Kerala

    • തൃശൂരില്‍ ഇന്ന് സിനിമാ അവാര്‍ഡ് പ്രഖ്യാപനപൂരം; വൈകീട്ട് മൂന്നരയ്ക്ക് മന്ത്രി സജി ചെറിയാന്‍ ്അവാര്‍ഡുകള്‍ പ്രഖ്യാപിക്കും; അവാര്‍ഡുകള്‍ നിര്‍ണയിച്ചത് പ്രകാശ് രാജ് അധ്യക്ഷനായ ജൂറി

      തൃശൂരില്‍ ഇന്ന് സിനിമാ അവാര്‍ഡ് പ്രഖ്യാപനപൂരം വൈകീട്ട് മൂന്നരയ്ക്ക് മന്ത്രി സജി ചെറിയാന്‍ ്അവാര്‍ഡുകള്‍ പ്രഖ്യാപിക്കും അവാര്‍ഡുകള്‍ നിര്‍ണയിച്ചത് പ്രകാശ് രാജ് അധ്യക്ഷനായ ജൂറി തൃശൂര്‍: പൂരങ്ങളുടെ നാടായ തൃശൂരില്‍ ഇന്ന് വൈകീട്ട് സിനിമ അവാര്‍ഡ് പ്രഖ്യാപന പൂരം. 55-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് തൃശൂരില്‍ പ്രഖ്യാപിക്കും. വൈകീട്ട് മൂന്നരക്ക് സാസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുക. ഒന്നാം തിയതി തിരുവനന്തപുരത്ത് നടത്താനിരുന്ന സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങളുടെ പ്രഖ്യാപനം പിന്നീട് തൃശൂരിലേക്ക് മാറ്റുകയായിരുന്നു. പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. 35ഓളം ചിത്രങ്ങള്‍ ജൂറിയുടെ അന്തിമ പരിഗണനയ്ക്ക് വന്നു എന്നാണ് സൂചന. ജനപ്രീതിയും കലാമൂല്യവും ഒത്തു ചേര്‍ന്ന ഒരു പിടി സിനിമകള്‍ ഇക്കുറി മത്സരത്തില്‍ ഇടം പിടിച്ചിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ്, ഫെമിനിച്ചി ഫാത്തിമ, എആര്‍എം, കിഷ്‌കിന്ധകാണ്ഡം, ഭ്രമയുഗം, പണി, ബറോസ് തുടങ്ങിയ ചിത്രങ്ങള്‍ വിവിധ വിഭാഗങ്ങളില്‍ പുരസ്‌കാരപട്ടികയില്‍ സജീവ പരിഗണനയില്‍ വന്നെന്നാണ് വിവരം. മമ്മൂട്ടി,…

      Read More »
    • മലയാളത്തിൽ ലോലൻ കഥാപാത്രത്തിന് ജീവനേകിയ കാർട്ടൂണിസ്റ്റ് ചെല്ലൻ (ടി.പി. ഫിലിപ്പ്) അന്തരിച്ചു

      കോട്ടയം; ലോലൻ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള കാർട്ടൂൺ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാർട്ടൂണിസ്റ്റ് ചെല്ലൻ കോട്ടയത്ത് അന്തരിച്ചു. 77 വയസായിരുന്നു. സംസ്കാരചടങ്ങുകൾ നവംബർ 3 ന് തിങ്കളാഴ്ച്ച വൈകീട്ട് 3 മണിക്ക് വടവാതൂരിൽ നടക്കും. 1948 ൽ പൗലോസിൻറേയും, മാർത്തയുടേയും മകനായി ജനിച്ച ചെല്ലൻ 2002ൽ കെ.എസ്.ആർ.ടി.സിയിൽ നിന്ന് പെയിൻററായി വിരമിച്ചു. കോട്ടയം വടവാത്തൂരിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. മറിയാമ്മ ഫിലിപ്പാണ് ഭാര്യ. പുത്രൻ സുരേഷ്. കാർട്ടൂൺ രംഗത്തെ സമഗ്ര സംഭാവനകൾക്ക് കാർട്ടൂണിസ്റ്റ് ചെല്ലന് കേരള കാർട്ടൂൺ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചിട്ടുണ്ട്. ചെല്ലൻ സൃഷ്ടിച്ച ലോലൻ എന്ന കാർട്ടൂൺ കഥാപാത്രം കൊച്ചി കേന്ദ്രീകരിച്ച നെവർ എൻഡിങ് സർക്കിൾ എന്ന അനിമേഷൻ സ്ഥാപനം അനിമേറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. തൻ്റെ കഥാപാത്രം ചലിക്കുന്നത് കാണും മുൻപാണ് ചെല്ലൻ്റെ മടക്കം. അദ്ദേഹം രൂപം കൊടുത്ത പ്രശസ്ത കഥാപാത്രമായ ലോലൻ ഒരു കാലഘട്ടത്തിൽ കേരളത്തിലെ ക്യാമ്പസുകളിൽ തുടർച്ചയായി ചിരിയുടെ അലകൾ തീർത്തിരുന്നു. ലോലൻറെ…

      Read More »
    • ലീഗിന്റെ ഭരണം വന്നാല്‍ നമ്മള്‍ നാടുവിടേണ്ടിവരുമെന്ന് വെള്ളാപ്പിള്ളി; ‘ലീഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്; മനുഷ്യത്വമില്ലാത്തവര്‍ക്ക് വോട്ടു കൊടുക്കരുത്; അവരുടെ കൂട്ടുപിടിപ്പിക്കുന്നവരെയും ജയിപ്പിക്കരുത്’

      കൊല്ലം: മുസ്ലീം ലീഗിനെതിരെ രൂക്ഷമായി ആഞ്ഞടിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്ലീം ലീഗിന്റെ ഭരണം വന്നാല്‍ നമ്മള്‍ നാടുവിടേണ്ടി വരുമെന്നും നമ്മള്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കൊല്ലം പുനലൂരില്‍ എസ്എന്‍ഡിപി നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും വര്‍ണ കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ് ആണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മുസ്ലിം ലീഗുകാര്‍ക്ക് മനുഷ്യത്വമില്ല. അവര്‍ക്കാണോ നമ്മള്‍ വോട്ടു കൊടുക്കേണ്ടത്. അവരുടെ കൂട്ടു പിടിച്ചു നില്‍ക്കുന്നവരെ ജയിപ്പിച്ചാല്‍ നമ്മുടെ സ്ഥിതി എന്താകുമെന്നും വെള്ളാപ്പള്ളി ചോദിച്ചു. പേരില്‍ തന്നെ മുസ്ലീം കൂട്ടായ്മയാണ്. എന്നിട്ട് മതേതര കൂട്ടായ്മയെന്ന് പറയും. മുസ്ലീം അല്ലാത്ത ഒരു എംഎല്‍എ മുസ്ലീം ലീഗില്‍ ഉണ്ടോയെന്നും അവരുടെ കൂട്ടു പിടിച്ചു നില്‍ക്കുന്നവരെ ജയിപ്പിച്ചാല്‍ നമ്മുടെ സ്ഥിതി എന്താകുമെന്നും വെള്ളാപ്പള്ളി ചോദിച്ചു. മന്ത്രി ഗണേഷ്‌കുമാറിനെതിരെയും വെള്ളാപ്പള്ളി വിമര്‍ശനമുന്നയിച്ചു. ഗണേഷ് കുമാര്‍ തറ മന്ത്രിയാണെന്നും ചൂടുകാലത്ത് കുടിക്കാന്‍ വെച്ച വെള്ളം ബസില്‍ നിന്ന് പിടിച്ചിട്ട് ഗമ…

      Read More »
    • ബംഗളുരുവിലെ മൂന്നു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കണ്ണൂരില്‍ ബീച്ചില്‍ ഒഴുക്കില്‍ പെട്ടു മരിച്ചു

        ബംഗളുരുവിലെ മൂന്നു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കണ്ണൂരില്‍ ബീച്ചില്‍ ഒഴുക്കില്‍ പെട്ടു മരിച്ചു കണ്ണൂര്‍: ബംഗളുരുവിലെ മൂന്നു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ബംഗളൂരുവിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ അഫ്‌നാന്‍, റഹാനുദ്ധീന്‍, അഫ്രാസ് എന്നിവരാണ് മരിച്ചത്. തിരയില്‍ അകപ്പെട്ടയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ടുപേരും മുങ്ങിപ്പോവുകയായിരുന്നു.എട്ടംഗ സംഘമായിരുന്നു കടലില്‍ കുളിക്കാന്‍ ഇറങ്ങിയത്. ഇതിനിടെയാണ് മൂന്ന് പേര്‍ തിരയില്‍പ്പെട്ടത്. അഫ്നാനെയും റഹാനുദ്ദീനെയും നാട്ടുകാരും മറ്റും ചേര്‍ന്ന് രക്ഷപ്പെടുത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിന് പിന്നാലെ അഫ്രാസിന്റെ മൃതദേഹം കണ്ടെത്തിയത്.

      Read More »
    • കേരളത്തിലെ ഏറ്റവും വലിയ ദരിദ്രന്‍ സംസ്ഥാന സര്‍ക്കാരാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറം: കേരളത്തിലെ ഏറ്റവും വലിയ ദരിദ്രന്‍ സംസ്ഥാന സര്‍ക്കാരാ്െണന്ന് മുസ്ലിം ലീഗ്

      കേരളത്തിലെ ഏറ്റവും വലിയ ദരിദ്രന്‍ സംസ്ഥാന സര്‍ക്കാരാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറം: കേരളത്തിലെ ഏറ്റവും വലിയ ദരിദ്രന്‍ സംസ്ഥാന സര്‍ക്കാരാ്െണന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. കേരളത്തെ അതിദാരിദ്യമുക്തമായി പ്രഖ്യാപിച്ചതിനെ വിമര്‍ശിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. അത്യാവശ്യത്തിന് പോലും സര്‍ക്കാരിന്റെ കയ്യില്‍ കാശില്ലെന്നും ഇത് ജനങ്ങളെ മുഴുവന്‍ ബാധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം നടത്തിയതോടെ പല കേന്ദ്ര പദ്ധതികള്‍ക്കും പണം ലഭിക്കാതെ വരും. സംസ്ഥാനത്ത് ചിലവ് ചുരുക്കല്‍ നടക്കുന്നില്ല. പ്രഖ്യാപനം സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി ആകും. അതി ദരിദ്രരായിട്ടുള്ള ആയിരക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ വരും. ബദല്‍ മാര്‍ഗം യുഡിഎഫ് കൊണ്ട് വരുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രിക്ക് എതിരായ പിഎംഎ സലാമിന്റെ പരാമര്‍ശത്തിലും പി. കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ലീഗിന് ഒരു രീതി ഉണ്ട്. അന്തസോടെ ആണ് പ്രതികരിക്കാറുള്ളത്. വ്യക്തി അധിക്ഷേപം ലീഗിന്റെ രീതി അല്ലെന്ന് അദേഹം വ്യക്തമാക്കി. പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കുന്ന രീതി ആണ് ലീഗിന്. പക്ഷെ ചില സമയത്ത് നാക്കുപിഴ…

      Read More »
    • കണ്ണൂരില്‍ ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞു 12 പേര്‍ക്ക് പരിക്ക് ആരെയും നില ഗുരുതരമല്ല

      കണ്ണൂരില്‍ ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞു 12 പേര്‍ക്ക് പരിക്ക് ആരെയും നില ഗുരുതരമല്ല കണ്ണൂര്‍: അപകടത്തില്‍ നിയന്ത്രണം വിട്ട ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞു. 12 പേര്‍ക്ക് പരിക്കേറ്റു ആരുടെയും എല്ലാ ഗുരുതരമല്ല. പേരിയ നെടുംപൊയില്‍ ചുരത്തിലാണ് കാറിലിടിച്ച് ട്രാവലര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. കണ്ണൂര്‍ -വയനാട് റോഡിലെ പേരിയ- നെടുംപൊയില്‍ ചുരത്തില്‍ വെച്ച് ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടമുണ്ടായത്. അപകടത്തില്‍ ട്രാവലറിലുണ്ടായിരുന്ന 12 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉടന്‍ തന്നെ നാട്ടുകാരും മറ്റു യാത്രക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തി പേരാവൂരിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. കൊട്ടിയൂര്‍- പാല്‍ചുരം റോഡില്‍ ഗതാഗത നിയന്ത്രണമുള്ളതിനാല്‍ നെടുംപൊയില്‍ ചുരത്തില്‍ തിരക്ക് കൂടിയിരുന്നു. കൊക്കയിലേക്ക് മറിഞ്ഞ ലോറി പുറത്തെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ന് പാല്‍ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതിനിടെയാണ് അപകടമുണ്ടായത്. ചുരം റോഡില്‍ 28ാം മൈല്‍ സെമിനാറി വില്ലക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. വയനാട്ടിലേക്ക് പോവുകയായിരുന്ന കാറും എതിരെ വരുകയായിരുന്ന ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. ഇതിനിടെ…

      Read More »
    • കാത്തിരിപ്പിന് വിരാമം; ബംഗളുരു- എറണാകുളം വന്ദേഭാരത് എക്‌സ്പ്രസ് അടുത്ത വെള്ളിയാഴ്ച മുതല്‍; എട്ടു മണിക്കൂര്‍ 40 മിനുട്ട് സര്‍വീസ് സമയം; ഉത്സവകാലത്തെ സ്വകാര്യ ബസുകളുടെ കൊള്ളയും അവസാനിക്കും; പുറപ്പെടുന്ന സമയം ഇങ്ങനെ

      തിരുവനന്തപുരം: എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ അടുത്ത വെള്ളിയാഴ്ച മുതല്‍ സര്‍വീസ് തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വീസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. 8 മണിക്കൂര്‍ 40 മിനിറ്റാണ് സര്‍വീസ് സമയം. കേരളത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ട് അടുത്തയാഴ്ച മുതല്‍ എറണാകുളം-ബംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് ഓടിത്തുടങ്ങും. സര്‍വീസ് തുടങ്ങുന്ന തീയതി റെയില്‍വേ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും, ഏഴാം തീയതി പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ എറണാകുളം ബംഗളൂരു വന്ദേ ഭാരത എക്‌സ്പ്രസ്സിന്റെ ഉദ്ഘാടനം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. റെയില്‍വേ ഇന്നലെ ഉത്തരവിറക്കിയ സമയക്രമം ഇങ്ങനെ: കെ എസ് ആര്‍ ബംഗളൂരുവില്‍ നിന്ന് ട്രെയിന്‍ രാവിലെ 5.10 ന് പുറപ്പെടും. ഉച്ചയ്ക്ക് 1.50 ന് എറണാകുളത്തെത്തും. 2.20 ന് മടക്കയാത്ര ആരംഭിക്കുന്ന ട്രെയിന്‍ രാത്രി 11 ന് ബംഗളൂരുവിലെത്തും. കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂര്‍ , കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍. 8 മണിക്കൂര്‍ 40 മിനിറ്റുകൊണ്ട് ഓടിയെത്തുന്ന വന്ദേ ഭാരത് ഈ റൂട്ടിലെ…

      Read More »
    • മേയറാകുമോ? തിരുവനന്തപുരം കോര്‍പറേഷനില്‍ ശബരീനാഥനെ ഇറക്കി കളം പിടിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം; പ്രധാന മുഖങ്ങളും മത്സരത്തിന്; ശബരി ഇറങ്ങുക കവടിയാറില്‍; വിഐപികളെ ഇറക്കാന്‍ ബിജെപിയും; മുന്‍ ഡിജിപി ശ്രീലേഖയും ജെ.ആര്‍. പദ്മകുമാറും അടക്കം പരിഗണനയില്‍

      തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കെ.എസ് ശബരിനാഥിനെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. കവടിയാര്‍ വാര്‍ഡില്‍നിന്നാണ് ശബരിനാഥന്‍ മല്‍സരിക്കുക. എല്‍ഡിഎഫ് ഭരിക്കുന്ന കോര്‍പ്പറേഷനില്‍ മുഖ്യപ്രതിപക്ഷമായ ബിജെപിക്കും പിന്നിലാണ് കോണ്‍ഗ്രസ്. പ്രകടനം മെച്ചപ്പെടുത്താന്‍ പ്രധാന മുഖങ്ങളെ മല്‍സരത്തിനിറക്കാന്‍ നീക്കം. സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാര്‍ഡ് വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത വാര്‍ഡായ കവടിയാറില്‍ മത്സരിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന്റെ നിലമെച്ചപ്പെടുത്തുകയാണ് ശബരിയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇതിനൊപ്പം പരമാവധി യുവാക്കള്‍ക്ക് സീറ്റു നല്‍കിയാകും സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുക. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു നേതാക്കളെയും പരിഗണിക്കും. ഇതിനൊപ്പം മണ്ഡലം പ്രസിഡന്റുമാര്‍ അടക്കമുള്ള പരിചയ സമ്പന്നരും പട്ടികയിലുണ്ടാകും. ശബരിനാഥനെ കൂടാതെ വീണ നായര്‍ പോലുള്ള പ്രമുഖ വ്യക്തികളെ മത്സരിപ്പിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. കോണ്‍ഗ്രസ് മല്‍സരിക്കുന്നതും തര്‍ക്കമില്ലാത്തതുമായ 48 വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് തീരുമാനമായിട്ടുണ്ട്. അന്തിമ പ്രഖ്യാപനം ഇന്ന് രാത്രിയോ നാളെയോ ഉണ്ടാകും. 100 വാര്‍ഡുകളുള്ള കോര്‍പ്പറേഷനില്‍ 51 സീറ്റുകളാണ് എല്‍ഡിഎഫിനുള്ളത്. ബിജെപിക്ക് 34 അംഗങ്ങള്‍.…

      Read More »
    • നിലമ്പൂര്‍ പ്രചാരണത്തിന് എത്തിയില്ല, സാംസ്‌കാരിക പ്രവര്‍ത്തകരെ അണിനിരത്തിയില്ല; ആശാ സമരത്തെ അനുകൂലിച്ചു; പ്രേംകുമാര്‍ തെറിച്ചത് സിപിഎമ്മിന്റെ അതൃപ്തിയില്‍; പുതിയ കമ്മിറ്റി വരുന്നത് അറിഞ്ഞത് മാധ്യമങ്ങളിലൂടെ

      തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയില്‍നിന്ന് നടന്‍ പ്രേംകുമാറിനെ ഒഴിവാക്കിയത് സിപിഎമ്മിന്റെ അതൃപ്തിയെത്തുടര്‍ന്നെന്ന് സൂചന. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തണമെന്നും സാംസ്‌കാരിക പ്രവര്‍ത്തകരെ പ്രചാരണത്തിന് അണിനിരത്തണമെന്നും സിപിഎം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ താരം ഇത് അവഗണിച്ചതോടെയാണ് അതൃപ്തി പ്രകടമായത്. ആശാസമരത്തിന് അനുകൂലമായ പരാമര്‍ശവും പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമിയില്‍ നിന്ന് നീക്കാന്‍ കാരണമായി. പുതിയ കമ്മിറ്റി വരുന്നത് പ്രേംകുമാര്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പ്രേംകുമാറിനെ നീക്കിയത്. റസൂല്‍ പൂക്കുട്ടിയാണ് പുതിയ ചെയര്‍മാന്‍. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് തനിക്ക് അറിയിപ്പ് കിട്ടിയതെന്നും രാവിലെ വന്ന് താന്‍ ചുമതലയേറ്റെന്നുമായിരുന്നു റസൂല്‍ പൂക്കുട്ടി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. പുതിയ ചെയര്‍മാന്‍ ചുമതലയേറ്റ ചടങ്ങില്‍ നിന്ന് പ്രേംകുമാര്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. അതേസമയം, തന്നെ ഏല്‍പ്പിച്ച കാര്യങ്ങള്‍ ഭംഗിയായി ചെയ്തുതീര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പലവിഷയങ്ങളിലും കലാകാരന്‍ എന്ന നിലയില്‍ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കിലും ദോഷകരമായ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓസ്‌കര്‍ ജേതാവും…

      Read More »
    • ഭാരതാംബ വിവാദത്തിന് വീണ്ടും സാധ്യത കേരളപ്പിറവി ദിനാഘോഷത്തില്‍ രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ ഗവര്‍ണര്‍ വിളക്കുകൊളുത്തി ഭാരതാംബ പ്രത്യക്ഷപ്പെട്ടത് വിവാദങ്ങളുടെ ഇടവേളയ്ക്കു ശേഷം

      ഭാരതാംബ വിവാദത്തിന് വീണ്ടും സാധ്യത കേരളപ്പിറവി ദിനാഘോഷത്തില്‍ രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ ഗവര്‍ണര്‍ വിളക്കുകൊളുത്തി ഭാരതാംബ പ്രത്യക്ഷപ്പെട്ടത് വിവാദങ്ങളുടെ ഇടവേളയ്ക്കു ശേഷം തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ രാജ്ഭവനില്‍ ഭാരതാംബ ചിത്രം വീണ്ടും. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിനു മുന്നിലാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ കേരളപ്പിറവി ദിനത്തില്‍ വിളക്കു കൊളുത്തിയത്. ഭാരതാംബ ചിത്രത്തിന്റെ പേരില്‍ വിവാദങ്ങള്‍ മുന്‍പുണ്ടായിരുന്നു. കേരളപ്പിറവി ദിനത്തില്‍ ക്ഷണിക്കപ്പെട്ടവര്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് ക്ഷണമുണ്ടായിരുന്നില്ല. നേരത്തെ മന്ത്രിമാരായ വി.ശിവന്‍കുട്ടി, പ്രസാദ് എന്നിവര്‍ രാ്ജഭവനില്‍ ഔദ്യോഗിക ചടങ്ങുകളില്‍ ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ കടുത്ത വിയോജിപ്പ് അറിയിക്കുകയും പരിപാടിയില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോരുകയും ബഹിഷ്‌കരിക്കുകയുമെല്ലാ്ം ചെയ്തിരുന്നു. പിന്നീട് മുഖ്യമന്ത്രി പങ്കെടുത്ത മാഗസിന്‍ പ്രകാശന ചടങ്ങിലും ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണ ചടങ്ങിലും ചിത്രം ഒഴിവാക്കിയിരുന്നു. ഇതിനു ശേഷമാണ് ഇപ്പോള്‍ രാജ്ഭവനില്‍ വീണ്ടും ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ജൂണ്‍ അഞ്ചിന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദാണ് ഭാരതാംബ’ വിവാദത്തിന് തുടക്കമിട്ടത്. പരിസ്ഥിതി ദിനാഘോഷപരിപാടിയില്‍…

      Read More »
    Back to top button
    error: