Kerala

    • ജി സുധാകരന്‍ നീതിമാനായ ഭരണാധികാരി, അദ്ദേഹത്തിന് പുരസ്‌ക്കാരം നല്‍കുന്നത് തന്നെ ബഹുമതി ; കമ്യൂണിസ്റ്റ് നേതാവിനെ വാനോളം പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

      തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ പ്രശംസിച്ചതിന് പാര്‍ട്ടിക്കുള്ളില്‍ നിന്നും ജി.സുധാകരനെതിരേ വ്യാപക പ്രതിഷേധം ഉയരുമ്പോള്‍ മുന്‍ മന്ത്രിയെ വാനോളം പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അദ്ദേഹത്തെപ്പോലെ മികച്ച ഒരു പൊതുമരാമത്ത് മന്ത്രി തങ്ങളുടെ കൂട്ടത്തിലോ ഇടതുപക്ഷത്തോ ഉണ്ടായിട്ടില്ലെന്നായിരുന്നു പുകഴ്ത്തല്‍. നീതിമാനായ ഭരണാധികാരിയായിരുന്നു ജി സുധാകരനെന്നും എംഎല്‍എ എന്ന നിലയില്‍ തനിക്ക് അനുഭവമുണ്ട് എന്നും പറഞ്ഞു. വി ഡി സതീശന്‍ പ്രഗത്ഭനായ നേതാവെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. മുന്‍പ് വി ഡി സതീശനെ പ്രശംസിച്ച് സംസാരിച്ചതില്‍ ജി സുധാകരനെതിരെ സിപിഐഎമ്മില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ‘ഞാന്‍ കണ്ടതില്‍വച്ച് ഏറ്റവും നല്ല പൊതുമരാമത്ത് മന്ത്രിയാണ് സുധാകരന്‍. ഞങ്ങളുടെ കൂട്ടത്തിലും അവരുടെ കൂട്ടത്തിലും ഇതുപോലെ ഒരാളെ കണ്ടിട്ടില്ല. എറണാകുളത്തെ പരിപാടി റദ്ദാക്കിയിട്ടാണ് ഞാന്‍ ജി സുധാകരന് പുരസ്‌കാരം നല്‍കാനായി എത്തിയത്. ജി സുധാകരന് അവാര്‍ഡ് കൊടുക്കുന്നത് എനിക്ക് കൂടിയുള്ള ബഹുമതിയായി കാണുന്നു’, വി ഡി സതീശന്‍ പറഞ്ഞു. ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും…

      Read More »
    • കാവിപ്പണമെന്ന് പറയാന്‍ ബിജെപി ഓഫീസില്‍ നിന്നല്ല അച്ചടി ; ബിജെപിയുടെ ഇലക്ട്രല്‍ ബോണ്ടിലെ വിഹിതം തരേണ്ട ; ജനങ്ങളുടെ നികുതി പണം ഔദാര്യമല്ല ; ജോര്‍ജ് കുര്യനു മറുപടിയുമായി പി. രാജീവ്

      തിരുവനന്തപുരം: പിഎം ശ്രീ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ നടത്തിയ ‘കാവി പണം’ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ചു പി. രാജീവ്. കാവി പണം എന്ന് പറയാന്‍ ബിജെപി ഓഫീസില്‍ നിന്നല്ല പണം അടിക്കുന്നത്. ബിജെപിയുടെ ഇലക്ട്രല്‍ ബോണ്ടിലെ വിഹിതമല്ലത്. ജനങ്ങളുടെ നികുതി പണം ആണ്. ഔദാര്യമല്ലെന്ന് രാജീവ് വ്യക്തമാക്കി. പിഎം ശ്രീയില്‍നിന്ന് പിന്മാറാനുള്ള സംസ്ഥാനത്തിന്റെ നീക്കം കാപട്യമാണെന്നും ഒപ്പിട്ട കരാറില്‍നിന്ന് പിന്മാറാന്‍ കൊടുക്കുന്ന കത്തിന് കടലാസിന്റെ വില മാത്രമാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞിരുന്നു. കരാറില്‍നിന്ന് പിന്മാറാന്‍ കഴിയുമോയെന്ന് അറിയില്ല. കാവി പണം വേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രി ധൈര്യം കാണിക്കട്ടെയെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. കേന്ദ്രത്തില്‍നിന്ന് സംസ്ഥാനത്തിന് ലഭിക്കാനുള്ള എസ്എസ്‌കെ ഫണ്ടുമായി ബന്ധപ്പെട്ടും രാജീവ് പ്രതികരിച്ചു. കേരളം അര്‍ഹിക്കുന്നത് കിട്ടാത്തതില്‍ ചര്‍ച്ച വേണം. അര്‍ഹിക്കുന്ന ഫണ്ട് നല്‍കാത്തത് തെറ്റായ സമീപനമാണ്. അര്‍ഹതപ്പെട്ട ഫണ്ട് ലഭിക്കാന്‍ നിയമ തടസ്സം ഇല്ലെന്നും രാജീവ് പറഞ്ഞു. ദാരിദ്ര്യമുക്ത പ്രഖ്യാപനം പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്കും മറുപടി പറഞ്ഞു. കേരളത്തിന്…

      Read More »
    • മുതിര്‍ന്ന നേതാക്കളും പരിചയസമ്പന്നരേയും ഉള്‍പ്പെടുത്തി ; കെപിസിസിക്ക് 17 അംഗ കോര്‍ കമ്മിറ്റി; ദീപാദാസ് മുന്‍ഷി കണ്‍വീനര്‍; എ കെ ആന്റണിയും പട്ടികയില്‍ ; സ്ഥാനാര്‍ത്ഥിക ളുടെ പ്രാഥമിക പട്ടിക തയ്യാറാക്കും

      തിരുവനന്തപുരം: കെപിസിസിക്ക് 17 അംഗ കോര്‍ കമ്മിറ്റി നിലവില്‍ വന്നു. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. എകെ ആന്റണിയെപ്പോലെ മുതിര്‍ന്ന നേതാക്കളും പരിചയസമ്പന്നരേയും ഉള്‍പ്പെടുത്തിയാണ് കോര്‍ കമ്മറ്റി രൂപീകരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലെയും നിയമസഭാ തെരഞ്ഞെടുപ്പിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക ഇവര്‍ തയ്യാറാക്കാം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയാണ് കോര്‍ കമ്മിറ്റി കണ്‍വീനര്‍. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുതിര്‍ന്ന നേതാവ് എ കെ ആന്റണി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍ എംപി, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ മുരളീധരന്‍, വി എം സുധീരന്‍, എംഎം ഹസ്സന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരാണ് 17 അംഗങ്ങള്‍. കോര്‍കമ്മിറ്റി ആഴ്ച്ചതോറും യോഗം ചേര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസുമായി…

      Read More »
    • വസുപ്രദ ഇൻവെസ്റ്റ്‌മെൻ്റ് അഡ്വൈസറിക്ക് പുതിയ സഹസ്ഥാപകനായി അഭിഷേക് മാത്തൂർ ചുമതലയേറ്റു

      കൊച്ചി: നിക്ഷേപ ഉപദേശക രംഗത്ത് പ്രവർത്തിക്കുന്ന വസുപ്രദ ഇൻവെസ്റ്റ്‌മെൻ്റ് അഡ്വൈസറി സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകനായി പ്രമുഖ ധനകാര്യ വിദഗ്ദ്ധൻ അഭിഷേക് മാത്തൂർചുമതലയേറ്റു. സാമ്പത്തിക മേഖലയിൽ മൂന്ന് പതിറ്റാണ്ടിലേറെ പ്രവർത്തിപരിചയമുള്ള മാത്തൂരിന്റെ വരവോടെ ഉപദേശക സേവനം കൂടുതൽ വിപുലീകരിക്കാനാണ് വസുപ്രദ ലക്ഷ്യമിടുന്നത്. ANZ ഗ്രൈൻഡ്‌ലേസ് ബാങ്കിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക്, ICICI ബാങ്ക്, ICICI സെക്യൂരിറ്റീസ്, ICICI ലൊംബാർഡ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളിൽ സുപ്രധാന നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ICICI സെക്യൂരിറ്റീസിൽ ഇൻവെസ്റ്റ്‌മെൻ്റ് അഡ്വൈസറി, ഫിനാൻഷ്യൽ പ്ലാനിംഗ് ബിസിനസ്സുകൾക്ക് തുടക്കം കുറിച്ചതിലും അദ്ദേഹത്തിന് നിർണായക പങ്കുണ്ട്. സി എഫ് എ (CFA) ചാർട്ടർ ഹോൾഡറും യോഗ്യത നേടിയ ഫിനാൻഷ്യൽ പ്ലാനറുമായ അഭിഷേക് മാത്തൂർ, വാരണാസിയിലെ ഐഐടി ബിഎച്ച്‌യു (എഞ്ചിനീയറിംഗ്), എഫ്എംഎസ് ഡൽഹി (എംബിഎ)എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

      Read More »
    • ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ പിഎംശ്രീ ഒപ്പു വെയ്ക്കരുതായിരുന്നു ; ധാരണാപത്രത്തില്‍ ഒപ്പിടുന്നത് എല്ലാവര്‍ക്കും വ്യക്തത വരുന്ന രീതിയിലാകണമായിരുന്നെന്ന് എംഎ ബേബി

      തിരുവനന്തപുരം: ഇടത് മുന്നണിയില്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് പി എം ശ്രീയില്‍ ഒപ്പിട്ട സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ധാരണാപത്രത്തില്‍ ഒപ്പിടുന്നതിന് മുന്‍പ് അതില്‍ വ്യക്തത വരുത്തണമായിരുന്നു എന്നും ഈയൊരു തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ ഉപസമിതി ഇപ്പോള്‍ രൂപീകരിച്ചതെന്നും പറഞ്ഞു. പി എം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവച്ച തീരുമാനം മരവിപ്പിച്ച് കഴിഞ്ഞ ദിവസം സിപിഐഎം തീരുമാനം എടുത്തിരുന്നു. ഇക്കാര്യം ഉണ്ടായത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എംഎ ബേബിയും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലായിരുന്നു. ഇനി ഉപസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ മുന്നോട്ടുപോകുന്നു എന്ന് വിലയിരുത്തുന്നതിനാണ് നമ്മള്‍ ഊന്നല്‍ കൊടുക്കേണ്ടതെന്നും എംഎ ബേബി പറഞ്ഞു. അതേസമയം ഇപ്പോഴും ഒപ്പിട്ടതിനെ ന്യായീകരിക്കുകയാണ് മന്ത്രി ശിവന്‍കുട്ടി. സി പി ഐ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തി. സ്വന്തം മുന്നണിയില്‍ നിന്നുള്ള ശക്തമായ ആക്രമണം മന്ത്രി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറഞ്ഞു. സി പി ഐയുടെ ഓരോ…

      Read More »
    • മൊസാംബിക് ബോട്ടപകടത്തില്‍ മറ്റൊരു മലയാളിയുടെ മൃതദേഹം കൂടി ; കോട്ടയം പിറവം സ്വദേശി ഇന്ദ്രജിത്തിന്റെ മൃതദേഹവും കണ്ടെത്തി ; രക്ഷപ്പെട്ട കോന്നി സ്വദേശി ആകാശിന്റെ ആരോഗ്യനില തൃപ്തികരം

      തിരുവനന്തപുരം: കൊല്ലം സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മൊസാംബിക് ബോട്ടപകടത്തില്‍ കാണാതായ മറ്റൊരു മലയാളിയുടെ മൃതദേഹം കണ്ടെത്തി. കോട്ടയം പിറവം സ്വദേശി ഇന്ദ്രജിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് അപകടം സംഭവിച്ചത്. ഓക്ടോബര്‍ 16നായിരുന്നു എംടി സ്വീകസ്റ്റ് എന്ന കപ്പലിലേക്ക് ബോട്ടിലെത്തിയവര്‍ അപകടത്തില്‍പ്പെട്ടത്. അപകടം നടക്കുന്നതിന് ഒരാഴ്ച മുമ്പാണ് ഇന്ദ്രജിത്ത് ആഫ്രിക്കയിലേക്ക് പോയതെന്നും, അപകടത്തിനുശേഷം മൊസാംബിക്കിലെ ഇന്ത്യന്‍ ഹൈകമ്മീഷനുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും കുടുംബം പ്രതികരിച്ചിരുന്നു. ഇന്ദ്രജിത്തിന്റെ വിവരം കമ്പനി അധികൃതര്‍ കുടുംബത്തെ അറിയിച്ചു. മൊസാംബിക്കിലെ ബെയ്റ തുറമുഖത്തിന് സമീപം ക്രൂ മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. അതേസമയം അപകടത്തില്‍ രക്ഷപ്പെട്ട മലയാളി കോന്നി സ്വദേശി ആകാശിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

      Read More »
    • പിഎം ശ്രീയില്‍ ഒപ്പ് വെച്ചത് സിപിഐഎം ബിജെപി ധാരണ; ഇടതുസര്‍ക്കാര്‍ രണ്ടുവള്ളത്തില്‍ കാലു വെയ്ക്കരുത് ; എസ്‌ഐആറിനെ എവിടെയും കോണ്‍ഗ്രസ് രൂക്ഷമായി തന്നെ എതിര്‍ക്കും ഒരു സംശയവും വേണ്ടെന്ന് പ്രിയങ്ക

      വയനാട്: കേരളസര്‍ക്കാര്‍ രണ്ടു വള്ളത്തില്‍ കാലു വെയ്ക്കരുതെന്നും വ്യക്തമായ നിലപാട് ഉണ്ടായിരിക്കണമെന്നും വിമര്‍ശിച്ച് പ്രിയങ്കാഗാന്ധി. പിഎം ശ്രീയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച് വയനാട് എംപി പ്രിയങ്കഗാന്ധി. സര്‍ക്കാരിന് പിഎം ശ്രീ പദ്ധതി സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ലെന്നും ഇത്തരം വിഷയങ്ങളില്‍ കൃത്യമായ നിലപാടെടുക്കണമെന്നും പറഞ്ഞു. ഒരു സ്റ്റെപ്പ് മുന്നോട്ടും മറ്റൊന്ന് പുറകോട്ടും ആകാന്‍ പാടില്ലെന്നും പ്രിയങ്ക പറഞ്ഞു. കേരളത്തിലെ എസ്‌ഐആറിനെ കോണ്‍ഗ്രസ് എതിര്‍ക്കുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി ശക്തമായി എതിര്‍ക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കല്‍ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വിമര്‍ശനാത്മകമാണെന്നും എല്ലായിടത്തും ഇതിനെ എതിര്‍ക്കുമെന്നും പ്രിയങ്ക പ്രതികരിച്ചു. ”അതെ, ബീഹാറില്‍ അവര്‍ ചെയ്ത രീതി വെച്ച് മറ്റ് സംസ്ഥാനങ്ങളിലും ഞങ്ങള്‍ അതിനെ എതിര്‍ക്കും. ഞങ്ങള്‍ പാര്‍ലമെന്റിലും പുറത്തും എല്ലായിടത്തും ഇതിനെതിരെ പോരാടിയിട്ടുണ്ട്. ഞങ്ങള്‍ പോരാട്ടം തുടരും,” പ്രിയങ്ക ഗാന്ധി പറഞ്ഞു. പിഎം ശ്രീയില്‍ ഒപ്പ് വെച്ചത് സിപിഐഎം ബിജെപി ധാരണയായിരുന്നെന്ന്…

      Read More »
    • മാലിന്യ മലയില്‍നിന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള കളിക്കളത്തിലേക്ക്; ലാലൂരിലെ ഐ.എം. വിജയന്‍ സ്പോര്‍ട്സ് കോംപ്ലക്സ് ഉദ്ഘാടനം നവംബര്‍ മൂന്നിന്; വിജയന്‍ വീണ്ടും ബൂട്ടണിയും

      തൃശൂര്‍: ഐ.എം. വിജയന്റെ പേരിലുള്ള സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് യാഥാര്‍ഥ്യത്തിലേക്ക്. മാലിന്യക്കൂമ്പാരമായിരുന്ന ലാലൂരിലെ അന്താരാഷ്ട്ര സ്പോര്‍ട്‌സ് കോംപ്ലക്സില്‍ 5000 പേരെ ഉള്‍ക്കൊള്ളാവുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം, ബാഡ്മിന്റണ്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, ഹാന്‍ഡ് ബോള്‍ കോര്‍ട്ടുകള്‍, ഫുട്ബോള്‍ ഗ്രൗണ്ട്, പ്രാക്ടീസ് പൂള്‍, പവലിയന്‍ ബ്ലോക്ക്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവയാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. ഹോക്കി ഗ്രൗണ്ട്, കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കുമുള്ള റെസിഡന്‍ഷ്യല്‍ ബ്ലോക്ക്, പാര്‍ക്കിംഗ് ഗ്രൗണ്ട് എന്നിവ രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കും. തൃശൂരിന്റെ കായിക സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്ന നിമിഷത്തിന് ആവേശം പകരാന്‍ ഐ എം വിജയന്‍ വീണ്ടും കളിക്കളത്തിലിറങ്ങുന്നെന്ന പ്രത്യേകതയുമുണ്ട്. ലാലൂര്‍ ഐ എം വിജയന്‍ അന്താരാഷ്ട്ര സ്പോര്‍ട്സ് കോംപ്ലക്സിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടക്കുന്ന മത്സരത്തിലാണ് നാട്ടുകാര്‍ക്ക് മുന്നില്‍ കാല്‍പ്പന്താരവം തീര്‍ക്കാന്‍ ഐ.എം വിജയന്‍ എത്തുന്നത്. തിങ്കളാഴ്ച നടക്കുന്ന ഉദ്ഘാടനത്തിനുശേഷം മൈതാനത്തെ ആദ്യ മത്സരമായാണ് ഐ എം വിജയന്റെ ടീമും റെസ്റ്റ് ഓഫ് കേരള സ്റ്റാഴ്സും ഏറ്റുമുട്ടുക. തൃശൂരിലെ ഫുട്ബോള്‍ താരങ്ങള്‍ ഐ എം…

      Read More »
    • കോണ്‍ഗ്രസ് ഒല്ലൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റിനെതിരേ പീഡന ആരോപണവുമായി യുവതി; തൃശൂര്‍ ഡിസിസി ഓഫീസിനു മുന്നില്‍ പരസ്യ പ്രതിഷേധം; ‘നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയില്ല’

      തൃശൂര്‍: കോണ്‍ഗ്രസ് ഒല്ലൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് ശശി പോട്ടയിലിനെ അറസ്റ്റ് ചെയ്യണമെന്നും ഡിസിസി നേതൃത്വം നീതിപാലിക്കണമെന്നും ആവശ്യപ്പെട്ട് ഒല്ലൂര്‍ സ്വദേശിനിയായ യുവതി ഡിസിസി ഓഫീസിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി. കോണ്‍ഗ്രസ് ഭരിക്കുന്ന ഒല്ലൂര്‍ ഭവനനിര്‍മാണ സഹകരണ സംഘത്തില്‍ ജോലിക്കിടെ പീഡനം നേരിട്ടതായി ആരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ ഒല്ലൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കോടതിയിലും രഹസ്യമൊഴി നല്‍കി. സംഘം പ്രസിഡന്റ് ശശി പോട്ടയില്‍, സെക്രട്ടറി നിഷ അഭിഷ്, യു.കെ. സദാനന്ദന്‍ എന്നിവര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം പുരോഗമിക്കയാണ്. പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ഡിസിസി നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും യുവതി പറയുന്നു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന മുദ്രാവാക്യം എഴുതിയ പ്ലക്കാര്‍ഡുമായാണു പ്രതിഷേധിച്ചത്. ഡിസിസി യോഗം നടക്കുന്നതിനാല്‍ നേതാക്കളെത്തി യുവതിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പിന്നീടു വനിതാ പോലീസ് എത്തി യുവതിയെ മാറ്റി.

      Read More »
    • എട്ടുമാസം ഗര്‍ഭിണി, വീട്ടിലെ ടോയ്‌ലറ്റില്‍ പ്രസവിച്ചു ; പിറന്നയുടന്‍ നവജാതശിശുവിനെ മുഖത്ത് വെള്ളമൊഴിച്ചു കൊന്നു ; ആര്‍ത്തവരക്തം പുരണ്ട തുണിയാണെന്ന് പറഞ്ഞ് ബാഗിലാക്കി ബന്ധുവിനെക്കൊണ്ട് ക്വാറിയില്‍ എറിഞ്ഞു

      തൃശൂര്‍: ആറ്റൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം ക്വാറിയില്‍ തള്ളിയ സംഭവത്തില്‍ അമ്മയ്ക്കെതിരെ കേസെടുത്തു. എട്ട് മാസം പ്രായമുള്ള നവജാത ശിശുവിന്റെ മൃതദേഹം ക്വാറിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. യുവതി ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. എട്ടുമാസം ഗര്‍ഭിണിയായിരുന്നു സ്വപ്ന രണ്ട് കുട്ടികളുടെ മാതാവാണ്. ആറ്റൂര്‍ സ്വദേശിനി സ്വപ്ന (37) പൊലീസ് നീരിക്ഷണത്തിലാണ്. എട്ട് മാസം പ്രായമുള്ള നവജാത ശിശുവിന്റെ മൃതദേഹമാണ് ക്വാറിയില്‍ കണ്ടെത്തിയത്. പൊലീസ് വിശദമായ ചോദ്യം ചെയ്തപ്പോഴാണ് യുവതി വിവരങ്ങള്‍ പറഞ്ഞത്. രണ്ടാഴ്ച മുമ്പ് ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്നു കഴിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടിലെ ടോയ്‌ലറ്റില്‍ വെച്ച് സ്വപ്ന കുഞ്ഞിനെ പ്രസവിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ അറിയാതെ ബാഗിലാക്കി സൂക്ഷിക്കുകയായിരുന്നു. സ്വപ്നയുടെ പാലക്കാട് കൂനത്തറയിലുള്ള വീട്ടിലേക്ക് പോകുമ്പോള്‍ ബാഗും കയ്യില്‍ കരുതി. ആര്‍ത്തവസമയത്തെ രക്തം പുരണ്ട തുണിയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ബാഗ് കയ്യിലെടുത്തത്. കൂനത്തറയിലെത്തിയപ്പോള്‍ ബന്ധുവിന്റെ കൈവശം ബാഗ് നല്‍കി ക്വാറിയില്‍ ഉപേക്ഷിക്കാന്‍ പറഞ്ഞു. ബാഗില്‍ രക്തംപുരണ്ട തുണിയാണെന്ന് ബന്ധുവിനെയും തെറ്റിദ്ധരിപ്പിച്ചു. പത്താം…

      Read More »
    Back to top button
    error: