Breaking NewsKeralaLead News

‘പഞ്ചായത്തുകളിലെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ എണ്ണം 1300 ആക്കുന്നത് പ്രായോഗികമല്ല’; പ്രായമായവര്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും ബുദ്ധിമുട്ടാണെന്ന് കോടതി നിരീക്ഷണം

കൊച്ചി: ബൂത്തുകളില്‍ മണിക്കൂറുകള്‍ നീണ്ട ക്യൂ നില്‍ക്കേണ്ട സാഹചര്യം കണക്കാക്കി പഞ്ചായത്തുകളിലെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ എണ്ണം 1300 ആക്കുന്നത് പ്രായോഗിക മല്ലെന്ന് ഹൈക്കോടതി. പല വോട്ടിംഗ് ബൂത്തുകളിലും മണിക്കൂറുകള്‍ ക്യു നില്‍ക്കേണ്ട സാഹചര്യമുണ്ടെന്നും പ്രായമായവര്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും ബുദ്ധിമുട്ടാണെന്ന് കോടതി നിരീക്ഷിച്ചു.

ഒരു ബൂത്തില്‍ 1300 പേര്‍ എത്തിയാല്‍ 12 മണിക്കൂറില്‍ വോട്ടിംഗ് പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ട് ആയിരിക്കുമെന്ന് ചൂണ്ടികാണിച്ചുള്ള ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. പഞ്ചായത്ത് വോട്ടര്‍ക്ക് 3 വോട്ടുകള്‍ ഒരേസമയം ചെയ്യേണ്ടി വരും. വോട്ട് ചെയ്ത് പുറത്ത് ഇറങ്ങാന്‍ ശരാശരി രണ്ടര മിനിറ്റ് വേണ്ടിവരുമെന്ന് കോടതി നിരീക്ഷിച്ചു. ‘ക്യു മോണിറ്ററിങ്ങ് ആപ്പ്’ പരിഗണിച്ചൂടെ എന്ന് കോടതി ചോദിച്ചു. ആപ്പ് വഴി ക്യുവിലുള്ള ആളുകളുടെ എണ്ണം അറിയുന്ന രീതിയില്‍ ക്രമികരിക്കണം. 12 മണിക്കൂറാണ് വോട്ടിങ്ങിനുള്ള സമയം.

Signature-ad

വോട്ട് ചെയ്യാന്‍ എത്തുന്ന ആളുകള്‍ ബൂത്തില്‍ എത്തിയിട്ടും വോട്ട് ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ ജാധിപത്യത്തിന്റെ പരാജയമാണെന്നും കോടതി ഓര്‍മിപ്പിച്ചു. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബൂത്തുകള്‍ വര്‍ധിപ്പിക്കണം എന്ന നിലപാട് ഹൈക്കോടതിക്കില്ല. അടുത്ത തവണ കൂടുതല്‍ ബൂത്തുകള്‍ സജ്ജികരിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെതാണ് നീരിക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: