Kerala

    • ‘മുന്നില്‍ വന്നുനിന്ന് കരയാന്‍ ഉളുപ്പില്ലാത്തവര്‍’: അനിലിന്റെ മരണത്തില്‍ നേതൃത്വത്തിനെതിരെ ആരോപണം; സംഘത്തിന് വായ്പ 11 കോടി

      തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ബിജെപി കൗണ്‍സിലര്‍ തിരുമല അനില്‍ പ്രസിഡന്റായിരുന്ന തിരുവനന്തപുരം ഫാം ടൂര്‍ സഹകരണ സംഘം 11 കോടി രൂപ വായ്പയായി നല്‍കിയിരുന്നെന്ന് വിവരം. നിലവിലെ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ സംഘത്തില്‍നിന്ന് വന്‍ തുക വായ്പ എടുത്തിരുന്നതായി സൂചനയുണ്ട്. ബിജെപി അനുഭാവിയായ ഒരു മൊബൈല്‍ ഷോപ്പ് ഉടമ 30 ലക്ഷം രൂപയാണ് വായ്പ എടുത്തിട്ടുള്ളത്. പാര്‍ട്ടി നേതൃത്വത്തിന്റെ കത്തിന്റെയും ശുപാര്‍ശയുടെയും അടിസ്ഥാനത്തില്‍ ഒട്ടേറെ പേര്‍ക്ക് വായ്പ നല്‍കിയിട്ടുണ്ടെന്നാണ് സൂചന. നിക്ഷേപകര്‍ക്ക് പലിശ നല്‍കിയ വകയില്‍ 14.14 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായെന്ന് സഹകരണ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കലക്ഷന്‍ ഏജന്റായി കൂടുതല്‍ പേരെ നിയമിച്ചു. താല്‍ക്കാലിക അടിസ്ഥാനത്തിലും നിയമനം നടത്തി. നിക്ഷേപ പദ്ധതികളിലെ കുടിശിക പ്രതിമാസം 4.1 കോടിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. വായ്പാ തിരിച്ചടവ് മുടങ്ങിയപ്പോള്‍ നോട്ടിസ് അയയ്ക്കുന്നതല്ലാതെ റിക്കവറി നടപടികളിലേക്ക് കടന്നിരുന്നില്ല. കൗണ്‍സിലറുടെ ഭര്‍ത്താവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്തിരുമല അനിലിന്റെ മരണത്തിനു പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ പാര്‍ട്ടി കൗണ്‍സിലറുടെ ഭര്‍ത്താവിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്.…

      Read More »
    • സംഘപരിവാര്‍ അഭിഭാഷകന് ഇടതു സര്‍ക്കാരിന്റെ കൈത്താങ്ങ്; ആര്‍ കൃഷ്ണരാജിനെ മാറ്റിയ വഴിക്കടവ് ഭരണസമിതി തീരുമാനം സ്റ്റേ ചെയ്തു

      തിരുവനന്തപുരം: നിരന്തരം വര്‍ഗീയത പറയുന്ന സംഘപരിവാര്‍ അഭിഭാഷകന് സംസ്ഥാന സര്‍ക്കാരിന്റെ കൈത്താങ്ങ്. വഴിക്കടവ് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ സ്ഥാനത്ത് നിന്ന് ആര്‍ കൃഷ്ണരാജിനെ മാറ്റിയ ഭരണസമിതി തീരുമാനം തദ്ദേശവകുപ്പ് സ്റ്റേ ചെയ്തു. തദ്ദേശ വകുപ്പിന്റെ സ്റ്റേ വന്നതോടെ ആര്‍ കൃഷ്ണരാജിന് പഞ്ചായത്തിന്റെ ഹൈക്കോടതിയിലെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലായി തുടരാം. ഹൈക്കോടതിയില്‍ വഴിക്കടവ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഭിഭാഷകനായി സംഘപരിവാര്‍ പ്രവര്‍ത്തകന്‍ അഡ്വ. കൃഷ്ണരാജിനെ നിയമിച്ചത് റദ്ദാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നേരത്തെ അറിയിച്ചിരുന്നു. കൃഷ്ണരാജ് ബിജെപിക്കാരന്‍ ആണെന്ന് അറിയില്ലായിരുന്നുവെന്നും പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. മുസ്ലിം ലീഗാണ് പഞ്ചായത്ത് ഭരിക്കുന്നത്. സമൂഹമാധ്യമങ്ങളിലും അല്ലാതെയുമായി ക്രിസ്ത്യന്‍, മുസ്ലിം മതങ്ങള്‍ക്കെതിരെ തീവ്ര വര്‍ഗീയ വിദ്വേഷ നിലപാട് സ്വികരിച്ചിട്ടുള്ള കൃഷണരാജ്, കെഎസ്ആര്‍ടിസി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ചതില്‍ കേസും നേരിട്ടിരുന്നു.  

      Read More »
    • സാമൂഹ്യ സംരംഭകരെ കണ്ടെത്തുന്നതിനുള്ള ദിശ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു, DISHA സംഘടിപ്പിക്കുന്നത് ഐഐടി പാലക്കാടും ബ്യൂമർക്ക് ഇന്ത്യ ഫൗണ്ടേഷനും സംയുക്തമായി

      പാലക്കാട്: സാമൂഹിക പ്രശ്നങ്ങൾക്ക് സാങ്കേതിക വിദ്യാധിഷ്ഠിതമായ പരിഹാരങ്ങൾ ഒരുക്കുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി, ഐഐടി പാലക്കാട് ടെക്നോളജി ഐഹബ് ഫൗണ്ടേഷൻ (IPTIF) അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന IPTIF, ബ്യൂമർക്ക് ഇന്ത്യ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ദിശ (DISHA – Driving Innovative Solutions for Humanitarian Advancement) എന്ന പേരിൽ ഈ പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യം, ഗ്രാമവികസനം, സുസ്ഥിരത, വിദ്യാഭ്യാസ സമത്വം, ഡിജിറ്റൽ സാക്ഷരത തുടങ്ങിയ മേഖലകളിലെ വെല്ലുവിളികൾക്ക് പരിഹാരം കാണുന്ന നൂതന ആശയങ്ങൾക്കാണ് ഈ പ്രോഗ്രാം ഊന്നൽ നൽകുന്നത്. സാങ്കേതിക ഉപദേശം, ബിസിനസ് മാർഗ്ഗനിർദ്ദേശം, സാമ്പത്തിക സഹായം എന്നിവയിലൂടെ സാമൂഹ്യ സംരംഭങ്ങളെ വളർത്തിയെടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്: ബ്യൂമർക്ക് നവ ദിശ പുരസ്കാരം (Buimerc Nava DISHA Puraskaram): സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തിയ മൂന്ന് സാമൂഹ്യ സംരംഭകരെ ഈ പുരസ്കാരത്തിനായി തിരഞ്ഞെടുക്കും. ഇവർക്ക് സാമ്പത്തിക സഹായവും, തങ്ങളുടെ സംരംഭം കൂടുതൽ വികസിപ്പിക്കുന്നതിനുള്ള പിന്തുണയും…

      Read More »
    • ‘വാവര്ചരിത്ര’ ത്തിന് അയ്യപ്പനുമായി പുലബന്ധം പോലുമില്ല ; മുസ്‌ളീം തീവ്രവാദി അയ്യപ്പനെ ആക്രമിക്കാന്‍ വന്നയാള്‍ ; ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ ശാന്താനന്ദ മഹര്‍ഷിയുടെ വിദ്വേഷപ്രകടനം

      പത്തനംതിട്ട: ദേവസ്വംബോര്‍ഡിന്റെ അയ്യപ്പസംഗമത്തിന് ബദലായി പന്തളത്ത് ഹൈന്ദവ സംഘടനകള്‍ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തില്‍ വിദ്വേഷ പരാമര്‍ശവുമായി ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ ശാന്താനന്ദ മഹര്‍ഷി. വാവര്‍ തീവ്രവാദിയാണെന്നും മുസ്ലിം ആക്രമണകാരിയാണെന്നുമായിരുന്നു ശാന്താനന്ദ മഹര്‍ഷിയുടെ പരാമര്‍ശം. വാവര്‍ക്ക് ശബരിമലയോ അയ്യപ്പനോ ആയി പുലബന്ധം പോലുമില്ലെന്നും വാവര്‍ മുസ്ലിം ആക്രമണകാരിയാണ്. അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തില്‍ തോല്‍പ്പിക്കാന്‍ വന്ന തീവ്രവാദിയാണെന്നും പൂജിക്കപ്പെടേണ്ടയാളല്ലെന്നും പറഞ്ഞു. ”വാവര്‍ ചരിത്രം തെറ്റാണ്. വാപുരന്‍ അഥവാ ശിവന്റെ ഭൂതം എന്നതാണ് ശരി. ഭക്തര്‍ക്ക് വാപുര സ്വാമിയുടെ നടയില്‍ തേങ്ങയടിച്ച് അയ്യപ്പനെ ദര്‍ശിക്കാനുള്ള അവസരം ഉണ്ടാകണം. അതിനുവേണ്ടിയാണ് എരുമേലിയില്‍ വാപുര സ്വാമി ക്ഷേത്രം ഉയരുന്നത്.” ശാന്താനന്ദ മഹര്‍ഷി പറഞ്ഞു. ”25-30 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ശബരിമലയില്‍ വെച്ചിരിക്കുന്നത് വാവരെയാണ്. വാവര്‍ക്ക് ശബരിമലയുമായും അയ്യപ്പനുമായും പുലബന്ധം പോലും ഇല്ല. ആ വാവര്‍ മുസ്ലിം ആക്രമണ കാരിയാണ്. അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തില്‍ തോല്‍പ്പിക്കാന്‍ വന്ന തീവ്രവാദിയാണ്. അയാ ള്‍ പൂജ്യനല്ല. പൂജിക്കപ്പെടേണ്ടത് വാപുരനാണ്’, ശാന്താനന്ദ മഹര്‍ഷി…

      Read More »
    • ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധിയില്‍ കടുത്ത നിലപാടുമായി വിതരണക്കാര്‍ ; 158 കോടി രൂപ നല്‍കിയില്ലെങ്കില്‍ വിതരണം ചെയ്ത സ്‌റ്റോക്ക് തിരിച്ചെടുക്കുമെന്ന് സര്‍ക്കാരിന് കത്ത്

      തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളെ പ്രതിസന്ധിയിലാക്കി ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധിയില്‍ കടുത്ത നിലപാടുമായി വിതരണക്കാര്‍. സര്‍ക്കാര്‍ നല്‍കാനുള്ള 158 കോടി രൂപ നല്‍കിയില്ലെങ്കില്‍ വിതരണം ചെയ്ത സ്‌റ്റോക്ക് തിരിച്ചെടു ക്കുമെന്ന് കടുത്ത നിലപാട് എടുത്തു. ഇക്കാര്യത്തില്‍ പ്രത്യേകം കത്തു നല്‍കിയിരി ക്കുകയാണ്. മാര്‍ച്ച് 31 വരെയുള്ള എല്ലാ തുകയും അടച്ച് തീര്‍ക്കണമെന്നാണ് വിതരണക്കാര്‍ പറയുന്നത്. ഒക്ടോബര്‍ അഞ്ച് വരെ കാത്തിരിക്കുമെന്നും എന്നിട്ടും കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ നിലവില്‍ നല്‍കിയ സ്റ്റോക്ക് തിരിച്ചെടുക്കുമെന്നും കത്തില്‍ പറയുന്നു.തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വകുപ്പിലേയും യൂറോളജി വകുപ്പിലേയും ശസ്ത്രക്രിയകള്‍ മുടങ്ങും എന്ന രൂക്ഷമായ അവസ്ഥയിലെത്തിയപ്പോഴാണ് കുടിശ്ശിക തീരുന്നതിന് മുന്‍പ് തന്നെ ഉപകരണങ്ങള്‍ മെഡിക്കല്‍ കോളജിലെത്തിച്ചത്. കുടിശ്ശിക അടച്ച് തീര്‍ക്കാത്തതിനാല്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ മെഡിക്കല്‍ കോളജുക ളിലേക്കുള്ള ഉപകരണ വിതരണം വിതരണക്കാര്‍ നിര്‍ത്തി വച്ചിരിക്കുകയാ യിരുന്നു. കുടിശ്ശിക നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതിനിധികളും വിതരണക്കാരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇത് ഫലം കാണാതെ വന്നപ്പോഴാണ് വിതരണക്കാര്‍…

      Read More »
    • നരകത്തിലേക്കുള്ള വഴിയായി ഭഗവത്ഗീതയില്‍ പറയുന്ന മൂന്ന് കാര്യങ്ങളും പിണറായി ചെയ്യുന്നുണ്ട് ; പമ്പയും പന്തളവും പിക്നിക്ക് സ്പോട്ടുകള്‍ അല്ല ; അയ്യപ്പനെ കാനനവാസനായി കാണണം

      പത്തനംതിട്ട: നരകത്തിലേക്കുള്ള വഴിയായി ഭഗവത് ഗീതയില്‍ പറയുന്നത് മൂന്ന് കാര്യങ്ങളും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യുന്നുണ്ടെന്നും ദൈവമില്ലെന്ന് പറയുന്ന വര്‍ ഭഗവത് ഗീതയെപ്പറ്റി ഇപ്പോള്‍ ക്ലാസ്സ് എടുക്കുകയാണെന്നും ബിജെപിയുടെ തമിഴ്‌നാട് നേതാവ് അണ്ണാമലൈ. നരകത്തിലേക്കുള്ള പാതയായി ഭഗവത്ഗീതയില്‍ പറയുന്ന കാമം, കോപം, ആര്‍ത്തി എന്നിവ മൂന്നും പിണറായി വിജയനുണ്ടെന്നും ബിജെപിയുടെ മുന്‍ തമിഴ്‌നാട് അദ്ധ്യക്ഷന്‍ പറഞ്ഞു. ഒരു രാജാവിനെ സംബന്ധിച്ച് ആളുകളോട് ചെയ്യുന്ന ദ്രോഹം നിയമം ദുരുപയോഗം ചെയ്യുന്നതാണ്. അത് കൊലയാളിയേക്കാള്‍ ക്രൂരമാണ്. കൊലയാളിക്ക് ലഭിക്കുന്നതിനേക്കാള്‍ ശിക്ഷ രാജാവിന് കിട്ടണമെന്നാണ് തിരുവള്ളുവര്‍ പറയുന്നത്. 2018-19 കാലത്ത് പിണറായി വിജയന്‍ കയ്യിലെ അധികാരം വെച്ച് ലക്ഷണക്കണക്കിന് അയ്യപ്പ ഭക്തരോട് പ്രശ്നങ്ങളുണ്ടാക്കി. ഒരു രാജാവ് ചെയ്യേണ്ട എല്ലാ തെറ്റും പിണറായി വിജയന്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹം ഭഗവത് ഗീതയുടെ ക്ലാസ് നമുക്ക് എടുക്കേണ്ട. സനാതന ധര്‍മ്മത്തെ വേരോടെ അറുക്കണം എന്ന് പറഞ്ഞ ആളാണ് സ്റ്റാലിനും മകന്‍ ഉദയനിധിയും. അവരെയാണ് പിണറായി വിജയന്‍ ക്ഷണിച്ചത്.…

      Read More »
    • അനിലിന്റെ ആത്മഹത്യാകുറിപ്പില്‍ ‘നമ്മുടെ ആള്‍ക്കാര്‍’ എന്ന് പറയുന്നത് വായ്പ എടുത്തവരെക്കുറിച്ച് ; അത് ബിജെപി ആക്കുന്നത് എകെജി സെന്ററില്‍ നിന്നും സിപിഎം കൊടുത്ത ക്യാപ്‌സൂള്‍

      തിരുവനന്തപുരം: അനിലിന്റെ ആത്മഹത്യാകുറിപ്പില്‍ നമ്മുടെ ആള്‍ക്കാര്‍ എന്ന് പറയുന്നത് ബിജെപിക്കാര്‍ ആണെന്നത് എകെജി സെന്ററില്‍ നിന്നുള്ള ക്യാപ്‌സൂള്‍ ആണെന്നും സിപിഎമ്മിന്റെ കൂട്ടിച്ചേര്‍ക്കലാണെന്നും ബിജെപി നേതാവ് വി. മുരളീധരന്‍. കത്തില്‍ പറഞ്ഞിരിക്കുന്നത് വായ്പയെടുത്തവരെ കുറിച്ചാണ് അവരെ ബിജെപിക്കാര്‍ എന്ന് പറഞ്ഞിട്ടില്ലല്ലോ എന്നും പറഞ്ഞു. ബിജെപി എന്നൊരു വാക്ക് കുറിപ്പില്‍ ഇല്ലെന്നും ബിജെപി നേതാക്കള്‍ വായ്പ എടുത്തിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി സൊസൈറ്റി വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. ബിജെപി ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറില്ലെന്നും മുരളീധരന്‍ പറഞ്ഞു. അഴി മതിക്കഥകളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് സിപിഐഎമ്മിന്റെ ശ്രമം. രാഷ്ട്രീയ വേട്ട സിപിഐഎം അവസാനിപ്പിക്കണം എന്നും ബിജെപിക്കാരനായ സൊസൈറ്റി പ്രസിഡന്റി നെതിരായ പൊലീസ് സമീപനം സിപിഐഎം സമീപനമാണെന്നും പറഞ്ഞു. ബിജെപി കൗണ്‍സിലര്‍ അനില്‍കുമാറിന്റെ മരണത്തില്‍ നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ അന്വേഷണം വേണം. അനില്‍ ആത്മഹത്യ ചെയ്തതിന്റെ കാരണം കണ്ടെത്തണം. പൊലീ സിന്റെ ഭീഷണി ആത്മഹത്യയിലേക്ക് നയിച്ചതായാണ് മനസിലാക്കുന്നത്. പിന്നില്‍ സിപിഐഎമ്മിനും പങ്കുണ്ട്. വസ്തുതകള്‍ പുറത്തുവരണം.…

      Read More »
    • കിളിമാനൂരിലെ ഗൃഹനാഥന്റെ മരണം: എസ്എച്ച്ഒയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല; ഹര്‍ജി തള്ളി

      തിരുവനന്തപുരം: കിളിമാനൂരില്‍ 59 കാരന്‍ വാഹനമിടിച്ച് മരിച്ച കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എസ്എച്ച്ഒ അനില്‍കുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് തള്ളിയത്. എസ്എച്ച്ഒ പി അനില്‍കുമാര്‍ ഒരാഴ്ചയായി ഒളിവിലാണ്. പാറശ്ശാല പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അനില്‍കുമാര്‍ ഓടിച്ച വാഹനമിടിച്ച് ചണിക്കുഴി മേലേവിള കുന്നില്‍ വീട്ടില്‍ രാജന്‍ ( 59) ആണ് മരിച്ചത്. സംഭവത്തില്‍ എസ്എച്ച്ഒ അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. അനില്‍കുമാറിന്റെ ഭാഗത്തുനിന്ന് പ്രഥമദൃഷ്ട്യാ വീഴ്ചയുണ്ടായതായി റൂറല്‍ എസ്പി, ദക്ഷിണമേഖലാ ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. വാഹനം ഇടിച്ച് ഒരാള്‍ വീഴുന്നത് കണ്ടിട്ടും നിര്‍ത്താതെ പോയത് ഗുരുതരമായ കുറ്റകൃത്യമാണ്. ഒരു പൊലീസുകാരന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു വീഴ്ചയുണ്ടായത് നിസ്സാരമായി കാണാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സെപ്റ്റംബര്‍ ഏഴാം തീയതിയാണ് നടപടിക്ക് ആധാരമായ സംഭവം നടന്നത്. പുലര്‍ച്ചെ 5.30 -ഓടെ കിളിമാനൂര്‍ പൊലീസ് സ്റ്റേഷന് സമീപം റോഡിലൂടെ നടന്നുപോകുകയായിരുന്നു രാജനെ കാര്‍ ഇടിച്ച് തെറിപ്പിച്ച ശേഷം…

      Read More »
    • ഷൈന്‍ ടീച്ചര്‍ക്കെതിരായ സൈബര്‍ ആക്രമണം: കോണ്‍ഗ്രസ് നേതാവ് ഒളിവില്‍, ചോദ്യംചെയ്യാന്‍ പൊലീസ്; വീട്ടില്‍ പരിശോധന, മൊബൈല്‍ പിടിച്ചെടുത്തു

      കൊച്ചി: സിപിഎം നേതാവ് കെ.ജെ.ഷൈനിനെതിരായ സൈബര്‍ ആക്രമണ കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ഒന്നാം പ്രതി സി.കെ.ഗോപാലകൃഷ്ണന് പൊലീസിന്റെ നിര്‍ദേശം. കോണ്‍ഗ്രസ് പറവൂര്‍ മണ്ഡലം സെക്രട്ടറിയായ ഗോപാലകൃഷ്ണന്റെ വീട്ടില്‍ പരിശോധന നടത്തിയ ശേഷമാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍േദശിച്ചത്. ഗോപാലകൃഷ്ണന്‍ ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. വീട്ടില്‍നിന്ന് ഗോപാലകൃഷ്ണന്റെ ഫോണ്‍ കണ്ടെടുത്തെന്നും വിശദ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഗോപാലകൃഷ്ണന്റെ ഫെയ്‌സ്ബുക് പേജില്‍ നിന്നാണ് തനിക്കെതിരെ വ്യാജപ്രചാരണം ആരംഭിച്ചതെന്ന് ആരോപിച്ച് ഷൈന്‍ നല്‍കിയ പരാതിയില്‍ എറണാകുളം റൂറല്‍ ജില്ലാ സൈബര്‍ പൊലീസാണ് കേസെടുത്തത്. ഗോപാലകൃഷ്ണന്‍ ഒന്നാം പ്രതിയും യുട്യൂബറായ കെ.എം.ഷാജഹാന്‍ രണ്ടാം പ്രതിയുമാണ്. ഇവര്‍ക്കു പുറമെ യൂട്യൂബറായ കൊണ്ടോട്ടി അബുവിനെ ഇന്ന് കേസില്‍ മൂന്നാം പ്രതിയായി ഉള്‍പ്പെടുത്തി. യൂട്യൂബ് ചാനലിലൂടെ അപവാദ പ്രചാരണം നടത്തിയതിനാണ് കേസ്. മെട്രോ വാര്‍ത്ത പത്രത്തിനെതിരെയും കേസുണ്ട്. ഷൈനിനും വൈപ്പിന്‍ എംഎല്‍എ കെ.എന്‍.ഉണ്ണികൃഷ്ണനുമെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് പൊലീസ് കഴിഞ്ഞ ദിവസം ഇരുവരുടെയും മൊഴിയെടുത്തിരുന്നു. സമൂഹ…

      Read More »
    • ഒരു കോടിയുടെ ഭാഗ്യശാലി ആര്?, ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

      തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. കണ്ണൂരില്‍ വിറ്റ BB 423775 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ കട്ടപ്പനയില്‍ വിറ്റ BM 894998 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. എറണാകുളത്ത് വിറ്റ BD 180901 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ. ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. .ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും. Consolation Prize ?5,000/- BA 423775 BC 423775 BD 423775 BE 423775 BF 423775 BG 423775 BH 423775 BJ 423775 BK 423775 BL 423775 BM 423775 4th Prize: ?5,000/- 0399 0910 1960 1978 2038 2339 2448 4159 4301 5393 5474 6033…

      Read More »
    Back to top button
    error: