India
-
18 മാസം കൊണ്ട് 30 ലക്ഷം പേര്‍, കേരള മോഡല്‍ നടപ്പാക്കാന്‍ കേന്ദ്രവും, അഹമ്മദാബാദും അയോദ്ധ്യയും കാശ്മീരും ഉള്‍പ്പെടെ പട്ടികയില്‍
ന്യൂഡല്‍ഹി: കൊച്ചി വാട്ടര്‍ മെട്രോ ഹിറ്റായതോടെ ഇന്ത്യയിലെ മറ്റിടങ്ങളില്‍ പദ്ധതി വ്യാപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. വാട്ടര്‍ മെട്രോ മാതൃകയില്‍ ജലഗതാഗതം ആരംഭിക്കാന്‍ നടപടികള്‍ തുടങ്ങി. മികച്ച യാത്രാനുഭവം, മെട്രോ ട്രെയിനിലേതിന് സമാനമായ സൗകര്യങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തിയതും പൂര്‍ണമായും പരിസ്ഥിതിസൗഹൃദവുമായ വാട്ടര്‍ മെട്രോ സര്‍വീസുകള്‍ക്ക് വന്‍ സ്വീകാര്യത ലഭിച്ചതോടെയാണ് നടപടി. തടാകം, പുഴ, കായലുകള്‍, സമുദ്രം തുടങ്ങി വൈവിദ്ധ്യമാര്‍ന്നയിടങ്ങളിലാണ് പദ്ധതി സാദ്ധ്യതാപഠനം. കൊച്ചി വാട്ടര്‍ മെട്രോ 18 മാസം കൊണ്ട് മുപ്പത് ലക്ഷം യാത്രികരെ നേടിയെടുത്തതോടെയാണ് പദ്ധതി വ്യാപിപ്പിക്കാന്‍ കേന്ദ്രം തയ്യാറെടുക്കുന്നത്. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത വകുപ്പ് കഴിഞ്ഞ നവംബറില്‍ കൊച്ചി മെട്രോയോട് 18 സ്ഥലങ്ങളില്‍ വാട്ടര്‍ മെട്രോ നടപ്പാക്കാനുള്ള സാദ്ധ്യതാ പഠനം നടത്താനാവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കണ്‍സള്‍ട്ടന്‍സി വിഭാഗം രൂപീകരിക്കാന്‍ കെ.എം.ആര്‍.എല്‍ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയതോടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആവശ്യമെങ്കില്‍ പുറത്തുനിന്നുള്ള വിദഗ്ദ്ധരുടെ സേവനവും തേടും. മറ്റിടങ്ങളില്‍ പദ്ധതി വെല്ലുവിളിയാണെങ്കിലും പരിചയസമ്പന്നരായ മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്തി വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ്…
Read More » -
ബിജെപിയുടെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കെജ്രിവാള്‍! വിമര്‍ശനവുമായി അമിത് ഷാ
ന്യൂഡല്‍ഹി: ലോക്സഭാ മുന്‍ എംപിയും മുതിര്‍ന്ന നേതാവുമായ രമേഷ് ബിധുരിയായിരിക്കും ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെന്ന അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കെജ്രിവാളിന് എങ്ങനെ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. ശനിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ കുറിച്ച് കെജ്രിവാള്‍ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസിനും എഎപിക്കും ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായി ഒന്നും ചെയ്യാന്‍ കഴിയില്ല. വോട്ട് ബാങ്കിനു വേണ്ടിയാണ് അവര്‍ ഒരോദിവസവും വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. വരുന്ന ഒന്നോ രണ്ടോ ദിവസത്തില്‍ ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി രമേഷ് ബിധുരിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നായിരുന്നു കെജ്രിവാളിന്റെ പ്രസ്താവന. ബിജെപിയുടെ മുഖ്യമന്ത്രിമുഖമായതില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നതായും എംപിയായിരിക്കെ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ എന്തൊക്കെ കാര്യങ്ങള്‍ ചെയ്തുവെന്ന് രമേഷ് പറയണമെന്നും കെജ്രിവാള്‍ വ്യക്തകമാക്കിയിരുന്നു. കല്‍ക്കാജി മണ്ഡലത്തില്‍ നിന്നാണ് രമേഷ് ബിധുരി ജനവിധി തേടുന്നത്. മുഖ്യമന്ത്രി അതിഷിയാണ് ഇവിടെ എഎപി സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് എംപി…
Read More » -
അമ്മ വേഷങ്ങളിലൂടെ സുപരിചിത, പ്രമുഖ തമിഴ് നടി കമല കാമേഷ് അന്തരിച്ചു
ചെന്നൈ: തമിഴ് സിനിമകളില്‍ അമ്മ വേഷങ്ങളിലൂടെ സുപരിചിതയായ നടി കമല കാമേഷ് അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. 72 വയസായിരുന്നു. നടന്‍ റിയാസ് ഖാന്‍ മരുമകനാണ്. നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. 400ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു. സംഗീത സംവിധായകനായിരുന്ന കാമേഷാണ് ഭര്‍ത്താവ്. അദ്ദേഹം 1984ല്‍ അന്തരിച്ചു. സംവിധായകന്‍ വിഷു സംവിധാനം ചെയ്ത ‘സംസാരം അതു ദിലിക്കും’ എന്ന ചിത്രത്തിലെ ഗോദാവരി എന്ന കഥാപാത്രം ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ജയഭാരതിയുടെ ‘കുടിസൈ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കമല പിന്നീട് സ്റ്റേജ് നാടകങ്ങളിലും അഭിനയിക്കാന്‍ തുടങ്ങി. 1952 ഒക്ടോബര്‍ 23ന് കൊച്ചിയിലായിരുന്നു കമല ജനിച്ചത്. പുലന്‍ വിസാരണൈ (1990), ചിന്ന ഗൗണ്ടര്‍ (1991), മൂണ്ട്രു മുഖം (1982) എന്നിവയാണ് പ്രധാനപ്പെട്ട ചിത്രങ്ങള്‍. മലയാളം,തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. വെളിച്ചം വിടരുന്ന പെണ്‍കുട്ടി (1982), രുഗ്മ (1983), ഒരു സന്ദേശം കൂടി (1985), ആളൊരുങ്ങി…
Read More » -
ദുരൂഹം: ഒഡീഷയിൽ തലശേരി സ്വദേശിയായ സിഐഎസ്എഫ് ജവാൻ വെടിയേറ്റു മരിച്ച നിലയിൽ
കണ്ണൂർ: ഒഡീഷയിൽ മലയാളി സി.ഐ.എസ്.എഫ് ജവാനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി തിരുവങ്ങാട് രണ്ടാം ഗേറ്റ് ചാലിയ യു പി സ്കൂളിന് സമീപത്തെ പാനഞ്ചേരി ഹൗസിൽ അഭിനന്ദിനെ (23) യാണ് താമസ സ്ഥലത്ത് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒഡീഷയിലെ റൂർക്കലെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ കോൺസ്റ്റബിൾ ആണ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതാകാമെന്നു സംശയിക്കുന്നതായും പൊലീസ് സൂചിപ്പിച്ചു. വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷമായി റൂർക്കേലയിലെ സിഐഎസ്എഫ് യൂണിറ്റിൽ സേവനമനുഷ്ഠിച്ച വരികയായിരുന്നു. മൃതദേഹം ഇസ്പാത്ത് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, അഭിനന്ദിന്റെ ബന്ധുക്കൾ ഒഡീഷയിലേക്ക് പോയിട്ടുണ്ട്. സൈന്യത്തിന്റെ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിൽ എത്തിക്കും. പി.കെ അവിനാഷിൻ്റെയും പരേതയായ ഷീലജയുടെയും മകനാണ്. സഹോദരി നമിത.
