Kerala
-
കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനം; സഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി; പ്രതിഷേധിച്ച് പ്രതിപക്ഷം; സഭചേര്‍ന്നത് ചട്ടം ലംഘിച്ചെന്നും വിമര്‍ശനം; കേരളപ്പിറവി ആശംസ നേര്‍ന്ന് പിണറായി വിജയന്‍
തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി നിയമസഭയിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ ഒമ്പതിന് തുടങ്ങിയ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കേരളം പുതുയുഗപ്പിറവിയിലാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളിൽ 90.7 ശതമാനം, നഗരങ്ങളിൽ 88.89 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. അവിടെനിന്നാണ് കേരളം അതിദാരിദ്ര്യം നിർമാർജനം ചെയ്ത ആദ്യ സംസ്ഥാനമായി തലയുയർത്തി നിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പ്രഖ്യാപനത്തെ പ്രതിപക്ഷം എതിർത്തു. എല്ലാ പത്രങ്ങളിലും പരസ്യം ഉണ്ടെന്നും സഭ ചേർന്നത് ചട്ടം ലംഘിച്ചാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സഭയിൽ ചർച്ച ചെയ്യാതെയാണ് പ്രഖ്യാപനം നടത്തിയത്. സഭാസമ്മേളനം സർക്കാർ പ്രഹസനമാക്കി. പൊള്ളയായ പ്രഖ്യാപനമാണിത്. പച്ച നുണകളുടെ കൂമ്പാരമാണ്. സർക്കാർ നടത്തുന്നത് തെരഞ്ഞെടുപ്പിനു മുമ്പുള്ള പിആർ വർക്ക് ആണെന്നും സതീശൻ ആരോപിച്ചു. തുടർന്ന് സഭാ കവാടത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. എന്നാൽ, കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണെന്ന് മുഖ്യമന്ത്രി മറുപടി…
Read More » -
‘ഏതോ ചില്ലു കൂടാരത്തില്‍ കഴിയുന്ന മൂഢ പണ്ഡിതരാണോ നിങ്ങള്‍ എന്നു സംശയിക്കേണ്ടിവരുന്നു’; സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യ പദ്ധതിയെ ചോദ്യം ചെയ്ത സാമ്പത്തിക വിദഗ്ധര്‍ക്കു ചുട്ട മറുപടിയുമായി സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷം; ‘മന്ത്രിമാര്‍ക്ക് കാര്‍ വാങ്ങാന്‍ 100 കോടി വകയിരുത്തിയെന്ന പച്ചക്കള്ളം എഴുതിയ മാന്യദേഹമാണ് കണ്ണന്‍’
തിരുവനന്തപുരം: കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന ഖ്യാതിയിലേക്കു കടക്കുമ്പോള്‍ വിമര്‍ശനവുമായി എത്തിയ സാമ്പത്തിക വിദഗ്ധര്‍ക്കു മറുപടിയുമായി ഇടതുപക്ഷം. സോഷ്യല്‍ മീഡിയയില്‍ സാമ്പത്തിക വിദഗ്ധനായ ഗോപകുമാര്‍ മുകുന്ദന്‍ എഴുതിയ കുറിപ്പിലാണ് പദ്ധതിയെ ചോദ്യം ചെയ്യുന്നവരുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നത്. അതിദരിദ്രരെ നിര്‍ണയിച്ച മാനദണ്ഡങ്ങളും ആധികാരിക പഠന റിപ്പോര്‍ട്ടും പുറത്തുവിടണമെന്നായിരുന്നു സാമ്പത്തിക ശാസ്ത്രജ്ഞരായ ഡോ. എം.എ. ഉമ്മന്‍, സിഡിഎസ് മുന്‍ ഡയറക്ടര്‍ ഡോ. കെ.പി. കണ്ണന്‍, ആര്‍വിജി മേനോന്‍ എന്നിവരുടെ ആവശ്യം. അതിദരിദ്ര മുക്ത കേരളമാണോ അതോ അഗതി മുകത കേരളമാണോ എന്നതായിരുന്നു ഇവരുടെ ചോദ്യം. ഏറ്റവും ദരിദ്രരായ 5.29 ലക്ഷം മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി അരിയും ഗോതമ്പും നല്‍കുന്നുണ്ട്. കേന്ദ്രം സൗജന്യവിലയ്ക്കാണ് ഇത് നല്‍കുന്നത്. പിന്നെ എങ്ങനെയാണ് കേരളത്തിലെ അതിദരിദ്രരുടെ എണ്ണം 64,006 ആയി കുറഞ്ഞത്? ഇവരെല്ലാം അതിദാരിദ്ര്യത്തില്‍നിന്ന് കരകയറിയാല്‍ മഞ്ഞക്കാര്‍ഡ് ഉള്ള അന്ത്യോദയ അന്നയോജനയില്‍ ഗുണഭോക്താക്കള്‍ ഇല്ലാതെ വരില്ലേ? ഇപ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന കേന്ദ്രസഹായം അവസാനിക്കില്ലേ? എന്നീ ചോദ്യങ്ങളും ഇവര്‍…
Read More » -
സ്ഥാനം തെറിച്ചത് അഭിപ്രായം പറഞ്ഞതു കൊണ്ടല്ലെന്ന് നടന്‍ പ്രേംകുമാര്‍; ആശ സമരത്തെ അനുകൂലിച്ച് അഭിപ്രായം പറഞ്ഞത് വിനയായെന്ന അഭ്യൂഹം നിഷേധിച്ചു; തീരുമാനം സര്‍ക്കാരിന്റേതാണെന്നും ന്യായീകരണം
തിരുവനന്തപുരം: ആശ സമരത്തെ അനുകൂലിച്ച് അഭിപ്രായപ്രകടനം നടത്തിയത് കാരണമാണ് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതെന്ന പ്രചരണങ്ങളെ തള്ളിക്കളഞ്ഞ് നടന്‍ പ്രേംകുമാര്‍. ആശസമരത്തെ അനുകൂലിച്ചതിന്റെ പേരിലാണ് തന്റെ ചെയര്‍മാന്‍ പദവി നഷ്ടമായതെന്ന അഭ്യൂഹത്തെ പ്രേംകുമാര്‍ നിഷേധിച്ചു. പുതിയ ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടിക്ക് പ്രേംകുമാര്‍ എല്ലാ ആശംസകളുമര്‍പിച്ചു. ചലച്ചിത്ര അക്കാദമിയിലെ ഭരണസമിതി മാറ്റത്തില്‍ തീരുമാനം സര്‍ക്കാരിന്റേത് ആണെന്നും അഭിപ്രായ പ്രകടനത്തിന് ഇല്ലെന്നും പ്രേംകുമാര്‍ പ്രതികരിച്ചു. തന്നെ ഏല്‍പ്പിച്ച ജോലി നന്നായി ചെയ്തുവെന്നും ഒരു അഭിപ്രായ പ്രകടനത്തിന്റെ പേരിലല്ല ഈ മാറ്റമെന്നും പ്രേംകുമാര്‍ പറഞ്ഞു. നേരത്തെ, സര്‍ക്കാരിനെതിരെയുള്ള ആശ സമരത്തെ പ്രേംകുമാര്‍ അനുകൂലിച്ചു സംസാരിച്ചിരുന്നു. ഇതിന്റെ പേരിലാണ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതെന്നാണ് അഭ്യൂഹം.
Read More » -
തൃശൂരിലറിയാം ആരാണ് മികച്ച നടനെന്ന്; കടുത്ത മത്സരത്തില്‍ മമ്മൂട്ടിക്കൊപ്പം അസിഫും വിജയരാഘവനും ടൊവിനോയും പിന്നെ ഫഹദും: സംസ്ഥാനചലചിത്ര പുരസ്‌കാരം മൂന്നാം തീയതി തൃശൂരില്‍ പ്രഖ്യാപിക്കും; മോഹന്‍ലാല്‍ മികച്ച നവാഗത സംവിധായകനാകുമോ; ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു
തൃശൂര്‍: ആരാകും മലയാളത്തിലെ മികച്ച നട്ന്‍ എന്ന് ഇത്തവണ തൃശൂരില്‍ വെച്ചറിയാം. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇക്കുറി തലസ്ഥാനത്തു നിന്നും കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. മൂന്നാം തിയതിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങളുടെ നിര്‍ണയം അവസാന റൗണ്ടിലേക്ക് കടന്നപ്പോള്‍ മമ്മൂട്ടിയും വിജയരാഘവനും അസിഫ് അലിയും ടൊവീനോ തോമസും ഫൈനല്‍ ലാപ്പിന്റെ ട്രാക്കിലുണ്ട്. മോഹന്‍ലാല്‍ ബറോസ് എന്ന ചിത്രവുമായി നവാഗത സംവിധായകന്റെ പുരസ്‌കാരപ്പട്ടികയില്‍ ഫലം കാത്തിരിക്കുന്നുണ്ട്. ഒപ്പം പണി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ നടന്‍ ജോജു ജോര്‍ജും. നടന്‍ പ്രകാശ് രാജ് ഉള്‍പ്പെടുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. 36 സിനിമകളാണ് അവസാന റൗണ്ടില്‍ കടന്നത്. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെ അവതരിപ്പിച്ചതിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കുമോ എന്നതാണ് ഏവരും ആകാംക്ഷയോടെ നോക്കുന്നത്. കിഷ്‌കിന്ധാകാണ്ഡവും ലെവല്‍ ക്രോസും അസിഫിന്റെ അഭിനയമികവിനെ മാറ്റുരച്ച ചിത്രങ്ങളാണ്. കിഷ്‌കിന്ധാകാണ്ഡം വിജയരാഘവനും പ്രതീക്ഷ നല്‍കുന്നുണ്ട്. എ.ആര്‍.എമ്മിലെ മൂന്നുവേഷങ്ങള്‍ ടൊവീനോയ്ക്ക്…
Read More » -
ഡോ. എം ആര്‍ രാഘവ വാര്യര്‍ക്ക് കേരള ജ്യോതി; അനീഷിനും രാജശ്രീ വാര്യര്‍ക്കും കേരള പ്രഭ, മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാറിനും അഭിലാഷ് ടോമിയ്ക്കും പുരസ്‌കാരം
തിരുവനന്തപുരം: 2025ലെ കേരള പുരസ്‌കാരങ്ങളില്‍ ഡോ. എം ആര്‍ രാഘവ വാര്യര്‍ക്ക് കേരളജ്യോതി. കാര്‍ഷിക മേഖലയിലെ സംഭാവനകള്‍ക്ക് പി ബി അനീഷും കലാരംഗത്തെ സംഭാവനകള്‍ക്ക് രാജശ്രീ വാര്യര്‍ക്കും കേരള പ്രഭ പുരസ്‌കാരം ലഭിച്ചു. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകള്‍ കണക്കിലെടുത്താണ് രാഘവ വാര്യര്‍ക്ക് പുരസ്‌കാരം നല്‍കിയത്. മാധ്യമ പ്രവര്‍ത്തന രംഗത്തെ സംഭാവനയ്ക്ക് ശശികുമാറും വിദ്യാഭ്യാസ രംഗത്തെ സംഭാവനയ്ക്ക് ടി കെ എം ട്രസ്റ്റ് ചെയര്‍മാന്‍ ഷഹല്‍ ഹസന്‍ മുസലിയാര്‍, സ്റ്റാര്‍ട്ടപ്പ് രംഗത്തുനിന്ന് എം കെ വിമല്‍ ഗോവിന്ദ്, വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളില്‍ ജിലുമോള്‍ മാരിയറ്റ് തോമസ്, കായിക രംഗത്തെ സംഭാവനയ്ക്കായി അഭിലാഷ് ടോമി എന്നിവര്‍ക്കും കേരള ശ്രീ പുരസ്‌കാരം ലഭിച്ചു. പത്മ പുരസ്‌കാര മാതൃകയിലാണ് കേരള സര്‍ക്കാര്‍ ഈ പുരസ്‌കാരങ്ങള്‍ നല്‍കാറുള്ളത്. കേരള ജ്യോതി പുരസ്‌കാരം ഒരാള്‍ക്കും കേരള പ്രഭ രണ്ടുപേര്‍ക്കും കേരള ശ്രീ അഞ്ച് പേര്‍ക്കുമാണ് നല്‍കി വരാറുള്ളത്. സമൂഹത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് കേരള സര്‍ക്കാര്‍ കേരള ജ്യോതി,…
Read More » -
പരിഹരിച്ചത് പതിറ്റാണ്ടുകളുടെ പട്ടയ പ്രശ്‌നങ്ങള്‍; അഞ്ചുവര്‍ഷത്തിനിടെ രണ്ടേകാല്‍ ലക്ഷം പട്ടയങ്ങള്‍; തൃശൂരിലെ 1349 കുടുംബങ്ങള്‍കൂടി ഭൂമിയുടെ അവകാശികളായി; ഇന്നലെ മാത്രം നല്‍കിയത് പതിനായിരം ഭൂഖേകള്‍; വേദിയില്‍ മന്ത്രിയെ കെട്ടിപ്പിടിച്ച് അമ്മമാര്‍
തൃശൂര്‍: ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി സംസ്ഥാനതല പട്ടയവിതരണത്തിന്റെ ഉദ്ഘാടനം റവന്യൂ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു. സംസ്ഥാനത്തുടനീളം ഇന്നലെ നടന്ന പട്ടയമേളകളില്‍ 10,002 പുതിയ പട്ടയങ്ങള്‍ വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു. ഇന്നലത്തേത് ഉള്‍പ്പെടെ ഈ സര്‍ക്കാരിന് ഇതുവരെ 2,33,947 കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കാന്‍ സാധിച്ചു. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തില്‍ സംസ്ഥാനമൊട്ടാകെ 4,10, 958 പേരെ ഭൂമിയുടെ അവകാശികളാക്കി. കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത വേഗത്തിലാണ് പട്ടയ മിഷന്‍ മുന്നോട്ട് പോകുന്നത്. റവന്യൂ വകുപ്പിന്റെ ചരിത്രത്തില്‍ നവ്യാനുഭവം സൃഷ്ടിച്ച മിഷനാണ് ഇത്. 2031-ല്‍ കേരളത്തിന് 75-ാം വയസ് പൂര്‍ത്തിയാകുമ്പോള്‍, ഭൂവിഷയങ്ങളില്‍ തര്‍ക്കരഹിതമായ ഒരു സംസ്ഥാനം സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 532 വില്ലേജുകളില്‍ ഇതിനകം ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയായി. റീസര്‍വേ പൂര്‍ത്തിയായ പഞ്ചായത്തുകളില്‍ ഭൂമിയുടെ ക്രയവിക്രയം ഇനി ആധാരം മാത്രം കാണിച്ച് നടത്തുവാന്‍…
Read More » -
സ്വത്തിന്റെ പേരില്‍ കുടുംബതര്‍ക്കം, മേയറെ ചേംബറില്‍ കയറി വെടിവെച്ചു കൊന്നു ; ഭര്‍ത്താവിനെ കത്തിയും കഠാരയും ഉപയോഗിച്ചും ; പത്തുവര്‍ഷത്തിന് ശേഷം വിധി വന്നപ്പോള്‍ അഞ്ചു കുറ്റവാളികള്‍ക്കും വധശിക്ഷ
ചിറ്റൂര്‍: മേയറേയും ഭര്‍ത്താവിനെയും കൊലപ്പെടുത്തിയ കേസില്‍ ആന്ധ്രാപ്രദേശില്‍ അഞ്ചുപേര്‍ക്ക് വധശിക്ഷ. 2015 ല്‍ നടന്ന സംഭവത്തില്‍ മുന്‍ ചിറ്റൂര്‍ മേയര്‍ കറ്റാരി അനുരാധയെയും ഭര്‍ത്താവ് കറ്റാരി മോഹനെയും കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ക്ക് ആന്ധ്രാപ്രദേശിലെ കോടതിയാണ് വെള്ളിയാഴ്ച വധശിക്ഷ വിധിച്ചത്. ചിറ്റൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസിനുള്ളില്‍ വെച്ചാണ് ദമ്പതികള്‍ കൊല്ലപ്പെട്ടത്. പ്രധാന പ്രതി മോഹന്റെ അനന്തരവന്‍ ശ്രീറാം ചന്ദ്രശേഖര്‍ ആണെന്ന് തിരിച്ചറിഞ്ഞു. ഗോവിന്ദ സ്വാമി ശ്രീനിവാസയ്യ വെങ്കടാചലപതി (വെങ്കിടേഷ്); ജയപ്രകാശ് റെഡ്ഡി (ജയറെഡ്ഡി); മഞ്ജുനാഥ് (മഞ്ജു; മുനിരത്നം വെങ്കിടേഷ്) എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. ബുര്‍ഖ ധരിച്ചെത്തിയ അവര്‍ കത്തിയും കഠാരയും ഉപയോഗിച്ച് ദമ്പതികളെ ആക്രമിച്ചു, തുടര്‍ന്ന് അനുരാധയെ അവരുടെ ചേംബറില്‍ വെച്ച് വെടിവച്ചു. കുടുംബ തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞിരുന്നു. വിധിക്ക് മുന്നോടിയായി പോലീസ് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കോടതി ജീവനക്കാരെ മാത്രമേ അവര്‍ പരിസരത്ത് അനുവദിച്ചുള്ളൂ, പൊതുസമ്മേളനങ്ങള്‍, റാലികള്‍ അല്ലെങ്കില്‍ ആഘോഷങ്ങള്‍ എന്നിവ നിയന്ത്രിച്ചു. കേസില്‍…
Read More » -
233 രൂപ ദിവസക്കൂലി കിട്ടുന്ന ആശാപ്രവര്‍ത്തകരും അസംഘടിത തൊഴിലാളികളും അതിദരിദ്ര ജന വിഭാഗം അല്ലേ ? അതിദരിദ്രരെ നിര്‍ണയിക്കാന്‍ എന്തൊക്കെ മാനദണ്ഡങ്ങളാണ് ഉപയോഗിച്ചത്?
തിരുവനന്തപുരം: അതിദരിദ്ര മുക്തരുടെ നാടായി കേരളത്തെ പ്രഖ്യാപിക്കാനിരിക്കെ സര്‍ക്കാരിന് തുറന്ന കത്തുമായി സാമൂഹിക പ്രവര്‍ത്തകര്‍. അതി ദരിദ്രരെ നിര്‍ണയിക്കാന്‍ എന്തൊക്കെ മാനദണ്ഡങ്ങളാണ് ഉപയോഗിച്ചതെന്ന് ഇവര്‍ സര്‍ക്കാരിന് അയച്ച തുറന്ന കത്തില്‍ ചോദിച്ചു. സാമ്പത്തിക, സാമൂഹിക മേഖലയിലെ 24 വിദഗ്ധര്‍ ഒപ്പുവച്ച കത്താണ് സര്‍ക്കാരിന് കൈമാറിയത്. അതി ദരിദ്രരെ നിര്‍ണയിക്കാന്‍ എന്തൊക്കെ മാനദണ്ഡങ്ങളാണ് ഉപയോഗിച്ചതെന്ന് ആധാരമായ പഠന റിപ്പോര്‍ട്ട് പുറത്തുവിടണം. അതിദരിദ്രത മറികടക്കാന്‍ ഉപയോഗിച്ച വസ്തുതാപരമായ പിന്‍ബലം എന്താണെന്ന് ചോദിച്ചു. 233 രൂപ ദിവസക്കൂലി കിട്ടുന്ന ആശാപ്രവര്‍ത്തകരും അസംഘടിത തൊഴിലാളികളും അതിദരിദ്ര ജന വിഭാഗം അല്ലേയെന്നും അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമല്ല. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നുമാണ് ആവശ്യം. അതേസമയം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തിനെ നാളെ മുഖ്യമന്ത്രി പ്രഖ്യാപിക്കുക. രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യത്തെ സംസ്ഥാനവും ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശവുമാണ് കേരളം. നാളെ കേരളപ്പിറവി ദിനത്തില്‍ വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം…
Read More » -
‘പഞ്ചായത്തുകളിലെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ എണ്ണം 1300 ആക്കുന്നത് പ്രായോഗികമല്ല’; പ്രായമായവര്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും ബുദ്ധിമുട്ടാണെന്ന് കോടതി നിരീക്ഷണം
കൊച്ചി: ബൂത്തുകളില്‍ മണിക്കൂറുകള്‍ നീണ്ട ക്യൂ നില്‍ക്കേണ്ട സാഹചര്യം കണക്കാക്കി പഞ്ചായത്തുകളിലെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ എണ്ണം 1300 ആക്കുന്നത് പ്രായോഗിക മല്ലെന്ന് ഹൈക്കോടതി. പല വോട്ടിംഗ് ബൂത്തുകളിലും മണിക്കൂറുകള്‍ ക്യു നില്‍ക്കേണ്ട സാഹചര്യമുണ്ടെന്നും പ്രായമായവര്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും ബുദ്ധിമുട്ടാണെന്ന് കോടതി നിരീക്ഷിച്ചു. ഒരു ബൂത്തില്‍ 1300 പേര്‍ എത്തിയാല്‍ 12 മണിക്കൂറില്‍ വോട്ടിംഗ് പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ട് ആയിരിക്കുമെന്ന് ചൂണ്ടികാണിച്ചുള്ള ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. പഞ്ചായത്ത് വോട്ടര്‍ക്ക് 3 വോട്ടുകള്‍ ഒരേസമയം ചെയ്യേണ്ടി വരും. വോട്ട് ചെയ്ത് പുറത്ത് ഇറങ്ങാന്‍ ശരാശരി രണ്ടര മിനിറ്റ് വേണ്ടിവരുമെന്ന് കോടതി നിരീക്ഷിച്ചു. ‘ക്യു മോണിറ്ററിങ്ങ് ആപ്പ്’ പരിഗണിച്ചൂടെ എന്ന് കോടതി ചോദിച്ചു. ആപ്പ് വഴി ക്യുവിലുള്ള ആളുകളുടെ എണ്ണം അറിയുന്ന രീതിയില്‍ ക്രമികരിക്കണം. 12 മണിക്കൂറാണ് വോട്ടിങ്ങിനുള്ള സമയം. വോട്ട് ചെയ്യാന്‍ എത്തുന്ന ആളുകള്‍ ബൂത്തില്‍ എത്തിയിട്ടും വോട്ട് ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ ജാധിപത്യത്തിന്റെ പരാജയമാണെന്നും കോടതി ഓര്‍മിപ്പിച്ചു. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബൂത്തുകള്‍ വര്‍ധിപ്പിക്കണം എന്ന നിലപാട്…
Read More »
