Breaking NewsKeralaLead NewsLIFENEWSNewsthen SpecialReligion
ശബരിമല മണ്ഡലകാലം: വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് നാളെ വൈകിട്ട് അഞ്ചുമുതല്‍; വണ്ടിപ്പെരിയാര്‍,എരുമേലി,നിലയ്ക്കല്‍,പമ്പ എന്നിവിടങ്ങളില്‍ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍; അപകടത്തില്‍ പെട്ടു മരിച്ചാല്‍ 5 ലക്ഷം ഇന്‍ഷുറന്‍സ്

ശബരിമല മണ്ഡലകാല മകരവിളക്ക് തീര്‍ഥാടനത്തിന്‍റെ വിര്‍ച്വല്‍ ക്യൂ ബുക്കിങ് നാളെ വൈകിട്ട് അഞ്ച് മുതല്‍. ദിവസം70,000തീര്‍ഥാടകര്‍ക്ക് ബുക്കിങ് നല്‍കും. sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിങ്.വണ്ടിപ്പെരിയാര്‍,എരുമേലി,നിലയ്ക്കല്‍,പമ്പ എന്നിവിടങ്ങളില്‍ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ ഉണ്ടാവും . 20,000 തീര്‍ഥാടകര്‍ക്ക് വരെ സ്പോട് ബുക്കിങ് നല്‍കും.
കേരളത്തില്‍ അപകടത്തില്‍പ്പെട്ടു തീര്‍ഥാടകന്‍ മരിച്ചാല്‍ 5ലക്ഷം ഇന്‍ഷുറന്‍സ് പദ്ധതിയും ഈ വര്‍ഷം തുടങ്ങും. മൃതദേഹം വീട്ടിലെത്തിക്കാന്‍ കേരളത്തില്‍30,000രൂപയും കേരളത്തിന് പുറത്ത് ഒരു ലക്ഷം രൂപയും അനുവദിക്കും. മലകയറ്റത്തിനിടെ ഹൃദയാഘാതം അടക്കം അസുഖം മൂലം മരിച്ചാല്‍ മൂന്ന് ലക്ഷം ധനസഹായം നല്‍കുന്ന പില്‍ഗ്രിം തീര്‍ഥാടന നിധിയും ആരംഭിക്കും.അടിസ്ഥാന രേഖയായി പരിഗണിക്കുന്നത് ബുക്കിങ് ഐ.ഡി.ആയിരിക്കും.