Read More » -
ജയിലിൽ 25 വർഷം: ഒടുവിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിക്ക് മോചനം, കോടതിക്കു തെറ്റുപറ്റിയെന്നു ഖേദം
ന്യൂഡൽഹി: കോടതികൾക്കാണു തെറ്റു പറ്റിയതെന്നു സ്ഥിരീകരിച്ചും നഷ്ടപ്പെട്ട വർഷങ്ങൾ തിരിച്ചു നൽകാൻ കഴിയില്ലെന്നു ഖേദം പ്രകടിപ്പിച്ചും 25 വർഷം തടവിൽ കഴിഞ്ഞ കൊലക്കേസ് പ്രതിയെ സുപ്രീം കോടതി മോചിപ്പിച്ചു. ഉത്തരാഖണ്ഡ് സ്വദേശി ഓം പ്രകാശിനാണ് വൈകിയാണെങ്കിലും നീതിപീഠത്തിത്തിൻ്റെ കാരുണ്യം ലഭിച്ചത്. കുറ്റകൃത്യം നടക്കുമ്പോൾ പ്രതിക്കു പ്രായപൂർത്തിയായിരുന്നില്ല എന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 1994ൽ കുറ്റകൃത്യം നടക്കുമ്പോൾ പ്രതിക്ക് 14 വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും കോടതി കണ്ടെത്തി. ഓം പ്രകാശ് ശിക്ഷിക്കപ്പെട്ടത് 1994 ൽ ഒരു കൊലപാതക കേസിലാണ്. പ്രതിക്കു പ്രായപൂർത്തിയായിരുന്നില്ല എന്ന വാദം വിചാരണ ഘട്ടത്തിൽ ഉന്നയിക്കപ്പെട്ടെങ്കിലും വിചാരണക്കോടതി അംഗീകരിച്ചില്ല; വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു. രാഷ്ട്രപതിക്ക് ദയാഹർജി കൊടുത്താണ് 2012ൽ ശിക്ഷ ജീവപര്യന്തമാക്കിയത്. ഇതിനിടെ, പ്രായം നിർണയിക്കൽ പരിശോധനയ്ക്കു വിധേയനായ ഓം പ്രകാശിന് അനുകൂല റിപ്പോർട്ട് വന്നു. ഇതും ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇയാളുടെ പുനരധിവാസം ഉറപ്പാക്കാൻ ഉത്തരാഖണ്ഡ് സർക്കാരിനോടും നിയമസഹായ…
Read More » -
നോട്ട് ഒണ്‍ലി ബട്ട് ആള്‍സോ! എച്ച്എംപിവി അപകടകാരിയല്ലെന്ന് ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി: ശൈത്യകാലത്ത് സാധാരണ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ള പകര്‍ച്ചവ്യാധിയാണ് ഹ്യുമന്‍ മെറ്റന്യൂമോ വൈറസെന്നും (എച്ച്എംപിവി) ഭൂരിഭാഗം പേരിലും ജലദോഷം പോലെ നേരിയ അണുബാധ മാത്രമാണുണ്ടാകുകയെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ചൈനയില്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ എച്ച്എംപിവി പടരുന്നുവെന്ന പ്രചരണത്തിനിടെയാണ് ലോകാരോഗ്യസംഘടനയുടെ വിശദീകരണം. സീസണല്‍ ഇന്‍ഫ്‌ലുവന്‍സ, റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് (ആര്‍എസ്വി), ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി), മൈകോപ്ലാസ്മ ന്യുമോണിയ തുടങ്ങിയവ അപകടകാരികളല്ലാത്ത സ്ഥിരം ശൈത്യകാല രോഗങ്ങളാണ്. അപൂര്‍വം ചില കേസുകളില്‍ മാത്രമാണ് ബ്രോങ്കൈറ്റിസ്, ന്യുമോണിയ തുടങ്ങിയ രോഗങ്ങളിലേക്ക് ഇവ എത്തുന്നത്. എന്നാല്‍, ഇത്തവണ അത്തരം അസാധാരണ വ്യാപനം ആഗോളതലത്തില്‍ ഒരിടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൈനയില്‍ എച്ച്എംപിവി വ്യാപകമായി പടരുന്നുവെന്നും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നുമുള്ള സമൂഹമാധ്യമ റിപ്പോര്‍ട്ടുകളും ലോകാരോഗ്യസംഘടന തള്ളി. ചൈനയിലെ ആരോഗ്യപ്രവര്‍ത്തകരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും സംഘടന അറിയിച്ചു.
Read More » -
തിരുപ്പതി ക്ഷേത്രത്തിലെ അപടകം: മരിച്ച ആറുപേരില്‍ പാലക്കാട് സ്വദേശിനിയും
പാലക്കാട്: തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപ്പെട്ടു മരിച്ച ആറുപേരില്‍ ഒരാള്‍ മലയാളി. പാലക്കാട് വണ്ണാമട വെള്ളാരംകല്‍മേട് സ്വദേശിനി നിര്‍മല (52) ആണ് മരിച്ചത്. ബന്ധുക്കള്‍ ഇക്കാര്യം സ്ഥിരീകരിച്ചു. നിര്‍മലയും ബന്ധുക്കളും അടങ്ങിയ ആറംഗ സംഘം ചൊവാഴ്ചയാണ് തിരുപ്പതി ദര്‍ശനത്തിനായി പോയത്. തിരുപ്പതി വൈകുണ്ഠ ഏകാദശിയ്ക്കായി ടോക്കണ്‍ എടുക്കുന്നതിനിടെ ആയിരുന്നു അപകടം. നിര്‍മല മരിച്ചെന്ന കാര്യം ബന്ധുക്കള്‍ വൈകിയാണ് അറിഞ്ഞത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. അപകടത്തില്‍ മരിച്ച ആറുപേരില്‍ ഉള്‍പ്പെട്ടിരുന്ന നിര്‍മല കര്‍ണാടക സ്വദേശിനിയാണെന്നായിരുന്നു പൊലീസ് ആദ്യം നല്‍കിയ വിവരം. പിന്നീട് ഈ വിവരം തിരുത്തി നല്‍കുകയായിരുന്നു. അതേസമയം, തിരുപ്പതി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയാണ് താഴെ തിരുപ്പതിയില്‍ കൂപ്പണ്‍ വിതരണ കൗണ്ടറില്‍ അപകടമുണ്ടായത്. ഇന്ന് രാവിലെ മുതലാണ് കൂപ്പണ്‍ വിതരണം ആരംഭിക്കാനിരുന്നത്. ഇതിനു മുന്നോടിയായി തന്നെ ആയിരകണക്കിന് പേര്‍ കൂപ്പണ്‍ വിതരണ കൗണ്ടറിലെ ക്യൂവിലേക്ക് ഇടിച്ചുകയറിയതോടെയാണ് അപകടമുണ്ടായത്.
Read More » -
ഇരുട്ടി വെളുക്കുമ്പോള്‍ മുടി മുഴുവന്‍ കൊഴിഞ്ഞുപോകുന്നു, ജനങ്ങള്‍ കടുത്ത ആശങ്കയില്‍
മുംബൈ: ഇരുട്ടിവെളുക്കുമ്പോള്‍ മുടി മുഴുവന്‍ കൊഴിഞ്ഞുപോകുന്നു. മഹാരാഷ്ട്രയിലെ മൂന്ന് ഗ്രാമത്തിലുള്ളവര്‍ക്കാണ് ഈ ദുരവസ്ഥ. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഗ്രാമങ്ങളിലെ പകുതിയില്‍ കൂടുതല്‍ ആള്‍ക്കാരും ഈ അവസ്ഥയുടെ പിടിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്യപൂര്‍വ സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ബോണ്ട്ഗാവ്, കല്‍വാഡ്, ഹിന്‍ഗ്‌ന ഗ്രാമത്തിലെ ജനങ്ങളാണ് ദുരിതത്തിലായത്. ഒരു ലക്ഷണവുമില്ലാതെയാണ് പത്തും പന്ത്രണ്ടും വയസായവരുടേത് ഉള്‍പ്പെടെ മുടി പൊഴിയുന്നത്. ആദ്യം ചെറിയ രീതിയിലാണ് കൊഴിച്ചില്‍ തുടങ്ങുന്നത്. ഒന്നോ രണ്ടോ ദിവസം കഴിയുമ്പോള്‍ മുടി ഏറക്കുറെ നഷ്ടമാകുന്നു. വീണ്ടും കിളിര്‍ക്കുന്നതിന്റെ ഒരു ലക്ഷണവും കാണിക്കുകയും ഇല്ല. വാര്‍ത്ത പുറത്തുവന്നതോടെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. ആദ്യം ഒന്നോ രണ്ടോ പേരില്‍ മാത്രം കണ്ടുതുടങ്ങിയ അവസ്ഥ പൊടുന്നനെ വ്യാപകമാവുകയായിരുന്നു. മുടികൊഴിച്ചില്‍ കൂടുതല്‍പ്പേരില്‍ റിപ്പോര്‍ട്ടുചെയ്തതോടെയാണ് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചത്. എന്താണ് കാരണമെന്ന് ഇപ്പോഴും വ്യക്തമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. മുടികൊഴിച്ചിലിന് വിധേയരായ നിരവധിപേരെ വിദഗ്ദ്ധര്‍ പരിശോധിക്കുകയും ചെയ്തു. ചിലരില്‍ താടിയും മീശയും പുരികങ്ങളും ഉള്‍പ്പെടെ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലെ രോമങ്ങളും…
Read More » -
വയനാട് സ്വദേശിനി ജിഷ ഉള്‍പ്പെടെ ആറ് മാവോയിസ്റ്റുകള്‍ ഇന്ന് കീഴടങ്ങും, കര്‍ണാടകയില്‍ മാവോയിസത്തിന് ഫുള്‍സ്റ്റോപ്പ്
ബംഗളൂരു: കേരളത്തില്‍ നിന്നുള്ള വനിതയടക്കം ആറ് മാവോയിസ്റ്റ് നേതാക്കള്‍ ഇന്ന് അധികൃതര്‍ക്കുമുന്നില്‍ ആയുധംവച്ച് കീഴടങ്ങും. വയനാട് സ്വദേശി ജിഷ,ഉഡുപ്പിയില്‍ കൊല്ലപ്പെട്ട വിക്രം ഗൗഡയ്ക്ക് ഒപ്പമുണ്ടായിരുന്ന മുണ്ട്ഗാരു ലത അടക്കമുള്ള മാവോയിസ്റ്റുകള്‍ ചിക്കമംഗളൂരു കളക്ടര്‍ക്ക് മുന്നില്‍ ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ കീഴടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് തങ്ങള്‍ എന്തുകൊണ്ടാണ് സായുധപോരാട്ടം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഇവര്‍ പ്രസ്താവന നടത്തും. എന്നാല്‍ കീഴടങ്ങുന്ന സ്ഥലം ഏതെന്ന് വ്യക്തമല്ല. മുണ്ട്ഗാരു ലത കീഴടങ്ങുന്നതോടെ കര്‍ണാടകയില്‍ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ വേരറ്റ നിലയിലാവും. സംസ്ഥാനത്തെ മാവോയിസ്റ്റ് നേതാക്കളെല്ലാം നിയമത്തിന് മുന്നില്‍ എത്തപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്. ലതയ്ക്കെതിരെ 85 കേസുകളാണ് നിലവിലുള്ളത്. ജിഷയ്ക്കെതിരെ 18 കേസുകളും. സുന്ദരി കട്ടാരുലു ബെല്‍ത്തങ്കടി (71 കേസുകള്‍), വനജാക്ഷി മുദിഗെരെ ( 25 കേസുകള്‍), മാരെപ്പ അരോട്ടി എന്ന ജയണ്ണ റായ്ചൂര്‍ ( 50 കേസുകള്‍), കെ വസന്ത് റാണിപ്പേട്ട് തമിഴ്‌നാട് ( 9 കേസുകള്‍) എന്നിവരാണ് കീഴടങ്ങുന്ന മറ്റുളളവര്‍ എന്നാണ് വിവരം. കീഴടങ്ങാന്‍ മാവോയിസ്?റ്റുകള്‍ക്ക് ആഹ്വാനം നല്‍കിയതായി…
Read More » -
‘ഇന്‍ഡ്യ’യില്‍ വിള്ളല്‍ രൂക്ഷമാകുന്നു; ഡല്‍ഹിയില്‍ ‘കൈ’പിടിക്കാതെ എസ്.പി, പിന്തുണ കെജ്രിവാളിന്
ന്യൂഡല്‍ഹി: ‘ഇന്‍ഡ്യാ’ സഖ്യത്തിലെ വിള്ളല്‍ വലുതാകുന്നുവെന്ന സൂചനകള്‍ നല്‍കി സമാജ്വാദി പാര്‍ട്ടി(എസ്പി). ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കാണ്(എഎപി) പിന്തുണയെന്ന് എസ്പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എസ്പി പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയത്. ഡല്‍ഹിയില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ആം ആദ്മി പാര്‍ട്ടിക്ക് മാത്രമേ കഴിയൂവെന്ന് അഖിലേഷ് പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുമായി വേദി പങ്കിടും. ഇവിടെ കോണ്‍ഗ്രസിനല്ല പിന്തുണ, ബിജെപിയെ ആരു തോല്‍പ്പിച്ചാലും സമാജ്വാദി പാര്‍ട്ടി പിന്തുണയ്ക്കുമെന്നും അഖിലേഷ് വ്യക്തമാക്കി. അതേസമയം അഖിലേഷിന്റെ പിന്തുണക്ക് നന്ദി അറിയിച്ച് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ രംഗത്ത് എത്തി. ഇതാദ്യമായല്ല അഖിലേഷ് യാദവ് എഎപിയെ പിന്തുണയ്ക്കുന്നത്. കഴിഞ്ഞ മാസം, ദേശീയ തലസ്ഥാനത്ത് കെജ്രിവാളിന്റെ ‘മഹിളാ അദാലത്ത്’ ക്യാമ്പയിന്‍ ചേര്‍ന്നപ്പോള്‍ അഖിലേഷ് അതിന്റെ ഭാഗമായിരുന്നു. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ എഎപിക്ക് ഒരവസരം കൂടി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും…
Read More »