതാമസം വരുത്തിയെന്നുമാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. സൊസൈറ്റിയിലെ സാമ്പത്തീക പ്രതിസന്ധിയില്‍ തിരിച്ചുപിടിക്കാന്‍ ധാരാളം തുകയുണ്ടെന്നും പണം തിരിച്ചടക്കാനുള്ളവര്‍ തിരിച്ചടച്ചില്ലെന്നും പറയുന്നു. തിരുമലയില്‍ അനില്‍ പ്രസിഡന്റായ സൊസൈറ്റിയില്‍ ചിട്ടിക്ക് പോലും പണമില്ലാത്ത അവസ്ഥയുണ്ടെന്നും സാമ്പത്തീക പ്രതിസന്ധിയുണ്ടെന്നും കത്തില്‍ സൂചന നല്‍കുന്നുണ്ട്. താനും ഭരണസമിതിയും ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും പണം അടയ്ക്കാനുള്ളവര്‍ തിരിച്ചടച്ചിട്ടില്ലെന്നും പറഞ്ഞു. 11 കോടി രൂപയോളം സൊസൈറ്റിക്ക് ബാദ്ധ്യതയായി മാറിയിട്ടുണ്ടെന്നും ആറ് കോടിരൂപ ഇപ്പോഴും നിക്ഷേപകര്‍ക്ക് നല്‍കാനുണ്ടെന്നും കത്തിലുണ്ട്. അവര്‍ പണത്തിന്റെ കാര്യത്തില്‍ അനിലിനെ നിരന്തരം ബന്ധപ്പെടുകയും മാനസീക സമ്മര്‍ദ്ദത്തിന് കാരണമായെന്നുമാണ് അനിലിന്റെ കൈപ്പടയിലുള്ള കത്തിലുള്ളത്. അതേസമയം കത്തില്‍ പോലീസുമായി…

      Read More »
    • ഷാന്‍ വധക്കേസ്: നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം; ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

      ന്യൂഡല്‍ഹി: ആലപ്പുഴയിലെ എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്ന ഷാനിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം. നാലുപ്രതികള്‍ക്കാണ് സുപ്രീം കോടിതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ദീപങ്കര്‍ ദത്തയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഹൈക്കോടതി നേരത്തെ ഇവരുടെ ജാമ്യം റദ്ദാക്കിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീകോടതിയുടെ ഇപ്പോഴത്തെ ഉത്തരവ്. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, ജാമ്യവസ്ഥകള്‍ എന്തെങ്കിലും ആവശ്യമെങ്കില്‍ വിചാരണക്കോടതിക്ക് കൂട്ടിച്ചേര്‍ക്കാന്‍ അധികാരം ഉണ്ടായിരിക്കും എന്നീ ഉപാധികളോടെയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഷാന്‍ വധക്കേസിലെ ആര്‍എസ്എസുകാരായ ഒമ്പത് പ്രതികള്‍ക്ക് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള നാല് പേരുടെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. ഹൈക്കോടതി വിധിക്കെതിരെ അഭിമന്യു, അതുല്‍, സനന്ദ് എന്നീ പ്രതികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ആലപ്പുഴയിലെ മണ്ണഞ്ചേരിയില്‍ 2021 ഡിസംബര്‍ 18-ന് വൈകിട്ടാണ് എസ്ഡിപിഐ നേതാവായിരുന്ന കെ.എസ്. ഷാന്‍ കൊല്ലപ്പെട്ടത്. പിറ്റേന്ന് രാവിലെ ബിജെപി നേതാവായ രണ്‍ജീത് ശ്രീനിവാസന്‍…

      Read More »
    • പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രം “മാ വന്ദേ”; നായകൻ ഉണ്ണി മുകുന്ദൻ്റെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

      ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന “മാ വന്ദേ” എന്ന ചിത്രത്തിൻ്റെ പുത്തൻ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ നരേന്ദ്ര മോദി ആയി വേഷമിടുന്ന ഉണ്ണി മുകുന്ദൻ്റെ ജന്മദിനം പ്രമാണിച്ചാണ് ഈ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്‌ഡി എം ആണ്. നായകനായ ഉണ്ണി മുകുന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് വന്ന സ്പെഷ്യൽ പോസ്റ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തന്റെ അഭിനയ വൈഭവത്തിലൂടെ, നരേന്ദ്ര മോദിയായി ഉണ്ണി മുകുന്ദൻ ശക്തവും സ്വാഭാവികവുമായ പ്രകടനം കാഴ്ചവയ്ക്കാൻ ഒരുങ്ങുകയാണ്. ക്രാന്തി കുമാർ സി എച് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. ദിവസങ്ങൾക്ക് മുമ്പ് ശ്രീ നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സിൽവർ കാസ്റ്റ് ക്രിയേഷൻസ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിലെ കോടികണക്കിന് ആളുകളുടെ ഹൃദയത്തിൽ ഇടം നേടിയ ശ്രീ നരേന്ദ്ര മോദിയുടെ ശ്രദ്ധേയമായ ജീവിത യാത്രയെ…

      Read More »
    • ആക്ഷൻ ത്രില്ലർ ചിത്രം “പൊങ്കാല” ഒക്ടോബർ മുപ്പത്തിയൊന്നിന് തിയേറ്ററുകളിലേക്ക്

      ഏ.ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പൊങ്കാലഎന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഈ മാത്രം ഒക്ടോബർ മുപ്പത്തിയൊത്തിന് പ്രദർശനത്തിന്നെ ത്തുന്നു. ഹാർബറിൻ്റെ |പശ്ചാത്തലത്തിലൂടെ രണ്ടു ഗ്രൂപ്പുകളുടെ ശക്തമായ കിടമത്സരത്തിൻ്റെ കഥ മുഴുനീള ത്രില്ലർആക്ഷൻ, ജോണറിൽഅവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ശ്രീനാഥ് ഭാസി നായകനാകുന്ന ഈ ചിത്രം ശ്രീനാഥ് ഭാസിയുടെ ആദ്യ ആക്ഷൻ ചിത്രം കൂടിയാണ്. ശ്രീനാഥ് ഭാസിക്ക് പുതിയ ഇമേജ് നൽകുന്ന ചിത്രം കൂടിയായിരിക്കുമിത്. ഗ്ലോബൽ പിക്ചേർസ് എൻ്റെർടൈൻ മെൻ്റിൻ്റെ ബാനറിൽ ദീപു ബോസ്, അനിൽ പിള്ള എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ബാബുരാജ്, യാമി സോന. അലൻസിയർ, സുധീർ കരമന, സോഹൻ സീനുലാൽ, കിച്ചു ടെല്ലസ്, സൂര്യാകൃഷ്, മാർട്ടിൻമുരുകൻ, സമ്പത്ത് റാം . രേണു സുന്ദർ, ജീമോൻ ജോർജ്, സ്മിനു സിജോ, ശാന്തകുമാരി, ഇന്ദ്രജിത്ജഗജിത് എന്നിവരും പ്രധാന താരങ്ങളാണ്. സംഗീതം – രഞ്ജിൻ രാജ്. ഛായാഗ്രഹണം – ജാക്സൺ ജോൺസൺ. എഡിറ്റിംഗ്- കപിൽ കൃഷ്ണ. പ്രൊഡക്ഷൻ കൺട്രോളർ…

      Read More »
    • ആള്‍ത്താമസമില്ലാത്ത വീട്ടില്‍ വെളിച്ചം, ആരോ കയറിയെന്ന് പരിസരവാസികള്‍; മതില്‍ ചാടിക്കടന്നെത്തിയ പോലീസ് കണ്ടത് പിടയ്ക്കുന്ന ശരീരം; ചേര്‍ത്തു പിടിച്ച് ആശുപത്രിയിലെത്തിച്ചു…

      കൊച്ചി: ആത്മഹത്യയുടെ വക്കില്‍നിന്ന് പോലീസിന്റെ നിര്‍ണായക ഇടപെടലില്‍ കുടുംബനാഥന്‍ ജീവിതത്തിലേക്ക്. കേരളാ പോലീസ് തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ആള്‍ത്താമസമില്ലാത്ത വീട്ടില്‍നിന്ന് വെളിച്ചം കണ്ടതിനെത്തുടര്‍ന്ന് സ്റ്റേഷനിലേക്ക് എത്തിയ ഫോണ്‍ കോളാണ് ഒരു ജീവന്‍ രക്ഷപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. അയല്‍ക്കാരാണ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. ആള്‍ത്താമസമില്ലാത്ത വീട്ടില്‍ വെളിച്ചം കാണുന്നുവെന്ന് പറഞ്ഞായിരുന്നു കോള്‍. നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ വീടിന്റെ മതില്‍ ചാടിക്കടന്ന് അകത്തുകയറിയപ്പോള്‍ കണ്ടത് തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്ന ഒരാളെയാണ്. ഉടന്‍ തന്നെ ഇയാളെ നിലത്തിറക്കി ആശുപത്രിയിലെത്തിച്ചതായി പോലീസ് പറഞ്ഞു. പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ നിന്നും നൈറ്റ് പെട്രോളിങ് ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് 112 ല്‍ നിന്നും ഒരു അറിയിപ്പ് കിട്ടി. കൊച്ചുകടവന്ത്ര സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന് അടുത്തുള്ള ആള്‍താമസമില്ലാത്ത ഒരു വീട്ടില്‍ വെളിച്ചം കാണുന്നെന്നും, അവിടെ ആരോ കയറിയിട്ടുണ്ടെന്നും പരിസരവാസികള്‍ വിളിച്ചു അറിയിച്ചിട്ടുണ്ടെന്നും എത്രയും വേഗം പോയി നോക്കണം എന്നുമായിരുന്നു…

      Read More »
    • ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ എത്തിയില്ല; പ്രിയങ്കയെ ഹോട്ടലില്‍ എത്തി കണ്ട് ജോസ് നെല്ലേടത്തിന്റെ കുടുംബം, ‘ഒപ്പ’മുണ്ടാകുമെന്ന് ഉറപ്പ്

      വയനാട്: പുല്‍പ്പള്ളിയില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ കുടുംബാംഗങ്ങള്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധിയെ കണ്ടു. പ്രിയങ്ക താമസിക്കുന്ന ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ജോസ് നെല്ലേടത്തിന്റെ ഭാര്യയും മകനും മകളുമാണ് പ്രിയങ്കയെ കണ്ടത്. ഒപ്പമുണ്ടാകുമെന്ന് പ്രിയങ്ക, ജോസ് നെല്ലേടത്തിന്റെ കുടുംബത്തിന് ഉറപ്പുനല്‍കി. വ്യക്തിപരമായ കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചതെന്നും പരസ്യപ്രതികരണത്തിന് ഇല്ലെന്നും ജോസിന്റെ കുടുംബം പറഞ്ഞു. സ്ഥലത്തുണ്ടായിരുന്നിട്ടും, ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം ജോസ് നെല്ലേടത്തിന്റെ വീട്ടില്‍ പ്രിയങ്ക എത്തിയിരുന്നില്ല. ഇതിനെതിരെ കോണ്‍ഗ്രസിലെ ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. അതിനിടെയാണ് ജോസിന്റെ കുടുംബം പ്രിയങ്കയെ ഹോട്ടലില്‍ എത്തി സന്ദര്‍ശിച്ചത്. ജോസ് നെല്ലേടത്തെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരാണെന്ന കാര്യം ഇവര്‍ പ്രിയങ്കയെ അറിയിച്ചതായാണ് വിവരം. സെപ്റ്റംബര്‍ 12നാണ് ജോസ് നെല്ലേടത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വയനാട് പുല്‍പ്പള്ളിയിലെ പ്രാദേശിക നേതാവായ തങ്കച്ചനെ കള്ളക്കേസില്‍ ആരോപണവിധേയനാണ് ജോസ് നെല്ലേടം. വീടിന് അടുത്തുള്ള കുളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തങ്കച്ചന്റെ വീട്ടില്‍…

      Read More »
    • റെക്കോർഡുകൾ ഭേദിച്ച് “ലോക”, ബുക്ക് മൈ ഷോയിലും ഡിസ്ട്രിക്റ്റ് ആപ്പിലും നമ്പർ വണ്ണായി കുതിപ്പ് തുടരുന്നു

      ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” ക്ക് വമ്പൻ റെക്കോർഡ്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി 5 മില്യൺ ടിക്കറ്റുകൾ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആപ്പായ ബുക്ക് മൈ ഷോ വഴി വിറ്റ ചിത്രം എന്ന റെക്കോർഡ് ഇനി “ലോക”ക്ക് സ്വന്തം. കേരളത്തിലും, റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും ലഭിച്ച അഭൂതപൂർവമായ സ്വീകരണമാണ് ചിത്രത്തെ ഈ നേട്ടം സ്വന്തമാക്കാൻ സഹായിച്ചത്. സൊമാറ്റോയുടെ ഡിസ്ട്രിക്ട് ആപ്പിലും ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ മലയാള ചിത്രമായി “ലോക” മാറി. പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും വമ്പൻ തരംഗമായി മാറി. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കിയ രണ്ടാമത്തെ മലയാള ചിത്രമാണ് ഇപ്പോൾ “ലോക”. അതോടൊപ്പം മലയാളത്തിലെ ഏറ്റവും വലിയ ആഗോള ഗ്രോസ്സർ ആയും ചിത്രം മാറി.…

      Read More »
    • ജി.എസ്.ടി. പരിഷ്‌കാരം നോട്ടു നിരോധനം പോലെ പഠനം നടത്താതെ; സ്ഥിതി വീണ്ടും രൂക്ഷമാക്കും; ലോട്ടറി മേഖലയെ സര്‍ക്കാര്‍ സംരക്ഷിക്കും: വിമര്‍ശനവുമായി ധനമന്ത്രി

      തിരുവനന്തപുരം: ജിഎസ്ടി നിരക്ക് പുതുക്കലില്‍ വിമര്‍ശനവുമായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. നോട്ട് നിരോധനം പോലെ തന്നെ കൃത്യമായ പഠനം നടത്താതെയാണ് പുതിയ മാറ്റമെന്ന് ധനമന്ത്രി. കേരളത്തിന് പതിനായിരം കോടിവരെയും രാജ്യത്തിന് രണ്ടുലക്ഷം കോടിയുടെയും നഷ്ടമുണ്ടാകും. ആശങ്ക പരിഹരിച്ചില്ലെങ്കില്‍ സ്ഥിതി വളരെ മോശമാകുമെന്നും മുന്നറിയിപ്പ് നല്‍കി. ലോട്ടറികള്‍ക്ക് വിലകൂടില്ലെന്നും ധനമന്ത്രി. ലോട്ടറി മേഖലയെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, കുടുംബ ബജറ്റില്‍ വലിയ ആശ്വാസം നല്‍കുന്ന ജി.എസ്.ടി ഇളവ് പ്രാബല്യത്തില്‍ . 12 ശതമാനം, 28 ശതമാനം സ്ലാബുകള്‍ എടുത്തുകളഞ്ഞതോടെ ഭൂരിഭാഗം നിത്യോപയോഗ സാധനങ്ങള്‍ക്കും കാര്യമായി വിലകുറയും. നിത്യോപയോഗ സാധനങ്ങളായ ടൂത്ത് പേസ്റ്റ്, ബ്രഷ്, സോപ്പ് തുടങ്ങി പൊറോട്ട, ചപ്പാത്തി, ഗൃഹോപകരണങ്ങള്‍, ചെറു കാറുകള്‍ എന്നിവയ്ക്കുവരെ കാര്യമായി വില കുറയും. 36 അവശ്യ മരുന്നുകള്‍ക്കും ആരോഗ്യ ലൈഫ് ഇന്‍ഷുറന്‍സുകള്‍ക്കും ജി.എസ്.ടി പൂര്‍ണമായി ഒഴിവാക്കിയതും കാര്യമായ ആശ്വാസമാണ്. കാര്‍ഷിക, വിദ്യാഭ്യാസ, നിര്‍മാണ മേഖലകളിലും ജി.എസ്.ടി പരിഷ്‌കാരം പ്രകടമായ മാറ്റമുണ്ടാക്കും. 12 ശതമാനം സ്ലാബില്‍…

      Read More »
    Back to top button
    error: