പരിഹരിച്ചത് പതിറ്റാണ്ടുകളുടെ പട്ടയ പ്രശ്‌നങ്ങള്‍; അഞ്ചുവര്‍ഷത്തിനിടെ രണ്ടേകാല്‍ ലക്ഷം പട്ടയങ്ങള്‍; തൃശൂരിലെ 1349 കുടുംബങ്ങള്‍കൂടി ഭൂമിയുടെ അവകാശികളായി; ഇന്നലെ മാത്രം നല്‍കിയത് പതിനായിരം ഭൂഖേകള്‍; വേദിയില്‍ മന്ത്രിയെ കെട്ടിപ്പിടിച്ച് അമ്മമാര്‍
ഇന്നലത്തേത് ഉള്‍പ്പെടെ ഈ സര്‍ക്കാരിന് ഇതുവരെ 2,33,947 കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കാന്‍ സാധിച്ചു. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തില്‍ സംസ്ഥാനമൊട്ടാകെ 4,10, 958 പേരെ ഭൂമിയുടെ അവകാശികളാക്കി.

തൃശൂര്‍: ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി സംസ്ഥാനതല പട്ടയവിതരണത്തിന്റെ ഉദ്ഘാടനം റവന്യൂ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു. സംസ്ഥാനത്തുടനീളം ഇന്നലെ നടന്ന പട്ടയമേളകളില്‍ 10,002 പുതിയ പട്ടയങ്ങള്‍ വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു.
ഇന്നലത്തേത് ഉള്‍പ്പെടെ ഈ സര്‍ക്കാരിന് ഇതുവരെ 2,33,947 കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കാന്‍ സാധിച്ചു. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തില്‍ സംസ്ഥാനമൊട്ടാകെ 4,10, 958 പേരെ ഭൂമിയുടെ അവകാശികളാക്കി.
കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത വേഗത്തിലാണ് പട്ടയ മിഷന്‍ മുന്നോട്ട് പോകുന്നത്. റവന്യൂ വകുപ്പിന്റെ ചരിത്രത്തില്‍ നവ്യാനുഭവം സൃഷ്ടിച്ച മിഷനാണ് ഇത്. 2031-ല്‍ കേരളത്തിന് 75-ാം വയസ് പൂര്‍ത്തിയാകുമ്പോള്‍, ഭൂവിഷയങ്ങളില്‍ തര്‍ക്കരഹിതമായ ഒരു സംസ്ഥാനം സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
532 വില്ലേജുകളില്‍ ഇതിനകം ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയായി. റീസര്‍വേ പൂര്‍ത്തിയായ പഞ്ചായത്തുകളില്‍ ഭൂമിയുടെ ക്രയവിക്രയം ഇനി ആധാരം മാത്രം കാണിച്ച് നടത്തുവാന്‍ കഴിയില്ല. റവന്യൂ, രജിസ്‌ട്രേഷന്‍, സര്‍വേ എന്നീ വകുപ്പുകളുടെ പോര്‍ട്ടലുകള്‍ ബന്ധിപ്പിച്ച ‘എന്റെ ഭൂമി’ എന്ന ഒറ്റ പോര്‍ട്ടല്‍ വഴി എല്ലാ നടപടികളും പൂര്‍ത്തിയാകും. ഇതോടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ ഒഴിവാകുമെന്നും മന്ത്രി പറഞ്ഞു.
ഭൂമിയുമായി ബന്ധപ്പെട്ട സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രൊസീജര്‍ അടുത്ത ആഴ്ച പ്രസിദ്ധീകരിക്കും. റീസര്‍വേ പൂര്‍ത്തിയായ വില്ലേജുകളില്‍ ആര്‍.ടി.കെ. റോവര്‍ മെഷീനും ഒരു സര്‍വേയറെയും നിയോഗിക്കും. എല്ലാവിധ സേവനങ്ങളും ഡിജിറ്റല്‍ ആക്കി കണ്‍ക്ലൂസീവ് ടൈറ്റിലിലേക്ക് കേരളം നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
തൃശ്ശൂരിലെ 1349 കുടുംബങ്ങള്‍ കൂടി ഭൂമിയുടെ അവകാശികളായി. തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ പട്ടയമേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് മന്ത്രി കെ. രാജന്‍ ജില്ലയിലെ പട്ടയങ്ങള്‍ വിതരണം ചെയ്തു. പുറമ്പോക്ക്/ തരിശ്, എല്‍.ടി., മിച്ചഭൂമി, ഇനാം, കോളനി, കന്നുകാലി മേച്ചില്‍ സ്ഥലം, സുനാമി, മിച്ച ഭൂമി (അതിദരിദ്ര), ഉന്നതി, വനഭൂമി, ഗുണപരമായ ഉപയോഗം, ദേവസ്വം തുടങ്ങിയ പട്ടയങ്ങളാണ് മന്ത്രി വിതരണം ചെയ്തത്. 2021-24 കാലയളവില്‍ ജില്ലയിലാകെ 20,393 പട്ടയങ്ങളും 2024-25 കാലയളവില്‍ 28,718 പട്ടയങ്ങളും വിതരണം ചെയ്തിരുന്നു.
തൃശ്ശൂര്‍ നിയോജക മണ്ഡലത്തില്‍ 20 എല്‍.ടി പട്ടയങ്ങളും 21 ദേവസ്വം പട്ടയങ്ങളും ഉള്‍പ്പെടെ 41 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഒല്ലൂര്‍ 96 പുറമ്പോക്ക്/ തരിശ് പട്ടയങ്ങളും 69 എല്‍.ടി പട്ടയങ്ങളും ഒരു മിച്ചഭൂമി പട്ടയവും ഒരു ഇനാം പട്ടയവും ഒരു ഗുണപരമായ ഉപയോഗത്തിനുള്ള പട്ടയവും 69 ദേവസ്വം പട്ടയങ്ങളും 94 വനഭൂമി പട്ടയങ്ങളും ഉള്‍പ്പെടെ 262 പട്ടയങ്ങളാണ് വിതരണം ചെയ്തത്. മണലൂരില്‍ 26 എല്‍.ടിയങ്ങളും 29 മിച്ചഭൂമി 27 മിച്ചഭൂമി (അതിദരിദ്ര) പട്ടയങ്ങളും 27 ദേവസ്വം പട്ടയങ്ങളും ഉള്‍പ്പെടെ 82 പട്ടയങ്ങള്‍ വിതരണം ചെയ്തു.
പുതുക്കാട് മൂന്ന് പുറമ്പോക്ക്/ തരിശ് പട്ടയങ്ങളും 68 എല്‍.ടി പട്ടയങ്ങളും 17 കന്നുകാലി മേച്ചില്‍ സ്ഥലം പട്ടയങ്ങളും ഒരു വനഭൂമി പട്ടയവും 21 ദേവസ്വം പട്ടയങ്ങളും ഉള്‍പ്പെടെ 110 പട്ടയങ്ങള്‍ വിതരണം ചെയ്തു. നാട്ടികയില്‍ ആറ് പുറമ്പോക്ക്/ തരിശ് പട്ടയങ്ങളും 36 എല്‍.ടി പട്ടയങ്ങളും ഒരു മിച്ചഭൂമി പട്ടയവും മൂന്ന് സുനാമി പട്ടയങ്ങളും 44 ദേവസ്വം പട്ടയങ്ങളും ഉള്‍പ്പെടെ 90 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഇരിഞ്ഞാലക്കുടയില്‍ ഏഴ് പുറമ്പോക്ക് പട്ടയങ്ങളും 38 എല്‍.ടി പട്ടയങ്ങളും 32 ദേവസ്വം പട്ടയങ്ങളും ഉള്‍പ്പെടെ 77 പട്ടയങ്ങള്‍ വിതരണം ചെയ്തു.
കൊടുങ്ങല്ലൂരില്‍ ഏഴ് പുറമ്പോക്ക് പട്ടയങ്ങളും 35 എല്‍.ടി പട്ടയങ്ങളും രണ്ട് ഇനാം പട്ടയങ്ങളും 67 ദേവസ്വം പട്ടയങ്ങളും ഉള്‍പ്പെടെ 111 പട്ടയങ്ങളാണ് വിതരണം ചെയ്തത്. കൈപ്പമംഗലത്ത് ഒരു പുറമ്പോക്ക് പട്ടയവും 20 എല്‍.ടി പട്ടയങ്ങളും 14 സുനാമി പട്ടയങ്ങളും ഏഴ് ദേവസ്വം പട്ടയങ്ങളും ഉള്‍പ്പെടെ 42 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ചാലക്കുടിയില്‍ 26 പുറമ്പോക്ക് പട്ടയങ്ങളും 31 എല്‍.ടി പട്ടയങ്ങളും നാല് കോളനി പട്ടയങ്ങളും 50 ദേവസ്വം പട്ടയങ്ങളും ഉള്‍പ്പെടെ 111 പട്ടയങ്ങളാണ് വിതരണം ചെയതത്. കൈപ്പമംഗലത്ത് ഒരു പുറമ്പോക്ക്/ തരിശ് പട്ടയവും 20 എല്‍.ടി പട്ടയങ്ങളും 14 സുനാമി പട്ടയങ്ങളും ഏഴ് ദേവസ്വം പട്ടയങ്ങളും ഉള്‍പ്പെടെ 42 പട്ടയങ്ങളാണ് വിതരണം ചെയ്തത്.
ചേലക്കരയില്‍ 23 പുറമ്പോക്ക് പട്ടയങ്ങളും 43 എല്‍.ടി പട്ടയങ്ങളും എട്ട് വനഭൂമി പട്ടയങ്ങളും 60 ദേവസ്വം പട്ടയങ്ങളും ഉള്‍പ്പെടെ 134 പട്ടയങ്ങളാണ് വിതരണം ചെയ്തത്. കുന്നംകുളത്ത് ഒന്‍പത് പുറമ്പോക്ക് പട്ടയങ്ങളും 18 എല്‍.ടി പട്ടയങ്ങളും 20 മിച്ചഭൂമി പട്ടയങ്ങളും നാല് കോളനി പട്ടയങ്ങളും രണ്ട് വനഭൂമി പട്ടയങ്ങളും 35 ദേവസ്വം പട്ടയങ്ങളും ഉള്‍പ്പെടെ 88 പട്ടയങ്ങളാണ് വിതരണം ചെയ്തത്. വടക്കാഞ്ചേരി 16 പുറമ്പോക്ക് പട്ടയങ്ങളും 61 എല്‍.ടി പട്ടയങ്ങളും ഏഴ് മിച്ചഭൂമി പട്ടയങ്ങളും ഒരു ഇനാം പട്ടയവും 11 വനഭൂമി പട്ടയങ്ങളും 83 ദേവസ്വം പട്ടയങ്ങളും ഉള്‍പ്പെടെ 179 പട്ടയങ്ങള്‍ വിതരണം ചെയ്തു. ഗുരുവായൂര്‍ 10 എല്‍.ടി പട്ടയങ്ങളും 12 ദേവസ്വം പട്ടയങ്ങളും ഉള്‍പ്പെടെ 22 പട്ടയങ്ങളുമാണ് വിതരണം ചെയ്തത്.






