India
-
പ്രാണൻ പകർന്ന കാരുണ്യം: 8 പേര്‍ക്ക് അവയവദാനത്തിലൂടെ പുതുജീവനേകി മറുനാട്ടില്‍ മലയാളി വിദ്യാര്‍ത്ഥി വിടവാങ്ങി
ബാംഗ്ലൂരില്‍ നടന്ന റോഡ് അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച മലയാളി വിദ്യാര്‍ത്ഥി അലന്‍ അനുരാജിന്റെ അവയവങ്ങള്‍ 8 പേരിലൂടെ ഇനിയും ജീവിക്കും. പുതുവര്‍ഷദിനത്തിലാണ് 19 കാരനായ അലൻ അനുരാജ് മരണത്തിനു കൂട്ടു പോയത്. പ്രധാനപ്പെട്ട 6 അവയവങ്ങളും 2 കണ്ണുകളുമാണ് ദാനം ചെയ്തത്. ഹൃദയം, രണ്ട് വൃക്കകള്‍, പാന്‍ക്രിയാസ്, ശ്വാസകോശം, കരള്‍, നേത്ര പടലം എന്നിവയാണ് ദാനം ചെയ്തത്. അവയവങ്ങള്‍ കര്‍ണാടകയിലെ വിവിധ ആശുപത്രികള്‍ക്ക് കൈമാറി. മരണാനന്തര അവയവദാനത്തിന് ‘ജീവസാര്‍ത്ഥകത്തേ’ എന്ന കര്‍ണാടക സര്‍ക്കാർ നേതൃത്വം നല്‍കുന്ന പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിലാണ കൈമാറ്റ നടപടിക്രമങ്ങളും സ്വീകര്‍ത്താക്കളെ കണ്ടെത്തലും കാര്യക്ഷമമായി നടന്നത്. തീവ്ര ദു:ഖത്തിലും മറ്റൊരു സംസ്ഥാനത്ത് നിന്ന് മരണാനന്തര അവയവദാനത്തിന് തയ്യാറായി 8 പേര്‍ക്ക് പുതു ജീവന്‍ നല്‍കാന്‍ സന്നദ്ധരായ അലന്റെ കുടുംബത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു. എറണാകുളം പുത്തന്‍വേലിക്കര സ്വദേശിയായ അനുരാജ് തോമസിന്റെയും ബിനി അനുരാജിന്റെയും മകനായ…
Read More » -
മണിപ്പൂരില്‍ പ്രതിഷേധം അക്രമാസക്തം; എസ്പി ഉള്‍പ്പെടെ പൊലീസുകാര്‍ക്ക് പരിക്ക്
ഇംഫാല്‍: മണിപ്പൂരില്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫിസിന് നേരെയുണ്ടായ ആക്രമണത്തില്‍ എസ്പി ഉള്‍പ്പെടെ പൊലീസുകാര്‍ക്ക് പരിക്കേറ്റു. കാങ്‌പോക്പി ജില്ലയില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. സംഭവത്തിന് പിന്നില്‍ കുക്കികളാണെന്ന് പൊലീസ് അറിയിച്ചു. സായ്‌ബോള്‍ മേഖലയില്‍നിന്ന് അര്‍ധ സുരക്ഷാ സേനകളായ ബിഎസ്എഫിനെയും സിആര്‍പിഎഫിനെയും പിന്‍വലിക്കണമെന്ന ആവശ്യവുമായി കുക്കികള്‍ രംഗത്തിറങ്ങുകയായിരുന്നു. ഈ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഡിസംബര്‍ 31ന് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ നിരവധി വനിതാ പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു വെള്ളിയാഴ്ച വൈകീട്ടുണ്ടായ പ്രകടനം. പ്രതിഷേധക്കാരുടെ കല്ലേറില്‍ കാങ്‌പോക്പി എസ്പി മനോജ് പ്രഭാകറിന് തലയില്‍ ഒന്നിലധികം മുറിവേറ്റിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മറ്റു ചില പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കുക്കികളുടെ സംഘടനയായ കമ്മിറ്റി ഓണ്‍ ട്രൈബല്‍ യൂനിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവര്‍ എസ്പി ഓഫീസിന് നേരെ കല്ലുകളും പെട്രോള്‍ ബോംബും എറിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് സുരക്ഷാ സേനയെ വിന്യസിച്ച് സ്ഥിതി ശാന്തമാക്കിയതായും പൊലീസ് അറിയിച്ചു. അര്‍ധ സൈനിക വിഭാഗങ്ങളെ മാറ്റി ആര്‍മിയും അസം റൈഫിള്‍സും…
Read More » -
അണ്ണാ സര്‍വകലാശാലയിലെ പീഡനത്തില്‍ പ്രതിഷേധിച്ചൂ; ഖുഷ്ബുവിന് ‘ആടുജീവിതം’ വിധിച്ച് സ്റ്റാലിന്‍ പോലീസ്
ചെന്നൈ: അണ്ണാ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനി നേരിട്ട അതിക്രമത്തിനെതിരെ, നിരോധനാജ്ഞ ലംഘിച്ച് മധുരയില്‍ പ്രതിഷേധിച്ച ബിജെപി നേതാവും നടിയുമായ ഖുഷ്ബു ഉള്‍പ്പെടെയുള്ള നൂറോളം സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു പാര്‍പ്പിച്ചത് ആടുകള്‍ക്കൊപ്പം. അതിരൂക്ഷ ദുര്‍ഗന്ധം താങ്ങാനാകാതെ പലര്‍ക്കും അസ്വാസ്ഥ്യമുണ്ടായി. വിദ്യാര്‍ഥിനി അതിക്രമത്തിനിരയായ സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി മധുരയില്‍നിന്നു നീതി റാലി നടത്തുമെന്നു പ്രഖ്യാപിച്ചിരുന്നു. പൊലീസ് അനുമതി നിഷേധിച്ചതോടെയാണു സ്ത്രീകള്‍ സംഘമായെത്തിയത്. കണ്ണകിയുടെ വേഷം ധരിച്ചും കയ്യില്‍ പന്തമേന്തിയും മുളകരച്ചും പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. തുടര്‍ന്ന് ഇവരെ സമീപത്തെ വിവാഹമണ്ഡപത്തിലാണെത്തിച്ചത്. ആടുകളെ വളര്‍ത്താനായി വാടകയ്‌ക്കെടുത്ത സ്ഥലത്തെ ഹാളില്‍ ഖുഷ്ബു ഉള്‍പ്പെടെയുള്ളവരെ തടവിലാക്കി. ഇരുന്നൂറോളം ആടുകളാണ് ഇവിടെയുണ്ടായിരുന്നത്. ആടുകളെ വളര്‍ത്തുന്ന വളപ്പില്‍ സ്ത്രീകളെ തടവിലാക്കിയെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെങ്കിലും പൊലീസ് ഇവരെയും തടഞ്ഞു.
Read More » -
‘സവര്‍ക്കറെ ഇവിടെ വേണ്ട’; ഡല്‍ഹി യൂനിവേഴ്സിറ്റി കോളജിന് മന്‍മോഹന്‍ സിങ്ങിന്റെ പേരുനല്‍കണമെന്ന് എന്‍എസ്യുഐ
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലുള്ള പുതിയ കോളജിന് സ്വാതന്ത്ര്യസമര നേതാവ് വി.ഡി സവര്‍ക്കറുടെ പേര് നല്‍കുന്നതിനെതിരെ കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയായ നാഷണല്‍ സ്റ്റുഡന്റ്സ് യൂനിയന്‍ ഓഫ് ഇന്ത്യ(എന്‍എസ്യുഐ). പകരം, അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പേര് നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു. ആവശ്യങ്ങളുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരിക്കുകയാണ് സംഘടന. വി.ഡി സവര്‍ക്കറുടെ പേരിലുള്ള കോളജിന് ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടാനിരിക്കെയാണ് എന്‍എസ്യുഐ എതിര്‍പ്പുമായി രംഗത്തെത്തിയത്. രാജ്യത്തിനു വേണ്ടി സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പേര് പുതിയ കോളജിന് നല്‍കി അദ്ദേഹത്തെ ആദരിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എസ്യുഐ പ്രസിഡന്റ് വരുണ്‍ ചൗധരി മോദിക്ക് കത്തയച്ചു. ‘സവര്‍ക്കറുടെ പേരിലുള്ള പുതിയ കോളജ് താങ്കള്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുകയാണ്. എന്നാല്‍, അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പേര് നല്‍കണമെന്ന് എന്‍എസ്യുഐ ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്റെ വിയോഗം വലിയ വിടവാണുണ്ടാക്കിയത്. പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു സിങ്ങിന്റെ പേരു നല്‍കുന്നത് അദ്ദേഹത്തിന് ഏറ്റവും…
Read More » -
ആംബുലന്‍സ് സ്പീഡ് ബ്രേക്കറില്‍ കയറിയപ്പോള്‍ മരിച്ചയാള്‍ക്ക് പുനര്‍ജന്‍മം!
മുംബൈ: മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി ഒടുവില്‍ ചിതയിലേക്ക് എടുക്കുന്നതിനു മുന്‍പ് ജീവിതത്തിലേക്ക് തിരിച്ചെത്തിയ പല കഥകളും നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍, മഹാരാഷ്ട്രയിലെ കോലാപൂരില്‍ മരിച്ചയാള്‍ക്ക് പുനര്‍ജന്‍മം നല്‍കിയത് റോഡിലെ സ്പീഡ് ബ്രേക്കറായിരുന്നു. മരിച്ചയാളുടെ മൃതദേഹവുമായി ആംബുലന്‍സ് വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. വാര്‍ത്ത വൈറലായതോടെ ഇത് അത്ഭുതമാണോ അതോ ഡോക്ടര്‍മാരുടെ പിഴവാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഡിസംബര്‍ 16നാണ് സംഭവം. പാണ്ഡുരംഗ് ഉള്‍പെ എന്ന 65കാരനെ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് കോലാപൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ ഇദ്ദേഹം മരിച്ചതായി സ്ഥിരീകരിക്കുകയും ഉള്‍പെയെ ആംബുലന്‍സിലേക്ക് മാറ്റുകയും ചെയ്തു. വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് ആംബുലന്‍സ് റോഡിലെ സ്പീഡ് ബ്രേക്കറില്‍ കയറിയിറങ്ങിയപ്പോള്‍ ഉള്‍പെ ശ്വസിക്കുന്നതായും വിരലുകള്‍ ചലിക്കുന്നതായും ഭാര്യയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ ആംബുലന്‍സ് ആശുപത്രിയിലേക്ക് തിരിച്ചുവിടാന്‍ ഭാര്യ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു. ജീവനുണ്ടെന്ന് കണ്ടെത്തിയതോടെ ഉള്‍പെക്ക് വിദഗ്ധ ചികിത്സ നല്‍കുകയായിരുന്നു. ആന്‍ജിയോപ്ലാസ്റ്റിക്കും രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിനു ശേഷം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ് ഉള്‍പെ. തന്നെ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതിന്…
Read More » -
റെയില്‍വേ ട്രാക്കിലിരുന്ന് പബ്ജി കളിച്ചു; ട്രെയിന്‍ തട്ടി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
പട്ന: ബിഹാറിലെ ചമ്പാരനില്‍ റെയില്‍വേ ട്രാക്കിലിരുന്ന് മൊബൈല്‍ ഗെയിം കളിക്കുന്നതിനിടെ ട്രെയിന്‍ തട്ടി മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. മൂന്ന് പേരും ഇയര്‍ഫോണ്‍ ധരിച്ചതിനാല്‍ ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല. അപകടത്തിലേക്ക് നയിച്ച കാരണങ്ങളെ പറ്റി കൂടുതല്‍ വ്യക്തത വരുത്താന്‍ റെയില്‍വെ അധികൃതര്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഫര്‍കാന്‍ ആലം, സമീര്‍ ആലം, ഹബീബുള്ള അന്‍സാരി എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്. ട്രാക്കിലിരുന്നു പബ്ജി കളിക്കുകയായിരുന്നു മൂവരും. ഇയര്‍ഫോണ്‍ ധരിച്ചിരുന്നതിനാല്‍ ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല. ഇവരുടെ മൃതശരീരം അന്ത്യകര്‍മങ്ങള്‍ക്കായി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. റെയില്‍വേ ട്രാക്കുകള്‍ പോലെയുളള സ്ഥലങ്ങളില്‍ അശ്രദ്ധമായി മൊബൈല്‍ ഗെയിമുകളും മറ്റും കളിക്കുന്നതിന്റെ അപകടത്തെ കുറിച്ച് കുട്ടികളെ മാതാപിതാക്കള്‍ ബോധവാന്മാരാക്കണമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
Read More » -
നിമിഷപ്രിയയുടെ മോചനത്തിന് വഴിതെളിയുന്നു?; മാനുഷിക പരിഗണനയില്‍ ഇടപെടാമെന്ന് ഇറാന്‍
ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു തടവില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ തയാറെന്ന് ഇറാന്‍. ഡല്‍ഹി സന്ദര്‍ശനത്തിനെത്തിയ ഇറാന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്. വിഷയത്തില്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും മാനുഷിക പരിഗണനവച്ചു സഹായിക്കാന്‍ തയാറാണെന്നുമാണ് അദ്ദേഹം അറിയിച്ചത്. നിമിഷപ്രിയയുടെ വധശിക്ഷയെക്കുറിച്ച് അറിഞ്ഞെന്നും കുടുംബത്തിന് എല്ലാവിധ സഹായവും നല്‍കുമെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ നേരത്തേ മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് റാഷിദ് അല്‍ അലിമി അനുമതി നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തിലാണു കേന്ദ്രത്തിന്റെ ഇടപെടല്‍. സ്വദേശിയായ തലാല്‍ അബ്ദുമഹ്ദിയെന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ടു യെമന്‍ തലസ്ഥാനമായ സനായിലെ ജയിലില്‍ 2017 മുതല്‍ കഴിയുകയാണു പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ. വധശിക്ഷ ഒരു മാസത്തിനകം നടപ്പാകുമെന്നാണു വിവരം. മകളുടെ മോചനശ്രമങ്ങളുടെ ഭാഗമായി ഈ വര്‍ഷം ഏപ്രില്‍ 20നു യെമനിലേക്കു പോയ അമ്മ പ്രേമകുമാരി അവിടെ തുടരുകയാണ്. ഇതിനിടെ 2 തവണ മകളെ…
Read More » -
കേരളത്തിന് പുറത്ത് സിപിഎമ്മിന് മലയാളി സെക്രട്ടറി; ആന്‍ഡമാന്‍-നിക്കോബാര്‍ സംസ്ഥാന സെക്രട്ടറി ഡി അയ്യപ്പന്‍
ന്യൂഡല്‍ഹി: കേരളത്തിന് പുറത്ത് സിപിഎമ്മിന് മലയാളി സെക്രട്ടറി. കേന്ദ്ര ഭരണ പ്രദേശമായ ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളിലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി ഡി അയ്യപ്പനെ വീണ്ടും തിരഞ്ഞെടുത്തു. പോര്‍ട്ട് ബെ്ളയറില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനമാണ് അയ്യപ്പനെ രണ്ടാം തവണയും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 19 അംഗ സംസ്ഥാന കമ്മിറ്റിയേയും എട്ടംഗ സംസ്ഥാന സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. ആന്‍ഡമാനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന അയ്യപ്പന്‍ ആലപ്പുഴ മുതുകുളം സ്വദേശിയാണ്. നിലവില്‍ സിഐടിയു ആന്‍ഡമാന്‍ നിക്കോബാര്‍ സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റാണ്. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്നു. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് അയ്യപ്പന്‍ നിയമബിരുദം നേടിയിട്ടുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കുകയായിരുന്നു. ആന്‍ഡമാന്‍ & നിക്കോബാര്‍ ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി യായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആന്‍ഡമാന്‍ സെക്രട്ടേറിയറ്റില്‍ ഗസറ്റഡ് ഉദ്യോഗസ്ഥനായിരുന്ന അയ്യപ്പന്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദേശാനുസരണം ജോലി രാജിവച്ചതിനു പിന്നാലെയാണു ആദ്യം ഇവിടുത്തെ പാര്‍ട്ടി സെക്രട്ടറിയാകുന്നത്. പാര്‍ട്ടിയുടെ മറ്റൊരു…
