ഭോപ്പാല്‍: വീടിന് പുറത്ത് ചാര്‍ജ് ചെയ്യാനിട്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ച് 11കാരിക്ക് ദാരുണാന്ത്യം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ റത്ലമില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് സംഭവം. അന്താര ചൗധരിയാണ് മരിച്ചത്. കുട്ടിയുടെ മുത്തച്ഛന്‍ ഭഗ്വത് മൗര്യ, ബന്ധുവായ ലാവണ്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പിഎന്‍ടി കോളനിയിലെ ലക്ഷ്മണ്‍പുര ഏരിയയിലാണ് അപകടം നടന്നത്.
ഭഗ്വത് മൗര്യ എന്നയാളുടെ വീടിന് വെളിയില്‍ ചാര്‍ജ് ചെയ്യാനിട്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിനാണ് തീ പിടിച്ചത്. തീ സമീപത്തുണ്ടയായിരുന്ന മറ്റൊരു വാഹനത്തിലേക്ക് കൂടി പടര്‍ന്നുപിടിക്കുകയായിരുന്നു. ഉറങ്ങുന്നതിന് മുന്‍പായി ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാനിട്ടതായിരുന്നു വീട്ടുകാര്‍.
പുലര്‍ച്ചെ വീടാകെ പുക മൂടിയപ്പോഴാണ് ഇവര്‍ സംഭവമറിയുന്നത്. പിന്നാലെ തീ അണച്ചെങ്കിലും വീട്ടില്‍ ഉറങ്ങുകയായിരുന്ന 11 വയസ്സുകാരി അന്താര ചൗധരി ശ്വാസം മുട്ടി മരിക്കുകയായിരുന്നു. കുട്ടിയുടെ മുത്തച്ഛനും ലാവണ്യയും പരിക്കുകളോടെ രക്ഷപ്പെട്ടു. ഭഗ്വത് മൗര്യയുടെ വീട്ടില്‍ വിരുന്നിന് വന്നതായിരുന്നു മരിച്ച അന്താര. സംഭവത്തില്‍ പൊലീസ് കേസ് എടുത്തു. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം അഹമ്മദാബാദിലും ഇ-സ്‌കൂട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ച് വീട് തകര്‍ന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നഗരത്തിലെ വസ്ന പ്രദേശത്തെ ഒരു വീട്ടിലായിരുന്നു അപകടം. ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്.