India
-
കര്‍ണാടക വനം വകുപ്പ് ക്ഷണിക്കുന്നു: വീരപ്പൻ വിഹരിച്ച കാടുകളിലൂടെ സഫാരി യാത്ര, വന്യമൃഗങ്ങളെ കാണാം, കാട്ടിൽ താമസിക്കാം
വീരപ്പൻ വിഹരിച്ച കാടുകളിലൂടെ സഫാരി യാത്ര പദ്ധതിയൊരുക്കി കർണാടക സംസ്ഥാന വനം- ടൂറിസം വകുപ്പ്. വനങ്ങളുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഇതിനായി തമിഴ്‌നാട്-കർണാടക അതിർത്തിയിലെ ഹൊഗ്ഗെനക്കൽ വെള്ളച്ചാട്ടത്തിൽ നിന്ന് ഉടൻ സഫാരി ആരംഭിക്കും. ആന, കരടികൾ, മാനുകൾ, മറ്റ് വന്യജീവികൾ എന്നിവ വിഹരിക്കുന്ന കാവേരി വന്യജീവി സങ്കേതത്തിലെ വീരപ്പന്റെ ഒളിത്താവളങ്ങളിൽ 22 കിലോമീറ്റർ വനമാണ് സഫാരി ഉൾക്കൊള്ളുന്നത്. പ്രത്യേകിച്ച് കാവേരി നദിയിലെ ബോട്ടിംഗിനും പരമ്പരാഗത മത്സ്യവിഭവങ്ങൾക്കും സഫാരി പ്രാധാന്യം നൽകും. രണ്ട് വാഹനങ്ങളിലായി 25 പേരെ കൊണ്ടുപോകാൻ കഴിയുന്ന നാല് ട്രിപ്പുകൾ വകുപ്പ് ആസൂത്രണം ചെയ്യുന്നുണ്ട്. വനത്തിനുള്ളിൽ കൂടുതൽ സമയം സഞ്ചരിക്കുന്ന പുതിയ സഫാരി വാഹനങ്ങൾക്ക് വകുപ്പ് ഓർഡർ നൽകിയിട്ടുണ്ട്. യാത്രക്കാരുടെ താമസത്തിനായി ഗോപിനാഥത്ത് ടെൻ്റ് കോട്ടേജുകളും തുറന്നിട്ടുണ്ട്. ഗോപിനാഥം ഗ്രാമത്തിൽ വീരപ്പന്റെ അനുയായികളായിരുന്നവർ ഇന്ന് വനംവകുപ്പിന്റെ താൽക്കാലിക ജീവനക്കാരാണ്. വികസനം എത്തിയിട്ടില്ലാത്ത ഗ്രാമത്തിൽ ടൂറിസം വളരുന്നതോടെ ഗ്രാമീണരുടെ ജീവിത നിലവാരവും മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന ഗവൺമെൻ്റ്.
Read More » -
ഡല്‍ഹിയില്‍ വോട്ടെടുപ്പ് ഫെബ്രുവരി അഞ്ചിന്, വോട്ടെണ്ണല്‍ എട്ടിന്
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി അഞ്ചിനാണ് വോട്ടെടുപ്പ്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണല്‍. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ്കുമാറാണ് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. ഒരൊറ്റഘട്ടമായാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജനുവരി 17 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ജനുവരി 18-ന് സൂക്ഷ്മപരിശോധന. ജനുവരി 20 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം ഉത്തര്‍പ്രദേശിലെ മില്‍ക്കിപൂര്‍, തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കും. ഡല്‍ഹിയിലെ 70 നിയമസഭ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഇതില്‍ 12 എണ്ണം സംവരണസീറ്റുകളാണ്. ആകെ 13,033 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. മുഴുവന്‍ ബൂത്തുകളിലും ക്യാമറസംവിധാനമുണ്ടാകും. 70 ബൂത്തുകള്‍ പൂര്‍ണമായും വനിത ഉദ്യോഗസ്ഥരായിരിക്കും കൈകാര്യംചെയ്യുക. 2.08 ലക്ഷം പുതിയ വോട്ടര്‍മാരാണ് ഡല്‍ഹിയിലുള്ളതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. 2020-ല്‍ 70-ല്‍ 62 സീറ്റുകള്‍ നേടിയാണ് ആംആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ ഭരണത്തിലെത്തിയത്. ബി.ജെ.പിക്ക് എട്ടുസീറ്റുകള്‍ ലഭിച്ചു.
Read More » -
വിസി പദവിയിലേക്ക് ഇനി വ്യവസായ പ്രമുഖരും; ഗവര്‍ണര്‍മാര്‍ക്ക് പൂര്‍ണ അധികാരം നല്‍കി യുജിസിയുടെ കരട് ചട്ടം
ന്യൂഡല്‍ഹി: വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ചാന്‍സലര്‍മാര്‍ക്ക് പൂര്‍ണ അധികാരം നല്‍കുന്ന പുതിയ പരിഷ്‌കാരവുമായി യുജിസി. 2018ലെ യുജിസി നിയമഭേദഗതി അനുസരിച്ച് 10 വര്‍ഷം പ്രൊഫസറായി സേവനം ചെയ്തവരും ഗവേഷണരംഗത്ത് ഗൈഡായി പ്രവര്‍ത്തിച്ചവര്‍ക്കും മാത്രമേ വിസിമാരാവാന്‍ പറ്റുമായിരുന്നുള്ളൂ. എന്നാല്‍ പുതിയ പരിഷ്‌കാരം അനുസരിച്ച് വ്യവസായ പ്രമുഖര്‍ക്കും പൊതുഭരണരംഗത്ത് കഴിവ് തെളിയിച്ചവര്‍ക്കും വിസിമാരാവാം. ഉന്നത വിദ്യാഭ്യാസരംഗത്ത് അധ്യാപകരും അക്കാദമിക് സ്റ്റാഫും ആവാനുള്ള മിനിമം യോഗ്യത പരിഷ്‌കരിക്കുന്ന കരട് ചട്ടം കഴിഞ്ഞ ദിവസമാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പുറത്തിറക്കിയത്. പുതിയ ഭേദഗതി പ്രകാരം 55 ശതമാനം മാര്‍ക്കോടെ എംഇ, എംടെക് ബിരുദം നേടിയവര്‍ക്ക് അസിസ്റ്റന്റ് പ്രൊഫസര്‍മാരാവം. യുജിസി നെറ്റ് പരീക്ഷ പാസാവേണ്ട ആവശ്യമില്ല. നിലവില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരാവാന്‍ നെറ്റ് നിര്‍ബന്ധമാണ്. കരട് ചട്ടങ്ങള്‍ക്ക് യുജിസി ഡിസംബറില്‍ തന്നെ അംഗീകാരം നല്‍കിയിരുന്നു. ഈ പരിഷ്‌കാരങ്ങള്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലകളിലും നവീകരണവും ഉള്‍ക്കൊള്ളലും ചലനാത്മകതയും കൊണ്ടുവരും. അധ്യാപകരെയും അക്കാദമിക് രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും ശാക്തീകരിക്കുകയും അക്കാദമിക് നിലവാരം ശക്തിപ്പെടുത്തുകയും…
Read More » -
കുറ്റവാളികളെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഒറ്റ ക്ലിക്കില്‍; ‘ഭാരത്പോള്‍’ പോര്‍ട്ടലുമായി സിബിഐ
ന്യൂഡല്‍ഹി: കുറ്റവാളികളെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഒറ്റ ക്ലിക്കില്‍ ലഭ്യമാകുന്ന പുതിയ പോര്‍ട്ടലുമായി സിബിഐ. ഇന്റര്‍പോള്‍ മാതൃകയില്‍ ഭാരത്പോള്‍ എന്ന പേരിലാണ് പുതിയ പോര്‍ട്ടല്‍. സിബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് പുതിയ പോര്‍ട്ടലിലേക്ക് പ്രവേശിക്കാനാവുക. പുതിയ പോര്‍ട്ടലിന്റെ ഉദ്ഘാടനം ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍വഹിക്കും. കുറ്റവാളികളെ പിടികൂടുന്നതില്‍ അന്താരാഷ്ട്ര സഹായത്തിനായി സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും പൊലീസിനും കേന്ദ്ര ഏജന്‍സികള്‍ക്കും അവരുടെ അഭ്യര്‍ഥനകള്‍ അയയ്ക്കാനും വിവരങ്ങള്‍ പങ്കിടുന്നത് ഏകോപിപ്പിക്കാനും സഹായിക്കുന്ന പ്ലാറ്റ്ഫോമാണ് ഭാരത്പോള്‍. അന്വേഷണ ഏജന്‍സികള്‍ക്ക് പ്രതികളെ കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ പെട്ടെന്ന് ലഭ്യമാകാന്‍ ഭാരത്പോള്‍ സഹായിക്കുമെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്താരാഷ്ട്ര ബന്ധമുള്ള കുറ്റകൃത്യങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ പുതിയ പോര്‍ട്ടല്‍ സഹായകരമാകും. ഇന്റര്‍പോളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഫീല്‍ഡ്-ലെവല്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് അവസരമൊരുക്കുന്നതാണ് പോര്‍ട്ടല്‍. സൈബര്‍ കുറ്റകൃത്യങ്ങള്‍, സാമ്പത്തിക തട്ടിപ്പുകള്‍, ആസൂത്രിത കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് തുടങ്ങി അടിയന്തര അന്താരാഷ്ട്ര സഹായം ആവശ്യമുള്ള കുറ്റകൃത്യങ്ങളില്‍ അന്വേഷണം വേഗത്തിലാക്കാനാണ്…
Read More » -
നേപ്പാള്‍ ഭൂചലനത്തില്‍ മരണസംഖ്യ കൂടുന്നു; 36 മരണം, 38 പേര്‍ക്ക് പരിക്ക്
കാഠ്മണ്ഡു: നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനം. 36 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെ 6.35-നാണ് ഭൂചലനമുണ്ടായത്. ടിബറ്റന്‍ മേഖലയില്‍ 36 പേര്‍ മരിച്ചതായാണ് വിവരം. 38 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പടിഞ്ഞാറന്‍ ചൈനയില്‍ ഒമ്പത് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഉത്തരേന്ത്യയില്‍ പലയിടത്തും പ്രകമ്പനം അനുഭവപ്പെട്ടു. നേപ്പാളിലെ ലുബുച്ചെയ്ക്ക് 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.47-ന് അഫ്ഗാനിസ്താനില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. പിന്നാലെയാണ് നേപ്പാളിലും ഭൂചലനം ഉണ്ടായത്. ഭൂമിശാസ്ത്രപരമായി ഭൂകമ്പ സാദ്ധ്യത കൂടുതലുള്ള പ്രദേശമാണ് നേപ്പാള്‍. അവിടെ ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നത് സ്ഥിരമാണ്. 2015ല്‍ നേപ്പാളിലുണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 9000ത്തോളം ആളുകള്‍ മരിക്കുകയും 22,000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Read More » -
ചാര്‍ജ് ചെയ്യുന്നതിനിടെ ഇ-സ്‌കൂട്ടറിന് തീപിടിച്ച് 11കാരിക്ക് ദാരുണാന്ത്യം; രണ്ടുപേര്‍ക്ക് പരുക്ക്
ഭോപ്പാല്‍: വീടിന് പുറത്ത് ചാര്‍ജ് ചെയ്യാനിട്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ച് 11കാരിക്ക് ദാരുണാന്ത്യം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ റത്ലമില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് സംഭവം. അന്താര ചൗധരിയാണ് മരിച്ചത്. കുട്ടിയുടെ മുത്തച്ഛന്‍ ഭഗ്വത് മൗര്യ, ബന്ധുവായ ലാവണ്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പിഎന്‍ടി കോളനിയിലെ ലക്ഷ്മണ്‍പുര ഏരിയയിലാണ് അപകടം നടന്നത്. ഭഗ്വത് മൗര്യ എന്നയാളുടെ വീടിന് വെളിയില്‍ ചാര്‍ജ് ചെയ്യാനിട്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിനാണ് തീ പിടിച്ചത്. തീ സമീപത്തുണ്ടയായിരുന്ന മറ്റൊരു വാഹനത്തിലേക്ക് കൂടി പടര്‍ന്നുപിടിക്കുകയായിരുന്നു. ഉറങ്ങുന്നതിന് മുന്‍പായി ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാനിട്ടതായിരുന്നു വീട്ടുകാര്‍. പുലര്‍ച്ചെ വീടാകെ പുക മൂടിയപ്പോഴാണ് ഇവര്‍ സംഭവമറിയുന്നത്. പിന്നാലെ തീ അണച്ചെങ്കിലും വീട്ടില്‍ ഉറങ്ങുകയായിരുന്ന 11 വയസ്സുകാരി അന്താര ചൗധരി ശ്വാസം മുട്ടി മരിക്കുകയായിരുന്നു. കുട്ടിയുടെ മുത്തച്ഛനും ലാവണ്യയും പരിക്കുകളോടെ രക്ഷപ്പെട്ടു. ഭഗ്വത് മൗര്യയുടെ വീട്ടില്‍ വിരുന്നിന് വന്നതായിരുന്നു മരിച്ച അന്താര. സംഭവത്തില്‍ പൊലീസ് കേസ് എടുത്തു. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അഹമ്മദാബാദിലും ഇ-സ്‌കൂട്ടര്‍…
Read More » -
ഡിഎംകെയ്‌ക്കെതിരെ വിമര്‍ശനം; തമിഴ്‌നാട് സിപിഎം സംസ്ഥാന സെക്രട്ടറി തെറിച്ചു
ചെന്നൈ: സഖ്യകക്ഷിയായ ഡിഎംകെക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെ തമിഴ്‌നാട് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നു കെ.ബാലകൃഷ്ണന്‍ ഒഴിവായി. പി.ഷണ്‍മുഖമാണു പുതിയ സംസ്ഥാന സെക്രട്ടറി. ഡിഎംകെയ്‌ക്കെതിരെ പരസ്യമായി രംഗത്തെത്തിയതു മുന്നണിക്കുള്ളില്‍ അസ്വസ്ഥത സൃഷ്ടിച്ചെന്നും മുന്നണി മര്യാദകളുടെ ലംഘനമാണിതെന്നും 81 അംഗ നിര്‍വാഹക സമിതിയിലെ മിക്ക അംഗങ്ങളും വിമര്‍ശിച്ചതോടെ ബാലകൃഷ്ണന്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. അടുത്ത മാസം 72 വയസ്സ് തികയുമെന്നതിനാല്‍ മറ്റു ചുമതലകള്‍ ഏറ്റെടുക്കാനില്ലെന്നും 2018 മുതല്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന ബാലകൃഷ്ണന്‍ അറിയിച്ചു. തുടര്‍ന്ന്, സംസ്ഥാന സമിതി അത് അംഗീകരിച്ചു. അതേസമയം, ഡിഎംകെ നേതാക്കള്‍ പരാമര്‍ശത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ബാലകൃഷ്ണനെ സ്ഥാനത്തുനിന്നു നീക്കുകയായിരുന്നെന്നാണു സൂചന. ഡിഎംകെ മുഖപത്രമായ മുരശ്ശൊലിയും ബാലകൃഷ്ണനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ചിലരുടെ വക്താവായി ബാലകൃഷ്ണന്‍ മാറിയെന്നും യഥാര്‍ഥ അടിയന്തരാവസ്ഥ എന്താണെന്ന് അദ്ദേഹത്തിന് അറിയില്ലേ എന്ന ചോദ്യവുമാണു മുരശ്ശൊലിയിലെ ലേഖനത്തിലുള്ളത്. വില്ലുപുരത്തു നടന്ന സംസ്ഥാന സമ്മേളനത്തിലെ പൊതുയോഗത്തിനിടെയാണ് ഡിഎംകെയ്ക്ക് എതിരെയും മുഖ്യമന്ത്രിക്കെതിരെയും…
Read More » -
ഇന്ത്യയിലും എച്ച്എംപിവി വൈറസ്; രോഗം ബെംഗളൂരുവിലെ 8 മാസം പ്രായമുള്ള കുഞ്ഞിന്
ബെംഗളൂരു: ചൈനയില്‍ വ്യാപകമായി പടരുന്ന എച്ച്എംപിവി വൈറസ് (ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ്) ഇന്ത്യയില്‍ സ്ഥിരീകരിച്ചു. ബെംഗളൂരുവില്‍ എട്ടുമാസം പ്രായമുള്ള കുട്ടിക്കാണു വൈറസ് സ്ഥിരീകരിച്ചതെന്നു ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടിക്കു വിദേശയാത്രാ പശ്ചാത്തലമില്ലെന്നാണു വിവരം. പരിശോധനയില്‍ കുട്ടി പോസിറ്റീവ് ആണെന്നു തെളിഞ്ഞതായി കര്‍ണാടക ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. വിവരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചെന്ന് കര്‍ണാടക വ്യക്തമാക്കി. ഇന്ത്യയില്‍ ആദ്യമായാണ് എച്ച്എംപിവി സ്ഥിരീകരിക്കുന്നത്. ബാപ്റ്റിസ്റ്റ് ആശുപത്രിയിലാണു കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം, ചൈനയില്‍ വ്യാപകമായ എച്ച്എംപിവിയുടെ അതേ വര്‍ഗത്തില്‍പ്പെട്ട വൈറസ് ആണോയിതെന്നു വ്യക്തമായിട്ടില്ല. എച്ച്എംപിവിയെ നേരിടാന്‍ ഇന്ത്യ സജ്ജമാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തണുപ്പു കാലത്തു ശ്വാസകോശ അണുബാധ സാധാരണമാണ്. ഇത്തരം അണുബാധകള്‍ക്കെതിരെ മുന്‍കരുതല്‍ എടുക്കണം. ചുമയോ പനിയോ ഉള്ളവര്‍ മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. ചൈനയില്‍ രോഗബാധ വര്‍ധിക്കുന്നതായി വാര്‍ത്താ ഏജന്‍സികളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്നു സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായെങ്കിലും അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഇന്‍ഫ്‌ലുവന്‍സ…
Read More » -
പരിശീലന പറക്കലിനിടെ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; 3 മരണം
അഹമ്മദാബാദ്: കോസ്റ്റ് ഗാര്‍ഡിന്റെ ധ്രുവ് ഹെലികോപ്റ്റര്‍ ഗുജറാത്തിലെ പോര്‍ബന്തര്‍ വിമാനത്താവളത്തില്‍ തകര്‍ന്നുവീണു. അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. ഇതില്‍ 2 പേര്‍ പൈലറ്റുമാരാണ്. പരിശീലന പറക്കലിനിടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ (എഎല്‍എച്ച്) ധ്രുവ് ആണ് അപകടത്തില്‍പ്പെട്ടത്. തകര്‍ന്നുവീണതിനു പിന്നാലെ ഹെലികോപ്റ്ററിനു തീപിടിച്ചു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ എയര്‍ എന്‍ക്ലേവിലാണ് അപകടമുണ്ടായത്. പരുക്കേറ്റ ഏതാനും പേരെ ആശുപത്രിയിലേക്ക് മാറ്റി. കര, നാവിക, വ്യോമ സേനകള്‍ ഉപയോഗിക്കുന്ന എഎല്‍എച്ച് ധ്രുവ് ഹെലികോപ്റ്ററുകള്‍ക്ക് രണ്ടു വര്‍ഷം മുന്‍പ് ചില സാങ്കേതികപിഴവുകള്‍ കണ്ടെത്തിയിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Read More » -
ഇന്ത്യയുടെ ടെസ്റ്റ് ലോകകപ്പ് സ്വപ്നം തകര്‍ന്നു; ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി 10 വര്‍ഷത്തിന് ശേഷം ഓസീസിന്
സിഡ്നി: ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ തോറ്റ് ഇന്ത്യ. ആറ് വിക്കറ്റിന് ഇന്ത്യയെ തകര്‍ത്ത് ഓസീസ് ടെസ്റ്റ് പരമ്പര ജയിച്ച് കിരീടം തിരിച്ചുപിടിച്ചു. 10 വര്‍ഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി വീണ്ടും സ്വന്തമാക്കുന്നത്. സിഡ്‌നി ടെസ്റ്റിലെ തോല്‍വിയോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മോഹവും അസ്തമിച്ചു. 3-1നാണ് ഓസീസ് പരമ്പര നേടിയത്. 162 റണ്‍സ് വിജയ ലക്ഷ്യമാണ് ഇന്ത്യ ഉയര്‍ത്തിയത്. മൂന്നാം ദിനം പൂര്‍ത്തിയാവും മുന്‍പ് ഓസീസ് അത് മറികടന്നു. ആദ്യ ടെസ്റ്റില്‍ വിജയവുമായി തുടങ്ങിയ ഇന്ത്യയെ രണ്ടാം ടെസ്റ്റില്‍ തോല്‍പിച്ച് ഓസീസ് ഒപ്പമെത്തി. മൂന്നാം ടെസ്റ്റില്‍ മഴ ഇന്ത്യയുടെ രക്ഷക്കെത്തിയപ്പോള്‍ നാലും അഞ്ചും ടെസ്റ്റ് ഓസീസ് വിജയിച്ചു. 2017-19 സീസണിന് ശേഷം ഇതാദ്യമായാണ് ഓസ്‌ട്രേലിയ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി നേടുന്നത്. 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 58-3 എന്ന സ്‌കോറില്‍ പതറിയെങ്കിലും ഉസ്മാന്‍ ഖവാജയുടെയും ട്രാവിസ് ഹെഡിന്റെയും ബ്യൂ വെബ്സ്റ്ററുടെയും ബാറ്റിംഗ് മികവില്‍ നാല്…
Read More »