Read More » -
കേരളം ‘മിനി പാകിസ്ഥാൻ’ എന്ന് മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ, മന്ത്രി രാജിവെക്കണം എന്ന് വി.ഡി. സതീശൻ; വിവാദം കത്തുന്നു
മഹാരാഷ്ട്രയിൽ പുതുതായി മന്ത്രിസ്ഥാനമേറ്റ നിതേഷ് റാണെ കേരളത്തെയും ഗാന്ധികുടുംബത്തെയും കുറിച്ച് നടത്തിയ പരാമർശങ്ങൾ വിവാദമായി. പൂനെയിലെ സാസ്വാദിൽ നടന്ന ശിവപ്രതാപ് ദിന അനുസ്മരണ ചടങ്ങിൽ റാണെ കേരളത്തെ ‘മിനി പാകിസ്ഥാൻ’ എന്ന് വിശേഷിപ്പിച്ചത് വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും വോട്ട് ചെയ്യുന്നവരെ തീവ്രവാദികളെന്ന് മുദ്രകുത്തിയതും വിവാദത്തിന് ആക്കം കൂട്ടി. റാണെയുടെ പ്രസംഗത്തിൽ കേരളത്തിൽ നിന്നുള്ള ഹിന്ദു പ്രവർത്തകരെ പ്രശംസിക്കുന്നു എങ്കിലും, അദ്ദേഹത്തിന്റെ തുടർന്നുള്ള പരാമർശങ്ങളാണ് വിമർശനത്തിന് ഇടയാക്കിയത്. 12,000 ഹിന്ദു പെൺകുട്ടികളുടെ ജീവൻ രക്ഷിച്ച കേരളത്തിലെ ഹിന്ദു പ്രവർത്തകരുടെ പ്രയത്നത്തെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. എന്നാൽ, കേരളം ഒരു ‘മിനി പാകിസ്ഥാൻ’ ആണെന്നും, അതുകൊണ്ടാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അവിടെ നിന്ന് വിജയിച്ചതെന്നും റാണെ ചൂണ്ടിക്കാട്ടി. ”എല്ലാ തീവ്രവാദികളും അവർക്ക് വോട്ട് ചെയ്യുന്നു. തീവ്രവാദികളുടെ പിന്തുണയോടെ മാത്രമാണ് ഇവർ എംപിമാരാകുന്നത്” റാണെ കൂട്ടിച്ചേർത്തു. മതപരമായ ഘോഷയാത്രകളെക്കുറിച്ചും റാണെ സംസാരിച്ചു. ഹിന്ദു ആഘോഷങ്ങൾക്ക് മറ്റ് മതങ്ങൾക്കുള്ള അതേ…
Read More » -
മണാലിയിൽ മഞ്ഞുവീഴുന്നത് കാണാൻ പോയി, സോളാങ് വാലിയില്‍ കുടുങ്ങിയ 10,000ത്തിലേറെ വിനോദസഞ്ചാരികളെ ഒഴിപ്പിച്ച് പൊലീസ്
ഹിമാചല്‍ പ്രദേശിലെ മനോഹരമായ ഹില്‍ സ്റ്റേഷനായ മണാലിയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികൾ സന്ദര്‍ശിക്കുന്ന സ്ഥലം. മനംകവരുന്ന ബിയാസ് നദിയുടെ തീരത്തുള്ള ഈ പ്രദേശം, കുളു താഴ്‌വരയുടെ വടക്കന്‍ മേഖലയിൽ സ്ഥിതി ചെയ്യുന്നു. സമുദ്രനിരപ്പില്‍ നിന്ന് 2,050 മീറ്റര്‍ ഉയരത്തിലുള്ള മണാലിയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രങ്ങളും, കൊട്ടാരങ്ങളും, അതിശയകരമായ പ്രകൃതിഭംഗികളും ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഈ സീസണിൽ മണാലിയില്‍ കനത്ത മഞ്ഞുവീഴ്ചയാണ്. കഴിഞ്ഞ ദിവസം മഞ്ഞു വീഴുന്നത് കാണാൻ പോയ നിരവധിയാളുകള്‍ ഇവിടെ കുടുങ്ങി. സോളാങ് താഴ്‌വരയില്‍ കുടുങ്ങിയ 10,000ത്തിലധികം വിനോദസഞ്ചാരികളെ ഹിമാചല്‍ പ്രദേശ് പൊലീസ് സുരക്ഷിതമായി ഒഴിപ്പിച്ചു. 3000ത്തോളം വാഹനങ്ങളും പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. ഡ്രൈവർമാർ ഇല്ലാത്ത അസംഖ്യം കാറുകളും പ്രദേശത്തുള്ളതായി പൊലീസ് പറയുന്നു. ഈ വാഹനങ്ങള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ടെന്നും കാലാവസ്ഥ മെച്ചപ്പെട്ടാല്‍ നീക്കം ചെയ്യുമെന്നും മണാലിയിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അറിയിച്ചു. മോശം കാലാവസ്ഥയും അപകടകരമായ സാഹചര്യങ്ങളും കാരണം സോളാങ് വാലിയിലേക്ക് വിനോദസഞ്ചാരികള്‍ക്ക് പ്രവേശനവിലക്കുണ്ട്. നെഹ്‌റു…
Read More »